വ​നി​താ മ​തി​ൽ;  പങ്കെടുക്കാത്തവരെ  സി​ഡി​എ​സ്, കു​ടു​ബ​ശ്രീ​യി​ൽ നിന്നും പുറത്താക്കുമെന്ന്   ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നതായി പരാതി

തു​റ​വൂ​ർ: വ​നി​താ മ​തി​ലി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ൽ പു​റ​ത്താ​ക്ക​ൽ ഭീ​ഷ​ണി​യെ​ന്ന് പ​രാ​തി. കു​ടു​ബ​ശ്രി, തൊ​ഴി​ലു​റ​പ്പ്, സി​ഡി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​തു നി​യ​ന്ത്രി​ക്കു​ന്ന​വ​രു​മാ​ണ് ഭീ​ഷ​ണി​യു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. വ​നി​താ മ​തി​ലി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും ഒ​രു ഗ്രൂ​പ്പ് 500 രൂ​പ വീ​തം ന​ൽ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം സി​ഡി​എ​സ്, കു​ടു​ബ​ശ്രീ​യി​ൽ നി​ന്നും പു​റ​ത്താ​ക്കു​മെ​ന്നും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ൽ ന​ൽ​കു​ക​യി​ല്ലെ​ന്നു​മാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സി​പി​എം ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ നേ​രി​ട്ട് മീ​റ്റി​ങ്ങ് വി​ളി​ച്ചാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ ന​ട​ത്തു​വാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

Related posts