പത്തനംതിട്ട: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ട് സ്ഥാനാർഥികൾ തമ്മിലുള്ള മത്സരമെന്നതിനേക്കാൾ നിലപാടുകളും ആശയങ്ങളും തമ്മിലുള്ള പോരാട്ടമാകണമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ കുര്യൻ. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ബ്ലോക്ക് കോണ്ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിശാ ക്യാന്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ജനദ്രോഹ ഭരണം നടത്തുന്ന നരേന്ദ്രമോദി സർക്കാരിനും സംസ്ഥാനത്ത് കൊലപാതക രാഷ്ട്രീയത്തിന്റെ വ്യാപാരം നടത്തുന്ന പിണറായി സർക്കാരിനും എതിരായ ജനങ്ങളുടെ പോരാട്ടമാണ് ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ നടക്കുന്നതെന്നും കുര്യൻ പറഞ്ഞു.ഡിസിസി പ്രസിഡന്റ് ബാബു ജോർജ് മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് കോണ്ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ് അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി ആന്റോ ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
Read MoreCategory: Alappuzha
സ്ഥാനാർഥിയുടെ മികവ് ഗുണകരമാകണം, വിജയം ഉറപ്പിക്കാൻ നല്ല പണിയെടുക്കണം; പത്തനംതിട്ട മണ്ഡലത്തിലെത്തിയ പിണറായിയുടെ വാക്കുൾ ഇങ്ങനെ..
പത്തനംതിട്ട: വെയിലൂം ചൂടും പ്രചാരണത്തെ ബാധിക്കരുത് – കഠിനമായ വെയിലിൽ മാറിനിന്നോ. പക്ഷേ അതിനനുസരിച്ച് നല്ലപോലെ പണിയെടുത്തേ മതിയാകൂ. പത്തനംതിട്ട മണ്ഡലത്തിലെ എൽഡിഎഫ് വിജയം ഉറപ്പിക്കാൻ നേരിട്ടെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഒരു കാര്യത്തിൽ ഉറപ്പുണ്ട്. സ്ഥാനാർഥിയുടെ മികവ് പത്തനംതിട്ടയിൽ ഗുണകരമാകും. ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവലോകനം ചെയ്ത യോഗത്തിൽ പത്തനംതിട്ട ഇത്തവണ ഇടതുമുന്നണി ഉറപ്പുള്ള മണ്ഡലമായി മാറണമെന്ന ആവശ്യം നേതാക്കൾക്കു മുന്പാകെ വച്ചു.പാർലമെന്റ് മണ്ഡലത്തിലെ ബൂത്ത് പ്രവർത്തനം കുറെക്കൂടി കാര്യക്ഷമമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. സ്ക്വാഡ് പ്രവർത്തനങ്ങളിൽ പാർട്ടി മെംബർമാർ കൂടുതൽ അനുഭാവികളെ കൂട്ടി പ്രവർത്തിക്കണം. ബൂത്ത് തല പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കിയാലേ നേട്ടമുണ്ടാക്കാനാകൂ. വീടുകൾ കയറിയുളള സ്ക്വാഡ് പ്രവർത്തനം പൂർണതോതിലായിട്ടില്ലെന്നു അദ്ദേഹം എടുത്തുപറഞ്ഞു. ചുവരെഴുത്തുകൾ നേരത്തേ പൂർത്തിയാക്കണം. കുടുംബസംഗമങ്ങളിൽ പരമാവധി ആളുകളെത്തണം. വിദ്യർഥികളെയും യുവജനങ്ങളെയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാക്കണം. പത്തനംതിട്ടയുടെ പ്രത്യേക സാഹചര്യത്തിൽ ഏറ്റവും…
