ആലപ്പുഴയിൽ പ​ണ​മി​ട​പാ​ടു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി; മൂ​ന്നു പേ​ർ പി​ടി​യി​ൽ

ആ​ല​പ്പു​ഴ: പ​ണ​മി​ട​പാ​ടു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി. ആ​ല​പ്പു​ഴ ഹ​രി​പ്പാ​ടാ​ണ് സം​ഭ​വം. പ​ള്ളി​പ്പാ​ട് കൊ​ണ്ട​രേ​ത്ത് പ​ടീ​റ്റ​തി​ൽ രാ​ജ​ൻ (75) ആ​ണ് മ​രി​ച്ച​ത്. പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെന്ന് പോലീസ് പറഞ്ഞു. ക​ഴി​ഞ്ഞ പ​ത്തി​നാ​ണ് വി​മു​ക്ത ഭ​ട​ൻ​കൂ​ടി​യാ​യ രാ​ജ​നെ കാ​ണാ​താ​യ​ത്. ഹ​രി​പ്പാ​ട്ടെ ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ലാ​ണ് കു​ഴി​ച്ചി​ട്ട നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​രി​പ്പാ​ട് സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ്, ശ്രീ​കാ​ന്ത്, വി​ഷ്ണു എ​ന്നി​വ​ർ പി​ടി​യി​ലാ​യി.

Read More

ക​ണ്ടെ​യ്ന​ർ ലോ​റി ഇ​ടി​ച്ച് മേ​ൽ​പ്പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്നു;ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്

അ​ന്പ​ല​പ്പു​ഴ: ക​ണ്ടെ​യ്ന​ർ ലോ​റി ഇ​ടി​ച്ച് മേ​ൽ​പ്പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്നു. അ​മൃ​ത ലോ​ജ​സ്റ്റി​കി​ന്‍റെ കൊ​ച്ചി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കു പോ​കു​ക​യാ​യി​രു​ന്ന ക​ണ്ടെ​യി​ന​ർ ആ​ണ് കാ​ക്കാ​ഴം മേ​ൽ​പ്പാ​ല​ത്തി​ലെ ന​ട​പ്പാ​ത​യി​ലി​ടി​ച്ച​ത്. ഈ ​ഭാ​ഗ​ത്തെ അ​ഞ്ചു​മീ​റ്റ​റോ​ളം കൈ​വ​രി​ക​ൾ ത​ക​ർ​ന്നു. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ടെ​യി​ന​ർ മേ​ൽ​പ്പാ​ല​ത്തി​ലേ​യ്ക്കു ക​യ​റു​ന്ന​തി​നി​ടെ സൈ​ഡ് റോ​ഡി​ൽ നി​ന്നും മാ​റ്റാ​രു വാ​ഹ​നം ക​യ​റി വ​ന്ന​പ്പോ​ൾ ബ്രേ​ക്ക് പി​ടി​ച്ച ക​ണ്ടെ​യി​ന​ർ നി​യ​ന്ത്ര​ണം​തെ​റ്റി എ​തി​ർ ഭാ​ഗ​ത്തെ കൈ​വ​രി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ മ​ല​പ്പു​റം സ്വ​ദേ​ശി സ​തീ​ഷ് (42) നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ക​ണ്ടെ​യി​ന​ർ മേ​ൽ​പ്പാ​ല​ത്തി​ൽ നി​ന്നും മാ​റ്റാ​ത്ത​തി​നാ​ൽ ഒ​രു ഭാ​ഗ​ത്തു കൂ​ടി മാ​ത്ര​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്. അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് പാ​ല​ത്തി​ന്‍റെ ര​ണ്ടു ഭാ​ഗ​ത്തും ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്നു​ണ്ട്.

