പത്തനംതിട്ട: കായികപ്രേമികള്‍ക്ക് പ്രതീക്ഷയൊരുക്കി കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി ആധുനിക രീതിയിലുള്ള സ്റ്റേഡിയമാണ് നിര്‍മിക്കുന്നത്. ഇതിനായി 15.1 കോടി രൂപ ചെലവഴിക്കും. ആദ്യഘട്ടമെന്ന നിലയില്‍ നിലമൊരുക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു. മണ്ണിട്ട് നിരപ്പാക്കിയ ഭാഗങ്ങളില്‍ പുല്ലുപിടിപ്പിക്കുന്ന ജോലികള്‍ ഉടന്‍ ആരംഭിക്കും. ശേഷം ട്രാക്കുകളുടെ നിര്‍മാണ ജോലികള്‍ നടക്കും. പോലീസ് സ്റ്റേഷനു സമീപത്തായി വാഹനങ്ങളുടെ പാര്‍ക്കിംഗ് സംവിധാനത്തോടെയുള്ള ഓഫീസ് കെട്ടിടത്തിന്റെ പണിയും ഉടന്‍ ആരംഭിക്കും. രണ്ടാം ഘട്ടത്തില്‍ ഫുട്ബോള്‍ , ബാഡ്മിന്റണ്‍, ബാസ്കറ്റ്ബോള്‍, വോളിബോള്‍ മൈതാനങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക ശുചിമുറികള്‍, ഭക്ഷണശാല, അഡ്മിനിസസ്ട്രേറ്റീവ് ബ്ലോക്ക്, സെക്യൂരിറ്റി മുറികള്‍, പ്രഭാത സവാരിക്ക് നടപ്പാത, കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയാണ് നിര്‍മിക്കുക. കൊടുമണ്‍ ഗ്രാമപഞ്ചായത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന പോലീസ് സ്റ്റേഷന് സമീപമുള്ള അഞ്ച് ഏക്കര്‍ സ്ഥലത്താണ് നൂതന സംവിധാനങ്ങളുമായി സ്റ്റേഡിയം…
Read MoreCategory: Alappuzha
ലോൺ വേണേ മതിലിൽ പിടിക്കണം; തൊഴിലുറപ്പ്, കുടുംബശ്രീ യൂണിറ്റുകളെ പിടിക്കാൻ സിഡിഎസ് ചെയർപേഴ്സൺമാരുടെ ക്ളാസെടുക്കൽ
മാന്നാർ:വനിതാ മതിലിൽ കുടുംബശ്രീ,തൊഴിലുറപ്പ്,അംഗൻവാടി ജീവനക്കാർ,ആശാ പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തം ഉറപ്പിക്കുവാനുള്ള നീക്കം തകൃതിയിലാക്കി.എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ സിഡിഎസ്,എഡിഎസ് ചെയർപേഴ്സണ്‍മാരുടെ നേതൃത്വത്തിൽ എല്ലാ കുടുംബശ്രീ പ്രവർത്തകരുടെയും യോഗം ഒരോ കുടുംബശ്രീയിലും ഇതിനായി വിളിച്ച് ചേർത്ത് തുടങ്ങി. വനിതാ മതിൽ വിജയിപ്പിക്കേണ്ടത് കുടുംബശ്രീക്കാരുടെ ചുമതലയാണെന്ന് തരത്തിലാണ് യോഗത്തിൽ എത്തുന്ന സിഡിഎസ് ഭാരവാഹികൾ കുടുംബശ്രീക്കാരെ പറഞ്ഞ് ധരിപ്പിക്കുന്നത്.ലോണ്‍ ഉൾപ്പടെയുള്ള കാര്യങ്ങൾ ലഭിക്കണമെങ്കിൽ വനിതാ മതിലിൽ പോലെയുള്ള കാര്യങ്ങളിൽ പങ്കെടുക്കണമെന്ന കർശനം നിർദ്ദേശം നൽകിയാണ് ഇവർ പോകുന്നത്. എല്ലാ കുടുംശ്രീക്കാരും പങ്കെടുത്തില്ലെങ്കിലും കുറെപേരെയ്ങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ഇവർക്കായി വാഹനങ്ങളും തയ്യാറാക്കുന്നത് സിഡിഎസ് നേതൃത്വത്തിലാണ്. എൽഡിഎഫ് നിയന്ത്രത്തിൽ അല്ലാത്ത പഞ്ചായത്തുകളിൽ കുടുംബശ്രീക്കാരെ മറ്റ് തലത്തിൽ സ്വധീനിച്ചാണ് മതിലിന് എത്തിക്കുവാൻ ശ്രമം നടത്തുന്നത്. കുടുെ#ബശ്രീക്കാർക്കൊപ്പം തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗവും ഇത്തരത്തിൽ മേട്രന്റെ നേതൃത്വത്തിൽ ഒരോ സ്ഥലങ്ങളിലും ചേർന്നാണ് പങ്കെടുക്കുന്നവരുടെ പട്ടിക തയ്യാറാക്കുന്നത്.ആശ പ്രവർത്തകരെയും അംഗൻവാടി ജീവനക്കാരെയും…
