നവോഥാനമൂല്യമുയർത്തുന്ന  വ​നി​താ​മ​തി​ലി​ലേ​ക്ക് കൈകോർക്കാൻ  ഹണിറോസിനെ ക്ഷ​ണി​ച്ച് മ​ന്ത്രി സു​നി​ൽ​കു​മാ​ർ

മാ​ങ്കാം​കു​ഴി: ജ​നു​വ​രി ഒ​ന്നി​ന്ന് ന​വോ​ഥാ​ന​മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന വ​നി​താ മ​തി​ലി​ൽ ന​ടി ഹ​ണി റോ​സ് പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ഹോ​ർ​ട്ടി കോ​ർ​പ്പി​ന്‍റെ മാ​വേ​ലി​ക്ക​ര ത​ഴ​ക്ക​ര കൊ​ച്ചാ​ലും​മൂ​ട് കേ​ന്ദ്ര​മാ​യു​ള്ള ന​വീ​ക​രി​ച്ച തേ​നീ​ച്ച വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ന്‍റെ​യും തേ​നീ​ച്ച പാ​ർ​ക്കി​ന്‍റെ​യും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് മ​ന്ത്രി ഹ​ണി റോ​സി​നെ​യും പ​ര​സ്യ​മാ​യി വ​നി​താ​മ​തി​ലി​ൽ അ​ണി​നി​ര​ക്കാ​ൻ ക്ഷ​ണി​ച്ച​ത്. ച​ട​ങ്ങി​ൽ മു​ഖ്യ അ​തി​ഥി​യാ​യി ഹ​ണി​റോ​സ് വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു. ശ​ബ​രി​മ​ല​യു​ടെ വി​ഷ​യ​ത്തി​ൽ ചി​ല​ർ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ബി​ജെ​പി സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്പി​ൽ ന​ട​ത്തു​ന്ന സ​ത്യാ​ഗ്ര​ഹ സ​മ​ര​ത്തി​ൽ ഇ​രി​ക്കാ​ൻ പോ​ലും ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. എ​ന്തി​ന് വേ​ണ്ടി​യാ​ണ് സ​മ​ര​മെ​ന്ന് അ​വ​ർ​ക്ക് പോ​ലു​മ​റി​യി​ല്ല​ന്നും മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

Read More

പ്രതി​ക​രി​ക്കാ​ത്ത​ത് സി​പിഎ​മ്മി​ന്‍റെ ദൗ​ർ​ബ​ല്യ​മാ​യി കാ​ണ​രു​ത് ; ചെട്ടികുളങ്ങരിയിലെ ആർഎസ്എസ് ആക്രമങ്ങളിൽ പൊട്ടിത്തെറിച്ച്  ജില്ലാ സെക്രട്ടറി ആ​ർ. നാ​സ​ർ

മാ​വേ​ലി​ക്ക​ര: ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ ആ​ർ​എ​സ്എ​സ് നി​ര​ന്ത​രം ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ സി​പി​എം പ്ര​തി​ക​രി​ക്കാ​ത്ത​ത് ദൗ​ർ​ബ​ല്യ​മാ​യി കാ​ണ​രു​തെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ പ​റ​ഞ്ഞു. ആ​ർ​എ​സ്എ​സു​കാ​ർ ഗു​ണ്ടാ ആ​ക്ര​മ​ണം ന​ട​ത്തി​യ ചെ​ട്ടി​കു​ള​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​കൃ​ഷ്്ണ​മ്മ​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദ​ഹം. കേ​ര​ള​ത്തി​ലെ​ന്ന​ല്ല, ഇ​ന്ത്യ​യി​ലാ​ക​മാ​നം ആ​ർ​എ​സ്എ​സ് സം​ഘ​പ​രി​വാ​ർ പ്ര​സ്ഥാ​ന​ങ്ങ​ൾ അ​ഴി​ച്ചു വി​ടു​ന്ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ചെ​ട്ടി​കു​ള​ങ്ങ​ര​യി​ലെ ആ​ക്ര​മ​ണ​ങ്ങ​ളും. ഒ​രു നി​ല​ക്കും ഇ​ത് വ​ച്ചു പൊ​റു​പ്പി​ക്കാ​നാ​വി​ല്ല. ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ഇ​ത്ത​രം ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നേ​രി​ടും. പോ​ലീ​സ് കൃ​ത്യ​മാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ തു​ട​രു​മെ​ന്നും അ​ക്ര​മം ന​ട​ത്തി​യ മു​ഴു​വ​ൻ ആ​ർ​എ​സ്എ​സു​കാ​രെ​യും പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കി നാ​ട്ടി​ൽ അ​ശാ​ന്തി പ​ട​ർ​ത്തു​ന്ന ഇ​ക്കൂ​ട്ട​രെ ജ​നം ഒ​റ്റ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​ങ്ങ​ൾ അ​ഡ്വ. ജി ​ഹ​രി​ശ​ങ്ക​ർ, എ ​മ​ഹേ​ന്ദ്ര​ൻ, കെ ​എ​ച്ച് ബാ​ബു​ജാ​ൻ എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Read More

സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കാ​നി​രി​ക്കെ ശ​ബ​രി​മ​ല  ഡ്യൂ​ട്ടി​ക്ക് പോ​യ എ​സ്ഐ​ അഗസ്റ്റിനെ  കാ​ണാ​നി​ല്ലെ​ന്ന്  പ​രാ​തി;  പോലീസ് അന്വേഷണം ആരംഭിച്ചു

മ​ങ്കൊ​ന്പ്: ശ​ബ​രി​മ​ല​യി​ൽ ഡ്യൂ​ട്ടി​ക്ക് പോ​യ എ​സ്ഐ​യെ കാ​ണാ​നി​ല്ലെ​ന്നു പ​രാ​തി. രാ​മ​ങ്ക​രി സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ ഐ.​ജി. അ​ഗ​സ്റ്റി​നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി ഭാ​ര്യ​യാ​ണ് രാ​മ​ങ്ക​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 29 മു​ത​ലാ​ണ് ഇ​യാ​ളെ കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. അ​ന്നേ ദി​വ​സം ശ​ബ​രി​മ​ല​യി​ൽ ജോ​ലി​ക്ക് പ്ര​വേ​ശി​ക്കേ​ണ്ടി​യി​രു​ന്ന​താ​ണ്. എ​ന്നാ​ൽ വീ​ട്ടി​ൽ നി​ന്ന് ജോ​ലി​ക്ക് പോ​യി​രു​ന്നെ​ങ്കി​ലും ശ​ബ​രി​മ​ല​യി​ൽ എ​ത്തി​യി​രു​ന്നി​ല്ല. മാ​ർ​ച്ചി​ൽ സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. പ​രാ​തി​യി​ൻ​മേ​ൽ രാ​മ​ങ്ക​രി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ഇ​നി ആ​രോ​ടുപ​റ​യാ​ൻ…! തൈക്കാട്ടുശേരിയിൽ മാ​ലി​ന്യനി​ക്ഷേ​പം തു​ട​ർ​ക്ക​ഥ; അ​ധി​കൃ​ത​ർ ഇ​രു​ട്ടി​ൽ ത​പ്പു​ന്നു