Read More

കുറുമ്പകരയിലെ ക്വാറികൾ ജനജീവിതത്തിനു ഭീഷണിയാകുന്നു;  പ്രവർത്തനം നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി കോളനി നിവാസികൾ

പ​ത്ത​നം​തി​ട്ട: ഏ​നാ​ദി​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ കു​റു​മ്പ​ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശെ​ത്ത കോ​ള​നി നി​വാ​സി​ക​ൾ സ​മ​രം ആ​രം​ഭി​ക്കു​ന്നു. കു​റു​മ്പ​ക​ര​യി​ലെ ക​ണ്ണ​ങ്ക​ര പ​ട്ടി​ക​ജാ​തി​കോ​ള​നി നി​വാ​സി​ക​ളാ​ണ് പാ​റ​മ​ട​ക​ൾ​ക്കെ​തി​രെ രം​ഗ​ത്ത് വ​ന്നി​ട്ടു​ള്ള​ത്. എ​ൽ​ഡി​എ​ഫ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് പാ​റ​മ​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കോ​ള​നി നി​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി ര​ണ്ട് പാ​റ​മ​ട​ക​ളാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​രാ​തി​ക​ളെ തു​ട​ർ​ന്ന് റ​വ​ന്യു അ​ധി​ക്യ​ത​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പാ​റ​മ​ട​ക​ൾ​ക്ക് അ​നൂ​കൂ​ല റി​പ്പോ​ർ​ട്ടാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. 70 ഓ​ളം വീ​ടു​ക​ൾ ഇ​വി​ടെ​യു​ണ്ട്. രാ​ത്രി​യും​പ​ക​ലും ഒ​രേ​പോ​ലെ പാ​റ​മ​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് .സ്വ​ന്തം വീ​ടു​ക​ളി​ൽ കി​ട​ന്ന് ഉ​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണി​പ്പോ​ൾ. പാ​റ പൊ​ട്ടി​ക്കു​ന്ന സ്ഫോ​ട​ന​ങ്ങ​ളി​ൽ വീ​ടു​ക​ൾ മു​ഴു​വ​ൻ ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. പാ​റ​ചീ​ളു​ക​ൾ വീ​ടി​നു മു​ക​ളി​ൽ വ​ന്ന് വീ​ഴു​ക​യും ചെ​യ്യാ​റു​ണ്ട് പ​രി​സ​ര​മാ​കെ പാ​റെ​പാ​ടി നി​റ​ഞ്ഞ് ശ്വാ​സ​ത​ട​സ​വും മ​റ്റ് രോ​ഗ​ങ്ങ​ളും ആ​ളു​ക​ളി​ൽ പ​തി​വാ​യി​ട്ടു​ണ്ട്. നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളും ഈ ​പാ​റ​മ​ട​ക​ളി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. പാ​റ​പൊ​ട്ടി​ക്ക​ലി​നെ…

Read More

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ വൈ​കു​ന്നു;  അ​ട​വി ഇ​ക്കാ ടൂ​റി​സം പ​ദ്ധ​തി​യു​ടെ മു​ളംകു​ടി​ലു​ക​ൾ ത​ക​ർ​ച്ച​യി​ൽ

ത​ണ്ണി​ത്തോ​ട്: അ​ട​വി ഇ​ക്കാ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച മു​ളം കു​ടി​ലു​ക​ൾ ത​ക​ർ​ച്ച​യി​ൽ. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് കോ​ന്നി ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ണ്ണി​ത്തോ​ട് പേ​രു വാ​ലി​യി​ൽ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വി​നോ​സ​ഞ്ചാ​ര പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. കു​ട്ട​ഞ്ചി സ​വ​രി​യാ​യി​രു​ന്നു പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഇ​തി​നു പു​റ​മെ ക​ല്ലാ​റി​ന്‍റെ തീ​ര​ത്ത് നി​ർ​മ്മി​ച്ച മു​ളം വീ​ടു​ക​ളി​ൽ അ​ന്തി​യു​റ​ങ്ങാ​നും സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. സം​സ്ഥാ​ന ബാം​ബു കോ​ർ​പ​റേ​ഷ​നാ​ണ് 40 ല​ക്ഷം രൂ​പ ചെ​ല​വി​ൽ 5 മു​ളം വി​ടു​ക​ൾ നി​ർ​മ്മി​ച്ചു ന​ൽ​കി​യ​ത്. പി​ന്നീ​ട് ആ​ദ്യ​കാ​ല​ത്ത് ഇ​തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ കോ​ർ​പ​റേ​ഷ​ൻ ന​ട​ത്തി​യെ​ങ്കി​ലും പി​ന്നി​ട് അ​തു​ണ്ടാ​യി​ല്ല. ഒ​ന്ന​ര വ​ർ​ഷം മു​മ്പ് 70 ല​ക്ഷം രൂ​പ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ഇ​തി​ന്‍റെ മോ​ഡി കൂ​ട്ടി​യി​രു​ന്നു. ഇ​വി​ടെ പു​തു​താ​യി മ​റ്റൊ​രു വി​ശ്ര​മ കേ​ന്ദ്ര​വും നി​ർ​മ്മി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഏ​റെ മാ​സ​ങ്ങ​ളാ​യി ര​ണ്ടു വീ​ടു​ക​ൾ ത​ക​ർ​ച്ച​യി​ലാ​ണ്. അ​വ​ധി​ക്കാ​ല​മാ​യി​രു​ന്നി​ട്ടും വ​നം​വ​കു​പ്പ് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല.…

