സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കാ​നി​രി​ക്കെ ശ​ബ​രി​മ​ല  ഡ്യൂ​ട്ടി​ക്ക് പോ​യ എ​സ്ഐ​ അഗസ്റ്റിനെ  കാ​ണാ​നി​ല്ലെ​ന്ന്  പ​രാ​തി;  പോലീസ് അന്വേഷണം ആരംഭിച്ചു

മ​ങ്കൊ​ന്പ്: ശ​ബ​രി​മ​ല​യി​ൽ ഡ്യൂ​ട്ടി​ക്ക് പോ​യ എ​സ്ഐ​യെ കാ​ണാ​നി​ല്ലെ​ന്നു പ​രാ​തി. രാ​മ​ങ്ക​രി സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ ഐ.​ജി. അ​ഗ​സ്റ്റി​നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി ഭാ​ര്യ​യാ​ണ് രാ​മ​ങ്ക​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 29 മു​ത​ലാ​ണ് ഇ​യാ​ളെ കാ​ണാ​താ​യി​രി​ക്കു​ന്ന​ത്.

അ​ന്നേ ദി​വ​സം ശ​ബ​രി​മ​ല​യി​ൽ ജോ​ലി​ക്ക് പ്ര​വേ​ശി​ക്കേ​ണ്ടി​യി​രു​ന്ന​താ​ണ്. എ​ന്നാ​ൽ വീ​ട്ടി​ൽ നി​ന്ന് ജോ​ലി​ക്ക് പോ​യി​രു​ന്നെ​ങ്കി​ലും ശ​ബ​രി​മ​ല​യി​ൽ എ​ത്തി​യി​രു​ന്നി​ല്ല. മാ​ർ​ച്ചി​ൽ സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. പ​രാ​തി​യി​ൻ​മേ​ൽ രാ​മ​ങ്ക​രി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts