കായംകുളം: വീട്ടിൽ ബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയുടെയും ഭർത്താവിന്റെയും കുഞ്ഞിന്റെയും സ്വർണാഭരണങ്ങൾ കവർന്ന പൂജാരിയെ കായംകുളം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കായംകുളം ഗോവിന്ദമുട്ടത്തെ ഒരു ക്ഷേത്രത്തിലെ പൂജാരിയായിരുന്ന മാവേലിക്കര പൊന്നാരംതോട്ടം വിജയഭവനിൽ അരുണ്‍രാജി(26)നെയാണ് കോടതി റിമാൻഡ് ചെയ്തത്. ഇന്നലെ കായംകുളം സിഐ പി.കെ സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പുതുപ്പള്ളി സ്വദേശിയായ യുവതിയുടെയും ഭർത്താവിന്റെയും കുഞ്ഞിന്റെയും നാലരപവൻ സ്വർണാഭരണങ്ങളാണ് ഇയാൾ അപഹരിച്ചത്. യുവതിയുടെ ഭർത്താവുമായി പൊരുത്തക്കേടുണ്ടെന്നും രാത്രി ഞെട്ടി ഉണർന്നുള്ള കുഞ്ഞിന്റെ കരച്ചിൽ ബാധയുടെ ഉപദ്രവമാണെന്നും ഇയാൾ വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. അതിനാൽ പൂജ നടത്തി ബാധ ഒഴിപ്പിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇതിനായി വീട്ടിലെത്തിയ ഇയാൾ യുവതിയുടെ ഉൾപ്പെടെ ഓരോരുത്തരുടേയും സ്വർണാഭരണങ്ങൾ പൂജിക്കാനാണെന്ന് പറഞ്ഞ് വാങ്ങിയശേഷം കടന്നുകളയുകയായിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ യുവതി കായംകുളം പോലീസിൽ പരാതി നൽകി.…
Read MoreCategory: Alappuzha
മൃതദേഹം മാറിയെത്തിയ സംഭവം; റഫീഖിന്റെ മൃതദേഹം വേഗത്തിലെത്തിക്കാനാകുമെന്ന് നോർക്ക റൂട്ട്സ് അധികൃതർ
പത്തനംതിട്ട: സൗദി അറേബ്യയിൽ മരിച്ച മലയാളി യുവാവ് റഫീഖിന്റെ മൃതദേഹം വേഗത്തിൽ തന്നെ നാട്ടിലെത്തിക്കാനാകുമെന്ന് നോർക്ക റൂട്ട്സ് അധികൃതർ. കോന്നി കുമ്മണ്ണൂർ സ്വദേശി റഫീഖിന്റെ മൃതദേഹത്തിനു പകരമായി ശ്രീലങ്കൻ സ്ത്രീയുടെ മൃതദേഹം നാട്ടിലെത്തിച്ചത് വിവാദത്തിലായതിനേ തുടർന്നാണ് നോർക്കയുടെ ഇടപെടൽ. കഴിഞ്ഞ ഫെബ്രുവരി 28ന് സൗദി അറേബ്യയിൽ ഹൃദയാഘാതത്തേ തുടർന്നു മരിച്ച റഫീഖിന്റെ മൃതദേഹം അടങ്ങിയതെന്ന പേരിലുള്ള പേടകം ബുധനാഴ്ച രാത്രിയാണ് നെടുന്പാശേരിയിലെത്തിച്ചത്. അവിടെ ബന്ധുക്കൾ ഏറ്റുവാങ്ങി ഇന്നലെ കുമ്മണ്ണൂർ പള്ളിയിൽ കബറടക്കത്തിനായി എടുക്കുന്പോഴാണ് മൃതദേഹം മാറിയവിവരം അറിയുന്നത്. തുടർന്ന് ശ്രീലങ്കക്കാരിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു നീക്കിയിരിക്കുകയാണ്. ഇരു മൃതദേഹങ്ങളും സൗദി എയർപോർട്ടിൽ മാറിപ്പോയതാണെന്ന് വിവരം ലഭിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ റഫീഖിന്റെ മൃതദേഹം ശ്രീലങ്കയിൽ എത്തിയിട്ടുള്ള വിവരം കാർഗോ അധികൃതർക്കു ലഭിച്ചതായി പോലീസ് പറഞ്ഞു.