Read More

കണ്ണൊന്നു തെറ്റിയാൽ; പത്തനംതിട്ട നഗരത്തിൽ ഓ​ട​ക​ളു​ടെ മു​ക​ളി​ൽ ഇ​ട്ടി​രി​ക്കു​ന്ന സ്ലാ​ബു​ക​ളിൽ അ​പ​ക​ട​ക​ര​മാ​യ വി​ള്ള​ൽ

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ ന​ട​പ്പാ​ത​ക​ളേ​റെ​യും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ക്കെ​ണി​ക​ളാ​യി മാ​റു​ക​യാ​ണ്. ഏ​റെ സു​ക്ഷി​ച്ച് ന​ട​ന്നി​ല്ലെ​ങ്കി​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും സ്ലാ​ബ് ത​ക​ർ​ന്നോ, ഇ​തി​ലെ വി​ട​വി​ലൂ​ടെ​യോ ഓ​ട​യി​ൽ പ​തി​ക്കു​മെ​ന്ന​താ​ണ് സ്ഥി​തി. വി​വി​ധ റോ​ഡു​ക​ളി​ലെ ന​ട​പ്പാ​ത​ക​ളി​ൽ സ്ലാ​ബു​ക​ളും കൈ​വ​രി​ക​ളും ത​ക​ർ​ന്നു കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് കാ​ല​ങ്ങ​ളാ​യി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പോ ന​ഗ​ര​സ​ഭ​യോ ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്കാ​റി​ല്ല. ടി​കെ റോ​ഡ് അ​ട​ക്കം ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ത​ക​ളും ഇ​ട​വ​ഴി​ക​ളി​ലും ന​ട​പ്പാ​ത​ക​ൾ അ​പ​ക​ട​ക്കെ​ണി​യാ​ണ്. കാ​ൽ​ന​ട യാ​ത്ര​ക്കാ​രെ കെ​ണി​യി​ൽ​പെ​ടു​ത്താ​ൻ ത​ര​ത്തി​ൽ മി​ക്ക ഓ​ട​ക​ളു​ടെ​യും സ്ലാ​ബു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. ശ്ര​ദ്ധി​ച്ചു ന​ട​ന്നി​ല്ലെ​ങ്കി​ൽ ഓ​ട​യി​ലേ​ക്കു വീ​ഴു​മെ​ന്ന സ്ഥി​തി​യു​ണ്ട്. സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നു സ​മീ​പ​ത്തു​പോ​ലും ഓ​ട​യു​ടെ സ്ലാ​ബു​ക​ൾ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്. ജ​ന​റ​ൽ ആ​ശു​പ​ത്രി മു​ത​ൽ സെ​ൻ​ട്ര​ൽ ജം​ക്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണു പ​ല​യി​ട​ത്താ​യി സ്ലാ​ബു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. ന​ട​പ്പാ​ത​യു​ടെ വ​ശ​ത്തു​ള്ള കൈ​വ​രി​ക​ളും തു​രു​ന്പെ​ടു​ത്ത് നാ​ശ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ്. ടി​കെ റോ​ഡി​ൽ നി​ന്നു ക​ട​മ്മ​നി​ട്ട ഭാ​ഗ​ത്തേ​ക്കു തി​രി​യു​ന്നി​ട​ത്തും പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തും സ്ലാ​ബു​ക​ൾ പൊ​ട്ടി​യി​ട്ടു​ണ്ട്.…

Read More

ആ​ല​പ്പു​ഴ ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ടം; പ്ര​തി​ശ്രു​ത​വ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ മ​രി​ച്ചു; ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ൻ ര​ണ്ടാ​യി പി​ള​ർ​ന്നു

