കി​ണ​റു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ ട്രാ​ക്ട​റി​ൽ ഘ​ടി​പ്പി​ച്ച മോ​ട്ടോ​റു​ക​ളു​മാ​യി  വീണാ ജോർജ് എം​എ​ൽ​എ

ആ​റ​ന്മു​ള: മ​ണ്ഡ​ല​ത്തി​ലെ 300ല​ധി​കം കി​ണ​റു​ക​ൾ എം​എ​ൽ​എ വീ​ണാ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൃ​ത്തി​യാ​ക്കി​യ​ത് ട്രാ​ക്ട​റും മോ​ട്ടോ​റും ഉ​പ​യോ​ഗി​ച്ച്. ചെ​ളി​യും വെ​ള്ള​വും മൂ​ടി​യ കി​ണ​റു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ കൂ​ടി​യ ശേ​ഷി​യു​ള്ള മോ​ട്ട​റു​ക​ൾ ആ​വ​ശ്യ​മാ​ണ്.

ജ​ന​റേ​റ്റ​റു​ക​ളും ഉ​യ​ർ​ന്ന ശേ​ഷി​യു​ള്ള മോ​ട്ട​റു​ക​ളും കി​ട്ടാ​നി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ട്രാ​ക്ട​റി​ൽ മോ​ട്ട​ർ ഘ​ടി​പ്പി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ഇ​തി​നാ​യി ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ൽ നി​ന്ന് മോ​ട്ട​റു​ക​ൾ വാ​ങ്ങി. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ത​ന്നെ മോ​ട്ട​റു​ക​ൾ ട്രാ​ക്ട​റി​ൽ ഘ​ടി​പ്പി​ച്ച് ഇ​വി​ടേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. 30 അ​ടി താ​ഴ്ച​യു​ള്ള കി​ണ​ർ പ​ത്ത് മി​നി​റ്റു കൊ​ണ്ട് വൃ​ത്തി​യാ​ക്കാ​ൻ ക​ഴി​യും.

Related posts