ഹോ​ട്ട​ലു​ക​ളെ ഹ​ര്‍​ത്താ​ലി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണം;  സമരം മൂലം ഹോട്ടൽ വ്യ​വ​സാ​യ മേ​ഖ​ല​യ്ക്കു വ​ൻ ന​ഷ്ട​മാണുണ്ടാകുന്നതെന്ന്   അ​സോ​സി​യേ​ഷ​ൻ

പ​ത്ത​നം​തി​ട്ട: ഹ​ർ​ത്താ​ലു​ക​ളി​ൽ നി​ന്ന് ഹോ​ട്ട​ലു​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റസ്റ്ററന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.തു​ട​ർ​ച്ച​യാ​യ ഹ​ർ​ത്താ​ലു​ക​ളും മു​ന്ന​റി​യി​പ്പു​ക​ളി​ല്ലാ​ത്ത പ്ര​ഖ്യാ​പ​ന​ങ്ങ​ളും ഹോ​ട്ട​ൽ വ്യ​വ​സാ​യ മേ​ഖ​ല​യ്ക്കു വ​ൻ ന​ഷ്ട​മാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​ജ​യ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് രാ​ജ​മാ​ണി​ക്യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​ലീ​പ് സി. ​മൂ​ല​യി​ല്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. രാ​ജ മെം​ബ​ര്‍​ഷി​പ്പ് വി​ത​ര​ണോ​ദ്ഘാ​ട​ന​വും ന​ട​ത്തി.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, എ​ൻ.​കെ. മു​ര​ളീ​ധ​ര​ന്‍, ന​ന്ദ​കു​മാ​ര്‍, ഉ​ല്ലാ​സ്, രാ​ജേ​ഷ് ജി. ​നാ​യ​ര്‍, ശ​ശി ഐ​സ​ക്, സ​ജി കോ​ശി, സു​നു ഫി​ലി​പ്പ്, മു​രു​ക​ന്‍, ലി​സി അ​നു, ബാ​ല​കൃ​ഷ്ണ​കു​റു​പ്പ്, ന​വാ​സ്, സ​ക്കീ​ര്‍, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഹോ​ട്ട​ലു​ക​ള്‍​ക്കു​ള്ള ജി​എ​സ്ടി ഒ​രു ശ​ത​മാ​ന​മാ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഹോ​ട്ട​ലു​ക​ളെ ചെ​റു​കി​ട വ്യ​വ​സാ​യ​മാ​യി പ്ര​ഖ്യാ​പി​ക്കു​ക, അ​ന​ധി​കൃ​ത ഭ​ക്ഷ​ണ ശാ​ല​ക​ള്‍ നി​രോ​ധി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സാ​ദ് ആ​ന​ന്ദ ഭ​വ​ന്‍ – പ്ര​സി​ഡ​ന്‍റ്, രാ​ജ​മാ​ണി​ക്യം – സെ​ക്ര​ട്ട​റി, രാ​ജേ​ഷ് ജി. ​നാ​യ​ര്‍ – ട്ര​ഷ​റാ​ര്‍, സ​ജി കോ​ശി ജോ​ർ​ജ് – വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്, ശ​ശി ഐ​സ​ക്, ര​വീ​ന്ദ്ര​കു​മാ​ര്‍, എം.​കെ. മു​രു​ക​ന്‍ – വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ലി​സി അ​നു, സ​ക്കീ​ര്‍ ശാ​ന്തി, സു​നു ഫി​ലി​പ്പ് കു​റ്റി​യി​ല്‍, ത​മ്പി റ്റീ​ന – ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Related posts