ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ ഇടതുപക്ഷ സംഘടനാ ജീവനക്കാർ കൂട്ടത്തോടെ യൂണിയൻ സമ്മേളനത്തിന് പോയതോടെ ആലപ്പുഴ നഗരസഭയുടെ പ്രവർത്തനം അവതാളത്തിലായി. നഗരസഭയിലെ ഇടതു ജീവനക്കാരുടെ സംഘടനയായ കേരള മുനിസിപ്പൽ സ്റ്റാഫ് യൂണിയൻ(കെഎംഎസ്യു)ജില്ല സമ്മേളനത്തിനായാണ് ജീവനക്കാർ പോയത്. ആലപ്പുഴ രാമവർമ്മ ക്ലബിൽ നടന്ന സമ്മേളനത്തിൽ ആലപ്പുഴ നഗരസഭയിൽനിന്നു മാത്രമായി 40ഓളം ജീവനക്കാരാണ് പങ്കെടുത്തത്.ജീവനക്കാരുടെ അഭാവത്തിൽ നഗരസഭയുടെ പ്രവർത്തനങ്ങൾ പൂർണമായും സ്തംഭിക്കുകയായിരുന്നു. സ്റ്റോർ ഇന്നലെ പ്രവർത്തിച്ചില്ല. അക്കൗണ്ട്സ് വിഭാഗത്തിൽ രണ്ടു ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ജനറൽ വിഭാഗത്തിൽ മൂന്നും റവന്യുവിൽ ആകെയുള്ള മുപ്പതിൽ നാലുപേരും മാത്രമാണ് ഇന്നലെ എത്തിയത്. പെൻഷൻ സെഷനിൽ ആരും എത്തിയില്ല. പിഎംഎവൈയിൽ റെഗുലർ സ്റ്റാഫ് ഒരാൾ എത്തിയപ്പോൾ പ്രളയം അനുബന്ധ സെഷനും ഹെൽത്ത് സെഷനും ജനന മരണ സെഷനും ഉദ്യോഗസ്ഥരുടെ അഭാവത്തെ തുടർന്ന് പ്രവർത്തനം പൂർണമായും തടസപ്പെട്ടു. എൻജിനിയറിംഗിലും ജീവനക്കാർ കുറവായിരുന്നു. പല സെഷനുകളിൽ താത്കാലിക ജീവനക്കാർ…
Read MoreCategory: Alappuzha
നോമ്പിന് ഉണർത്തുപാട്ടുമായി ഇത്തവണ മസൂദ് ഭായി എത്തിയില്ല; നിരാശരായി കായംകുളത്തുകാർ
നൗഷാദ് മാങ്കാംകുഴി കായംകുളം: കഴിഞ്ഞ നാല്പത് വർഷമായി കായംകുളം എരുവ ഗ്രാമത്തിൽ റമദാൻ നോന്പ് കാലത്ത് ഇടയത്താഴത്തിന് വിശ്വാസികളെ ഉണർത്താൻ ദഫ് കൊട്ടി പാട്ടുപാടി ഇറങ്ങാറുള്ള മസൂദ് ഭായി ഇത്തവണ വരാതിരുന്നത് ഗ്രാമവാസികളെ വിഷമത്തിലാക്കി. ഈ നോന്പ് കാലത്ത് സ്വന്തം നാട്ടിൽ തന്നെ മസൂദ് ഭായി ഉണർത്തുപാട്ടുമായി തങ്ങിയതോടെയാണ് കായംകുളത്തേക്ക് ഇത്തവണ എത്താഞ്ഞതെന്നാണ് ഗ്രാമവാസികൾ അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത്. തമിഴ്നാട്ടിലെ പൊട്ടൽപുത്തൂർ ഗ്രാമത്തിൽ നിന്നാണ് 64 കാരനായ മസൂദ്ഭായി എരുവ ഗ്രാമത്തിൽ എല്ലാവർഷവും മുടക്കമില്ലാതെ ഉണർത്തുപാട്ടുമായി എത്തിയിരുന്നത്. നോന്പിന് പിറ കാണും മുന്പേ മസൂദ് ഭായി എരുവയിൽ എത്തുമായിരുന്നു. ഭായി എത്തിയാൽ നോന്പ് പിടിക്കാൻ ഗ്രാമവാസികൾ ഇടയത്താഴത്തിന് എഴുന്നേൽക്കാൻ പുലർച്ചെ എഴുന്നേൽക്കാൻ അലാറം വെക്കാറില്ല. കാരണം ഇടയത്താഴത്തിന്റെ സമയം അറിയിച്ച് അറബന മുട്ടി പാട്ടുപാടി അപ്പോഴേക്കും ഭായി എത്തിയിരിക്കും. ഭായിയുടെ പാട്ട് കേൾക്കുന്പോൾ തന്നെ എല്ലാവരും…
Read Moreകായംകുളം നഗരസഭയിൽ വിജിലൻസ് റെയ്ഡ്; എൻജിനിയറിംഗ് വിഭാഗത്തിൽ വ്യാപക ക്രമക്കേട് കണ്ടെത്തി
കായംകുളം: നഗരസഭയിലെ എൻജിനിയറിംഗ് വിഭാഗത്തിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. അഞ്ചു ലക്ഷം രൂപയിൽ താഴെയുള്ള നിർമാണ പ്രവർത്തികളിലാണ് ക്രമക്കേട് നടന്നിട്ടുള്ളതായി കണ്ടെത്തിയത്. എസ്റ്റിമേറ്റ് തയാറാക്കി അനുമതി ലഭിക്കുന്നതിന് മുന്പ് നിർമാണ പ്രവർത്തികൾ പൂർത്തിയാക്കിയയതിനു ശേഷം പിന്നീട് ടെൻഡറുകൾ ചെയ്ത് ഫയൽ തയാറാക്കുന്ന രീതിയാണ് തുടർന്നു വന്നിരുന്നതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ‘ എസ്റ്റിമേറ്റുകൾ ഒന്നും തന്നെ ഒപ്പു വച്ചിട്ടില്ലെന്നും എസ്റ്റിമേറ്റ് അനുസരിച്ചുള്ള പ്രവൃത്തികൾ നടന്നിട്ടില്ലെന്നും നിർമാണങ്ങൾക്ക് ഗുണനിലവാരം കുറവാണെന്നും വിജിലൻസ് കണ്ടെത്തി. വാർഡ് 18 ലെ വിത്തുതറ കലുങ്ക് നിർമാണം, വളഞ്ഞ നടക്കാവ് കരിമുട്ടം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവൃത്തി, താലൂക്ക് ആശുപത്രിയുടെ ഓഫീസ് ബ്ലോക്കിലെ മുകളിൽ നടത്തിയ നിർമാണ പ്രവർത്തനം, ചേരാവള്ളി – കോമളത്ത് റോഡ്, കരിമുട്ടം- നഗരസഭാ റോഡ് എന്നിവിടങ്ങളിലും വിജിലൻസ് പരിശോധന നടത്തി. എൻജിനിയറിംഗ് വിഭാഗവുമായി ബന്ധപ്പെട്ട്…
Read Moreപതിനൊന്നു വയസുകാരനെക്കൊണ്ട് തിരക്കേറിയ റോഡിൽ വാഹനം ഓടിപ്പിച്ചയാൾ അറസ്റ്റിൽ
ചെങ്ങന്നൂർ: പതിനൊന്ന് വയസുകാരനെക്കൊണ്ട് തിരക്കേറിയ റോഡിൽ വാഹനം ഓടിപ്പിച്ചയാൾ പിടിയിലായി. കല്യാത്ര വച്ച് ചെങ്ങന്നുർ സബ് ആർടി ഓഫീസിലെ വാഹന പരിശോധക സംഘത്തെ കണ്ട കുട്ടിയുടെ രക്ഷകർത്താവ് തന്ത്രപൂർവം പിൻസീറ്റിലിരുന്നു കൊണ്ട് വാഹന നിയന്ത്രണം ഏറ്റെടുക്കുകയും പരിശോധക സംഘത്തെ മറികടന്നു പോവുകയും ചെയ്തു. ഇതു മനസിലാക്കിയ ഉദ്യോഗസ്ഥർ ഇവരെ പിൻതുടർന്നപ്പോൾ വീണ്ടും കുട്ടിയെ കൊണ്ട് വാഹനം ഓടിപ്പിക്കുന്നതായിട്ടാണ് കണ്ടത് ഇതേതുടർന്ന് വാഹനം നിർത്തിച്ച് ഇയാൾക്കെതിരേ കേസെടുക്കുകയും വാഹനം കസ്റ്റഡിയിലെടുത്ത് വെണ്മണി പോലീസ് സ്റ്റേഷനിൽ സൂക്ഷിക്കുകയുമായിരുന്നു. പ്രായപൂർത്തി ആകാത്ത കുട്ടിയെ കൊണ്ട് വാഹനം ഓടിപ്പിച്ച ബന്ധുവിന്റെ ലൈസൻസിനെതിരായും നടപടി ശിപാർശ ചെയ്തിട്ടുണ്ട്. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർമാരായ പ്രജു, പ്രദീപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സ്കൂൾ അവധിക്കാലം പ്രമാണിച്ചുള്ള കുട്ടികളുടെ ഡ്രൈവിംഗിനെതിരായി വാഹന ഉടമയ്ക്കെതിരേ ഉൾപ്പടെ പ്രോസിക്യൂഷൻ ഉൾപ്പടെയുളള കർശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് ജോയിൻറ് ആർടിഒ വി. ജോയി അറിയിച്ചു.
