ദു​ബാ​യി​ൽ ജോ​ലി വാ​ഗ്ദാ​നം​ചെ​യ്തു പ​ണം ത​ട്ടി​പ്പ്; വീട്ടമ്മ അറസ്റ്റിൽ; മ​ക​ൾ ഒ​ളി​വി​ൽ; ചങ്ങനാശേരിയിലെ തട്ടിപ്പുരീതിയെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

ച​ങ്ങ​നാ​ശേ​രി: ദു​ബാ​യി​ൽ ജോ​ലി വാ​ഗ്ദാ​നം​ചെ​യ്തു പ​ണ​ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ൽ വീ​ട്ട​മ്മ അ​റ​സ്റ്റി​ലാ​യി. കാ​സ​ർ​ഗോ​ഡ് ചി​റ്റാ​രി​ക്ക​ൽ പു​തി​യ​പ​റ​ന്പി​ൽ റോ​സ്‌​ലി ബേ​ബി (54) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​മ്മൂ​ട് സ്വ​ദേ​ശി ഡൊ​മി​നി​ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രെ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ഡൊ​മി​നി​ക്കി​ന്‍റെ മ​ക്ക​ൾ​ക്കു ദു​ബാ​യി​ൽ സ്റ്റാ​ഫ് നേ​ഴ്സാ​യി ജോ​ലി ന​ൽ​കാ​മെ​ന്നു​പ​റ​ഞ്ഞ് നാ​ലു​ല​ക്ഷം രൂ​പ വാ​ങ്ങി ക​ബ​ളി​പ്പി​ച്ചു എ​ന്നു പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റു​ചെ​യ്ത​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി സു​രേ​ഷ് കു​മാ​ർ, തൃ​ക്കൊ​ടി​ത്താ​നം എ​സ്ഐ റി​ച്ചാ​ർ​ഡ് വ​ർ​ഗീ​സ്, അ​ഡീ​ഷ​ണ​ൽ എ​സ്ഐ ച​ന്ദ്ര​ബാ​ബു, എ​എ​സ്ഐ മ​ധു​സൂ​ദ​ന​ൻ, വ​നി​താ പോ​ലീ​സു​കാ​രി അ​ഭി​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റു​ചെ​യ്ത​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ‍​യു​ന്ന​ത് ഇ​ങ്ങ​നെ: റോ​സി​ലി​യു​ടെ മ​ക​ൾ അ​ഞ്ജു കു​റെ നാ​ളു​ക​ളാ​യി ദു​ബാ​യി​ൽ ന​ഴ്സാ​ണ്. അ​ഞ്ജു​വാ​ണു ദു​ബാ​യി​ൽ ജോ​ലി ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്നു​പ​റ​ഞ്ഞു പ​ല​രോ​ടാ​യി പ​ണം വാ​ങ്ങി​യ​ത്. പ​ണം ന​ഷ്ട​പ്പെ​ട്ട പ​ല​രും വി​വി​ധ പോ​ലീ​സ്‌​സ്റ്റേ​ഷ​നു​ക​ളി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​ഞ്ജു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ല​ഭി​ക്കു​ന്ന പ​ണം റോ​സ്‌​ലി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കാ​ണു നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലെ​ത്തി​യ അ​ഞ്ജു ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Related posts