പത്തനംതിട്ട: മൂഴിയാറിലേക്കുള്ള കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിനെ ചോരകക്കി വനമേഖലയിൽ കാട്ടാന ആക്രമിച്ചു. ആർക്കും പരിക്കില്ല. ഇന്നലെ രാത്രി 8.30 ഓടെയാണ് മൂഴിയാറിനു സമീപം കാട്ടാനയുടെ ആക്രമണം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്നും ഉച്ചകഴിഞ്ഞ് 3.30നു തിരിച്ച് രാത്രി 8.30നു മൂഴിയാർ എത്തുന്ന വെഞ്ഞാറമൂട് ഡിപ്പോയിലെ ആർപിഎ 354-ാം നന്പർ ബസിനു നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മൂഴിയാർ എത്തുന്നതിന് തൊട്ടു മുന്പ് ചോരകക്കി വനമേഖലയിൽ കുട്ടിയോടൊപ്പം റോഡിൽ നിൽക്കുകയായിരുന്ന ആന ബസിനു നേരെ പാഞ്ഞടുക്കുകയും തുന്പിക്കൈകൊണ്ട് മുൻഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തു. തുടർന്ന് റോഡിൽ നില ഉറപ്പിച്ച ആന കാട്ടിനുള്ളിലേക്ക് പിൻവാങ്ങിയപ്പോൾ ബസ് മുന്നോട്ട് എടുത്ത് മൂഴിയാറിൽ എത്തിച്ചു. ആക്രമണ സമയത് ജീവനക്കാരെ കൂടാതെ ആറ് യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. ആക്രമണം നടക്കുന്പോൾ ഡ്രൈവർ മനോജ് സീറ്റിൽ തന്നെ ഇരിക്കുകയായിരുന്നു. അരുണ് വൈശാഖായിരുന്നു കണ്ടക്ടർ.
Read MoreCategory: Alappuzha
എന്നെങ്കിലും തീരുമോ ഞങ്ങളുടെ ഈ ദുരിതം; വീടിനു ചുറ്റിലും വെള്ളമുണ്ട് പക്ഷേ കുടിക്കാനില്ല തുള്ളി പോലും; പരിഹരിക്കാനാവാതെ കുട്ടനാട്ടുകാരുടെ കുടിവെള്ള പ്രശ്നം
മങ്കൊമ്പ്: വീടിനു ചുറ്റിലും വെള്ളമാണെങ്കിലും കുടിവെള്ളത്തിനു തീവില നൽകുകയാണ് കാവാലം, നീലംപേരൂർ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾ. എന്നാൽ വേനൽ കടുത്തതോടെ ഇവിടെ ജനങ്ങൾ കുടിവെള്ളത്തിനായി പരക്കം പായുന്നു. കുട്ടനാടിന്റെ വടക്കൻ മേഖലയിലുള്ള ഗ്രാമപഞ്ചായത്തുകളിൽ വാട്ടർ അഥോറിറ്റിയുടെ കുടിവെള്ളമെത്താതായിട്ട് ഒരു വ്യാഴവട്ടക്കാലമാകുന്നു. ഇത്രയും കാലമായി ഈ പ്രദേശത്തെ ജനങ്ങൾ അയൽ ജില്ലയിൽ നിന്നും വാഹനങ്ങളിൽ കൊണ്ടുവരുന്ന വെള്ളം വിലക്കു വാങ്ങുകയാണ്.ലിറ്റൊറൊന്നിന് അറുപതു മുതൽ ഒരു രൂപവരെ വിലകൊടുത്താണ് ഇവർ ദാഹമകറ്റുന്നത്. റോഡ് സൗകര്യമില്ലാത്ത പ്രദേശങ്ങളിൽ ഇപ്പോഴും പൊതുജലാശയങ്ങളിലെ ജലം കുടിക്കാനും ആഹാരം പാകം ചെയ്യാനും ഉപയോഗിക്കുന്നവരുമുണ്ട്. 12 വർഷം മുൻപുവരെ മിക്ക പ്രദേശങ്ങളിലും ടാപ്പുകളിൽ വെള്ളമെത്തിയിരുന്നു. പിന്നീട് ടാപ്പുകളിൽ വെള്ളമെത്താതായതോടെയാണ് വെള്ളം വിലക്കു വാങ്ങിത്തുടങ്ങിയത്. എന്നാൽ ഇക്കൊല്ലവും വേനൽ കടുത്തതോടെ വിലയ്ക്കും വെള്ളം കിട്ടാനില്ലാതെയായി. ചിങ്ങവനം, കുറിച്ചി, തുരുത്തി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് വിൽപനക്കാർ വെള്ളമെടുത്തിരുന്നത്. മഴ കുറഞ്ഞതോടെ ഈ…
