പത്തനംതിട്ട: ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥികളുടെ സ്ഥാനം മലയാളം അക്ഷരമാല ക്രമത്തില്‍. സ്ഥാനാര്‍ഥികളുടെ പേര്, ചിത്രം, ചിഹ്നം എന്നിവ വ്യക്തമായി ക്രമീകരിച്ചിരിക്കുന്നിനാല്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യേണ്ട സ്ഥാനാർഥിയെ വേഗം കണ്ടെത്താന്‍ വോട്ടര്‍ക്ക് കഴിയും. മലയാളം അക്ഷരമാല ക്രമത്തിലാണ് ബാലറ്റില്‍ സ്ഥാനാര്‍ഥികളുടെ പേരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയ, സംസ്ഥാന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെയാണ് ബാലറ്റിലെ ആദ്യ വിഭാഗത്തില്‍ വരിക. രണ്ടാം വിഭാഗത്തില്‍ രജിസ്റ്റേഡ് പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളും മൂന്നാം വിഭാഗത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളും നാലാമതായി നോട്ടയും വരും. മൂന്ന് വിഭാഗങ്ങളിലും മലയാളം അക്ഷരമാല ക്രമത്തിലാണ് സ്ഥാനാര്‍ഥികളെ ക്രമീകരിച്ചിരിക്കുന്നത്. പേരിന്റെ ആദ്യത്തെ അക്ഷരമാണ് സ്ഥാനക്രമം നിശ്ചയിക്കുന്നതിന് പരിഗണിക്കുന്നത്. അവസാന കോളത്തിലാണ് നോട്ട ബട്ടണ്‍ ക്രമീകരിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ സ്വതന്ത്രര്‍ ഉള്‍പ്പടെ എട്ട് സ്ഥാനാര്‍ഥികളാണ് മത്സരിക്കാനുളളത്. ബാലറ്റ് പേപ്പറില്‍ ഓരോ സ്ഥാനാർഥിയുടെയും വിശദാംശങ്ങള്‍: സ്ഥാനാര്‍ഥികള്‍, പാര്‍ട്ടി, ലഭിച്ച ചിഹ്നം എന്നീ ക്രമത്തില്‍: ആന്റോ ആന്റണി-…
Read MoreCategory: Alappuzha
വാനരശല്യം; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പഞ്ചായത്ത് അധികൃതർ; മുളവനയിൽ നാട്ടുകാർ പ്രക്ഷോഭത്തിൽ
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ വളളിക്കാവ് ദേവി ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങിയ വാനരൻമാർ മുളവന ജംഗ്ഷനു സമീപമുള്ള വീടുകളിൽ വ്യാപകമായ നാശം സൃഷ്ടിക്കുന്നതായി പരാതി. കാർഷിക വിളകൾ നശിപ്പിക്കുക, വീടുകളിൽ കയറി ആഹാര സാധനങ്ങൾ നശിപ്പിക്കുക, കുട്ടികൾക്ക് നേരെ അക്രമം നടത്തുക, കിണറുകളിലും, വാട്ടർ ടാങ്കിലും, മലമൂത്ര വിസർജനം നടത്തി മലിനമാക്കുക, തുടങ്ങിയവയാണ് വാനരൻമാരുടെ പ്രവൃത്തികൾ. പെരിങ്ങിലിപ്പുറം വലിയ പറന്പിൽ ചെങ്കിലാത്ത് ജോർജുകുട്ടിയുടെ വീട്ടിലെ പത്തോളം കോഴികളെ കൊന്നൊടുക്കി, ജനലുകൾ, ടെലിഫോണ്‍ കേബിൾ, ലൈറ്റ് എന്നിവയ്ക്കും നാശനഷ്ടം വരുത്തി. ക്ഷേത്രത്തിലെ വാനര സംഘത്തിലെ ചില വിരുത·ാർ ക്ഷേത്രത്തിനു പുറത്ത് പോയി കറങ്ങി നടന്നതിനു ശേഷം തിരികെ വരുന്ന ഇവരെ ക്ഷേത്രത്തിൽ കഴിയുന്ന വാനരന്മാർ കൂട്ടത്തിൽ കൂട്ടുകയില്ല. ഇവിടെ നൽകുന്ന ഭക്ഷണം കഴിക്കാനും അനുവദിക്കാതെ അവരെ ആക്രമിച്ച് ഓടിക്കുകയാണ് പതിവ്. ഇങ്ങനെയുള്ള വാനരന്മാരാണ് പുറത്ത് പോയി പ്രശ്നമുണ്ടാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. വാനര·ാർക്ക്…