Read Moreഒൻപതു വയസുകാരിയെ പീഡിപ്പിച്ച അമ്പത്തിരണ്ടുകാരൻ പിടിയിൽ; പ്രതിയുടെ മകളുടെ അടുത്ത് ട്യൂഷന് എത്തിപ്പോഴായിരുന്നു പീഡനം
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ഒന്പതുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി. കൗണ്സിലിംഗിനിടെയാണ് കുട്ടിയിൽ നിന്നും പീഡനവിവരം പുറത്തറിയുന്നത്. ട്യൂഷനുപോയ വീട്ടിൽ വച്ചാണ് പീഡനം നടന്നതായി പറയുന്നത്. തൃക്കുന്നപ്പുഴ സ്വദേശി പ്രസാദി (52)നെതിരെ സംഭവത്തിൽ കേസെടുത്തു. പീഡനം വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പ്രതി ഒളിവിലാണെന്നും പോലീസ് അറിയിച്ചു. പ്രതിയുടെ മകളുടെ അടുത്താണ് കുട്ടി ട്യൂഷന് പോയിക്കൊണ്ടിരുന്നത്. ട്യൂഷൻ ടീച്ചറായ പ്രതിയുടെ മകൾ വീട്ടിലില്ലാതിരുന്ന സമയത്താണ് പീഡനം നടന്നതായി പറയുന്നത്. ബന്ധുക്കളിൽ നിന്നും വിവരം അറിഞ്ഞ പോലീസ് കുട്ടിയുടെ മാതാവിന്റെ മൊഴിയെടുത്തശേഷം കേസെടുക്കുകയായിരുന്നു. പ്രതിക്കെതിരെ അന്വേഷണം ഉൗർജിതമാക്കിയതായി തൃക്കുന്നപ്പുഴ പോലീസ് അറിയിച്ചു.
Read Moreഅമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാത നിർമാണം ഇഴയുന്നു; റോഡ് അപകടങ്ങൾ വർധിക്കുന്നു; കണ്ണു തുറക്കാതെ പിഡബ്ല്യുഡി അധികൃതർ
എടത്വ: അന്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയുടെ നിർമാണം പൂർത്തികരിക്കുന്നതിനു മുന്പുതന്നെ റോഡിൽ പൊലിയുന്ന ജീവനുകളുടെ എണ്ണം വർധിക്കുന്നു. എന്നിട്ടും കണ്ണു തുറക്കാതെ പിഡബ്ല്യുഡി അധികൃതരും. തകഴി മുതൽ നീരേറ്റുപുറം വരെയുള്ള പ്രദേശത്താണ് അപകടം കൂടുതലായി നടക്കുന്നത്. നിരവധി അപകട മരണങ്ങളും ഗുരുതര പരിക്കുകളും അവശതകളുമായി അനവധിയാളുകൾ കഴിയുന്പോഴും റോഡുനിർമാണം ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധം ശക്തമാണ്. ചങ്ങനാശേരി ആലയിൽ തോപ്പിൽ ഷിഫാന മൻസിൽ സലിമിന്റെ മകൻ ഷാഹിദി (19) ന്റെ ജീവനാണ് ഒടുവിലായി റോഡിൽ ഇല്ലാതായത്. കഴിഞ്ഞ തിങ്കളാഴ്ച ഷാഹിദ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി തലവടി ക്നാനായ പള്ളിയുടെ മതിലിൽ ഇടിച്ച ശേഷം വൈദ്യുതി തൂണുകൾക്കിടയിൽ തലയിടിച്ചാണ് മരിച്ചത്. പച്ച ചേക്കയിൽ ലീലാമ്മ, പാണ്ടി തോട്ടുവേലിൽ ജോണപ്പൻ, തായങ്കരി അറുപതിൽചിറ സുജിത് സനൽ, തലവടി പുതുപ്പറന്പ് അരയശേരിൽ ഉണ്ണി എന്നിവർ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ മരിച്ചു. ഗുരുതരവും അല്ലാത്തതുമായ…
Read Moreആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ ചാർട്ട് ; യാത്രക്കാർ നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ
ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ ചാർട്ട് ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ രാവിലെ 8.15 നുള്ള ജനശതാബ്ദി ട്രെയിനിന്റെ റിസർവേഷൻ ചാർട്ട് പ്രസിദ്ധീകരിക്കുന്നില്ലെന്നാണ് പരാതി. യാത്രക്കാരുടെ നിരവധി പരാതികൾ ഉണ്ടായിട്ട് പോലും ആലപ്പുഴ സ്റ്റേഷൻ അധികൃതർ കടുത്ത അലംഭാവമാണ് പുലർത്തുന്നത്. എൻക്വയറി കൗണ്ടറിൽ മുഴുവൻ സമയവും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ഇല്ലാത്ത അവസ്ഥയുമാണ്. ജനശതാബ്ദി എക്സപ്രസ്സിൽ വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാരുടെ സീറ്റുകൾ, വണ്ടി തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന രാവിലെ ആറിന് ചാർട്ട് തയ്യാറാകുന്പോഴാണ് ലഭ്യമാകുന്നത്. ആലപ്പുഴയിൽ നിന്നും കയറുന്ന വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് ചാർട്ട് നോട്ടീസ് ബോർഡിൽ ഉണ്ടെങ്കിൽ മാത്രമേ തങ്ങളുടെ കോച്ചും സീറ്റും തിരിച്ചറിയുവാൻ കഴിയൂ. എന്നാൽ ആലപ്പുഴയിലെ ചില ഉദ്യോഗസ്ഥരുടെ താൽപര്യത്തിൽ ചാർട്ട് പ്രസിദ്ധീകരിക്കാത്തതാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ചാർട്ട് പ്രസിദ്ധീകരിക്കാത്തതുമൂലം തങ്ങളുടെ ഇഷ്ടക്കാരെ ഒഴിവുള്ള കോച്ചുകളിൽ യാത്രചെയ്യിക്കാനുള്ള അവസരം…
Read Moreനാമജപയാത്രയിൽ പങ്കെടുത്ത മുൻ പ്രസിഡന്റിന്റെ അംഗത്വം പുതുക്കി നൽകാതെ സിപിഎം; പിന്നിൽ പ്രദേശിക നേതാവിന്റെ ഗൂഡാലോചനയെന്ന് ആക്ഷേപം
കോഴഞ്ചേരി: ശബരിമല യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് നായർ സർവീസ് സൊസൈറ്റി നടത്തിയ നാമജപ ഘോഷയാത്രയിൽ പങ്കെടുത്തതിന്റെ പേരിൽ സിപിഎം മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ അംഗത്വം പുതുക്കി നൽകിയില്ല. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.ജി. രാമചന്ദ്രൻനായരുടെ അംഗത്വമാണ് പുതുക്കി നൽകാതിരുന്നത്. റിട്ടയേഡ് പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന ഇദ്ദേഹം 2010 ലെ തെരഞ്ഞെടുപ്പിലാണ് തോട്ടപ്പുഴശേരി പത്താം വാർഡായ വെള്ളങ്ങൂരിൽ നിന്നും സിപിഎം സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച് പ്രസിഡന്റായത്. ഈ വാർഡിൽ നിന്നും ആദ്യമായി വിജയിക്കുന്ന എൽഡിഎഫ് അംഗവുമായിരുന്നു രാമചന്ദ്രൻ നായർ.ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് തിരുവല്ല താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ തിരുവല്ലയിലും തോട്ടപ്പുഴശേരി, മാരാമണ്, വെള്ളങ്ങൂർ കരയോഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേകമായി നടത്തിയ നാമജപ ഘോഷയാത്രയിലും വെള്ളങ്ങൂർ 1374-ാം നന്പർ എൻഎസ്എസ് കരയോഗത്തിന്റെ പ്രതിനിധിയായിട്ടാണ് ഇദ്ദേഹം പങ്കെടുത്തത്. സിപിഎമ്മിന്റെ വെള്ളങ്ങൂർ ബ്രാഞ്ച് മെംബറാണ് ഇദ്ദേഹം. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ്…
