ആലപ്പുഴ: പരാതിക്കാരിയായ ഭാര്യയ്ക്കൊപ്പം സ്റ്റേഷനിലെത്തിയ ഭർത്താവിനെ പോലീസ് ക്രൂരമായി മർദിച്ചു കള്ളക്കേസിൽ കുടുക്കിയതായി തോട്ടപ്പള്ളി ഖദീജ മൻസിലിൽ ഹസീന, സലിം ദന്പതികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. പുറക്കാട് കരൂരിൽ നടത്തുന്ന വ്യാപാര ശാലയുടെ കെട്ടിട ഉടമയുമായുള്ള തർക്കത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് ഹസീന നൽകിയ പരാതി പരിഹാരവുമായി ബന്ധപ്പെട്ടാണ് ഭർത്താവുമൊത്ത് കഴിഞ്ഞ 26ന് അന്പലപ്പുഴ സ്റ്റേഷനിൽ എത്തിയത്. കെട്ടിട ഉടമയുടെ മക്കളായ മധു, ഷാജി എന്നിവരുമായി ചർച്ച നടത്തുന്നതിനിടെ സിഐ സലിമിനെ മർദിച്ചതായി ഇരുവരും ആരോപിച്ചു. കോട്ടയം സ്വദേശിനിക്കു കടംവാങ്ങിയ തുക കൊടുത്തില്ലെന്നതിന്റെ പേരിലാണ് തന്നെ കള്ളക്കേസിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഇവരുമായി ഒരുതരത്തിലുള്ള സാന്പത്തിക ഇടപെടലും നടത്തിയിട്ടില്ലെന്ന് സലിം പറഞ്ഞു.
Read MoreCategory: Alappuzha
കെഎസ്ആർടിസി ബസുകളിലെ പരസ്യം വലിച്ചുകീറി ബിജെപിയുടെ പ്രതീകാത്മക സമരം; സമരക്കാരെ അറസ്റ്റുചെയ്യാൻ ആരംഭിച്ചപ്പോൾ പ്രതിഷേധവും
ആലപ്പുഴ: കെഎസ്ആർടിസി ബസുകളിലെ സർക്കാർ പരസ്യങ്ങൾ വലിച്ചുകീറി ബിജെപിയുടെ പ്രതീകാത്മക സമരം. തെരഞ്ഞെടുപ്പു കമ്മീഷൻ ഉത്തരവിട്ടിട്ട് 24 മണിക്കൂർ പിന്നിട്ടിട്ടും ഒരു നടപടിയുമുണ്ടാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു ആലപ്പുഴയിൽ ബിജെപിയുടെ സമരം. പോലീസെത്തി സമരത്തിൽ പങ്കെടുത്ത പ്രവർത്തകരെ അറസ്റ്റുചെയ്തു നീക്കി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ബിജെപി ഓഫീസിൽ നിന്നും പ്രകടനമായാണ് പ്രവർത്തകർ കഐസ്ആർടിസി ബസ് സ്റ്റേഷനിലെത്തിയത്. കഐസ്ആർടിസി ബസ് സറ്റാൻഡിലെത്തിയ ബിജെപി പ്രവർത്തകർ പുറപ്പെട്ട ബസിനെ കൈകാണിച്ചു നീക്കി വശങ്ങളിൽ പതിപ്പിച്ചിരുന്ന സർക്കാർ പരസ്യം വലിച്ചുകീറി. തുടർന്ന് സ്റ്റാൻഡിൽ യാത്രയ്ക്കൊരുങ്ങി നിന്നിരുന്ന മറ്റുചില ബസുകളിലെ പരസ്യങ്ങളും കീറിയപ്പോഴേക്കും ഡിവൈഎസ്പി ബേബിയുടെ നേതൃത്വത്തിൽ പോലീസ് എത്തുകയായിരുന്നു. സമരക്കാരെ അറസ്റ്റുചെയ്യാൻ ആരംഭിച്ചപ്പോൾ പ്രതിഷേധവും ഉണ്ടായി. തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശമുണ്ടായിട്ടും കഐസ്ആർടിസി ബസുകളിൽ പതിപ്പിച്ചിരിക്കുന്ന ഇത്തരം പരസ്യങ്ങൾ നീക്കം ചെയ്യാൻ ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമൻ…
Read Moreമോദിയും കൂട്ടരും ശ്രമിച്ചത് രാജ്യത്തിന്റെ മതേതരത്വത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കാനെന്ന് എംഎ ബേബി
കായംകുളം : കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിൽ നരേന്ദ്രമോദിയും കൂട്ടരും ശ്രമിച്ചത് രാജ്യത്തിന്റെ ബഹുസ്വരത തകർത്ത് മതേതരത്വത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കാനാണന്ന് സി പി എം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി. ആലപ്പുഴ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ എം ആരിഫിൻന്റെ കായംകുളം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞടുപ്പ് കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത വിശ്വാസങ്ങൾക്ക് കമ്യൂണിസ്റ്റ് പാർട്ടി എതിരല്ല. എന്നാൽ മതത്തിന്റെ മറവിൽ സ്ത്രീകളെ അടിമകളാക്കി സ്ത്രീ സമൂഹത്തിന്റെ അവകാശങ്ങളെ ചവിട്ടി മെതിക്കാൻ ശ്രമിച്ചാൽ ശക്തമായി എതിർക്കും. എംഎൽഎമാർ അടക്കം എണ്‍പതിലധികം പേരാണ് അടുത്തകാലയളവിൽ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിൽ പോയത്. ഏറ്റവും ഒടുവിൽ ദേശീയ വക്താവായ ടോം വടക്കനും പോയി. എന്നിട്ടും പാഠം പഠിക്കാൻ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലന്നും എം എ ബേബി കുറ്റപ്പെടുത്തി. എൻ സുകുമാരപിള്ള അധ്യക്ഷത വഹിച്ചു. യു പ്രതിഭ…
Read Moreനെല്ല് സംഭരണം; തർക്കങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കാൻ കുട്ടനാട്ടിൽ സപ്ലൈകോ എംഡിയുടെ സന്ദർശനം
കുട്ടനാട്: കർഷകരുടെ ബുദ്ധിമുട്ടുകൾ നേരിട്ടു മനസിലാക്കുവാൻ സിവിൽ സപ്ലൈസ് കോർപറേഷൻ എംഡി എം.എസ് ജയ കുട്ടനാട്ടിൽ സന്ദർശനം നടത്തി. കർഷകർക്കും മില്ലുടമകൾക്കും സിവിൽ സപ്ലൈസ് വകുപ്പിനും വിവിധ സ്ഥലങ്ങളിലുണ്ടാകുന്ന വിവിധ വിഷയങ്ങൾ നേരിട്ടു മനസിലാക്കുന്നതിനായിട്ടായിരുന്നു സന്ദർശനം. നെടുമുടിയിലെത്തിയ അവർ വള്ളത്തിൽ നിന്നു ലോറിയിലേക്ക് നെല്ലു കയറ്റുന്ന തൊഴിലാളികളുമായി സംസാരിച്ചശേഷം കായൽ മേഖലയിലെ കൃഷിയിടങ്ങളും സന്ദർശിച്ചു. കൃഷി ഉദ്യോഗസ്ഥരും പാഡി മാർക്കറ്റിങ് ഓഫിസർമാരും അതതു സ്ഥലങ്ങളിലുണ്ടാകുന്ന തർക്കങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. ഉദ്യോഗസ്ഥർ പറയുന്ന കാര്യങ്ങൾ പൂർണ അർഥത്തിൽ മനസിലാക്കുക എന്നതാണു സന്ദർശനത്തിന്റെ ഉദ്ദേശ്യ ലക്ഷ്യമെന്നും എംഡി പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ആകെ സംഭരിച്ച നെല്ലു കുറവാണെന്നു പാഡി മാനേജർ പറഞ്ഞിരുന്നു. എന്നാൽ കുട്ടനാട് സന്ദർശിച്ചപ്പോൾ വിളവ് കൂടുതലാണെന്നു നേരിട്ടു മനസിലാക്കി. പാലക്കാടും കുട്ടനാടുമാണു സംഭരണം സംബന്ധിച്ചു താരതമ്യം ചെയ്യുന്നത്.…
Read Moreകുടുംബത്തോടുള്ള മുൻവൈരാഗ്യം യുവാവ് തീർത്തത് യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച്; ഏനാത്ത് നടന്ന സംഭവം…
ഏനാത്ത്: വഴിയാത്രക്കാരിയായ യുവതിക്കുനേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ്. ബുധനാഴ്ച രാത്രി 8.15നാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിക്ക്് നേരെയാണ് ആക്രമണമുണ്ടായത്. ഏനാത്ത്-ഏഴംകുളം റോഡിൽ ഏനാത്ത് ക്ഷേത്രത്തിന്റെ വഞ്ചിക്കു സമീപം വച്ചാണ് നടന്നു വന്നയാൾ കൈയിൽ കരുതിയിരുന്ന ആസിഡ് സാലിയുടെ മുഖത്തേക്ക് ഒഴിച്ചത്. മുഖത്ത് ഒരു ഭാഗത്തും കഴുത്തിലുമാണ് ആസിഡ് വീണത്. കൊയ്പള്ളിമല സ്വദേശി രാജേഷാണ് ആക്രമണം നടത്തിയെതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണ്. പ്രതിക്ക് തന്നോടും കുടുംബത്തോടുമുള്ള മുൻ വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്ന് യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഏനാത്ത് എസ്ഐ സന്തോഷ് പറഞ്ഞു.