Read Moreശബരിമല ഉത്സവദിനത്തിൽ പതിനെട്ടാം പടിചവിട്ടാൻ ഇന്നലെ എത്തിയത് എട്ട് യുവതികൾ; ഇനിയും തടയുമെന്ന് കർമസമിതി; അക്രമം അനുവദിക്കില്ലെന്ന് പോലീസ്
പത്തനംതിട്ട: ശബരിമലയിൽ ഉത്സവം പള്ളിവേട്ട, ആറാട്ട് ദിനങ്ങളിലേക്ക് കടക്കുന്പോൾ ജാഗരൂകരായി പോലീസും ശബരിമല കർമസമിതിയും. യുവതികളെത്തിയാൽ തടയുമെന്ന് കർമസമിതി പ്രവർത്തകർ വ്യക്തമാക്കുന്പോൾ അക്രമം അനുവദിക്കില്ലെന്ന് പോലീസും. ഇന്നലെ രാത്രി ശബരിമലയിലെത്തിയ 50 വയസു കഴിഞ്ഞ രണ്ട് സ്ത്രീകളെ തടഞ്ഞതിനു കർമസമിതി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ഇതിൽ ഒരു പ്രവർത്തകനെ സന്നിധാനം എസ്പി മർദിച്ചതായി ആരോപിച്ച് കർമസമിതിയും പരാതി നൽകി.ആന്ധ്രയിൽ നിന്നും ശബരിമല ദർശനത്തിനെത്തിയ സംഘത്തിലെ ആറ് യുവതികളെ മരക്കൂട്ടത്ത് തടഞ്ഞ് തിരിച്ചയച്ചിരുന്നു. 50 വയസിൽ താഴെയുള്ള ഇവർ നിലയ്ക്കൽ, പന്പ എന്നിവിടങ്ങളിൽ യാതൊരു തടസവുമില്ലാതെയാണ് മല കയറിയത്. മരക്കൂട്ടത്തെത്തിയപ്പോൾ കർമസമിതി പ്രവർത്തകർ ഇവരെ തടഞ്ഞു. സംഘർഷം ഭയന്ന് ഇവർ മടങ്ങുകയായിരുന്നു. രാത്രി ഒന്പതോടെ മല കയറിയെത്തിയ ബംഗളൂരു സ്വദേശികളായ 50 വയസു കഴിഞ്ഞ രണ്ട് സ്ത്രീകളെ തടഞ്ഞതാണ് പോലീസുമായി സംഘർഷമുണ്ടാക്കിയത്. സ്ത്രീകൾ തലയിൽ കറുത്ത തുണി ഇട്ടിരുന്നു.…
Read Moreഎസ്എൻഡിപിയുടെ അനുകൂല നിലപാട് വന്നു; തൃശൂരിൽ തുഷാർ മത്സരിക്കും; ബിഡിജെഎസിന് അഞ്ച് സീറ്റുകൾ
ആലപ്പുഴ: തൃശൂരിൽ മത്സരിക്കണമെന്ന ബിജെപി നേതൃത്വത്തിന്റെ സമ്മര്ദ്ദത്തിന് വഴങ്ങി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. തുഷാറിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുകൂല നിലപാടെടുത്തോടെ മത്സരിക്കാനുള്ള തീരുമാനം എത്തുകയായിരുന്നു. ചൊവ്വാഴ്ച ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ അടക്കം അഞ്ച് സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കാൻ ഇറങ്ങുന്നത്. തൃശൂരിന് പുറമേ മാവേലിക്കര, ഇടുക്കി, ആലത്തൂർ, വയനാട് മണ്ഡലങ്ങളിലാണു ബിഡിജെഎസ് മത്സരിക്കുക. മാവേലിക്കരയിൽ തഴവ സഹദേവൻ, ഇടുക്കിയിൽ ബിജു കൃഷ്ണൻ, ആലത്തൂരിൽ ബിഡിജെഎസ് ജനറൽ സെക്രട്ടറി ടി.വി.ബാബു, വയനാട്ടിൽ ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് വാധ്യാട്ട് എന്നിവർ സ്ഥാനാർഥികളായി വരുമെന്നാണ് കരുതുന്നത്. കോട്ടയം സീറ്റിൽ കേരള കോണ്ഗ്രസ് സ്ഥാനാർഥി പി.സി.തോമസാണ് മത്സരിക്കുന്നത്. ബാക്കി 14 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സ്ഥാനാര്ഥി നിര്ണയം പൂര്ത്തിയായെന്നും സ്ഥാനാർഥികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്…