Read Moreതീയാടിക്കൽ ടാർ മിക്സിംഗ് പ്ലാന്റിനെതിരേ ആക്ഷൻ കൗണ്‍സിൽ; മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിക്കെതിരേയുളള ആരോപണങ്ങൾ ഇങ്ങനെ…
പത്തനംതിട്ട: കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ തീയാടിക്കൽ ജംഗ്ഷനിൽ ജനവാസ കേന്ദ്രത്തോടു ചേർന്നു നാലു വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഹോട്ട് ടാർ മിക്സിംഗ് പ്രാന്റിനെതിരെ ആക്ഷൻ കൗണ്‍സിൽ സമരപരിപാടികളുമായി രംഗത്ത്. മല്ലപ്പള്ളി – ചെറുകോൽപ്പുഴ – കോഴഞ്ചേരി റോഡ് ദേശീയപാത നിലവാരത്തിൽ ടാർ ചെയ്യുന്നതിനുവേണ്ടി സ്ഥാപിച്ച പ്ലാന്റ് റോഡുപണി പൂർത്തിയായിട്ടും ഇതേ സ്ഥലത്തു തുടരുകയാണ്. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ആരോഗ്യവകുപ്പിന്റെയും താത്കാലിക അനുമതി വാങ്ങി പ്രവർത്തിക്കുന്ന പ്ലാന്റ് ജനവാസ മേഖലയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.2015 ഡിസംബർ ഏഴിനാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി പ്ലാന്റിനു ലഭിച്ചത്. 2018 ജൂണ്‍ വരെ കാലാവധിയുണ്ടായിരുന്നു. എന്നാൽ ശബരിമല റോഡുപണിയുടെ പേരിൽ അനുമതി ഡിസംബർ 31 വരെ നീട്ടിയിരിക്കുകയാണ്. താത്കാലികമായ ആവശ്യങ്ങൾ പറഞ്ഞ് വീണ്ടും കാലാവധി നീട്ടാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും ആക്ഷൻ കൗൺസിൽ ആരോപിച്ചു.ആരോഗ്യവകുപ്പിന്റെ അനുമതി നൽകിയ…
Read Moreകോൺഗ്രസ് ജന്മദിനത്തിൽ, പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ ദുഖം കണ്ടു മനസിലാക്കാൻ പ്രതിപക്ഷ നേതാവ് നാളെ പത്തനംതിട്ടയിൽ
പത്തനംതിട്ട: എല്ലാം നഷ്ടപ്പെട്ട അനാഥരായ പ്രളയ ബാധിതരുടെ ദുരിതം നേരിൽ കണ്ട് അവരുടെ പരാതികൾ കോൺഗ്രസ് ജന്മദിനമായ നാളെ പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിക്കും.ഉച്ചയ്ക്ക് 12 ന് റാന്നി ഇട്ടിയപ്പാറയിലെ ടാക്സി സ്റ്റാൻഡിൽ തയാറാക്കിയ പന്തലിൽ റാന്നി പ്രദേശത്തെ പ്രളയ ബാധിതരുടെ പരാതികളും ഉച്ചകഴിഞ്ഞു രണ്ടിന് ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ആറന്മുള പ്രദേശങ്ങളിലെ പ്രളയ ബാധിതരുടെ പരാതികളും നേരിൽ സ്വീകരിക്കും. സർക്കാരിന്റെ ആശ്വാസതുകയായ 10,000 രൂപ ഇതുവരെ ലഭിക്കാത്തവരും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടവരും വീട് ഭാഗികമായും പൂർണമായും തകർന്നവരും കടകൾക്ക് നാശനഷ്ടം ബാധിച്ചവരും പ്രതിപക്ഷ നേതാവിന്റെ പക്കൽ പരാതി നൽകണമെന്നും ജില്ലയിലെ പഞ്ചായത്ത് അംഗങ്ങളും കോൺഗ്രസ് നേതാക്കളും പ്രളയ ബാധിതരുടെ പരാതികൾ പ്രതിപക്ഷനേതാവിനു നൽകുന്നതിന് നേതൃത്വം നൽകണമെന്നും ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അഭ്യർഥിച്ചു.