Read Moreതീപിടിത്തമുണ്ടായ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; അഗ്നിശമന ജീവനക്കാർക്ക് പരിക്ക്
കായംകുളം : തീപിടിത്തമുണ്ടായ വീട്ടിൽ രക്ഷാപ്രവർത്തനത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിശമന സേനാ ജീവനക്കാർക്ക് പരിക്കേറ്റു. കായംകുളം അഗ്നിശമന സേന യൂണിറ്റിലെ ഫയർമാൻമാരായ എസ് അനീഷ്, രതീഷ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം. കായംകുളം കൃഷ്ണപുരം കാപ്പിൽ കുറ്റിപ്പുറം ചന്തയ്ക്ക് സമീപം കുഞ്ഞുമോന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് കായംകുളം കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നിന്നും അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ അണയ്ക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ഫയർമാൻമാർക്ക് പരിക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകർ ഇവരെ കായംകുളം ആശുപത്രിയിൽ എത്തിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ് വീടിന് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പിടിത്തത്തിൽ വീടിന്റെ അടുക്കള ഉൾപ്പടെ പൂർണമായി കത്തിനശിച്ചു.
Read Moreപ്രളയത്തിന് ശേഷം അപകടക്കെണിയായി പമ്പാനദി; മുന്നറിയിപ്പുകൾ അവഗണിക്കരുത്
റാന്നി: മഹാപ്രളയത്തേ തുടർന്ന് പന്പാനദിക്കുണ്ടായ രൂപമാറ്റം അപകടങ്ങൾക്കു കാരണമാകുന്നു. പ്രളയത്തേ തുടർന്ന് ഒഴുകിയെത്തിയ ചെളിയും മണ്ണും അപകടങ്ങൾക്കു കാരണമാകുന്നു. നദിയിൽ നീരൊഴുക്ക് കുറവാണെങ്കിലും ഇറങ്ങുന്നവർ അപകടത്തിൽപെടുകയാണ്. നദിയിലേക്ക് ഇറങ്ങുന്നവർ ചെളിയിൽ താഴ്ന്നു പോകുകയാണ്. വടശേരിക്കര ബംഗ്ലാം കടവ് പാലത്തിനു താഴെ നദിയിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ ഇന്നലെ മുങ്ങിമരിച്ചു. മറ്റൊരാളെ കാണാതായി. ഇന്നലെ ഉച്ചക്ക് 12 ഓടെയാണ് സംഭവം. വടശേരിക്കര തലച്ചിറ സ്വദേശികളായ അജിത്ത് ഭവനം പാറക്കിഴക്കേതിൽ സുജിത്ത് (28) പുത്തൻപുരയിൽ നന്ദു (22), ഹരി നിവാസിൽ പ്രശാന്ത്(21) എന്നിവരാണ് നദിയിൽ പെട്ടത്. ഇവരിൽ സുജിതിന്റെ മൃതദേഹം കണ്ടെടുത്തു. നന്ദുവിനെ രക്ഷിച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്തിനെ നാട്ടുകാർ രക്ഷപെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചംഗ സംഘമാണ് കുളിക്കാനെത്തിയത്. ഇവർ നദിയിൽ പെട്ടതറിഞ്ഞ് ആദ്യം നാട്ടുകാരും പിന്നീടു റാന്നിയിൽ നിന്ന് ഫയർഫോഴ്സും പെരുനാട് പോലീസും സ്ഥലത്തെത്തി.…