പൂ​ച്ചാ​ക്ക​ൽ: ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റു​ന്ന​തി​നെ​തി​രെ ജ​ന​രോ​ഷം ഉ​യ​രു​ന്നു. മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​നെ​തി​രെ പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല​ന്നാ​ണ് ആ​ക്ഷേ​പം. തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ചൂ​ര​മ​ന തോ​ട്ടി​ലും തൈ​ക്കാ​ട്ടു​ശേ​രി വ​ല്യാ​റ റോ​ഡ​രി​കും മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ളാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​വും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലും ചാ​ക്കി​ലും കെ​ട്ടി മാ​ലി​ന്യം നി​ക്ഷേ​പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ദു​ർ​ഗ​ന്ധം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പോ​ലീ​സി​ലും പ​ഞ്ചാ​യ​ത്തി​ലും പ​രാ​തി ന​ൽ​കി. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും യാ​തൊ​രു ന​ട​പ​ടി​യും ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ൽ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം എ​ന്ന് പൗ​ര​സ​മ​തി ക​ണ്‍​വീ​ന​ർ ഷാ​ജി ചൂ​ര​മ​ന അ​റി​യി​ച്ചു. മാ​ലി​ന്യ നി​ക്ഷേ​പ​ത്തെ തു​ട​ർ​ന്ന് തോ​ട്ടി​ലെ വെ​ള്ളം പൂ​ർ​ണ​മാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. തോ​ടി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് തെ​രു​വു​നാ​യ്ക്ക​ളു​ടെ​യും കി​ളി​ക​ളു​ടെ​യും ശ​ല്യ മൂ​ലം വീ​ടി​ന​ക​ത്തു പോ​ലും​ര​ക്ഷ​യി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. രാ​ത്രി സ​മ​യ​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യം ഇ​വി​ടെ ത​ള്ളു​ന്ന​ത്. തോ​ടി​നു സ​മീ​പ​ത്തു​ള്ള ചു​ടു​കാ​ട്ടു​പു​റം ചൂ​ര​മ​ന റോ​ഡി​ൽ നി​ര​വ​ധി…

Read More

ഭീതി ഉയർത്തി വീണ്ടും ഐടിസി കോളനി; ആലപ്പുഴയിൽ യുവതിയെ  ഭർത്താവ് വെട്ടിക്കൊന്നു;  ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന്  പോലീസ്

ക​ല​വൂ​ർ: ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി​യി​ൽ യുവതിയെ വെ​ട്ടി​ക്കൊ​ന്നു. പ​ഞ്ചാ​യ​ത്ത് 22- ാം വാ​ർ​ഡ് ക​ല​വൂ​ർ ഐ​ടി​സി കോ​ള​നി​യി​ൽ പ്ര​കാ​ശ​ന്‍റെ ഭാ​ര്യ ദേ​വീ​കൃ​ഷ്ണ (31) യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ഴു​ത്തി​ന് വെ​ട്ടേ​റ്റ് ര​ക്തം വാ​ർ​ന്ന് കി​ട​ന്ന ദേ​വീ​കൃ​ഷ്ണ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് പ്ര​കാ​ശ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. കൊ​ല​പാ​ത​ക​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ട​താ​യി​ട്ടാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ പ്ര​തി പ്ര​കാ​ശ​ന്‍റെ സ​ഹോ​ദ​ര​നും കൃ​ത്യ​ത്തി​ൽ പ​ങ്കു​ള്ള​താ​യി​ട്ട് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. കൊ​ല്ല​പ്പെ​ട്ട ദേ​വീ​കൃ​ഷ്ണ​യ്ക്ക് മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​മു​ള്ള​താ​യി​ട്ടു​ള്ള സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ വീ​ട്ടി​ൽ വ​ഴക്ക് നി​ത്യ​സം​ഭ​വ​മാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​രും പോ​ലീ​സും പ​റ​യു​ന്നു. പ്ര​കാ​ശ​ൻ മു​ന്പും നി​ര​വ​ധി അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടിട്ടു​ള്ള​തും അ​ടി​പി​ടി കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​ണ്. ഐ​ടി​സി കോ​ള​നി​യി​ൽ ചി​ന്ന​ന്‍റെ മ​ക​നാ​ണ് പ്ര​കാ​ശ​ൻ. കൂ​ലിപ്പ​ണി​ക്കാ​ര​നാ​ണ്. ര​ണ്ട് മ​ക്ക​ളു​ണ്ട്. ഭീതി ഉയർത്തി വീണ്ടും ഐടിസി കോളനി ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ലെ അ​ധോ​ലോ​കം എ​ന്ന​റി​യ​പ്പെ​ടു​ന്ന…

Read More

അ​ഭ്ര​പാ​ളി​യി​ലെ ആ ​ചി​രി​യും മാ​ഞ്ഞു; ക​ല​യെ ജീ​വി​ത​മാ​ക്കി​യ ക​ലാ​കാ​ര​ൻ ഗീ​ഥാ സ​ലാം ഇ​നി ഓ​ർ​മ്മ

നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി കാ​യം​കു​ളം: സ​ർ​ക്കാ​ർ ജോ​ലി​യു​ണ്ടാ​യി​ട്ടും അ​തു​പേ​ക്ഷി​ച്ച് ക​ലാ​രം​ഗ​ത്തോ​ടു​ള്ള അ​ഗാ​ധ​മാ​യ​ബ​ന്ധം തു​ട​രാ​ൻ ക​ല​യെ ജീ​വി​ത​മാ​ക്കി​യ ക​ലാ​കാ​ര​ൻ ഗീ​ഥാ സ​ലാം ഇ​നി ഓ​ർ​മ്മ.​ ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ ഓ​ച്ചി​റ വ​ട​ക്ക് ജു​മാ​മ​സ്ജി​ദി​ൽ ന​ട​ന്നു.​ ക​ലാ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ രം​ഗ​ങ്ങ​ളി​ലെ നി​ര​വ​ധി​പേ​ർ വീ​ട്ടി​ലെ​ത്തി അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ചു.​ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ക​ലാരം​ഗ​ത്ത് സ​ജീ​വ​മാ​കാ​ൻ പി​ന്നീ​ട് ജോ​ലി രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. നാ​ട​ക രം​ഗ​ത്ത് നി​ന്നും സി​നി​മ സീ​രി​യ​ൽ രം​ഗ​ത്ത് എ​ത്തി​യ ഗീ​ഥാ സ​ലാം ദൈ​ന്യ​ത കെ​ട്ടി​യാ​ടു​ന്ന നി​ര​വ​ധി വേ​ഷ​ങ്ങ​ൾ​ക്കൊ​പ്പം ഹാ​സ്യം നി​റ​ഞ്ഞ ഒ​ട്ടേ​റെ ക​ഥാ​പ​ത്ര​ങ്ങ​ളി​ലൂ​ടെ ചി​രി​പ്പി​ച്ചും ചി​ന്തി​പ്പി​ച്ചും മ​ല​യാ​ള സി​നി​മ ആ​സ്വാ​ദ​ക​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ ന​ട​നാ​യി​രു​ന്നു . ഓ​ച്ചി​റ ഞ​ക്ക​നാ​ൽ പാ​റ​യി​ൽ പ​ടീ​റ്റ​തി​ൽ അ​ബ്ദു​ൾ​ഖാ​ദ​ർ കു​ഞ്ഞി​ന്‍റെ​യും മ​റി​യം ബീ​വി​യു​ടെ​യും മൂ​ത്ത​മ​ക​നാ​യ അ​ബ്ദു​ൽ​സ​ലാം ച​ങ്ങ​നാ​ശേരി ഗീ​ഥാ എ​ന്ന നാ​ട​ക സ​മി​തി​യി​ലൂ​ടെ യാ​ണ് നാ​ട​കാ​ഭി​ന​യ രം​ഗ​ത്തെ​ത്തി​യ​ത്. ജ​ന​കീ​യ ന​ട​നാ​യി​മാ​റി​യ​തി​നെ തു​ട​ർ​ന്ന് ഗീ​ഥ സ​ലാം എ​ന്ന് പി​ന്നീ​ട്…

Read More

വ​നി​താ മ​തി​ൽ സം​ഘാ​ട​നം:  യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ കൈ​യൊ​ഴി​ഞ്ഞു; ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ബാ​ധ്യ​ത​യേ​റി