Read Moreമഹാപ്രളയം; അപേക്ഷകളിന്മേലുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു; ചെറുകിട വ്യാപാരികൾക്ക്വാ യ്പ 30ന് മുമ്പ്
പത്തനംതിട്ട: മഹാപ്രളയത്തിൽ നാശനഷ്ടം സംഭവിച്ച ചെറുകിട വ്യാപാരികളിൽ അപേക്ഷിച്ചവർക്കെല്ലാം 30ന് മുന്പ് വായ്പ ലഭ്യമാക്കുമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ ലീഡ് ബാങ്ക് ജില്ലാ മാനേജർ വി.വിജയകുമാരൻ അറിയിച്ചു. 10 ലക്ഷം രൂപവരെയാണ് വായ്പ നൽകുന്നത്. വായ്പയ്ക്കുള്ള അപേക്ഷ ജില്ലാ വ്യവസായകേന്ദ്രംവഴി ലഭിച്ചിട്ടുണ്ട്. അപേക്ഷകളിന്മേലുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു. ഡിസംബർവരെ പുതിയ അപേക്ഷകൾ സ്വീകരിക്കുമെന്നും ലീഡ് ബാങ്ക് മാനേജർ അറിയിച്ചു. റാന്നി ഐടിഐയുടെ പുതിയ കെട്ടിടത്തിന്റെ രൂപരേഖ രണ്ടാഴ്ചയ്ക്കകം തയാറാകുമെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ വ്യക്തമാക്കി. വെച്ചൂച്ചിറ പോളിടെക്നിക്കിലെ ഇലക്ട്രിക്കൽ ജോലികൾ അടുത്തയാഴ്ച തുടങ്ങുമെന്നു പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഉറപ്പുനൽകി. കുന്പനാട് – പുതുശേരി റോഡിന്റെ നിർമാണത്തിനുള്ള നടപടികൾ ടെൻഡർ തുറക്കുന്നിടംവരെ എത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. തിരുവല്ല മണ്ഡലത്തിലെ സ്കൂളുകളിലേക്ക് കംപ്യൂട്ടറുകൾ വാങ്ങുന്നതിന് എംഎൽഎ ഫണ്ടിൽനിന്നും…
Read Moreതൊഴിൽ കളയിച്ച് തൊഴിലാളി പാർട്ടി..! സിപിഎം പ്രവർത്തകനോട് വാടക ചോദിച്ചതിന്റെ പേരിൽ സിഐടിയു തൊഴിലാളി പുറത്തായി
പത്തനംതിട്ട: വീട്ടിൽ വാടകയ്ക്കു താമസിച്ച സിപിഎം പ്രവർത്തകനോട് വാടക ചോദിച്ചതിന്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായി പരാതി. വെണ്ണിക്കുളത്തെ സിഐറ്റിയു ഹെഡ് ലോഡ് വർക്കറായി ജോലി ചെയ്യുന്ന പുറമറ്റം പഞ്ചായത്തിലെ നാലാം വാർഡിലെ വാലങ്കര, പാട്ടത്തിൽ പ്രസാദിനെയാണ് ജോലിയിൽ നിന്ന് പിരിച്ച് വിട്ടത്. ഇതിനെതിരെ പ്രസാദ് സിഐറ്റിയു സംസ്ഥാന, ജില്ലാ ഏരിയ കമ്മിറ്റികൾക്ക് പരാതി നൽകി. ഏഴ് മാസങ്ങൾക്ക് മുമ്പാണ് സിപിഎം വെണ്ണിക്കുളം ലോക്കൽ കമ്മിറ്റിയുടെയും ഏരിയാ കമ്മിറ്റിയിലെ ഒരു അംഗത്തിന്റെയും നിർദേശപ്രകാരം വീട് വാടകയ്ക്ക് നൽകിയത്. ഇതര സ്ഥലങ്ങളിൽ നിന്ന് പാർട്ടി പ്രവർത്തനം നടത്തുന്ന മുഴുവൻ സമയ പ്രവർത്തകർക്ക് അലവൻസ്, ഭക്ഷണം, താമസ സൗകര്യം ഇവ ക്രമീകരിക്കുന്നത് അതാത് സ്ഥലങ്ങളിലെ പ്രാദേശിക നേതൃത്വമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വീടിന്റെ വാടക ചോദിച്ചതെന്ന് പ്രസാദ് പറഞ്ഞു. വാടക ചോദിച്ച തന്നെ ലോക്കൽ സെക്രട്ടറിയും ഒരു ഏരിയാ കമ്മിറ്റി…
Read Moreമുപ്പത് നോമ്പും പൂർത്തിയാക്കി വ്രതാനുഷ്ഠാന രാവുകൾക്ക് പരിസമാപ്തി; ചെറിയപെരുന്നാളിന് ഒരുങ്ങി വിശ്വാസികൾ