Read Moreബാറിനു മുന്നിൽ നടൻ സുധീറും സുഹൃത്തുക്കളും നാട്ടുകാരുമായി ഏറ്റുമുട്ടി; രണ്ട് പേർക്ക് പരിക്ക്
മാരാരിക്കുളം: എസ്എൽ പുരത്ത് ബാറിന് മുന്നിൽ നടനും നാട്ടുകാരും ഏറ്റുമുട്ടി. രണ്ട് പേർക്ക് പരിക്ക്. എസ്എൽപുരം അറയ്ക്കൽ ഹരീഷ്(31), പഴയതോപ്പിൽ അനൂപ്(30)എന്നിവർക്കാണ് പരിക്കേറ്റത്. ചലച്ചിത്ര നടൻ തിരുവിഴ സ്വദേശി സുധീറും നാല് സുഹൃത്തുകളും ഉപദ്രവിച്ചതായിട്ടാണ് പരാതി. ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. നടനും സുഹൃത്തുക്കളും എസ്എൻപുരത്തെ ബാറിന് സമീപം ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ടിരുന്ന ആഡംബരകാറിൽ ഇരിക്കുകയായിരുന്നു. കാറിന്റെ വാതിൽ തുറന്നപ്പോൾ നടന്നു പോകുകയായിരുന്ന ഹരീഷിന്റെ ദേഹത്ത് തട്ടി. ഇത് ചോദ്യം ചെയ്തത് സംഘട്ടനത്തിലേക്ക് എത്തി. ഹരീഷിന്റെ മൂക്കിനും കണ്ണിനും പരിക്കേറ്റു. വിവരം അറിഞ്ഞ നാട്ടുകാർ വിഷയത്തിൽ ഇടപെട്ടു. ബാറിന് മുന്നിൽ നടനും സുഹൃത്തുക്കളും നാട്ടുകാരുമായി ഏറ്റുമുട്ടി. സമീപത്തെ മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസ് എത്തിയാണ് സംഘട്ടനം ഒഴിവാക്കിയത്. പരിക്കേറ്റ ഹരീഷിനെയും അനൂപിനെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവിടെയും ഭീഷണി ഉണ്ടായതായി പരാതിയുണ്ട്. ഇതേ തുടർന്ന്…
Read Moreകനാൽവെള്ളത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഗ്രാമപഞ്ചായത്തംഗത്തെ വെട്ടിയ സംഭവം; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി
മാന്നാർ: കനാലിലൂടെയുള്ള ജലം തടഞ്ഞതിനെ ചോദ്യം ചെയ്ത ഗ്രാമപഞ്ചായത്ത് അംഗത്തെ വെട്ടിയ പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കി. സിപിഎം ചെന്നിത്തല തൃപ്പെരുന്തറ ലോക്കൽ കമ്മറ്റിയംഗവും ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് അംഗവുമായ ഇരമത്തൂർ കോട്ടയിൽ സജി ഭവനത്തിൽ ഗോപാലകൃഷ്ണനാ(53)ണ് വെട്ടേറ്റത്. മഴു,വടിവാൾ എന്നിവ കൊണ്ട് നാലംഗ സംഘമാണ് അക്രമണം നടത്തിയെതെന്ന് നാട്ടുകാർ പറഞ്ഞു. കാലിന് ഗുരുതരമായി വെട്ടേറ്റ ഗോപാലകൃഷ്ണൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ചെന്നിത്തല,മാന്നാർ പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന ഇറിഗേഷൻ കനാൽ രണ്ട് ദിവസം മുന്പാണ് അറ്റകുറ്റ പണികൾ നടത്തി ഉപയോഗപ്രദമാക്കിയത്. ചെന്നിത്തല ആറാം ബ്ലോക്കിലേക്കും ചെന്നിത്തല പുഞ്ചയുടെ വടക്കൻ ഭാഗങ്ങളിലേക്കും മാന്നാറിലെ ഇരമത്തൂർ മുണ്ടുവേലി കോട്ടക്കുഴി ഭാഗത്തേക്കുമാണ് ഈ വെള്ളം ഉപയോഗിച്ചിരുന്നത്. വടക്കേ പാടശേഖരത്തിലേക്ക് പോകേണ്ട വെള്ളം ചിലർ മുട്ടിട്ട് തടസ്സപ്പെടുത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. എല്ലായിടങ്ങളിലേക്കും വെള്ളം എത്തിക്കുവാൻ വേണ്ടി കൃഷി…
Read Moreകായംകുളത്ത് ആളുമാറി വിദ്യാർഥികളെ ക്രൂരമായി മർദിച്ച സംഭവം; എഎസ്ഐയെ സ്ഥലം മാറ്റി
കായംകുളം : സ്കൂൾ വിദ്യാർഥികളെ ആളുമാറി പോലീസ് സംഘം മർദിച്ച സംഭവത്തിൽ ആരോപണ വിധേയനായ എ എസ് ഐയെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് കായംകുളം ഡി വൈ എസ് പി നൽകിയ റിപ്പോർട്ടിനെ തുടർന്ന് കായംകുളം പോലീസ് സ്റ്റേഷനിലെ എ എസ് ഐ സുരേഷ് കുമാറിനെയാണ് നൂറനാട് പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. കഴിഞ്ഞ ദിവസമാണ് കായംകുളം എരുവ തുണ്ടുപറന്പിൽ പരേതനായ ഷാജഹാന്റെ മകൻ ഷാദിൽ (16 ) ബന്ധുവായ നിസാമിന്റെ മകൻ ഷാഹിദ്(14 ) എന്നിവർക്ക് പോലീസ് മർദനമേറ്റത് .പള്ളിയിൽ നിന്നും പ്രാർഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥികളെ പോലീസ് സംഘം തടഞ്ഞ് നിർത്തി മർദിച്ചെന്ന് കാട്ടി ബന്ധുക്കൾ ഡി വൈ എസ് പിക്ക് പരാതി നൽകുകയായിരുന്നു . മർദിച്ച ശേഷം ദേഹ പരിശോധന നടത്തിയ പോലീസ് സംഘം ആളുമാറിയെന്ന്…
Read Moreനിലയ്ക്കലിൽ നിന്ന് ഇഷ്ടക്കാർക്ക് വാഹനപാസ്; ദേവസ്വം ഉദ്യോഗസ്ഥരും പോലീസും തമ്മിൽ തർക്കം
പത്തനംതിട്ട: തങ്ങൾക്കു താത്പര്യമുള്ളവർക്ക് പാസ് നൽകി നിലയ്ക്കലിൽ നിന്ന് പന്പയിലേക്ക് സ്വന്തം വാഹനത്തിൽ അയയ്ക്കുന്ന പോലീസ് നടപടിക്കെതിരെ ദേവസ്വം ബോർഡ് രംഗത്ത്. ദേവസ്വം ബോർഡ് പ്രസിഡന്റ് അടക്കം ആവശ്യപ്പെട്ടിട്ടും പ്രമുഖരടക്കമുള്ളവർക്ക് വാഹനപാസ് നിഷേധിച്ചതോടെയാണ് പോലീസിന്റെ സ്വന്തം ആളുകൾക്ക് പാസ് നൽകുന്നതായ ആക്ഷേപവുമായി ബോർഡ് അധികൃതർ രംഗത്തെത്തിയത്. ഹൈക്കോടതി നിർദേശ പ്രകാരം എല്ലാ സ്വകാര്യ വാഹനങ്ങളും നിലയ്ക്കൽ വരെ മാത്രമേ അനുവദിച്ചിട്ടുള്ളൂ. അവിടെനിന്ന് പന്പയിലേക്ക് കെഎസ്ആർടിസി ബസുകളിലാണ് എല്ലാവരുടെയും യാത്ര. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പോലീസിലെ പല ഉന്നതരും തങ്ങൾക്ക് താത്പര്യമുള്ളവരെ പാസ് നൽകി പന്പയിലേക്ക് സ്വന്തം വാഹനത്തിൽ കടത്തിവിട്ടിരുന്നു. ഇതിനിടെയാണ് ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ നിർദേശപ്രകാരം പാസ് അനുവദിക്കണമെന്ന ആവശ്യമുണ്ടായത്. നിലയ്ക്കൽ പോലീസ് സ്റ്റേഷനിൽ നിന്നാണ് വാഹനപാസ് നൽകേണ്ടത്. എന്നാൽ പോലീസ് ഉന്നതർ ഫോണിലൂടെയോ വയർലെസ് സെറ്റിലൂടെയോ വിളിച്ചുപറയുന്ന വാഹനങ്ങൾക്ക് പാസെഴുതി റോഡിൽ തന്നെ എത്തിക്കാറുണ്ട്.…
Read Moreഇടത് എംപിമാർ കൈ പൊക്കണം രാഹുലിനു പ്രധാനമന്ത്രിയാകാനെന്ന് മന്ത്രി ജി. സുധാകരൻ
ചാരുംമൂട്: ഇടതുപക്ഷ പിന്തുണയോടെ മതനിരപേക്ഷ സർക്കാരാണ് അടുത്തതായി കേന്ദ്രത്തിൽ അധികാരത്തിൽ വരാൻ പോകുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. മാവേലിക്കര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്റെ മാവേലിക്കര നിയമസഭ മണ്ഡലം തെരഞ്ഞെടുപ്പ് കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ എംപിമാർ കൈപൊക്കിയാൽ മാത്രമേ രാഹുൽഗാന്ധിക്കോ സോണിയഗാന്ധിക്കോ ഇന്ത്യയുടെ പ്രധാനമന്ത്രി ആകാൻ കഴിയൂ. ആ യഥാർഥ്യം ഉൾക്കൊണ്ടാണ് ഇത്തവണത്തെ ജനങ്ങളുടെ വോട്ടെന്നും സുധാകരൻ പറഞ്ഞു. കെ. രാഘവൻ അധ്യക്ഷത വഹിച്ചു.
Read Moreവാർത്തയുടെ പേരിൽ രാഷ്ട്രദീപിക ലേഖകന് വധഭീഷണി; പോലീസിൽ പരാതി നൽകി; ഭീഷണിയിൽ പ്രസ് സെന്റർ പ്രതിഷേധിച്ചു
ആലപ്പുഴ: മറ്റൊരു പത്രത്തിൽ വന്ന വാർത്തയുടെ പേരിൽ രാഷ്ട്രദീപിക പ്രാദേശിക ലേഖകനെ ഭീഷണിപ്പെടുത്തിയതായി പരാതി. റോഡു പണിയുമായി ബന്ധപ്പെട്ട വാർത്ത മറ്റൊരു പത്രത്തിൽ വന്നതിന്റെ പേരിൽ തനിക്കെതിരേ വധഭീഷണി മുഴക്കിയെന്നാണ് എടത്വ പ്രാദേശിക ലേഖകൻ അനിൽ ജോർജ് അന്പിയായം എടത്വ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വാർത്ത കൊടുപ്പിച്ചതു താനാണെന്ന തെറ്റിദ്ധാരണയിലാണ് ഭീഷണി. റോഡ് കുത്തിപ്പൊളിച്ചിട്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കിയില്ലെന്ന വാർത്തയുടെ പേരിലാണ് ഭീഷണിയെന്നും പരാതിയിൽ പറയുന്നു. പ്രസ് സെന്റർ പ്രതിഷേധിച്ചു എടത്വ: രാഷ്്ട്രദീപിക ലേഖകൻ അനിൽ ജോർജിനു നേരേയുണ്ടായ വധഭീഷണിയിൽ എടത്വ പ്രസ് സെന്റർ പ്രതിഷേധിച്ചു. ഭീഷണി മുഴക്കിയ ആൾക്കെതിരേ കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രണ്ടു മാസം മുന്പ് തായങ്കരി റോഡരികിൽ അലക്ഷ്യമായി കൂട്ടിയിട്ടിരുന്ന മെറ്റൽ കൂനയിൽ സ്കൂൾബസ് കയറി നിയന്ത്രണംവിട്ട് ഭിന്നശേഷിക്കാരായ കുട്ടികൾ അപകടത്തിൽ പെട്ടിരുന്നു. മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി നടപടി വരുന്നതുകൊണ്ടാണ് പല അപകടങ്ങൾ…
Read More