ആ​ല​പ്പു​ഴ: ക​ണി​ച്ചു​കു​ള​ങ്ങ​ര​യ്ക്കു സ​മീ​പം ദേ​ശീ​യ​പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ച് പ്ര​തി​ശ്രു​ത​വ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ മ​രി​ച്ചു. ക​ണ്ണൂ​ർ മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ വ​നീ​ഷ് (25) വി​ജ​യ​കു​മാ​ർ (38) പ്ര​സ​ന്ന (55) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. വാ​നി​ലെ മ​റ്റു യാ​ത്ര​ക്കാ​രാ​യ എ​ട്ട് പേ​ർ​ക്കും ബ​സി​ന്‍റെ ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കും പ​രി​ക്കേ​റ്റു. പ​രു​ക്കേ​റ്റ 3 പേ​ർ കു​ട്ടി​ക​ളാ​ണ്. പ​രി​ക്കേ​റ്റ​വ​രെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങ് ക​ഴി​ഞ്ഞ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ക​ണ്ണൂ​രി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ൻ ര​ണ്ടാ​യി പി​ള​ർ​ന്നു. പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഏ​റ​നേ​രം ശ്ര​മി​ച്ചാ​ണ് പ​രി​ക്കേ​റ്റ​വ​രെ​യും മ​രി​ച്ച​വ​രെ​യും വാ​നി​ൽ​നി​ന്നും പു​റ​ത്തെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​യ്ക്കു​വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ലാ​ണ് ട്രാ​വ​ല​ർ ഇ​ടി​ച്ച​ത്. അ​മി​ത​വേ​ഗ​മാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Read More