Read Moreബഹുത്ത് അച്ഛാ..; തുഷാർ രാജിവയ്ക്കണം, തോറ്റുപോകും; എല്ലാം മാറ്റിപ്പറഞ്ഞ് വെള്ളാപ്പള്ളിയുടെ മലക്കം മറിച്ചിൽ ഇങ്ങനെ..
ചേർത്തല: ലോക്സഭാ തെരഞ്ഞെടുപ്പിൽ തുഷാർ മത്സരിക്കണമെങ്കിൽ എസ്എൻഡിപിയിലെ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തുഷാർ ലോക്സഭയിലേക്ക് മത്സരിക്കുന്നതിൽ താൻ എതിരല്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തുഷാറിനുള്ളത് ശക്തമായ സംഘടനാ സംസ്കാരമാണ്. എസ്എൻഡിപി ഭാരവാഹി സ്ഥാനം രാജിവയ്ക്കേണ്ടിവരുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപിക്ക് ഒരു പാർട്ടിയോടും പ്രത്യേക സ്നേഹമോ വിദ്വേഷമോ ഇല്ല. തുഷാറിനോടും എസ്എൻഡിപിക്ക് ശരിദൂരമായിരിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു. ലോക്സഭയിലേക്ക് തുഷാർ മത്സരിക്കുകയാണെങ്കിൽ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തുഷാർ മത്സരിച്ചാൽ തോൽക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എസ്എൻഡിപിക്കു രാഷ്ട്രീയമില്ല. അതുകൊണ്ടു തന്നെ നേതാക്കൾ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ചു മത്സരിക്കുന്നതിനോടു യോജിപ്പില്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിരുന്നു. അതേസമയം ലോക്സഭയിലേക്ക് തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യത്തിൽ…
Read Moreതിരുവല്ലയിൽ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ പെൺകുട്ടി ഒടുവിൽ മരണത്തിന് കീഴടങ്ങി; പെൺകുട്ടിയുടെ സംസ്കാരം ഇന്ന്
തിരുവല്ല: പ്രണയനൈരാശ്യത്തിന്റെ പേരിൽ യുവാവ് പെട്രോളൊഴിച്ചു തീ കൊളുത്തിയതിനെ തുടർന്ന് മരിച്ച പെൺകുട്ടിയുടെ സംസ്കാരം ഇന്ന് തിരുവല്ലയിലെ പൊതുശ്മശാനത്തിൽ നടക്കും. ഒരാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 19കാരി ഇന്നലെ വൈകുന്നേരം ആറിനാണ് മരിച്ചത്. ഇന്ന് രാവിലെ എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം പെൺകുട്ടി പഠിച്ചിരുന്ന സ്വകാര്യ സ്ഥാപത്തിൽ പൊതുദർശനത്തിനുവച്ചശേഷമാണ് സംസ്കാരം. കഴിഞ്ഞ 12-ന് രാവിലെ 9.15-ന് തിരുവല്ല നഗരമധ്യത്തിൽ പട്ടാപ്പകലായിരുന്നു സംഭവം. പെൺകുട്ടിക്കൊപ്പം ഹയർസെക്കൻഡറി ക്ലാസിൽ പഠിച്ചിരുന്ന കുന്പനാട് കോയിപ്രം കരാലിൽ അജിൻ റെജി മാത്യുവാണ് (18) ക്രൂരകൃത്യം നടത്തിയത്. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ റേഡിയോളജി പഠിക്കുന്ന പെൺകുട്ടി ക്ലാസിനു വരുന്പോൾ റോഡിൽ തടഞ്ഞുനിർത്തി സംസാരിച്ച ശേഷം അജിൻ ആക്രമിക്കുകയായിരുന്നു. ആദ്യം വയറിനു കത്തികൊണ്ടു കുത്തിയശേഷം കൈയിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ ഓട്ടോറിക്ഷ തൊഴിലാളികളും വ്യാപാരികളും ചേർന്നു തീയണച്ച് പെൺകുട്ടിയെ…