Read Moreകളക്ഷനിൽ പ്രതിദിനം ലക്ഷങ്ങളുടെ കുറവ്; കണ്ടക്ടർമാരുടെ അഭാവത്തിൽ തിരുവല്ല ഡിപ്പോയിലെ ഷെഡ്യൂളുകൾ താളംതെറ്റുന്നു
തിരുവല്ല: കണ്ടക്ടർമാരുടെ അഭാവത്തിൽ കെഎസ്ആർടിസി തിരുവല്ല ഡിപ്പോയിൽ നിന്നുള്ള ഷെഡ്യൂളുകൾ താളംതെറ്റുന്നു.കോടതി ഉത്തരവിനെത്തുടര്‍ന്ന് എംപാനലുകാരെ പിരിച്ചു വിട്ടതിനു പകരമായി തിരുവല്ലയിലേക്കു നിയോഗിച്ച 60 കണ്ടക്ടർമാരിൽ 51 പേരും മറ്റു ഡിപ്പോകളിലേക്കു മടങ്ങുകയായിരുന്നു. ആകെയുള്ള ഷെഡ്യൂളുകളില്‍ 15 ശതമാനം കുറവേ വന്നിട്ടുള്ളൂവെന്നാണ് ഡിപ്പോ അധികൃതര്‍ അവകാശപ്പെടുന്നതെങ്കിലും യാത്രാക്ലേശം ഓരോദിവസവും രൂക്ഷമാകുകയാണ്. ഷെഡ്യൂളുകൾ പുനഃക്രമീകരിച്ചാണ് കെഎസ്ആർടിസി സർവീസുകൾ നടത്തുന്നത്. ദീർഘദൂര സർവീസുകൾ മുടങ്ങുന്നില്ലെങ്കിലും ചെയിൻസർവീസുകളെയാണ് സർവീസ് മുടക്കം സാരമായി ബാധിച്ചിരിക്കുന്നത്. ഇതേ സമയം പകരം കണ്ടക്ടര്‍മാരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്നും എടുക്കാന്‍ സര്‍ക്കാര്‍ നിർദേശമുള്ളതായും സൂചനയുണ്ട്.പക്ഷേ കോടതിയുടെ നിര്‍ദേശാനുസരണം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ കണ്ടക്ടര്‍മാര്‍ എത്തിച്ചേരാന്‍ മാസങ്ങളെടുക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഷെഡ്യൂളുകള്‍ പലതും വെട്ടിക്കുറച്ചതോടെ തിരുവല്ല ഡിപ്പോയുടെ വരുമാനത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം രൂപയുടെ കുറവാണ് പ്രതിദിനം തിരുവല്ലയില്‍ മാത്രം ഉണ്ടാകുന്നത്. വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന്…
Read Moreതന്റെ സ്ഥാനാർഥിത്വം ആചാര സംരക്ഷണത്തിന് എതിരായി നിൽക്കുന്നവർ പാർലമെന്റിൽ എത്താതിരിക്കാനെന്ന് പി.സി. ജോർജ്
പത്തനംതിട്ട: ശബരിമല വിഷയത്തിൽ ആചാര സംരക്ഷണത്തിന് എതിരായി നിന്നവർ പാർലമെന്റിൽ എത്തുന്നതു തടയാനാണ് തന്റെ സ്ഥാനാർഥിത്വമെന്ന് പി.സി. ജോർജ് എംഎൽഎ.പത്തനംതിട്ട പാർലമെന്റ് മണ്ഡലം ജനപക്ഷം കൺവൻഷനുകൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശബരിമല അയ്യപ്പന്റെ പുണ്യ പൂങ്കാവനം ഉൾക്കൊള്ളുന്ന പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ വിശ്വാസികൾക്കൊപ്പം നിൽക്കുന്ന ജനപ്രതിനിധിയെയാണ് ആവശ്യം. ആചാരാനുഷ്ഠാനങ്ങൾക്ക് വിലകല്പിക്കാത്തവർ ശബരിമലയെ കലാപഭൂമിയാക്കും . അതൊഴിവാക്കാനാണ് സ്ഥാനാർഥിയായി മത്സരിക്കുന്നതെന്നും പി.സി ജോർജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. റെജി കെ.ചെറിയാൻ, നസീർ വയലും തലയ്ക്കൽ, ഇ.ഒ ജോൺ, ബാബു നെല്ലിമല , സന്തോഷ് ജോർജ് , മുനീർ അടൂർ , റെജി കൊണ്ടോടി. കെ.പി അനിൽകുമാർ, സുനിൽ കോന്നിയൂർ, സന്തോഷ് വെച്ചൂച്ചിറ, ടിജോ സാബ്രിയിൽ , ജോമോൻ ,ഷിബു വെച്ചൂച്ചിറ, ബെൻസൺ കുളനട,…
Read Moreസ്ത്രീയെ അപമാനിച്ചെന്ന കേസ്; പോലീസിൽ നിന്നു രക്ഷപ്പെടാൻ പാർട്ടിഓഫീസിൽ ഒളിച്ച പ്രതി കോടതിയിൽ കീഴടങ്ങി
ചേർത്തല: പോലീസിൽ നിന്നും രക്ഷപ്പെടാൻ പാർട്ടി ഓഫീസിൽ അഭയം തേടിയ പ്രതി കോടതിയിൽ കീഴടങ്ങി. പട്ടണക്കാട് അന്ധകാരനഴി സ്വദേശി കറുവ ഷൈജു എന്നു വിളിക്കുന്ന ഇഗ്നേഷ്യസാണ് ബുധനാഴ്ച ചേർത്തല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്ന് ജഡ്ജി അരുണ്കുരുവിള മുന്‍പാകെ കീഴടങ്ങിയത്. കോടതി ഇയാൾക്കു ജാമ്യം അനുവദിച്ചു. സ്ത്രീയെ അപമാനിച്ചെന്ന പരാതിയിൽ പട്ടണക്കാട് പോലീസ് തെരഞ്ഞിരുന്ന പ്രതിയാണ് ഇയാൾ. കഴിഞ്ഞദിവസം ഇയാളെ പിന്തുടർന്ന് പോലീസ് എത്തിയെങ്കിലും സിപിഐ പ്രവർത്തകനായ ഷൈജു ചേർത്തല ഓഫീസിൽ ഒളിക്കുകയായിരുന്നു. ഇയാളെ പിടികൂടാൻ പാർട്ടി ഓഫീസ് പരിശോധിക്കാനെത്തിയ എസ്ഐയെ പാർട്ടിക്കാർ തടഞ്ഞത് വിവാദമായിരുന്നു. നേതാക്കളുടെ എതിർപ്പിനെ തുടർന്ന് പരിശോധന നടന്നിരുന്നില്ല. പോലീസിന്േറതു തെറ്റായ വാദമെന്നായിരുന്നു നേതാക്കളുടെ നിലപാട്. പിന്നീട് പോലീസിന്റെ ഉന്നതതല ഇടപെടൽമൂലം എസ്ഐക്ക് പിന്തിരിയേണ്ടിവന്നു. അന്വേഷണത്തിനു നേതൃത്വം നൽകിയിരുന്ന പട്ടണക്കാട് എസ്ഐയെ പിന്നീട് മണ്ണഞ്ചേരിയിലേക്കു മാറ്റി. ഇതിനിടയിൽ ഒളിവിലായിരുന്ന ഷൈജു ഇന്നലെ ചേർത്തല…
Read Moreവേനൽ കടുക്കുന്നു; ആരോഗ്യകാര്യത്തിൽ കരുതൽ വേണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
ആലപ്പുഴ: വേനൽചൂട് വർധിച്ചതോടെ വിവിധ പകർച്ചവ്യാധികളെയും നിർജലീകരണത്തേയും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ. വേനൽക്കാലത്തെ പകർച്ച വ്യാധികളിൽ പ്രധാനപ്പെട്ട ചിക്കൻ പോക്സ് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പടർന്നു പിടിക്കാൻ തുടങ്ങിയിട്ടുണ്ട്. ചിക്കൻ പോക്സിനെതിരെയുള്ള വാക്സിനേഷൻ ചെലവേറിയതായതിനാൽ രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടരാതെ നോക്കുക എന്നതാണ് ഫലപ്രദമായ മാർഗം. രോഗികളുമായുള്ള സന്പർക്കം ഒഴിവാക്കണം. രോഗികൾ പരമാവധി വിശ്രമമെടുത്ത് രോഗം പൂർണമായി മാറിയെന്ന് ഉറപ്പു വരുത്തണം. നിർജലീകരണത്തിൽ നിന്ന് രക്ഷനേടാൻ ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാ വെള്ളം, മോരുവെള്ളം എന്നിവ ഉപയോഗിക്കാം. പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. വേനൽചൂടിന്റെ പശ്ചാത്തലത്തിൽ പാതയോരങ്ങളിൽ ശീതളപാനീയശാലകൾ വ്യാപകമായിട്ടുണ്ട്. ഇവയെ പൊതുജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യത്തിൽ ജലത്തിന്റെ ശുദ്ധിയുടെ കാര്യത്തിൽ അതീവ ശ്രദ്ധ വേണമെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് പ്രഫസർ ഡോ. ബി. പത്മകുമാർ പറഞ്ഞു. ശരീര ശുചിത്വം…
Read Moreഡോ.സുനിലിന്റെ 127-ാമത്തെ വീട് വിധവയും രോഗിയുമായ സുൽഫിക്കും മകനും കൈമാറി
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിലിന്റെ നേതൃത്വത്തിൽ നിരാലംബർക്കു നിർമിച്ചു നൽകുന്ന 127-ാമത്തെ വീട് അടൂർ കോട്ടമുകൾ പുത്തൻപുരയിൽ വിധവയും രോഗിയുമായ സുൽഫിക്കും മകൻ അനൂപിനും കൈമാറി.വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും സ്പോണ്‍സറായ ജെയിംസ് തുന്പമണ്ണും ഭാര്യ സോമോൾ ജെയിംസും നിർവഹിച്ചു. ജയിംസ് നൽകിയ 3.5 ലക്ഷം രൂപ വിനിയോഗിച്ച് മൂന്നു മുറികളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങുന്ന വീടാണ് നിർമിച്ചു നൽകിയത്. ഭർത്തൃഗൃഹത്തിൽ നിന്നുള്ള ദുരഭിമാന പീഡനങ്ങൾ കാരണം പോലീസ് സംരക്ഷണയിൽ പരുത്തുപ്പാറയിലെ ഒരു വീട്ടിൽ കഴിയുകയായിരുന്നു ഇവർ. കെഎസ്ആർടിസി ഉദ്യോഗസ്ഥരായ ബ്ലസൻ, ഭാര്യ റെനി എന്നിവരാണ് ഇവരുടെ ദുരവസ്ഥ ഡോ.സുനിലിന്റെ ശ്രദ്ധയിൽപെടുത്തുന്നത്. സുൽഫിയുടെ മാതാവിന്റെ വീതത്തിൽ ലഭിച്ച നാല് സെന്റ് ഭൂമിയിലാണ് വീടു നിർമിച്ചത്. ഇവർക്കാവശ്യമായ ഭക്ഷണവും അനൂപിനുള്ള പഠനസഹായവും ടീച്ചറാണ് എത്തിച്ചത്. ചടങ്ങിൽ പ്രഫ.ഡി.കെ. ജോണ്‍, വാർഡ് കൗണ്‍സിലർ താജുദ്ദീൻ, നിസാർ കാവിളയിൽ, കെ.പി.…
Read More