നിക്കാഹ് കഴിഞ്ഞ ഉടന്‍ നവവധു നടന്നുകയറിയത് പരീക്ഷാ ഹാളിലേക്ക്

കാ​​​​യം​​​​കു​​​​ളം : നി​​​​ക്കാ​​​​ഹ് ക​​​​ഴി​​​​ഞ്ഞ​​​​യു​​​​ട​​​​ന്‍ വ​​​​ധു ന​​​​ട​​​​ന്നു​​​​ക​​​​യ​​​​റി​​​​യ​​​​തു കോ​​​​ള​​​​ജി​​​​ലെ പ​​​​രീ​​​​ക്ഷാ ഹാ​​​​ളി​​​​ലേ​​​​ക്ക്. വി​​​​വാ​​​​ഹ വേ​​​​ഷ​​​​ത്തി​​​​ലെ​​​​ത്തി​​​​യ പ​​​​രീ​​​​ക്ഷാ​​​​ര്‍ഥി അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍ക്കും വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ള്‍ക്കും കൗ​​​​തു​​​​ക​​​​മാ​​​​യി. പ​​​​രീ​​​​ക്ഷ ക​​​​ഴി​​​​യു​​​​ന്ന​​​​തു വ​​​​രെ വ​​​​ര​​​​ന്‍ കോ​​​​ള​​​​ജി​​​​നു പു​​​​റ​​​​ത്തു കാ​​​​ത്തു​​നി​​​​ന്നു. കാ​​​​യം​​​​കു​​​​ളം പു​​​​ല്ലു​​​​കു​​​​ള​​​​ങ്ങ​​​​ര മ​​​​ഠ​​​​ത്തി​​​​ല്‍ കി​​​​ഴ​​​​ക്ക​​​​തി​​​​ല്‍ സു​​​​ബൈ​​​​റി​​​​ന്‍റെ​​​​യും നി​​​​സ​​​​യു​​​​ടെ​​​​യും മ​​​​ക​​​​ള്‍ ര​​​​ഹ്ന​​​​യാ​​​​ണ് വി​​​​വാ​​​​ഹം ക​​​​ഴി​​​​ഞ്ഞ ഉ​​​​ട​​​​ന്‍ ബി​​​​രു​​​​ദ പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​താ​​​​ന്‍ കാ​​​​യം​​​​കു​​​​ളം എം​​​​എ​​​​സ്എം കോ​​​​ള​​​​ജി​​​​ലെ​​​​ത്തി​​​​യ​​​​ത്. അ​​​​വ​​​​സാ​​​​ന വ​​​​ര്‍ഷ ബി​​​​രു​​​​ദ വി​​​​ദ്യാ​​​​ര്‍ഥി​​​​യാ​​​​യ ര​​​​ഹ്ന​​​​യു​​​​ടെ പ​​​​രീ​​​​ക്ഷ വി​​​​വാ​​​​ഹ​​​​ത്തി​​​​ന് മു​​​​മ്പ് ഏ​​​​പ്രി​​​​ല്‍ 12ന് ​​​​ന​​​​ട​​​​ക്കേ​​​​ണ്ട​​​​താ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍, മാ​​​​റ്റി​​വ​​​​ച്ച പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ തീ​​​​യ​​​​തി വി​​​​വാ​​​​ഹ ദി​​​​വ​​​​സം​​ത​​​​ന്നെ ആ​​​​യ​​​​താ​​​​ണ് ര​​​​ഹ്ന​​​​യെ വ​​​​ല​​​​ച്ച​​​​ത്. ഇ​​​​ന്ന​​​​ലെ 11.30ഓ​​​​ടെ കാ​​​​യം​​​​കു​​​​ളം ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​ക്ക​​​​രി​​​​കി​​​​ലു​​​​ള്ള ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ലാ​​ണു ര​​​​ഹ്ന​​​​യു​​​​ടെ​​​​യും ത​​​​ഴ​​​​വ കു​​​​തി​​​​ര​​​​പ്പ​​​​ന്തി കു​​​​ന്നേ​​​​ല്‍വ​​​​ട​​​​ക്ക​​​​തി​​​​ല്‍ ക​​​​രീം​​​​കു​​​​ട്ടി​​​​യു​​​​ടെ മ​​​​ക​​​​ന്‍ റാ​​​​ഷി​​​​ദി​​​​ന്‍റെ​​​​യും വി​​​​വാ​​​​ഹം ന​​​​ട​​​​ന്ന​​​​ത്. വി​​​​വാ​​​​ഹം ക​​​​ഴി​​​​ഞ്ഞ​​​​യു​​​​ട​​​​ന്‍ ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കാ​​​​ന്‍ കാ​​​​ത്തു നി​​​​ല്‍ക്കാ​​​​തെ കോ​​​​ള​​​​ജി​​​​ലേ​​​​ക്കു വ​​​​ര​​​​നൊ​​പ്പം എ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു .

Read More

വ​റു​തി​ക്കു പി​ന്നാ​ലെ ക​ട​ൽ​ക്ഷോ​ഭം, ദു​രി​ത​മൊ​ഴി​യാ​തെ തീ​രം; പ​ല വീ​ടു​ക​ളി​ലേ​ക്കും വെ​ള്ളം ഇ​ര​ച്ചു ക​യ​റി

അ​ന്പ​ല​പ്പു​ഴ: ക​ട​ൽ​ക്ഷോ​ഭം ശ​ക്ത​മാ​കു​ന്നു. തീ​ര​ത്തു​ള്ള പ​ല വീ​ടു​ക​ളി​ലേ​ക്കും വെ​ള്ളം ഇ​ര​ച്ചു ക​യ​റി. തോ​ട്ട​പ്പ​ള്ളി മു​ത​ൽ വാ​ട​യ്ക്ക​ൽ വ​രെ​യു​ള്ള തീ​ര​ത്താ​ണ് ക​ഴി​ഞ്ഞ രാ​ത്രി മു​ത​ൽ ക​ട​ൽ​ക്ഷോ​ഭം ശ​ക്ത​മാ​യ​ത്. നീ​ർ​ക്കു​ന്നം മീ​നൂ​ട്ടു​ക​ട​വി​ലും പു​ന്ന​പ്ര ച​ള്ളി​യി​ലും പൂ​മീ​ൻ പൊ​ഴി​ക്കു വ​ട​ക്കു​ഭാ​ഗ​ത്തും വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ഇ​ര​ച്ചു​ക​യ​റു​ക​യാ​ണ്. അ​ന്പ​ല​പ്പു​ഴ വ​ട​ക്കു പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​ര​ത്തും ക​ട​ൽ​ക്ഷോ​ഭം ശ​ക്ത​മാ​ണ്. 20 ഓ​ളം വീ​ടു​ക​ൾ ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ലാ​ണ്. പു​ന്ന​പ്ര ഫി​ഷ്‌ല‌ാ​ൻ​ഡ് ക​ട​ലെ​ടു​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​ന് ഏ​താ​നും മീ​റ്റ​ർ അ​ക​ലെ​വ​രെ ക​ട​ൽ ക​ര​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി. നീ​ർ​ക്കു​ന്നം മീ​നൂ​ട്ടു​ക​ട​വി​ൽ എ​ട്ടോ​ളം വീ​ടു​ക​ൾ ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന നി​ല​യി​ലാ​ണ്. മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളും യാ​ന​ങ്ങ​ളും സ്വ​ന്തം​ചെ​ല​വി​ൽ ദൂ​ര​സ്ഥ​ല​ത്തേ​ക്കു മാ​റ്റു​ന്ന തി​ര​ക്കി​ലാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. ശ്രീ​ല​ങ്ക​യ്ക്കു സ​മീ​പം രൂ​പ​പ്പെ​ടു​ന്ന ന്യൂ​ന​മ​ർ​ദം ശ​ക്തി പ്രാ​പി​ക്കു​ന്ന​തോ​ടെ ക​ട​ൽ കൂ​ടു​ത​ൽ പ്ര​ക്ഷു​ബ്ധ​മാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ക​രു​തു​ന്ന​ത്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ വ​ള്ള​ങ്ങ​ളെ തി​രി​കെ വി​ളി​പ്പി​ച്ചു. കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു​ള്ള​തി​നാ​ൽ ഭൂ​രി​ഭാ​ഗം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും…

Read More

അ​ധി​ക വോ​ട്ടു​ക​ൾ ത​ങ്ങ​ളു​ടേ​തെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി മു​ന്ന​ണി​ക​ൾ; പത്തനംതിട്ട സ്ഥാനാർഥികൾക്ക് പറയാനുള്ളത്

പ​ത്ത​നം​തി​ട്ട: 2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​നു സ​മാ​ന​മാ​യി​ട്ടാ​ണ് ഇ​ത്ത​വ​ണ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ന്നി​രി​ക്കു​ന്ന​ത്. എ​ല്ലാ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും നി​യ​മ​സ​ഭ​യി​ലേ​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ പോ​ളിം​ഗ് ശ​ത​മാ​ന​മാ​ണ് ലോ​ക്സ​ഭ​യി​ലേ​ക്കും ഉ​ണ്ടാ​യ​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലെ വ​ർ​ധ​ന എ​ല്ലാ മു​ന്ന​ണി​ക​ൾ​ക്കും വോ​ട്ടു​ക​ൾ വ​ർ​ധി​പ്പി​ച്ചു. എ​ന്നാ​ൽ ദേ​ശീ​യ രാ​ഷ്ട്രീ​യ പ്ര​ധാ​ന വി​ഷ​യ​മാ​യ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​തി​ക​ര​ണ​മാ​യി​രി​ക്കി​ല്ലെ​ന്ന അ​ഭി​പ്രാ​യ​വു​മു​ണ്ട്. എ​ന്താ​യാ​ലും വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ലെ വ​ർ​ധ​ന​യെ സം​ബ​ന്ധി​ച്ച് മൂ​ന്ന് മു​ന്ന​ണി​ക​ളും ത​കൃ​തി​യാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യാ​ണ്. ഒ​രു മാ​സ​ത്തോ​ളം ച​ർ​ച്ച​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ടെ​ങ്കി​ലും ബൂ​ത്തു​ക​ളു​ടെ ക​ണ​ക്കെ​ടു​ത്ത് ഏ​ക​ദേ​ശ വി​ല​യി​രു​ത്ത​ൽ ന​ട​ത്തി. എ​ല്ലാ​വ​രും വി​ജ​യം അ​വ​കാ​ശ​പ്പെ​ടു​ന്പോ​ഴും ചി​ല ആ​ശ​ങ്ക​ക​ളും ഇ​ല്ലാ​തി​ല്ല. വോ​ട്ട് വ​ർ​ധി​ച്ച മേ​ഖ​ല​ക​ളും കു​റ​ഞ്ഞ​തു​മെ​ല്ലാം ആ​ശ​ങ്ക​ക​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു. സ്ത്രീ​ക​ളു​ടെ അ​ധി​ക​മാ​യ പ​ങ്കാ​ളി​ത്ത​വും ച​ർ​ച്ചാ​വി​ഷ​യ​മാ​ണ്. 2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലു​ൾ​പ്പെ​ടു​ന്ന ഏ​ഴ് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നാ​യി യു​ഡി​എ​ഫി​ന് ല​ഭി​ച്ച​ത് 3,64,728 വോ​ട്ടാ​ണ്.…