Read Moreവീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ, ഇതര സംസ്ഥാനക്കാരിയായ യുവതി കസ്റ്റഡിയിൽ; സംഭവം കോഴഞ്ചേരിയില്‍
കോഴഞ്ചേരി: വയോധികയായ വീട്ടമ്മ തലയ്ക്കടിയേറ്റു മരിച്ചു, വീട്ടുജോലിക്കാരിയായ ഇതരസംസ്ഥാനക്കാരി പിടിയിൽ. കുന്പനാട് മുട്ടുമൺ വടക്ക് മേലേത്തേതിൽ വി.എസ്. ജോർജിന്റെ ഭാര്യ മറിയാമ്മ (70)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് മറിയാമ്മയെ അബോധാവസ്ഥയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. ജോർജും മറിയാമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. പുറത്തുപോയ ജോർജ് തിരികെയെത്തിയപ്പോഴാണ് തലയിൽ നിന്നു രക്തം വാർന്ന് അബോധാവസ്ഥയിൽ മറിയാമ്മയെ കണ്ടത്. ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്ഥലത്തെത്തിയ കോയിപ്രം പോലീസ് നടത്തിയ പരിശോധനയേ തുടർന്നാണ് വീട്ടിലെ ജോലിക്കാരി ജാർഖണ്ഡ് സ്വദേശി സുശീല (22)യെ കസ്റ്റഡിയിലെടുത്തത്. വീട്ടുജോലിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന്റെ പേരിൽ ഇവർ മറിയാമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Read Moreഒന്നര വയസുകാരൻ വീട്ടുവളപ്പിലെ കുളത്തിൽ മുങ്ങിമരിച്ചു
മാവേലിക്കര: അച്ഛനമ്മമാർക്കൊപ്പം ക്രിസ്മസ് അവധിയ്ക്ക് കുടുംബവീട്ടിലെത്തിയ പിഞ്ചുകുഞ്ഞ് വീട്ടുവളപ്പിലെ കുളത്തിൽ മുങ്ങിമരിച്ചു. കൊയ്പള്ളി കാരാണ്മ വടക്ക് ചെന്നല വീട്ടിൽ തിരുവനന്തപുരം ഐഎസ്ആർഒ ഉദ്യോഗസ്ഥൻ രാജേന്ദ്രപ്രസാദിന്റെയും തിരുവനന്തപുരം അഹല്യ ആശുപത്രി ജീവനക്കാരി രാജിയുടെയും ഇളയമകൻ പാർഥിവ് (കിച്ചു – ഒന്നര) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. മുറ്റത്ത് ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിയ്ക്കുകയായിരുന്ന പാർത്ഥിവ് കുളത്തിനു സമീപത്തേക്ക് പോകുന്നത് മറ്റുള്ളവരുടെ ശ്രദ്ധയിൽപെട്ടില്ല. കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് കുളത്തിൽ മുങ്ങിയ നിലയിൽ കണ്ടത്. ഉടൻതന്നെ എടുത്ത് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അല്പസമയത്തിനകം മരിച്ചു. സഹോദരൻ: കാർത്തിക്. സംസ്കാരം നടത്തി.
