തുറവൂർ: എട്ടാം ക്ലാസുകാരിയെ വർഷങ്ങളായി പീഡിപ്പിച്ച ബന്ധു പിടിയിൽ. ടോമി (50) ആണ് പിടിയിലായത്. പീഡനവിവരം പെണ്‍കുട്ടി സ്കൂൾ അധികൃതരോട് പറയുകയും അധ്യാപകർ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയുമായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിർദേശത്തെത്തുടർന്ന് പട്ടണക്കാട് പോലീസ് ബുധനാഴ്ച രാത്രി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ചേർത്തല എഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വഷണം നടക്കുന്നത്.
Read MoreCategory: Alappuzha
അമ്പലപ്പുഴയിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവം; ഒമ്പതു ബിജെപി ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ
അന്പലപ്പുഴ: അന്പലപ്പുഴയിൽ രണ്ടു സിപിഎം പ്രവർത്തകർക്കു വെട്ടേറ്റ സംഭവത്തിൽ ബിജെപി ആർഎസ്എസ് പ്രവർത്തകരായ ഒൻപതു പേരെ പോലീസ് അറസ്റ്റു ചെയ്തു. പ്രജീഷ് (34), പ്രസന്നകുമാരൻ പിള്ള (34), അർജുൻ (21), ശ്രീരാജ് (23), പ്രദീപ് (29), സുധീഷ് (30), ഗിരീഷ് (36 ), രജീഷ് അലിയാസ് മണിക്കുട്ടൻ (28), ഗോപീകൃഷ്ണൻ (24) എന്നിവരെയാണ് അന്പലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ കരുമാടി ഞൊണ്ടി മുക്കിൽ വെച്ചായിരുന്നു ആക്രമണം. ബൈക്കിൽ അന്പലപ്പുഴക്കു വരുകയായിരുന്ന സിപിഎം പ്രവർത്തകരായ പ്രജോഷ് കുമാർ (30), ജെൽസണ്‍ (33) എന്നിവരെ പത്തോളം വരുന്ന സംഘം പിന്നാലെ എത്തി വെട്ടിപരിക്കേൽപിക്കുകയായിരുന്നു. ഇവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെട്ടി പരിക്കേൽപ്പിച്ച ശേഷം സമീപത്തെ മൈതാനത്ത് നിന്ന പ്രതികൾ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന എട്ടു ബൈക്കുകൾ പോലീസ് കസ്റ്റഡിയിൽ…
Read Moreകേരളത്തിൽ രാഹുൽ തരംഗം ഉണ്ടെന്നതിനു തെളിവാണ് റിക്കാർഡ് പോളിങ്ങെന്ന് കെ.സി. വേണുഗോപാൽ
ആലപ്പുഴ: കേരളത്തിൽ ശക്തമായ രാഹുൽ തരംഗമുണ്ടെന്നതിന്റെ തെളിവാണ് വയനാട്ടിലെ റിക്കാർഡ് പോളിംഗ് ശതമാനമെന്ന് എ ഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. കേരളത്തിലെ മറ്റു മണ്ഡലങ്ങളിലും ഈ ആവേശംപോളിംഗിൽ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എണ്പതു ശതമാനത്തിലേറെ പോളിംഗ് നടന്ന വയനാട്ടിൽ രാഹുൽ ഗാന്ധി രാജ്യത്തെ തന്നെ റിക്കാർഡ് ഭൂരിപക്ഷത്തോടെ വിജയിക്കും. ഏറ്റവുമുയർന്ന വോട്ടിംഗ് രേഖപ്പെടുത്തിയ കേരളത്തിലെ ഇരുപത് സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്നും കേന്ദ്രത്തിൽ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര സർക്കാർ അധികാരത്തിൽ വരുന്നതിന് കേരളത്തിൽ യുഡിഎഫ് നേടുന്ന ഈ സീറ്റുകൾ വലിയ പങ്കു വഹിക്കുമെന്നും വേണുഗോപാൽ പറഞ്ഞു. നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും വിഭജന രാഷ്ട്രീയത്തിനും കേരളത്തെ പാകിസ്ഥാനോട് ഉപമിച്ച് അപമാനിച്ചതിനും ബാലറ്റിലൂടെ ജനങ്ങൾ തക്കതായ മറുപടി നൽകും. ഒപ്പം ജനങ്ങളുടെ വിശ്വാസങ്ങളേയും ആചാരങ്ങളേയും മാനിക്കാത്ത ഇടതുസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേയുള്ള വിധിയെഴുത്തു കൂടിയാകും ലോക്സഭാതിരഞ്ഞെടുപ്പ് ഫലമെന്നും വേണുഗോപാൽ…
Read Moreപത്തനംതിട്ടയിൽ കനത്ത പോളിംഗ്; മണ്ഡലത്തിലെ 13,78,587 വോട്ടർമാരിൽ 10,22,763 പേർ വോട്ട് ചെയ്തു
പത്തനംതിട്ട: വിവിധ വിഷയങ്ങളുയർത്തി ഒന്നരമാസത്തിലേറെ നീണ്ടുനിന്ന പ്രചാരണ പ്രവർത്തനങ്ങൾക്കു മികച്ച പ്രതികരണം കണ്ടതിന്റെ ആശ്വാസത്തിലാണ് രാഷ്ട്രീയകക്ഷികൾ. ഒപ്പം ചങ്കിടിപ്പും വർധിച്ചു. കഴിഞ്ഞതവണ 66.02 ശതമാനമായിരുന്നു പത്തനംതിട്ടയിലെ പോളിംഗ്. ലഭ്യമായ കണക്കുകൾ പ്രകാരം പോളിംഗ് ശതമാനം 74.19. പത്തനംതിട്ട മണ്ഡലം രൂപീകരിച്ചശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ്. മണ്ഡലത്തിലെ 13,78,587 വോട്ടർമാരിൽ 10,22,763 പേർ വോട്ടു ചെയ്തതായാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം. രാത്രി എട്ടുവരെ പല സ്ഥലങ്ങളിലും പോളിംഗ് തുടർന്നതിനാൽ കണക്കുകൾ ഇനി മാറ്റം ഉണ്ടായേക്കുമെന്നാണ് സൂചന. ത്രികോണ പോരാട്ടം നടന്ന മണ്ഡലത്തിൽ ഉണ്ടായ പോളിംഗ് വർധന മുന്നണികൾക്കു ചങ്കിടിപ്പ് വർധിപ്പിച്ചു. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ വിജയിക്കണമെങ്കിൽ നാലു ലക്ഷം വോട്ടെങ്കിലും നേടണമെന്ന സാഹചര്യമുണ്ട്. 2014ൽ 13,17,851 വോട്ടർമാരിൽ 8,71,251 പേരാണ് വോട്ടു ചെയ്തത്. ഇത്തവണ പോളിംഗ് ശതമാനം ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പത്തുലക്ഷം കടക്കുമെന്ന് ആരും…
Read Moreഅമ്പലപ്പുഴയിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; കൊട്ടിക്കലാശത്തിനിടെ ഉണ്ടായ സംഘർഷത്തിന്റെ ഭാഗമാകാമെന്ന് പോലീസ്
അന്പലപ്പുഴ: രണ്ടു സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. അന്പലപ്പുഴ സിപിഎം ഓഫീസിലേയ്ക്ക് ബൂത്തിലെ വോട്ടിംഗ് വിവരം നൽകാൻ ബൈക്കിൽ വരുകയായിരുന്ന സിപിഎം പ്രവർത്തകരായ കരുമാടി പ്രഭുകുമാറിന്റെ മകൻ പ്രജോഷ് കുമാർ (30), കരുമാടി ജോഷ്വയുടെ മകൻ ജെൽസണ്‍ (33) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 ഓടെ ഞൊണ്ടിമുക്കിൽ വച്ച് ഇവരുടെ പിന്നാലെ അഞ്ചു ബൈക്കുകളിലായി എത്തിയ പത്തോളം പേർ ചേർന്ന് വടിവാൾ ഉപയോഗിച്ച് തലക്കും കാലിനും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആക്രമണം