Read Moreശാലിനിയുടെ ശാലീന വലയിൽ വീണ്ടും യുവാക്കൾ; കായംകുളംകാരനെ ഇത്തവണ വീഴ്ത്തിയത് ടീച്ചറുടെ വേഷപ്പകർച്ചയിൽ; അഞ്ചു ജില്ലകളിൽ തട്ടിപ്പുനടത്തിയ ശാലിനിയെ ഇത്തവണ കുടുക്കിയത് വരന്റെ സുഹൃത്തുക്കൾ
കായംകുളം: സംസ്ഥാനത്തെ ഒട്ടേറെ വിവാഹ തട്ടിപ്പു കേസുകളിൽ പ്രതിയായ ശാലിനി ഇതുവരെ കെണിയിൽ വീഴ്ത്തിയത് നിരവധിപേരെ. കേസുകളിൽ അകത്തായി ജാമ്യം കിട്ടി പുറത്തിറങ്ങി വീണ്ടും ഇവർ തട്ടിപ്പ് നടത്തിയവരുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. കൂടുതലും പരസ്യങ്ങളിലൂടെയാണ് വിവാഹ തട്ടിപ്പ് നടത്തിയിരുന്നത്. ഇന്നലെയാണ് തിരുവനന്തപുരം മണ്ണന്തല കൊട്ടാരത്തിൽ ശാലിനിയെ (35) കായംകുളം പോലീസ് അറസ്റ്റ് ചെയ്തത . കായംകുളം പുതുപ്പള്ളി സ്വദേശി സുധീഷ്ബാബു കായംകുളം പൊലീസിന് നൽകിയ പരാതിയിലാണ് ഇവർ പിടിയിലായത് . വിവാഹ മോചിതനായ സുധീഷ്ബാബു നൽകിയ വിവാഹ പരസ്യത്തിലൂടെ പരിചയപ്പെട്ട ശാലിനിയെ കഴിഞ്ഞ അഞ്ചിന് വാരണപ്പള്ളി ക്ഷേത്രത്തിൽ വിവാഹം കഴിച്ച ശേഷമാണ് ഇവരുടെ തട്ടിപ്പ് തിരിച്ചറിയുന്നത്. സംസ്ഥാനത്തെ നിരവധി സ്റ്റേഷനുകളിൽ വിവാഹതട്ടിപ്പിന് ഇവർക്കെതിരെ കേസ് നിലവിലുണ്ട്. ഓച്ചിറ ക്ഷേത്ര ദർശനത്തിനിടെ ശാലിനിയുടെ തട്ടിപ്പുകൾ അറിയാവുന്ന ഒരാൾ കണ്ടതാണ് പിടിയിലാകാൻ കാരണമായത്. ഇദ്ദേഹം നൽകിയ സൂചനകളാണ് കൂടുതൽ തട്ടിപ്പിൽ…
Read Moreചേർത്തലയിൽ മകനുമായി അച്ഛൻ കടന്നുകളഞ്ഞ സംഭവം; പ്രതിയെ പിടികൂടാതെ പോലീസ് ഒത്തുകളിക്കുന്നുവെന്ന് ബന്ധുക്കൾ
ചേർത്തല: കുടുംബകോടതി നിബന്ധനകളോടെ കാണാനനുവദിച്ച മകനുമായി അച്ഛൻ കടന്നുകളഞ്ഞ സംഭവത്തിൽ പോലീസ് ഒത്തുകളിക്കുകയാണെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവം നടന്ന് ഒന്നരമാസം പിന്നിട്ടിട്ടും കുട്ടിയെയും പിതാവിനെയും കണ്ടെത്താൻ പോലീസ് ശ്രമിക്കുന്നില്ലെന്ന് കുട്ടിയുടെ അമ്മയുടെ ബന്ധുക്കൾ പറഞ്ഞു. മുട്ടത്തിപറന്പ് വാരണം പുത്തേഴത്തുവെളി ഷെബിനെതിരെയാണ് സംഭവത്തിൽ ചേർത്തല പോലീസ് കേസെടുത്തിരുക്കുന്നത്. ഷെബിന്റെ ഭാര്യ തസ്നിയുടെ ദുരൂഹമരണത്തെ തുടർന്ന് ഷെബിനെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തിരുന്നു. മരണത്തെ തുടർന്ന് കുട്ടി തസ്നിയുടെ ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു. റിമാൻഡ് കഴിഞ്ഞിറങ്ങിയ ഷെബിൻ നൽകിയ ഹർജിയിലാണ് നിബന്ധനകളോടെ കുട്ടിയെ കാണാൻ ഇയാളെ കുടുംബകോടതി അനുവദിച്ചത്. ഫെബ്രുവരി ഒന്പതിനു കുട്ടിയെ കാണാനെത്തിയ ഷെബിൻ കുട്ടിയുമായി കടക്കുകയായിരുന്നുവെന്നാണ് പരാതി. ഇതിനെത്തുടർന്നു നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കുടുംബകോടതി നിർദേശിക്കുകയും പോലീസിൽ പലതരത്തിൽ നേരിട്ടു പരാതികൾ നൽകിയിട്ടും കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ലെന്ന് തസ്നിയുടെ മാതാപിതാക്കളായ കുഞ്ഞുമോൻ, നെജീന, ചേർത്തല മുനിസിപ്പൽ കൗണ്‍സിലർ ബി.ഫൈസൽ,…
Read Moreനടുറോഡിൽ യുവതിയെ പെട്രോളൊഴിച്ച് കത്തിച്ച സംഭവം; പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു
തിരുവല്ല: യുവതിയെ പൊള്ളലേല്പിച്ച സംഭവത്തിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. തിരുവല്ല നഗരമധ്യത്തിൽ പട്ടാപ്പകൽ യുവതിയെ പെട്രോൾ ഒഴിച്ച് പൊള്ളലേല്പിച്ച സംഭവത്തിലെ പ്രതി കുമ്പനാട് സ്വദേശി അജിൻറെജി മാത്യുവി (18) നെ കഴിഞ്ഞ ദിവസം തിരുവല്ല പോലീസ് കസ്റ്റഡിയിൽ വാങ്ങി. തുടർന്ന് കൃത്യം നടത്തിയ തിരുവല്ല ചിലങ്ക ജംഗ്ഷൻ, ഇയാൾ പെട്രോൾ വാങ്ങിയ പുല്ലാട്ടുള്ള സ്വകാര്യ പെട്രോൾ പമ്പ് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പിന്നീട് തിരുവല്ല സിഐയുടെ നേതൃത്വത്തിൽ കൂടുതൽ ചോദ്യം ചെയ്തു. ഇന്ന് പ്രതിയെ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കും. സംഭവത്തിൽ ഗുരുതരമായ പൊള്ളലേറ്റ യുവതി ഇപ്പോഴും അപകടനില തരണം ചെയ്യാതെ എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Read Moreപത്തനംതിട്ട ജില്ലയിൽ മൂന്ന് എംഎൽഎമാർ മത്സരത്തിന്; നിയമസഭാ മണ്ഡലങ്ങൾ അനാഥം
പത്തനംതിട്ട: ജില്ലയിലെ അഞ്ച് എംഎൽഎമാരിൽ മൂന്നു പേരും ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ. സംസ്ഥാനത്ത് ഇരുമുന്നണികളും ഒന്‍പത് എംഎൽഎമാരെയാണ് മത്സരിപ്പിക്കുന്നതെങ്കിൽ ഇതിൽ മൂന്നുപേരും പത്തനംതിട്ട ജില്ലയിലെ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. വീണാ ജോർജ് (ആറന്മുള), ചിറ്റയം ഗോപകുമാർ (അടൂർ), അടൂർ പ്രകാശ് (കോന്നി) എന്നിവരാണ് ലോക്സഭയിലേക്ക് ജനവിധി തേടുന്ന പത്തനംതിട്ടയിലെ എംഎൽഎമാർ. വീണാ ജോർജും ചിറ്റയം ഗോപകുമാറും എൽഡിഎഫ് നിരയിലും അടൂർ പ്രകാശ് യുഡിഎഫ് സ്ഥാനാർഥിയുമാണ്. വീണാ ജോർജ് മാത്രമാണ് സ്വന്തം നിയോജകമണ്ഡലം ഉൾപ്പെടുന്ന പത്തനംതിട്ടയിൽ ജനവിധി തേടുന്നത്. ചിറ്റയം ഗോപകുമാറും അടൂർ പ്രകാശും ജില്ലയ്ക്കു പുറത്താണ് മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ ഇരുവരും സ്വന്തം മണ്ഡലവും വിട്ടുകഴിഞ്ഞു. പ്രചാരണം തീരുന്നതുവരെ എംഎൽഎ സ്ഥാനത്തിന് അവധി നൽകിയിരിക്കുകയാണ്. കുടിവെള്ള ക്ഷാമം, പ്രളയപുനരധിവാസം വിഷയങ്ങൾ മണ്ഡലങ്ങളിലുള്ളപ്പോൾ എംഎൽഎമാരുടെ അസാന്നിധ്യം ചർച്ചയാകും. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പുതിയ പദ്ധതികളില്ലെങ്കിലും ജനകീയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പരിഹാരം തേടി…