പ​ത്ത​നം​തി​ട്ട: വ​നി​താ മ​തി​ൽ സം​ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ മാ​റി​യ​തോ​ടെ ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ബാ​ധ്യ​ത​യാ​യി മാ​റു​ന്നു. എ​ൽ​ഡി​എ​ഫ് ക​ക്ഷി​ക​ൾ, സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി വ​നി​താ മ​തി​ലു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​വ​രെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ച് സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ക്കു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ല​ക്ഷ്യം. ഇ​ന്നു ത​ന്നെ എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും സം​ഘാ​ട​ക​സ​മി​തി ഉ​ണ്ടാ​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി​മാ​ർ​ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന നി​ർ​ദേ​ശം. 23ന​കം വാ​ർ​ഡു​ത​ല ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ക്ക​ണം.യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലു​ള്ള ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ സം​ഘാ​ട​ക​സ​മി​തി​യു​ടെ നേ​തൃ​ത്വം പു​റ​മേ നി​ന്നു​ള്ള ആ​രെ​യെ​ങ്കി​ലു​മോ ബ​ന്ധ​പ്പെ​ട്ട ഭ​ര​ണ​സ​മി​തി​യി​ലെ പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ളെ​യോ ഏ​ല്പി​ക്കാ​നാ​ണ് തീ​രു​മാ​നം. സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​വും ആ​ളെ കൂ​ട്ട​ലും സെ​ക്ര​ട്ട​റി​മാ​രു​ടെ ബാ​ധ്യ​ത​യാ​യി മാ​റി​യി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ മു​ഖേ​ന സെ​ക്ര​ട്ട​റി​മാ​ർ​ക്ക് രേ​ഖാ​മൂ​ലം നി​ർ​ദേ​ശ​വും ന​ൽ​കി. കു​ടും​ബ​ശ്രീ, അ​യ​ൽ​ക്കൂ​ട്ടം ഭാ​ര​വാ​ഹി​ക​ൾ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, അ​ങ്ക​ണ​വാ​ടി അ​ധ്യാ​പ​ക​ർ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ഇ​വ​രെ​യൊ​ക്കെ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണം മു​ത​ൽ കൂ​ടെ നി​ർ​ത്താ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 60,000 വ​നി​ത​ക​ളെ ജി​ല്ല​യി​ൽ…

Read More

ഹോ​ട്ട​ലു​ക​ളെ ഹ​ര്‍​ത്താ​ലി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണം;  സമരം മൂലം ഹോട്ടൽ വ്യ​വ​സാ​യ മേ​ഖ​ല​യ്ക്കു വ​ൻ ന​ഷ്ട​മാണുണ്ടാകുന്നതെന്ന്   അ​സോ​സി​യേ​ഷ​ൻ

പ​ത്ത​നം​തി​ട്ട: ഹ​ർ​ത്താ​ലു​ക​ളി​ൽ നി​ന്ന് ഹോ​ട്ട​ലു​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റസ്റ്ററന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.തു​ട​ർ​ച്ച​യാ​യ ഹ​ർ​ത്താ​ലു​ക​ളും മു​ന്ന​റി​യി​പ്പു​ക​ളി​ല്ലാ​ത്ത പ്ര​ഖ്യാ​പ​ന​ങ്ങ​ളും ഹോ​ട്ട​ൽ വ്യ​വ​സാ​യ മേ​ഖ​ല​യ്ക്കു വ​ൻ ന​ഷ്ട​മാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​ജ​യ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് രാ​ജ​മാ​ണി​ക്യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​ലീ​പ് സി. ​മൂ​ല​യി​ല്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. രാ​ജ മെം​ബ​ര്‍​ഷി​പ്പ് വി​ത​ര​ണോ​ദ്ഘാ​ട​ന​വും ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, എ​ൻ.​കെ. മു​ര​ളീ​ധ​ര​ന്‍, ന​ന്ദ​കു​മാ​ര്‍, ഉ​ല്ലാ​സ്, രാ​ജേ​ഷ് ജി. ​നാ​യ​ര്‍, ശ​ശി ഐ​സ​ക്, സ​ജി കോ​ശി, സു​നു ഫി​ലി​പ്പ്, മു​രു​ക​ന്‍, ലി​സി അ​നു, ബാ​ല​കൃ​ഷ്ണ​കു​റു​പ്പ്, ന​വാ​സ്, സ​ക്കീ​ര്‍, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഹോ​ട്ട​ലു​ക​ള്‍​ക്കു​ള്ള ജി​എ​സ്ടി ഒ​രു ശ​ത​മാ​ന​മാ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നും…

Read More

ചേ​പ്പാ​ട് വാ​ഹ​നാ​പ​ക​ടം;  ഒ​രാ​ൾ മ​രി​ച്ചു,  പതിനെട്ടു പേർക്ക് പരിക്ക്;  നാലു പേ​രു​ടെ നില ഗു​രു​ത​രം

