പ്രതി കാണാമറയത്ത് പ്രതിക്കൂട്ടിലായി പോലീസ്;  പന്തളത്ത് വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസ്;   ഒന്നാം പ്രതിയെ പിടികൂടാത്ത പോലീസ് നടപടിയിൽ ദുരൂഹത

പ​ന്ത​ളം: വീ​ട്ട​മ്മ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി വീ​ഡി​യോ പ​ക​ര്‍​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ പ​ന്ത​ളം പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക​ളി​ല്‍ ദു​രൂ​ഹ​ത. കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ന്‍​ഡ് ചെ​യ്‌​തെ​ങ്കി​ലും ഒ​ന്നാം പ്ര​തി​യെ സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന് ഒ​രു രൂ​പ​വു​മി​ല്ല. ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ കു​റ്റം ചു​മ​ത്ത​പ്പെ​ട്ട പ​ന്ത​ളം മ​ങ്ങാ​രം സ്വ​ദേ​ശി മെ​ബി​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡും ചെ​യ്തി​രു​ന്നു. ഒ​ന്നാം പ്ര​തി​യാ​രെ​ന്ന​തി​ന് പോ​ലീ​സി​ന് ഉ​ത്ത​ര​മി​ല്ലാ​ത്ത​താ​ണ് ദു​രൂ​ഹ​ത​യു​യ​ര്‍​ത്തു​ന്ന​ത്. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണെ​ന്ന് മാ​ത്ര​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.ജൂ​ണ്‍ 13ന് ​വൈ​കു​ന്നേ​രം നാ​ലി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വീ​ട്ട​മ്മ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ വ​ച്ചാ​ണ് മാ​ന​ഭം​ഗം ന​ട​ന്ന​തെ​ന്നാ​ണ് പ​രാ​തി. ക്രൂ​ര​മാ​യ മാ​ന​ഭം​ഗ​മാ​ണ് ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് ത​ന്നെ പ​റ​യു​ന്നുെ​ങ്കി​ലും ഒ​ന്നാം പ്ര​തി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ല്‍ പോ​ലീ​സ് അ​ലം​ഭാ​വം കാ​ട്ടു​ന്നെ​ന്നാ​ണ് ആ​രോ​പ​ണം. മെ​ബി​ന്‍, കേ​സി​ല്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ബ​ല​മാ​യ പ​രാ​തി.

അ​തു​കൊ​ണ്ട് ത​ന്നെ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡ് അ​ട​ക്കം ന​ട​ത്തി​യ ശേ​ഷ​മാ​ണ് ര​ണ്ടാം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം. ജൂ​ലൈ 19നാ​ണ് മെ​ബി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത്. മെ​ബി​ന്‍റെ പേ​രി​ല്‍ കൊ​റി​യ​ര്‍ വ​ന്നി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് പോ​ലീ​സ് വി​ളി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു.

പി​ന്നീ​ട് ബൈ​ക്കി​ല്‍ വീ​ട്ടി​ലെ​ത്തി​യ ര​ണ്ട് പോ​ലീ​സു​കാ​ര്‍ സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ട് പോ​യ​ത്രെ. എ​ത്താ​ന്‍ വൈ​കി​യ​തി​നെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് അ​റി​യു​ന്ന​തെ​ന്നും ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു.

Related posts