നടത്തിയ ശേഷം ആളൊഴിഞ്ഞ പുരയിടത്തിൽ നിൽക്കുകയായിരുന്ന ഇവർ പോലീസ് വരുന്നതു കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഇവരുടെ എട്ടു ബൈക്കുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്കായി പോലീസ് തെരച്ചിൽ ഉൗർജിതമാക്കി. അന്പലപ്പുഴയിലെ കൊട്ടിക്കലാശത്തിനിടെ ഉണ്ടായ സംഘർഷത്തിന്റെ ഭാഗമാണോ ആക്രമണം എന്ന് സംശയമുള്ളതായി പോലീസ്…
Read Moreസമയം കഴിഞ്ഞിട്ടും വോട്ടെടുപ്പ് പൂർത്തിയായില്ല; അന്വേഷിക്കാനെത്തിയ ഷാനിമോൾ ഉസ്മാനെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു
കായംകുളം: വോട്ടെടുപ്പ് സമയം കഴിഞ്ഞിട്ടും വോട്ടെടുപ്പ് പൂർത്തിയായില്ലെന്ന വിവരത്തെ തുടർന്ന് പോളിംഗ് ബൂത്തിൽ എത്തിയ യുഡിഎഫ് സ്ഥാനാർഥിയെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. കായംകുളം ചേരാവള്ളി ഗവ. എൽപിഎസിലെ പോളിംഗ് ബൂത്തിൽ ഇന്നലെ രാത്രിയോടെ എത്തിയ ആലപ്പുഴ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെയാണ് പോളിംഗ് ബൂത്തിനുള്ളിലേക്ക് കയറി വോട്ടെടുപ്പ് വൈകിയതിന്റെ കാരണം അന്വേഷിക്കാൻ ശ്രമിച്ചപ്പോൾ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞത്. ഇവിടെ ആറിനുശേഷവും സ്ത്രീകൾ ഉൾപ്പടെ നൂറിലധികം വോട്ടർമാരുടെ നീണ്ട നിരയാണ് വോട്ട് ചെയ്യാൻ കാത്തുനിന്നത്. ഷാനിമോൾ ഉസ്മാൻ ഗേറ്റിന് മുന്നിൽ എത്തിയ വിവരം അറിഞ്ഞ് എൽഡിഎഫ് പ്രവർത്തകർ ഇവരെ അകത്തേക്ക് കടത്തിവിടാതെ തടഞ്ഞു വെയ്ക്കുകയായിരുന്നു. സ്ഥാനാർഥിക്ക് അകത്തു കയറാൻ അനുവാദം ഉണ്ടെന്ന് പറഞ്ഞെങ്കിലും എൽഡിഎഫ് പ്രവർത്തകർ പിന്മാറിയില്ലന്നും ആക്ഷേപമുണ്ട്. പിന്നീ്ട് പോലീസെത്തി രംഗം ശാന്തമാക്കി. ഷാനിമോൾ ഉസ്മാനെ പോളിംഗ് ബൂത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി ഒന്‍പതോടെയാണ് ഇവിടെ…
Read Moreവയനാട്ടിൽ റീപോളിംഗ് നടത്തണമെന്ന് തുഷാർ വെള്ളാപ്പള്ളി; പരാതിയിൽ പറയുന്ന കാരണം ഇങ്ങനെ..
ആലപ്പുഴ: വയനാട് ലോക്സഭാ മണ്ഡലത്തിൽ റീപോളിംഗ് ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി. മൂപ്പനാട് പഞ്ചായത്തിലെ ബൂത്ത് നന്പർ 79ൽ വോട്ടിംഗ് യന്ത്രം തകരാറിലായിട്ടും പോളിംഗ് തുടർന്നെന്നും റീപോളിംഗ് വേണമെന്നുമാണ് തുഷാർ ആവശ്യപ്പെട്ടത്. യന്ത്രത്തിൽ രണ്ടു തവണ അമര്‍ത്തിയിട്ടും വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് തുഷാർ പരാതിയിൽ വ്യക്തമാക്കുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യന്ത്രം മാറ്റിയില്ലെന്നും അതിനാല്‍ റീപോളിംഗ് നടത്തണമെന്നും തുഷാര്‍ വരണാധികാരിക്ക് നൽകിയ കത്തിൽ പറയുന്നു.