Read Moreയുവമോർച്ച ജില്ലാ പ്രസിഡന്റ് സിപിഎമ്മിലേക്ക്; ബിജെപി ശക്തികേന്ദ്രങ്ങളിൽ നടത്തുന്ന അക്രമങ്ങൾക്കു പിന്നിലെ സത്യം തിരിച്ചറിഞ്ഞതാണ് മാറിചിന്തിക്കാൻ വഴിവെച്ചതെന്ന് സിബി സാം
പത്തനംതിട്ട: ന്യൂനപക്ഷ, ദളിത് സമുദായങ്ങളെ ഇല്ലാതാക്കാനുള്ള ബിജെപി നയങ്ങളിൽ പ്രതിഷേധിച്ച് യുവമോർച്ച ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തിൽ രാജിവച്ചു. സിപിഎമ്മിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതായി സിബി സാം പത്രസമ്മേളനത്തിൽ പറഞ്ഞു. ബിജെപി ശക്തികേന്ദ്രങ്ങളിൽ നടത്തുന്ന അക്രമ പ്രവർത്തനങ്ങൾ നേരിൽ മസിലാക്കാൻ അവിടേക്ക് യാത്ര ചെയത് സത്യങൾ തിരിച്ചറിഞ്ഞതായി സിബി പറഞ്ഞു. സമ്മർദവും വിലപേശലും ഭീഷണിയും നടത്തി മതന്യൂനപക്ഷങ്ങളെ വരുതിയിൽ നിർത്താനുള്ള ശ്രമമാണ് രാജ്യത്തുടനീളം നടക്കുന്നത്. അനാഥാലയങ്ങൾ നടത്തുന്ന നിരവധി മത ന്യൂനപക്ഷ സമുദായങ്ങളുടെ എഫ്സിആർഎ അക്കൗണ്ടുകൾ റദ്ദാക്കിയിരിക്കുകയാണ്. എന്നാൽ ആർഎസ്എസിന് നിയന്ത്രണമുള്ള ഒരു സംഘടനയുടെ അക്കൗണ്ട് നിലനിർത്തുകയും ചെയ്തു. 2019 ൽ എട്ട് എംപിമാരെ കേരളത്തിൽ നിന്നും ജയിപ്പിക്കണമെന്നാണ് അമിത്ഷായുടെ കർശന നിർദ്ദേശമുള്ളത്. വോട്ട് കിട്ടാൻവേണ്ടിയാണ് ന്യൂനപക്ഷ സമുദായങ്ങളെ പലതരത്തിൽ ഭീഷണെിപ്പടുത്തുന്നത്. വിജയസാധ്യതയുള്ള എട്ട് മണ്ഡലങ്ങളിൽ മതാടിസ്ഥാനത്തിൽ രഹസ്യ സർവേയും ആഭംഭിച്ചിട്ടുണ്ട്. ഇതിന് ഒരു സ്വകാര്യ…
Read Moreപത്തുവർഷംകൊണ്ട് രണ്ടുകോടി തെങ്ങിൻതൈ നടും; ഓണാട്ടുകര കാർഷികോത്സവത്തിന് തുടക്കം കുറിച്ച് മന്ത്രി സുനിൽ കുമാറിന്റെ വാക്കുകളിലൂടെ…
ചാരുംമൂട്: പതിനൊന്നാമത് ഓണാട്ടുകര കാർഷികോത്സവത്തിനും പ്രദർശനത്തിനും തുടക്കമായി. കൃഷി മന്ത്രി വി.എസ് സുനിൽകുമാർ കാർഷികോത്സവം ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കർഷകകർക്കു സാധിച്ചാൽ വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. നെൽ കൃഷിക്കും ജൈവ പച്ചക്കറി കൃഷിയ്ക്കും വലിയ പ്രോത്സാഹനം നൽകുകവഴി ഉത്പാദനം വർധിപ്പിക്കാൻ സാധിച്ചു. ഇപ്പോൾ നാളികേര വികസനത്തിന് ഉൗന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് കൃഷി വകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. വരുന്ന പത്തുവർഷം കൊണ്ട് ഗുണമേ·യുള്ള രണ്ടുകോടി തെങ്ങിൻ തൈകൾ കേരളത്തിൽ പുതിയതായി നട്ടുവളർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ തുടക്കമെന്നോണം 2019ൽ 15 ലക്ഷം തെങ്ങിൻ തൈകൾ നടുമെന്നും മന്ത്രി സുനിൽകുമാർ പറഞ്ഞു. കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കർഷക കൂട്ടായ്മയിൽ സംസ്ഥാനത്ത് 100 ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ രൂപീകരിക്കുമെന്നും ഇതിൽ ഒരു ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ ഓണാട്ടുകരയിൽ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആർ. രാജേഷ്…