ഹ​രി​പ്പാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ ചേ​പ്പാ​ട് മൂ​ന്നു​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. 18 പേ​ർ​ക്ക് പ​രി​ക്ക്. നാ​ലു​പേ​രു​ടെ പ​രു​ക്ക് ഗു​രു​ത​രം. ഇ​ന്നു​പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ചേ​പ്പാ​ട് ജം​ഗ്ഷ​ന് തെ​ക്കു​വ​ശം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി പ​ള്ളി​യു​ടെ മു​ൻ​വ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം. പ​ച്ച​ക്ക​റി ലോ​റി​യും ടെ​ന്പോ ട്രാ​വ​ല​റും പാ​ഴ്സ​ൽ ലോ​റി​യു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്നു ചോ​റ്റാ​നി​ക്ക​ര ദേ​വീ​ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് പോ​യ​വ​ർ സ​ഞ്ച​രി​ച്ച ടെ​ന്പോ ട്രാ​വ​ല​റും എ​ടി​എ​സ് പാ​ഴ്സ​ൽ വാ​നും പ​ച്ച​ക്ക​റി ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന​ന്ത​പു​ര​ത്ത് നി​ന്ന് വ​ന്ന ട്രാ​വ​ല​റും ആ​ല​പ്പു​ഴ ഭാ​ഗ​ത്ത് നി​ന്ന് കാ​യം​കു​ളം ഭാ​ഗ​ത്തേ​ക്ക് വ​ന്ന പാ​ഴ്സ​ൽ വാ​നും ത​മ്മി​ൽ ആ​ദ്യം കൂ​ട്ടി​യി​ടി​ക്കു​ക​യും ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ദി​ശ​തെ​റ്റി​യ ട്രാ​വ​ല​റി​ൽ എ​തി​രേ വ​ന്ന പ​ച്ച​ക്ക​റി ലോ​റി​യി​ൽ ഇ​ടി​ച്ചു മ​റി​യു​ക​യു​മാ​യി​രു​ന്നു. ട്രാ​വ​ല​ർ വ​രു​ന്ന​ത് ക​ണ്ട് കൂ​ട്ട ഇ​ടി ഒ​ഴി​വാ​ക്കു​വാ​ൻ പ​ച്ച​ക്ക​റി ലോ​റി​യു​ടെ ഡ്രൈ​വ​ർ പെ​ട്ടെ​ന്ന് വെ​ട്ടി​ച്ചെ​ങ്കി​ലും ട്രാ​വ​ല​റി​ൽ ത​ട്ടി​മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ…

Read More

ബ​ന്ധു​നി​യ​മ​നം; മ​ന്ത്രി ജ​ലീ​ലി​നെ​തി​രെ പു​തി​യ ആ​രോ​പ​ണ​വു​മാ​യി ഫി​റോ​സ്

ആ​ല​പ്പു​ഴ: ബ​ന്ധു നി​യ​മ​ന വി​വാ​ദ​ത്തി​ൽ മ​ന്ത്രി കെ.​ടി ജ​ലീ​ലി​നെ​തി​രെ പു​തി​യ ആ​രോ​പ​ണ​വു​മാ​യി യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​കെ. ഫി​റോ​സ്. ന്യൂ​ന​പ​ക്ഷ വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ ബ​ന്ധു അ​ദീ​ബി​നെ നി​യ​മി​ച്ച​ത് പൊ​തു​ഭ​ര​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ മ​റി​ക​ട​ന്നാ​ണെ​ന്ന് ഫി​റോ​സ് ആ​രോ​പി​ച്ചു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ രേ​ഖ​ക​ൾ സ​ഹി​ത​മാ​ണ് ഫി​റോ​സ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. അ​ദീ​ബി​നെ നി​യ​മ​ന​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​തി​ർ​ത്തെ​ങ്കി​ലും മ​ന്ത്രി 20 മി​നി​റ്റി​നു​ള്ളി​ൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടു​പ്ര​തി​യാ​ണെ​ന്നും ഫി​റോ​സ് വെ​ളി​പ്പെ​ടു​ത്തി.

Read More