Read Moreഇന്ദിരയെ വിളിയ്ക്കൂ… ഇന്ത്യയെ രക്ഷിക്കൂ…! ചുവരെഴുത്തുകളിൽ പ്രകടമായിരുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ഓർമയിൽ…
കായംകുളം: ഇന്ന് സൈബർ ഇടങ്ങളിലും സമൂഹ മാധ്യമങ്ങളിലും തെരഞ്ഞെടുപ്പ് പോരാട്ടം കത്തിജ്വലിക്കുന്പോൾ പഴയകാലത്തെ തെരഞ്ഞെടുപ്പ് പോരാട്ടം പ്രകടമായിരുന്നത് ചുവരെഴുത്തുകളിലായിരുന്നു. അത്തരത്തിൽ 45 വർഷം പഴക്കമുള്ള കാലം മായ്ക്കാത്ത ഒരു ചുവരെഴുത്ത് ഇന്നും പഴയകാല തെരഞ്ഞെടുപ്പ് പോരാട്ടത്തെ ഓർമപ്പെടുത്തി ഇവിടെ അവശേഷിക്കുന്നുണ്ട്. മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ വള്ളികുന്നം ചൂനാട് ചന്തമുക്കിലെ മാരൂർ കെട്ടിടത്തിനു മുകളിലാണ് 45 വർഷം മുന്‍പെഴുതിയ ചുവരെഴുത്ത് കാലം മായ്ക്കാതെ ഇന്നും തെരഞ്ഞെടുപ്പിന് ആവേശം പകരുന്നത്. ചുവരെഴുത്തിന് തിളക്കം കുറവാണെങ്കിലും നാട്ടുകാരുടെ മനസിൽ പക്ഷെ ഈ ചുവരെഴുത്ത് കാണുന്പോൾ ഇന്നും പഴയ ആവേശം ജ്വലിക്കും. മുന്നണി സമവാക്യങ്ങൾ മാറി ജയ പരാജയങ്ങൾ പുതിയ തലങ്ങളിൽ എത്തിയിട്ടും ഈ ചുവരെഴുത്ത് മാത്രം മാറ്റമില്ലാതെ നിലനിൽക്കുന്നു. ഒരു കാലഘട്ടത്തിലെ അനിവാര്യമായ രാഷ്ട്രീയ നിലപാടിന്റെ നേർകാഴ്ച കൂടിയാണ് ഈ ചുവരെഴുത്ത്. ഇന്ദിര കോണ്‍ഗ്രസ് നേതൃത്വം നൽകിയ മുന്നണിയിലെ എൻഡിപി സ്ഥാനാർഥിയായിരുന്ന…
Read Moreമോർഫ് ചെയ്ത ചിത്രത്തിൽ ഒന്നിൽ സ്വന്തം അമ്മയുടെ ചിത്രവും; എഡിറ്റ് ചെയ്യുന്നതിനിടെ യുവാക്കൾ തമ്മിൽ കൂട്ടയടി; തുറവൂരിലെ മോർഫിംഗ് സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
തുറവൂർ: സ്ത്രീകളുടെ ഫോട്ടോ എടുത്ത് മോർഫ് ചെയ്യുകയും അശ്ലീല ചുവയോടെ നവ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളെ പിടികൂടി. കളരിക്കൽ ഭാഗത്ത് താമസിക്കുന്ന പ്രണവ് (22), ശ്രീദേവ് (19), ആകാശ്(19) ദീപിൽ (19), അമൽദേവ് (18) എന്നിവരാണ് പിടിയിലായത്. തുറവൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് കളരിക്കൽ ഭാഗത്തെ മുപ്പതോളം വരുന്ന സ്ത്രീകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളുടെ അറസ്റ്റ്. പ്രതികളിൽ ഒരാളുടെ അമ്മയുടെ ഫോട്ടോ ഇത്തരത്തിൽ എടുത്ത് നവമാധ്യമങ്ങളിൽ പങ്കുവച്ചതോടെ പരസ്പരം ഏറ്റുമുട്ടിയതാണ് സംഭവം പുറത്തറിയാൻ കാരണം. ഇതോടെ പ്രദേശത്തെ സ്ത്രീകൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. കളരിക്കൽ ഭാഗത്തെ നിരവധി സ്ത്രീകളുടെയും പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുടെയും ഫോട്ടോ, ഇവർ നടന്നു പോകുന്പോൾ ഇവർ അറിയാതെ വഴിയിൽനിന്ന് മൊബൈൽ ഫോണിൽ എടുത്ത് അശ്ലീലമായി ചിത്രീകരിച്ച്, മോശമായ രീതിയിൽ ശരീരഭാഗങ്ങൾ വർണിച്ച് പരസ്പരം കൈമാറിയ സംഭവത്തിൽ ആണ്…