Read Moreമഹേഷിന്റെ ചാച്ചനായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ നടൻ കെ.എൽ ആന്റണി അന്തരിച്ചു; ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു
പൂച്ചാക്കൽ (ആലപ്പുഴ): ചലച്ചിത്ര-നാടകനടൻ ആലപ്പുഴ പൂച്ചാക്കൽ ഉളവെയ്പ് കോയിപ്പറന്പിൽ കെ.എൽ. ആന്റണി(75) അന്തരിച്ചു. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയയായ മകൾ അന്പിളിയെ കണ്ടുമടങ്ങുംവഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ വച്ചാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ചേർത്തലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മൃതദേഹം നാളെ രാവിലെ പൂച്ചാക്കൽ ഉളവെയ്പിലെ വീട്ടിൽ പൊതുദർശനത്തിനു വച്ചതിനുശേഷം ഉച്ചകഴിഞ്ഞ് ഉളവെയ്പ് സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിൽ സംസ്കരിക്കും. അന്പതുവർഷമായി നാടകരംഗത്തെ സജീവ സാന്നിധ്യമായ കെ.എൽ. ആന്റണി മഹേഷിന്റെ പ്രതികാരം സിനിമയിലെ ഫഹദിന്റെ അച്ഛനായ “ചാച്ചൻ’ എന്ന കഥാപാത്രത്തിലൂടെയാണ് സിനിമാ ലോകത്തു ശ്രദ്ധേയനാകുന്നത്. ഗപ്പി, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ പത്തോളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൊച്ചിൻ കലാകേന്ദ്രം എന്ന നാടകസമിതി ഇദ്ദേഹമാണ് രൂപീകരിച്ചത്. പൂച്ചാക്കൽ സ്വദേശിനി ലീനയാണ് ഭാര്യ. അടിയന്തരാവസ്ഥയിൽ വധിക്കപ്പെട്ട രാജനെക്കുറിച്ചെഴുതിയ “ഇരുട്ടറ’ എന്ന…
Read Moreഒറ്റവാക്ക് വളരെ ഇഷ്ടപ്പെട്ടു; മോഹൻലാലും മഞ്ജുവും തകർത്ത് അഭിനയിച്ചു; ഒടിവയ്ക്കാതെ ഒടിയനെക്കുറിച്ച് മന്ത്രി ജി സുധാകരന്റെ വാക്കുകൾ
ആലപ്പുഴ: മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രീകുമാർ മേനോൻ ചിത്രം ഒടിയനെ പ്രശംസിച്ച് മന്ത്രി ജി.സുധാകരൻ. മോഹൻലാലിന്റെ കണ്ണുകളിൽ വരെ അഭിനയം തുളുന്പിയിട്ടുണ്ടെന്നും മൂല്യബോധമുള്ള സിനിമയാണ് ഒടിയനെന്നും മന്ത്രി പറഞ്ഞു. ചിത്രത്തിനെതിരായ കുപ്രചരണങ്ങൾ കാരണമാണ് താൻ ചിത്രം കണ്ടതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഹർത്താലിനെ അതീജിവിച്ചാണ് ഒടിയൻ പ്രേക്ഷകർക്കു മുന്നിലെത്തിയത്. പക്ഷേ പെട്ടെന്നുതന്നെ ചിത്രത്തിനെതിരെ കുപ്രചരണ വാർത്തകൾ കേട്ടു. അതുകൊണ്ട് സിനിമ കാണണമെന്ന് തോന്നി. ചിത്രം വളരെ ഇഷ്ടപ്പെട്ടു. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തിന്റെ യൗവനവും വാർധക്യവും ചിത്രത്തിൽ അവതരിപ്പിക്കുന്നതിൽ മോഹൻലാൽ നല്ല ശാരീരിക വഴക്കം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സിനിമയിൽ മോഹൻലാലിന്റെ കണ്ണുകളിൽ വരെ അഭിനയം തുളുന്പിയിട്ടുണ്ട്. മഞ്ജു വാര്യരുടെതും തുല്യതയില്ലാത്ത അഭിനയമികവ് തന്നെയെന്നും മന്ത്രി പ്രശംസിച്ചു. പ്രേക്ഷകരെ ആദ്യാവസാനം പിടിച്ചിരുത്തും വിധം ഭൂതകാലത്തെയും വർത്തമാനകാലത്തെയും സമചിത്തമായി സമ്മേളിപ്പിച്ചുകൊണ്ടാണ് കഥ നീങ്ങുന്നതെന്നും ഇത് മൂല്യബോധമുള്ള സിനിമയാണെന്നും മന്ത്രി…
Read More