Read More

സ്ത്രീകൾ കൂടുതലുള്ള ജില്ലയെന്ന മേധാവിത്വം  വോട്ടു ചെയ്യുന്ന കാര്യത്തിലും നിലനിർത്തി; പത്തനംതിട്ടയിൽ 50 ശ​ത​മാ​ന​ത്തി​ല​ധി​കം വോ​ട്ടും സ്ത്രീ​ക​ളു​ടേ​ത്; നൂ​റ് തി​ക​ച്ച് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേഴ്സ്

പ​ത്ത​നം​തി​ട്ട: ജ​ന​സം​ഖ്യ​യി​ല്‍ സ്ത്രീ​ക​ള്‍ കൂ​ടു​ത​ലു​ള്ള ജി​ല്ല​യാ​ണ് പ​ത്ത​നം​തി​ട്ട. ആ ​മേ​ധാ​വി​ത്വം വോ​ട്ടു​ചെ​യ്യു​ന്ന​തി​ലും സ്ത്രീ​ക​ള്‍ നി​ല​നി​ര്‍​ത്തി. ആ​കെ വോ​ട്ട് ചെ​യ്യ​പ്പെ​ട്ട​തി​ല്‍ പ​കു​തി​യി​ല​ധി​ക​വും സ്ത്രീ​ക​ളു​ടെ വോ​ട്ടാ​ണ്. എ​ന്നാ​ല്‍ 100 ശ​ത​മാ​നം​പേ​രും വോ​ട്ട് ചെ​യ്ത​വ​രാ​യി​മാ​റി ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വി​ഭാ​ഗ​വും ശ്ര​ദ്ധ​നേ​ടി. കാ​ഞ്ഞി​ര​പ്പ​ള്ളി, ആ​റ​ന്മു​ള, അ​ടൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍​നി​ന്ന് ഓ​രോ​രു​ത്ത​ര്‍​വീ​തം ആ​കെ മൂ​ന്ന് പേ​രാ​ണ് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ എ​പ്പി​ക് കാ​ര്‍​ഡ് ഉ​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ല്‍ ആ​കെ​യു​ള്ള 71,6884 വ​നി​താ വോ​ട്ട​ര്‍​മാ​രി​ല്‍ 53,1826 പേ​രും ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​നാ വ​കാ​ശം വി​നി​യോ​ഗി​ച്ചു. അ​തേ​സ​മ​യം 4,90,934 പു​രു​ഷ വോ​ട്ട​ർ​മാ​രാ​ണ് ബൂ​ത്തു​ക​ളി​ലെ​ത്തി​യ​ത്. ആ​കെ 6,61,700 പു​രു​ഷ​വോ​ട്ട​ര്‍​മാ​രാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. ഏ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പൂ​ഞ്ഞാ​റി​ല്‍ ഒ​ഴി​കെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും സ്ത്രീ ​വോ​ട്ട​ര്‍​മാ​ര്‍​ത​ന്നെ​യാ​ണ് മു​ന്നി​ല്‍. പൂ​ഞ്ഞാ​റി​ല്‍ ആ​കെ​യു​ള്ള 89123 സ്ത്രീ ​വോ​ട്ട​ര്‍​മാ​രി​ല്‍ 67190 പേ​ര്‍ വോ​ട്ട് ചെ​യ്ത​പ്പോ​ള്‍ ആ​കെ​യു​ള്ള 89612 പു​രു​ഷ​ന്‍​മാ​രി​ല്‍ 70911 പേ​രും വോ​ട്ടു​ചെ​യ്തു. ഏ​റ്റ​വും കു​റ​വ് സ്ത്രീ ​വോ​ട്ട​ര്‍​മാ​രെ ബൂ​ത്തി​ലെ​ത്തി​ച്ച നി​യ​മ​സ​ഭാ…

Read More