Read Moreസ്വകാര്യ സ്ഥാപനത്തിൽ നിന്ന് കാഷ്യറും ഭർത്താവും തട്ടിയെടുത്തത് അരക്കോടി; ഒന്നാം പ്രതി നിമ്മി പോലീസിൽ കീഴടങ്ങി; ആലപ്പുഴയിലെ തട്ടിപ്പ് കഥയിങ്ങനെ…
ആലപ്പുഴ: സ്വകാര്യ സ്ഥാപനത്തിൽ നിന്ന് അരക്കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയ ദന്പതികളായ ജീവനക്കാരിൽ ഭാര്യ പോലീസിനു കീഴടങ്ങി. ഭർത്താവ് വിദേശത്ത് ഒളിവിൽ പോയി. ആലപ്പുഴ പൂന്തോപ്പ് വാർഡിൽ പുതുംപള്ളി വീട്ടിൽ നിമ്മി ആന്റണി (34), ഇവരുടെ ഭർത്താവ് ആന്റണി റൈനോൾഡ് (43) എന്നിവരാണ് തട്ടിപ്പു നടത്തി ഒളിവിൽ പോയത്. ആലപ്പുഴ കവിത ഐടിസി ഉടമ സംഗീത് ചക്രപാണിയുടെ ഭാര്യ പ്രീതാ സംഗീത് നൽകിയ പരാതിയെത്തുടർന്നാണ് ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്തത്. കവിത ഐടിസിലെ കാഷ്യർ ആയിരുന്നു നിമ്മി. അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ആന്റണി റൈനോൾഡ്. 2014 ഏപ്രിൽ 21 മുതൽ 2016 ജൂണ്‍ മൂന്നുവരെയുള്ള കാലയളവിൽ ഇരുവരും ചേർന്ന് 52 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. കാഷ് ബുക്ക്, രജിസ്റ്റർ, ഫീസ് ബുക്ക്, രസീത് ബുക്ക് എന്നിവയിലാണ് കൃതൃമം കാണിച്ച് വിശ്വാസവഞ്ചന നടത്തിയതായി അന്വേഷണ റിപ്പോർട്ട്. ക്രൈംബ്രാഞ്ചിനു…
Read Moreമുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പരാതികൾ ജില്ലാ കളക്ടർ പോലീസിനു കൈമാറി
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് സമിതിക്ക് ലഭിച്ചതിൽ രണ്ട് പരാതികൾ അന്വേഷണത്തിനും തുടർ നടപടികൾക്കുമായി ജില്ലാ കളക്ടർ പി.ബി.നൂഹ് ജില്ലാ പോലീസ് മേധാവി ജി.ജയദേവിന് കൈമാറി. അടൂർ സ്വദേശിനി മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തത് സംബന്ധിച്ച് പത്തനംതിട്ട വെട്ടിപ്പുറം പാറയ്ക്കൽ അജിൻ വർഗീസ് നൽകിയ പരാതിയിൽ അടൂർ പോലീസ് കേസെടുത്തു. എൽഡിഎഫ് സ്ഥാനാർഥി വിശ്വാസികൾക്കെതിരാണെന്ന് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചുവെന്ന കെ. അനന്തഗോപന്റെ പരാതിയും കളക്ടർ നടപടിക്കായി പോലീസിന് കൈമാറി. എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ ശബരിമലയുടെ പേരിൽ വോട്ട് തേടി എന്നത് സംബന്ധിച്ച് ലഭിച്ച പരാതിയിൽ, വീഡിയോ ദൃശ്യം പരിശോധിച്ചതിൽ നിന്നും നടപടി ആവശ്യമില്ലെന്ന് ജില്ലാ കളക്ടർക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അപേക്ഷ നിരാകരിച്ചു.