Read Moreതർക്കങ്ങളില്ലാതെ നാട്ടുകാർ സ്ഥലം വിട്ടു നൽകി; തോട്ടഭാഗം – ചങ്ങനാശേരി റോഡു നിർമാണം അതിവേഗം
തിരുവല്ല : തോട്ടഭാഗം- ചങ്ങനാശേരി പാതയുടെ നവീകരണ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കിഫ്ബിയിൽ ഉൾപ്പെടുത്തി 36 കോടി രൂപ ചെലവഴിച്ചാണ് 12 മീറ്റർ വീതിയിൽ റോഡ് പുനർനിർമിക്കുന്നത്. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി തോട്ടഭാഗം മുതൽ കവിയൂർ വരെയുള്ള ഭാഗം വീതികൂട്ടുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും അര മീറ്ററോളം സ്വകാര്യ ഭൂമികൾ ഏറ്റെടുത്ത് കെട്ടിയിരുന്ന മതിലുകൾ പൊളിച്ചു നീക്കുന്ന പണികളും നടന്നുവരികയാണ്. ഏറ്റെടുക്കുന്ന സ്ഥലങ്ങളിലെ മതിലുകൾ സർക്കാർ മാനദണ്ഡം അനുസരിച്ചാണ് പുനർനിർമിക്കുന്നത്. പായിപ്പാട് മുതൽ കണിയാമ്പാറ വരെ ആറു കീലോമീറ്ററോളം ദൂരത്തെ പാതയുടെ വീതിക്കൂട്ടൽ ഏകദേശം പൂർത്തിയായി. ഇവിടെ സ്ഥമെടുപ്പ് ഉൾപ്പെടെയുളള നടപടികൾ ഒരു മാസം മുമ്പ് തുടങ്ങിയിരുന്നു. ജല അഥോറിറ്റി പൈപ്പുകൾ, ടെലിഫോൺ കേബിളുകൾ തുടങ്ങിയവ ഇടുന്നതിനുളള സൗകര്യം നൽകുന്ന വിധമാണ് പാതയുടെ നിർമാണം. ഇതിലൂടെ റോഡ് വെട്ടിപ്പൊളിക്കാതെ പിന്നീട് ഇവ ഇടുന്നതിനു കഴിയും.…
Read Moreമഹാപ്രളയം: നഷ്ടപരിഹാരം നഷ്ടമാക്കിയതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ മാർച്ച് നടത്തി
പത്തനംതിട്ട: മഹാപ്രളയത്തിൽ മത്സ്യബന്ധനോപകരണങ്ങൾ നഷ്ടപ്പെട്ട ജില്ലയിലെ 99 മത്സ്യത്തൊഴിലാളികൾക്ക് അനുവദിച്ച 10,59,600 രൂപ നഷ്ടമാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്കു മാർച്ച് നടത്തി. ഫെഡറേഷൻ പ്രസിഡന്റ് പി.പി.ജോൺ മാർച്ച് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 25ന് അനുവദിച്ച നഷ്ടപരിഹാരത്തുക ട്രഷറിയിലേക്കു കൈമാറിയിരുന്നെങ്കിലും മത്സ്യത്തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് കൈമാറാതെ നഷ്ടമാക്കുകയായിരുന്നുവെന്ന് ഫെഡറേഷൻ കുറ്റപ്പെടുത്തി. സർക്കാർ ഉത്തരവ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നും വള്ളവും വലയും നഷ്ടപ്പെട്ട തൊഴിലാളികൾക്ക് ഉടൻ പണം കൈമാറണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത പി.പി. ജോൺ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി.എസ്. ആന്റണി അധ്യക്ഷത വഹിച്ചു.സി. ഫ്രാൻസിസ്, ജോളി ആന്റണി, സുരേഷ് കുമാർ, സെയ്ദ് മുഹമ്മദ്, സി.കെ. കുട്ടപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
Read More