Read Moreസംസ്ഥാനത്ത് പോളിംഗിനിടെ മൂന്നു പേർ കുഴഞ്ഞു വീണ് മരിച്ചു
പത്തനംതിട്ട: സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ മൂന്നു പേർ കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂരിലും പത്തനംതിട്ടയിലും കൊല്ലത്തും വോട്ട് ചെയ്യാനെത്തിയവരാണ് ബൂത്തിൽ വരിനിൽക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചത്. കണ്ണൂർ ചൊക്ലിയിൽ മാറോളിൽ സ്വദേശി വിജയ (62) ആണ് മരിച്ചത്. രാമവിലാസം സ്കൂളിൽ വോട്ടു ചെയ്യാൻ നിൽക്കവെയാണ് വീണത്. പത്തനംതിട്ടയിൽ റാന്നി വടശേരിക്കരയിൽ ചാക്കോ മത്തായി (66) ആണ് മരിച്ചത്. പേഴുംപാറ ഡിപിഎം സ്കൂളിലെ 178-ാം നന്പർ ബൂത്തിലായിരുന്നു സംഭവം. കൊല്ലം കിളിക്കല്ലരൂരിലെ മണി(63)യുടെ മരണമാണ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്തത്. പോളിംഗ് ഓഫീസറുമായി സംസാരിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Read Moreവിവാഹവാർഷിക ദിനത്തിൽ പ്രതിപക്ഷനേതാവിന്റെ കുടുംബ വോട്ട്
മാന്നാർ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കുടുംബവും ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഇത്തവണത്തെ വോട്ടിന് ~ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ഇന്ന് രമേശ് ചെന്നിത്തലയുടെ 33-ാം വിവാഹ വാർഷിക ദിനം കൂടിയായിരുന്നു. രാവിലെ ക്ഷേത്ര ദർശനം നടത്തിയ ശേഷമാണ് വോട്ട് രേഖപ്പെടുത്തുവാൻ അദ്ദേഹം കുടുംബവുമായി എത്തിയത്. ഭാര്യ അനിത, മക്കളായ ഡോ.രോഹിത്, രഹിത്ത് എന്നിവർക്കൊപ്പം ചെന്നിത്തല-തൃപ്പെരുന്തറ ഗവ.എൽപി സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. മരുമകൾ ഡോ.ശ്രീജയ്ക്ക് ഇവിടെ വോട്ടില്ലാത്തതിനാൽ ഒപ്പം എത്തിയില്ല. യുഡിഎഫ് മികച്ച വിജയം ഈ തെരഞ്ഞെടുപ്പിൽ നേടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി സെക്രട്ടറി മാന്നാർ അബ്ദുൾലത്തീഫ് മാന്നാർ നായർ സമാജം സ്കൂളിലെ എട്ടാം നന്പർ ബൂത്തിലും കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം കടപ്ര മഠം യുപി സ്കൂളിലും വോട്ട് രേഖപ്പെടുത്തി.
Read Moreആലപ്പുഴയിൽ തുടക്കത്തിൽ തന്നെ മികച്ച പോളിംഗ്; വിജയപ്രതീക്ഷ പങ്കുവച്ച് സ്ഥാനാർഥികൾ
ആലപ്പുഴ: പാർലമെന്റ് മണ്ഡലത്തിൽ മികച്ച പോളിംഗാണ് രാവിലെ മുതൽ കാണാനായത്. പോളിംഗ് ബൂത്തുകളിൽ നീണ്ട ക്യൂ ദൃശ്യമായിരുന്നു. പുലർച്ചെ പെയ്ത മഴ ആശങ്കയുണ്ടാക്കിയെങ്കിലും രാവിലെ ഏഴോടെ മഴയ്ക്ക് ശമനമായത് വോട്ടർമാർക്ക് സഹായമായി. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ രാവിലെ 10 വരെയുള്ള കണക്കനുസരിച്ച് 13.58 ശതമാനം വോട്ട് രേഖപ്പെടുത്തി. ‘ ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ കുടുംബസമേതമെത്തി ആലപ്പുഴ ഗവ: മുഹമ്മദൻസ് ഹൈസ്ക്കൂളിലെ ആറാം നന്പർ ബൂത്തിൽ രാവിലെ 7.15 നെത്തി വോട്ട് രേഖപ്പെടുത്തി. തികഞ്ഞ വിജയ പ്രതീക്ഷയിലാണെന്ന് വോട്ട് ചെയ്ത ശേഷം ഷാനിമോൾ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി എഎം ആരിഫ് ആലപ്പുഴ കുതിരപ്പന്തി ടികഐം മെമ്മോറിയൽ യുപി സ്കൂളിലെ മുപ്പത്തിയെട്ടാം നന്പർ ബൂത്തിൽഎട്ടു മണിക്കെത്തി വോട്ട് ചെയ്തു. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് വോട്ട് ചെയ്ത ശേഷം ആരിഫ് പറഞ്ഞു. മന്ത്രി ജി.സുധാകരൻ ഭാര്യ…
Read More