കായംകുളം: റംസാനിലെ മുപ്പത് ദിവസം നീണ്ടുനിന്ന വ്രതവിശുദ്ധിയുടെ നാളുകൾക്ക് ഇന്ന് പരിസമാപ്തിയിലെത്തുന്നതോടെ നാളെ വിശ്വാസികൾ ചെറിയപെരുന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലായി. ഇന്നലെ ശവ്വാൽ പിറ മാനത്ത് ദർശിക്കാൻ കഴിയാത്തതിനാൽ ഇക്കുറി വിശ്വാസികൾ മുപ്പത് നോന്പും പൂർത്തിയാക്കിയാണ് ചെറിയപെരുന്നാളിനെ വരവേൽക്കുന്നത് എന്ന പ്രത്യേകയും ഉണ്ട്. പെരുന്നാൾ ആഘോഷത്തിന് വിശ്വാസികൾക്കൊപ്പം നാടും നഗരവും അവസാനവട്ട ഒരുക്കത്തിലായി. പുതു വസ്ത്രങ്ങൾ വാങ്ങാൻ കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആത്മസമർപണത്തിന്റെയും വ്രതാനുഷ്ഠാനത്തിന്റെയും നീണ്ട ദിനരാത്രങ്ങൾക്കുശേഷം ഭക്തിയുടെ നിറവിലാണ് ചെറിയ പെരുന്നാൾ അഥവാ ഈദുൽ ഫിത്വർ ആഘോഷിക്കുന്നത്. മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ മോടിയും വിശ്വാസത്തിന്റെ വെളിച്ചവുമായി ഓരോ വിശ്വാസിയും ആഘോഷം അവിസ്മരണീയമാക്കും. പ്രാർഥനാമുഖരിതമായ മസ്ജിദുകളിലും ഭവനങ്ങളിലും ’അള്ളാഹു അക്ബർ’ ദൈവമാണ് ഏറ്റവും വലിയ മഹാൻ എന്ന തക് ബീർ ധ്വനികൾ മുഴങ്ങും. പള്ളികളിലും ഈദ്ഗാഹുകളിലുമായി നാളെ നടക്കുന്ന പെരുന്നാൾ നമസ്കാരത്തിൽ പങ്കുചേരാൻ വിശ്വാസികൾ ഒഴുകിയെത്തും. പെരുന്നാൾ നമസ്ക്കാരത്തിനായി…
Read Moreവേനൽ അവധി ആഘോഷത്തിൽ ആലപ്പുഴ ബീച്ച് മാലിന്യക്കൂമ്പാരമായി; യഥാസമയം മാലിന്യം നീക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യം ശക്തമാകുന്നു
ആലപ്പുഴ: ബീച്ചിന് വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഓപ്പണ് സ്റ്റേജിന് സമീപം നിക്ഷേപിച്ചിരിക്കുന്ന മാലിന്യക്കൂന്പാരം വിനോദ സഞ്ചാരികൾക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതായി പരാതി. മഴ പെയ്തതോടെ ദുർഗന്ധം വമിക്കുന്നതു മൂലം സഞ്ചാരികൾക്ക് മൂക്ക് പൊത്താതെ ഇതു വഴി നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. കോഫി കപ്പ് മുതൽ ഡിസ്പ്പോസിബിൾ പ്ലേറ്റ് വരെയും വെള്ളം കുടിച്ചതിന് ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കുപ്പികളും ധാരാളമായി ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്. ആഹാരപദാർത്ഥങ്ങൾ കഴിച്ചതിന് ശേഷം വേസ്റ്റോടുകൂടി പ്ലേറ്റുകൾ ഇടുന്നതിനാൽ ദുർഗന്ധം അസഹ്യമാണ്. മഴക്കാലം തുടങ്ങിയതോടെ സാംക്രമിക രോഗങ്ങൾ പൊട്ടി പുറപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ് .അവധിക്കാലമായതിനാൽ ധാരാളം സഞ്ചാരികളാണ് ഇപ്പോൾ ആലപ്പുഴ ബീച്ചിലെത്തുന്നത്. മഴക്കാല ശുചീകരണ യോഗങ്ങൾ തകൃതിയായി നടക്കുന്പോഴും ഇത്തരം കാഴ്ചകൾ അധികൃതർ കാണുന്നില്ല. സഞ്ചാരികൾ ധാരാളമായി എത്തുന്ന ഇത്തരം പൊതുസ്ഥലങ്ങളിലെ മാലിന്യം യഥാസമയം നീക്കം ചെയ്യുവാൻ ബന്ധപ്പെട്ട അധികൃതർ ശ്രദ്ധിക്കണമെന്നാണ് ആവശ്യം.
