കെ.​എം.​മാ​ണി കേ​ര​ള രാ​ഷ്ട്രീയ ത്തി​ലെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നേ​താ​വെന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: കേ​ര​ള രാ​ഷ്്ട്രീയ​ത്തി​ലെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നേ​താ​വി​യി​രു​ന്നു കെ.​എം.​മാ​ണി​യെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഏ​ത് രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​യെ​യും മു​ഖ​ത്ത് ചി​രി​മാ​യാ​തെ നേ​രി​ടു​ന്ന നേ​താ​വി​ന്‍റെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ അ​ഗാ​ധ​മാ​യ ദു:​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട സ​ഹ​ധ​ർ​മി​ണി​യു​ടെ​യും മ​ക​ന​ട​ക്ക​മു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും അ​ദ്ദേ​ഹ​ത്തെ സ്നേ​ഹി​ക്കു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ എ​ല്ലാ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ദു:​ഖ​ത്തി​ൽ പ​ങ്ക് ചേ​രു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

നി​യ​മ​സ​ഭ​യി​ൽ പ​ല ത​വ​ണ താ​ൻ പ്ര​സം​ഗം ന​ട​ത്തി ക​ഴി​യു​ന്പോ​ഴും സ​ഭ​യി​ലി​രു​ന്നു​കൊ​ണ്ടോ അ​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഭ​യി​ലെ മു​റി​യി​ൽ ഇ​രു​ന്നു​കൊ​ണ്ടോ പ്ര​സം​ഗം കേ​ട്ട ശേ​ഷം അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടു​ള്ള കു​റി​പ്പ് ത​ന്‍റെ മേ​ശ​പ്പു​റ​ത്ത് എ​ത്തി​ക്കാ​റു​ണ്ടാ​യി​രു​ന്നു.

രാ​ഷ്ട്രീ​യ​മാ​യി അ​ഭി​പ്രാ​യ പ്ര​സം​ഗം ഉ​ണ്ടെ​ങ്കി​ലും സു​ധാ​ക​ര​ന്‍റെ പ്ര​സം​ഗം അ​തി​ഗം​ഭീ​ര​മാ​യി എ​ന്നാ​യി​രു​ന്നു ആ ​കു​റി​പ്പെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​നു​സ്മ​രി​ച്ചു. ഇ​ന്ന​ലെ മ​ന്ത്രി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

Related posts