Read Moreആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുൽഗാന്ധി 16നു രാവിലെ പത്തനംതിട്ടയിൽ
പത്തനംതിട്ട : പത്തനംതിട്ട പാർലമെൻറ് യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി 16ന് രാവിലെ 10 ന്് ജില്ലാ സ്റ്റേഡിയത്തിൽ എത്തും. ഇത് സംബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ജില്ലാ പോലീസ് അധികാരികളും ജില്ലാ കോണ്‍ഗ്രസ് നേതൃത്വവുമായി ചർച്ച ചെയ്തു. സുരക്ഷ ഒരുക്കുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) ഇന്ന് പത്തനംതിട്ടയിൽ എത്തും. ജില്ലയിലെ 78 കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടേയും യുഡിഎഫിൻറേയും നേതൃത്വത്തിൽ പരമാവധി പ്രവർത്തകരെ ജില്ലാ സ്റ്റേഡിയത്തിൽ എത്തിക്കാനുള്ള വിപുലമായ തയാറെടുപ്പുകളുടെ ഭാഗമായി ഇതുവരെ 700 ബസുകൾ ബുക്ക് ചെയ്തുകഴിഞ്ഞു. ഒരു ലക്ഷം പ്രവർത്തകരെ ജില്ലാ സ്റ്റേഡിയത്തിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞുവെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു. സമ്മേളനത്തിനെത്തുന്ന പ്രവർത്തകരും പൊതുജനങ്ങളും രാവിലെ 10നു മുന്‍പേ സ്റ്റേഡിയത്തിൽ പ്രവേശിക്കണം. വെയിലിൽ നിന്നും സംരക്ഷണം നൽകാൻ കൂറ്റൻ പന്തലും ഇരിക്കാൻ…
Read Moreജനദ്രോഹ ഭരണത്തിനെതിരേ ജനങ്ങൾ വിധിയെഴുതുമെന്ന് മാന്നാർ അബ്ദുൾലത്തീഫ്
മാന്നാർ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരേയുള്ള ജനങ്ങളുടെ വിധി എഴുത്താകും ഈ തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് കെപിസിസി സെക്രട്ടറി മാന്നാർ അബ്ദുൾലത്തീഫ്. മാവേലിക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ മാന്നാറിലെ സ്വീകരണ പരിപാടികൾ വള്ളക്കാലിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്കിടയിൽ വർഗീയതയും വിഭാഗീയതയും സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുവാനാണ് മോദി സർക്കാർ ശ്രമിച്ചതെങ്കിൽ കൊലപാതകവും അക്രമവും അഴിച്ചുവിട്ട് ജനങ്ങളുടെ സ്വൈരജിവിതം തകർക്കുവാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന് ലത്തീഫ് പറഞ്ഞു. അജിത് പഴവൂർ അധ്യക്ഷനായിരുന്നു.എം.മുരളി, കോശി.എം.കോശി, ഡി.വിജയകുമാർ, എബികുര്യാക്കോസ്, സണ്ണി കേവിലകം, തോമസ് ചാക്കോ, ജോജി ചെറിയാൻ, രാധേഷ് കണ്ണന്നൂർ എന്നിവർ പ്രസംഗിച്ചു.
Read More