Read Moreഅസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരിൽ ആക്രമണം; കാൻസർ രോഗിയായ വീട്ടമ്മയടക്കം നാല് പേർക്ക് പരിക്കേറ്റു; യുവാവ് അറസ്റ്റിൽ
അന്പലപ്പുഴ: മദ്യപിച്ച് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരിൽ വീട് കയറി ആക്രമിച്ച കേസിൽ പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പനച്ചിക്കൽ വീട്ടിൽ ടോമി (20) നെ ആണ് പുന്നപ്ര പോലീസ് അറസ്റ്റു ചെയ്തത്. പുന്നപ്ര വലിയ തൈപറന്പിൽ വീട്ടിൽ ഹരിദാസിന്റെ വീടാണ് അഞ്ചംഗ സംഘം മദ്യലഹരിയിൽ കഴിഞ്ഞ ദിവസം അക്രമം നടത്തിയത്. ഇവരുടെ ആക്രമണത്തിൽ ക്യാൻസർ രോഗിയായ വീട്ടമ്മയടക്കം നാല് പേർക്ക് പരിക്കേറ്റിരുന്നു. ഹരിദാസ്, ഹരിദാസിന്റെ ഭാര്യ കാൻസർ രോഗികൂടിയായ ഉഷ, ഹരിദാസിന്റെ ജ്യേഷ്ഠപുത്രൻ വിനോദ്, അയൽവാസി ബിനു എന്നിവർക്കാണ് മർദ്ദനമേറ്റത്. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. അക്രമിസംഘം മദ്യപിച്ച് ബഹളമുണ്ടാക്കിയത് ഹരിദാസിന്റെ മകൻ ഹരീഷ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് വീടാക്രമിച്ചത്. പട്ടിക കഷണങ്ങളും വടികളുമായെത്തിയ സംഘം വീടിന്റെ ജനലുകൾ അടിച്ചു തകർത്തു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഹരിദാസിനെയും ഉഷയെയും വിനോദിനെയും…
Read Moreഅടൂരിലെ വോട്ടുചോർച്ച; യുഡിഎഫ് നേതൃത്വം ചർച്ച ഒഴിവാക്കി
അടൂർ: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ വിജയിച്ചപ്പോഴും യുഡിഎഫ് സ്ഥാനാർഥി മൂന്നാംസ്ഥാനത്തായ അടൂർ മണ്ഡലത്തിലെ വോട്ടിംഗ് രീതി വ്യത്യസ്തം. എൽഡിഎഫ് ഒന്നാമതും ബിജെപി രണ്ടാമതുമാണെങ്കിലും മണ്ഡലത്തിലെ ബൂത്തുകളിൽ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വോട്ടുകളിൽ നല്ലൊരു ശതമാനവും ബിജെപി സ്വന്തമാക്കിയിട്ടുണ്ട്. നാടൊട്ടുക്ക് യുഡിഎഫ് വൻ മുന്നേറ്റം കുറിച്ചപ്പോഴും അടൂരിൽ പിന്നിലായതു സംബന്ധിച്ചു പാർട്ടിതലത്തിലും ചർച്ചകൾക്കു വേദിയുണ്ടായിട്ടില്ല. സംഘടനാ സംവിധാനത്തിന്റെ പാളിച്ച അടൂർ മണ്ഡലത്തിലാകമാനം പ്രകടവുമാണ്. ബിജെപി ഒന്നാമതെത്തിയ ബുത്തുകളിലധികവും യുഡിഎഫ് മൂന്നാംസ്ഥാനത്തേക്കു തള്ളപ്പെട്ടു. ചുരുക്കംചില ബൂത്തുകളിൽ മാത്രമേ എൽഡിഎഫ് മൂന്നാമതായിട്ടുള്ളൂ. അപ്രതീക്ഷിതമായ മുന്നേറ്റമാണ് ബിജെപി പല ബൂത്തുകളിലും നടത്തിയത്. പന്തളം നഗരസഭ, പന്തളം തെക്കക്കര, ഏറത്ത് ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ് ബിജെപി ലീഡ് ചെയ്തെങ്കിലും അടൂർ മണ്ഡലത്തിലാകമാനം ബൂത്തുതലത്തിൽ ബിജെപി നേടിയ മുന്നേറ്റം ശ്രദ്ധേയമാണ്. ശക്തമായ മത്സരം എൽഡിഎഫുമായി ബിജെപി നടത്തിയപ്പോൾ യുഡിഎഫ് മൂന്നാംസ്ഥാനത്താകുകയും ചെയ്തു. ശബരിമല വിഷയവുമായി ബന്ധപ്പെട്ടു…
