ആലപ്പുഴയിൽ പ​ണ​മി​ട​പാ​ടു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി; മൂ​ന്നു പേ​ർ പി​ടി​യി​ൽ

ആ​ല​പ്പു​ഴ: പ​ണ​മി​ട​പാ​ടു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി. ആ​ല​പ്പു​ഴ ഹ​രി​പ്പാ​ടാ​ണ് സം​ഭ​വം. പ​ള്ളി​പ്പാ​ട് കൊ​ണ്ട​രേ​ത്ത് പ​ടീ​റ്റ​തി​ൽ രാ​ജ​ൻ (75) ആ​ണ് മ​രി​ച്ച​ത്. പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെന്ന് പോലീസ് പറഞ്ഞു.

ക​ഴി​ഞ്ഞ പ​ത്തി​നാ​ണ് വി​മു​ക്ത ഭ​ട​ൻ​കൂ​ടി​യാ​യ രാ​ജ​നെ കാ​ണാ​താ​യ​ത്. ഹ​രി​പ്പാ​ട്ടെ ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ലാ​ണ് കു​ഴി​ച്ചി​ട്ട നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​രി​പ്പാ​ട് സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ്, ശ്രീ​കാ​ന്ത്, വി​ഷ്ണു എ​ന്നി​വ​ർ പി​ടി​യി​ലാ​യി.

Related posts