അ​ഭ്ര​പാ​ളി​യി​ലെ ആ ​ചി​രി​യും മാ​ഞ്ഞു; ക​ല​യെ ജീ​വി​ത​മാ​ക്കി​യ ക​ലാ​കാ​ര​ൻ ഗീ​ഥാ സ​ലാം ഇ​നി ഓ​ർ​മ്മ

നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി
കാ​യം​കു​ളം: സ​ർ​ക്കാ​ർ ജോ​ലി​യു​ണ്ടാ​യി​ട്ടും അ​തു​പേ​ക്ഷി​ച്ച് ക​ലാ​രം​ഗ​ത്തോ​ടു​ള്ള അ​ഗാ​ധ​മാ​യ​ബ​ന്ധം തു​ട​രാ​ൻ ക​ല​യെ ജീ​വി​ത​മാ​ക്കി​യ ക​ലാ​കാ​ര​ൻ ഗീ​ഥാ സ​ലാം ഇ​നി ഓ​ർ​മ്മ.​ ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ ഓ​ച്ചി​റ വ​ട​ക്ക് ജു​മാ​മ​സ്ജി​ദി​ൽ ന​ട​ന്നു.​ ക​ലാ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ രം​ഗ​ങ്ങ​ളി​ലെ നി​ര​വ​ധി​പേ​ർ വീ​ട്ടി​ലെ​ത്തി അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ചു.​ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

ക​ലാരം​ഗ​ത്ത് സ​ജീ​വ​മാ​കാ​ൻ പി​ന്നീ​ട് ജോ​ലി രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. നാ​ട​ക രം​ഗ​ത്ത് നി​ന്നും സി​നി​മ സീ​രി​യ​ൽ രം​ഗ​ത്ത് എ​ത്തി​യ ഗീ​ഥാ സ​ലാം ദൈ​ന്യ​ത കെ​ട്ടി​യാ​ടു​ന്ന നി​ര​വ​ധി വേ​ഷ​ങ്ങ​ൾ​ക്കൊ​പ്പം ഹാ​സ്യം നി​റ​ഞ്ഞ ഒ​ട്ടേ​റെ ക​ഥാ​പ​ത്ര​ങ്ങ​ളി​ലൂ​ടെ ചി​രി​പ്പി​ച്ചും ചി​ന്തി​പ്പി​ച്ചും മ​ല​യാ​ള സി​നി​മ ആ​സ്വാ​ദ​ക​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ ന​ട​നാ​യി​രു​ന്നു .

ഓ​ച്ചി​റ ഞ​ക്ക​നാ​ൽ പാ​റ​യി​ൽ പ​ടീ​റ്റ​തി​ൽ അ​ബ്ദു​ൾ​ഖാ​ദ​ർ കു​ഞ്ഞി​ന്‍റെ​യും മ​റി​യം ബീ​വി​യു​ടെ​യും മൂ​ത്ത​മ​ക​നാ​യ അ​ബ്ദു​ൽ​സ​ലാം ച​ങ്ങ​നാ​ശേരി ഗീ​ഥാ എ​ന്ന നാ​ട​ക സ​മി​തി​യി​ലൂ​ടെ യാ​ണ് നാ​ട​കാ​ഭി​ന​യ രം​ഗ​ത്തെ​ത്തി​യ​ത്. ജ​ന​കീ​യ ന​ട​നാ​യി​മാ​റി​യ​തി​നെ തു​ട​ർ​ന്ന് ഗീ​ഥ സ​ലാം എ​ന്ന് പി​ന്നീ​ട് അ​റി​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കാ​യം​കു​ളം കെ ​പി എ ​സി, കോ​ട്ട​യം നാ​ഷ​ണ​ൽ, തി​രു​വ​ന​ന്ത​പു​രം ആ​രാ​ധ​ന തു​ട​ങ്ങി​യ നാ​ട​ക​വേ​ദി​ക​ളി​ലെ ഒ​ട്ടേ​റെ നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​കൂ​ടാ​തെ ഓ​ച്ചി​റ നാ​ട​ക രം​ഗം എ​ന്ന പേ​രി​ൽ സ്വ​ന്ത​മാ​യി ന​ാട​ക​വേ​ദി സ്ഥാ​പി​ച്ച് അ​തി​ലും സ​ജീ​വ​മാ​യി​രു​ന്നു.​ഏ​റെ​ക്കാ​ല​മാ​യി ശ്വാ​സകോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​

ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം.​ എ​ഴു​പ​ത്തി​മൂ​ന്ന് വ​യ​സാ​യി​രു​ന്നു. മൂ​ന്ന് പ​തി​റ്റാ​ണ്ടു​കാ​ലം നാ​ട​ക​രം​ഗ​ത്ത് പ്ര​തി​ഭ തെ​ളി​യി​ച്ച ഗീ​ഥാ സ​ലാ​മി​ന് 1987ൽ ​തി​രു​വ​ന​ന്ത​പു​രം ആ​രാ​ധ​ന​യു​ടെ അ​ഭി​മാ​നം എ​ന്ന നാ​ട​ക​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച നാ​ട​ക ന​ട​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു.

82 മ​ല​യാ​ളസി​നി​മ​ക​ളി​ൽ വി​വി​ധ വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.1980 ൽ ​ഇ​റ​ങ്ങി​യ മാ​ണി കോ​യ കു​റു​പ്പ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ച​ല​ച്ചി​ത്ര രം​ഗ​ത്ത് എ​ത്തു​ന്ന​ത്. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്. 2010 ലെ ​സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡും ല​ഭി​ച്ചി​ട്ടു​ണ്ട്. റ​ഹ്മയാ​ണ് ഭാ​ര്യ. മ​ക്ക​ൾ മു​ഹ​മ്മ​ദ് ഷ​ഫീ​ർ, ഷാ​ൻ മു​ഹ​മ്മ​ദ്.

Related posts