Read Moreമുട്ടേൽ പാലം ഇനി ഓർമ്മയിൽ; പുതിയ പാലത്തിനായി പഴയപാലം നാളെ പൊളിക്കും
കായംകുളം: പുതുപ്പള്ളി-കായംകുളം റോഡിലെ വർഷങ്ങൾ പഴക്കമുള്ള മുട്ടേൽ പാലം ഇനി ഓർമയിലേക്ക്. പഴയ പാലം പൊളിച്ചുമാറ്റി പുതിയ പാലം നിർമിക്കാൻ നടപടികളായതിനെത്തുടർന്ന് പഴയപാലം പൊളിക്കാനുള്ള നടപടികൾ നാളെ ആരംഭിക്കും. പാലം നിർമിക്കാൻ എട്ടുകോടി യുടെ ഭരണാനുമതിയാണ് സർക്കാർ അനുവദിച്ചത്. രണ്ടുതവണ ബജറ്റിൽ ഇടംനേടിയെങ്കിലും ഇവിടെ പാലം നിർമാണം വർഷങ്ങളായി നീളുകയായിരുന്നു. കഴിഞ്ഞ ബജറ്റിൽ 15 കോടി രൂപ പാലത്തിനും റോഡിനുമായി അനുവദിച്ചിരുന്നു. പിന്നീട് പുതിയിടം പ്രയാർ ആലുംപീടിക റോഡിന് മാത്രം 20 കോടി അനുവദിച്ചു. ഇതേ തുടർന്നാണ് പാലത്തിന് മാത്രമായി എട്ടുകോടിയുടെ ഭരണാനുമതി നൽകിയത്. യു.പ്രതിഭ എംഎൽഎ യുടെ ഇടപെടലിനെ തുടർന്നാണ് മുട്ടേൽ പാലത്തിന്റെ നിർമാണത്തിന് പണം അനുവദിച്ചത്. കായലും തോടും കൊണ്ട് ചുറ്റപ്പെട്ട കായംകുളത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളെ പട്ടണവുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് മുട്ടേൽ പാലം. ഈ പാലം സ്ഥിതി ചെയ്യുന്ന പ്രദേശം ഒരു കാലത്ത്…
Read Moreകുത്തുകേസിലെ പ്രതികളെ പിടിക്കാനെത്തിയ പോലീസുകാർക്ക് വെട്ടേറ്റു; പോലീസുകാരന്റെ കൈക്ക് 14 തുന്നൽ; ആലപ്പുഴയിൽ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ആലപ്പുഴ: കുത്തുകേസിലെ പ്രതികളെ പിടിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ വെട്ടി പരിക്കേൽപിച്ചു. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ പോൾ(41), ഷൈജൂ(36) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.30ന് ചാത്തനാട്ട് വച്ചായിരുന്നു ആക്രമണം. കുത്തുകേസിലെ പ്രതികളായ ചാത്തനാട് സ്വദേശികളായ കണ്ണൻ,രാഹുൽ എന്നിവർ കണ്ണന്റെ ചാത്തനാട്ടെ വീട്ടിൽ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സിവിൽ പൊലീസ് ഓഫീസർമാരായ പോളും ഷൈജൂവും സ്ഥലത്ത് എത്തി. ഈ സമയം വീടിന് സമീപം നിന്ന കണ്ണൻ പോലീസുകാരെ കണ്ട് വാൾ ഉപയോഗിച്ച് ഇരുവരെയും വെട്ടുകയായിരുന്നു. പോളിന്റെ കൈക്ക് 14 തുന്നൽ ഉണ്ട്. ഷൈജുവിന്റെ വയറിന് മുറിവേറ്റു. രാഹുൽ വടികൊണ്ട് ഷൈജുവിനെ അടിക്കുകയും ചെയ്തു. കാപ്പ കേസിലെ പ്രതിയായ രാഹുൽ പത്തു ദിവസം മുന്പാണ് ശിക്ഷ കഴിഞ്ഞ് പുറത്ത് ഇറങ്ങിയത്. പ്രതികൾക്കായി പോലീസ്…
Read More