Read Moreഷാനിമോളെ ഷുക്കൂർ തോൽപ്പിക്കും; ഒളിയമ്പുമായി വെള്ളാപ്പള്ളി; ചാലക്കുടിയിൽ പിന്തുണ തേടി വെള്ളാപ്പള്ളിയെ കാണാൻ ഇന്നസെന്റ്
ആലപ്പുഴ: ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥിയെ മുൻ ഡിസിസി പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ എ.എ.ഷുക്കൂർ തോൽപ്പിക്കുമെന്ന ധ്വനിയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഒളിയമ്പ്. ചാലക്കുടിയിൽ ഇടത് സ്ഥാനാർഥി ഇന്നസെന്റിനൊപ്പം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് വെള്ളാപ്പള്ളി അഭിപ്രായം പങ്കുവച്ചത്. ചാലക്കുടിയിൽ പിന്തുണ തേടിയാണ് വെള്ളാപ്പള്ളിയെ കാണാൻ ഇന്നസെന്റ് എത്തിയത്. സൗമ്യവും മാന്യവുമായി പെരുമാറുന്ന ദേശീയ നേതാവ് ഷാനിമോൾ ഉസ്മാന് കോണ്‍ഗ്രസിന്റെ ഉറച്ച ഏതെങ്കിലും സീറ്റ് നൽകേണ്ടതായിരുന്നു. വയനാട് എന്തുകൊണ്ട് അവർക്ക് നൽകിയില്ലെന്ന് വെള്ളാപ്പള്ളി ചോദിച്ചു. ആലപ്പുഴയിൽ യുഡിഎഫിന് ജയസാധ്യതയില്ലേ എന്ന ചോദ്യത്തിനാണ് ഒരു കാട്ടിൽ രണ്ടു സിംഹം ഉണ്ടാകുമോ എന്ന് അദ്ദേഹം മറുചോദ്യം ഉന്നയിച്ചത്. രണ്ടാമത്തെ സിംഹം ഇടത് സ്ഥാനാർഥി എ.എം.ആരിഫ് ആണോ എന്ന ചോദ്യത്തിന് അല്ല എന്ന് പറഞ്ഞ ശേഷമാണ് ഷുക്കൂറിനെതിരേ ഒളിയന്പുണ്ടായത്. തുഷാർ വെള്ളാപ്പള്ളിക്ക് ജയസാധ്യതയില്ലെന്നും മത്സരിച്ചാൽ തോൽക്കുമെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. എസ്എൻഡിപിയിലെ പദവി…
Read Moreഅവരുടെ ലക്ഷ്യം ദുരൂഹം തന്നെ; പെരുന്തേനരുവിയുടെ ഡാം ഷട്ടർ തുറന്നുവിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
പത്തനംതിട്ട: പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ തടയണയിലെ ഷട്ടർ തുറന്നുവിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വെച്ചൂച്ചിറ സ്വദേശി സുനു(25) ആണ് അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച രാത്രിയാണ് ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ടത്. ഒരാള്‍ക്ക് മാത്രമായി ഷട്ടര്‍ ഉയര്ത്താകില്ലെന്നാണ് കെഎസ്ഇബിയുടെ നിഗമനം. ഷട്ടര്‍തുറന്ന് വെള്ളം ഒഴുക്കിക്കളഞ്ഞവരുടെ ലക്ഷ്യം ദുരൂഹമാണെന്നും കെഎസ്ഇബി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഷട്ടര്‍ തുറന്നത് ഉദ്യോഗസ്ഥ തലത്തിലെ ഗുരുതര വീഴ്ചയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
Read More