മാന്നാർ:ലോകകപ്പ് ഫുട്ഹോളിന്റെ ആവേശം പല തലത്തിലാണ് നാട്ടിൽ അല തള്ളുന്നത്. കൂറ്റൻ ഫ്ളെക്സുകളും കളിക്കാരുടെ കൂറ്റൻ കട്ടൗട്ടുകളും വച്ച് ഫാൻസുകൾ പിന്തുണ അർപ്പിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയും ഒരോരുത്തരം സ്വന്തം ടീംമിനു വേണ്ടി വാദിക്കുകയും പരസ്പരം കളിയാക്കി ട്രോളുകളും കമന്റുകളുമായി ആരാധന അറിയിച്ചു. മറ്റ് ചിലർ സ്വന്തം വാഹനത്തിന്റെ കളർ ഇഷ്ടപ്പെടുന്ന ടീംമിന് വേണ്ടി മാറ്റി. ചിലർ കളി തുടങ്ങിയ നാൾ മുതൽ വാഹനത്തിൽ ഇഷ്ടമുള്ള ടീംമിന്റെ കൊടി കെട്ടുകയും ടീംമിന്റെ ഫോട്ടോ ഒട്ടിക്കുകയും ചെയ്തു. ഇതിൽ നിന്ന് വ്യത്യസ്തമായി ബ്രസീലിന്റെ കട്ട ഫാനായ അനക്സ് സ്വന്തം കടയുടെ പേര് തന്നെ മാറ്റി. പൈനുമൂട്ടിൽ സ്റ്റോഴ്സ് എന്ന സ്ഥാപനത്തിന്റെ പേര് ബ്രസീലിന്റെ കട എന്നാക്കി മാറ്റി. മാന്നാർ പൈനുംമൂട്ടിലുള്ള അനക്സ് ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ റഫറി കൂടിയാണ്.
Read MoreCategory: Alappuzha
വിവാദങ്ങളുടെ ബസ് സ്റ്റാന്റ് വീണ്ടും ചർച്ചയാവുന്നു; പത്തനംതിട്ട നഗരസഭ ബസ്സ്റ്റാൻഡ് നേരിട്ട് കണ്ട വനിതാ കമ്മീഷന് അതൃപ്തി
പത്തനംതിട്ട: നഗരസഭ ബസ്സ്റ്റാന്‍ഡിലെ ശോച്യാവസ്ഥയിൽ വനിതാ കമ്മീഷന് കടുത്ത അതൃപ്തി രേഖപ്പെടുത്തി. പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന വനിതാ കമ്മീഷന് അദാലത്തിനുശേഷം കമ്മീഷന് അംഗം ഷാഹിദ കമാലും ഉദ്യോഗസ്ഥരും നഗരസഭ ബസ് സ്റ്റാന്‍ഡ് സന്ദര്‍ശിച്ചിരുന്നു. ബസ്സ്റ്റാന്‍ഡിലെ ശുചിമുറികള്‍ കെഎസ്ആര്‍ടിസിയിലെ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് സംബന്ധിച്ച മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് കമ്മീഷന് ബസ്സ്റ്റാന്‍ഡ് സന്ദര്‍ശിച്ചത്. ബസ്സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ശുചിമുറികള്‍ ഉപയോഗിക്കുന്നതിന് പണം നല്‍കണമെന്ന നിബന്ധന ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നതാണ്. മുന്‍കാലങ്ങളില്‍ സൗജന്യമായി ജീവനക്കാര്‍ക്ക് ടോയ്ലറ്റ് സൗകര്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സൗകര്യം പിന്‍വലിച്ചു. ജോലിക്കെത്തുന്ന ജീവനക്കാര്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പണം നല്‍കണമെന്ന അവസ്ഥ അനീതിയാണെന്ന് കമ്മീഷന് നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ പൂര്‍വസ്ഥിതി പുനഃസ്ഥാപിക്കാന്‍ കമ്മീഷന് നിര്‍ദേശം നല്കി. ഏറെ വൃത്തിഹീനമായിട്ടാണ് ശുചിമുറികള്‍ കാണപ്പെട്ടത്. ഇത് പരിഹരിക്കുന്നതിനും അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും കമ്മീഷന് നിര്‍ദേശിച്ചു. ശബരിമല…
Read Moreഒരേ വീട്ടിൽ രണ്ടാഴ്ചയ്ക്കകം രണ്ടു മോഷണം; രണ്ടര പവനും നാലായിരം രൂപയും മോഷണം പോയി; ആദ്യ മോഷണം നടന്നത് മകളുടെ വിവാഹം നടക്കാനിരിക്കെയെന്ന് ആന്റണി
ചങ്ങനാശേരി: മാമ്മൂട് ചൂരനോലിക്കൽ ഭാഗത്ത് രണ്ടാഴ്ചയ്ക്കകം ഒരു വീട്ടിൽ രണ്ടാം തവണ മോഷണം. കല്ലുകളം ആന്റണി ചാക്കോയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെ മൂന്നിനും നാലിനുമിടയിലാണ് മോഷണം നടന്നത്. ആന്റണിയുടെ മകളുടെ രണ്ടര പവന്റെ പാദസരവും പഴ്സിൽ സൂക്ഷിച്ചിരുന്ന നാലായിരം രൂപയുമാണ് മോഷണം പോയത്. ഈ മാസം ആറിന് രാത്രി 7.30-നും 9.30-നും മധ്യേ ഇതേ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണ ശ്രമം നടന്നിരുന്നു. അന്ന് വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു സംഭവം. ഈ വീട്ടിൽ ആന്റണിയുടെ മകളുടെ വിവാഹം നടക്കാനിരിക്കെയാണ് കഴിഞ്ഞ ആറിന് മോഷണശ്രമം നടന്നത്. വീട്ടിൽ സ്വർണവും പണവും സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതിയാണ് അന്ന് മോഷ്ടാവ് വീട്ടിൽ കടന്നത്. എന്നാൽ, വീട്ടിൽ സ്വർണവും പണവും സൂക്ഷിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ വീണ്ടും മോഷണം നടന്നത്. ആന്റണി ചാക്കോ തൃക്കൊടിത്താനം പോലീസിൽ പരാതി നൽകി. പോലീസെത്തി…
Read Moreബൈക്കിൽ സഞ്ചരിക്കുമ്പോൾ വെള്ളം തെറിപ്പിച്ചുവെന്ന് ആരോപിച്ച് യുവാക്കൾക്ക് മർദനം; ഒരാൾകൂടി അറസ്റ്റിൽ
ചങ്ങനാശേരി: ബൈക്കിൽ സഞ്ചരിക്കുന്പോൾ വെള്ളം തെറിപ്പിച്ചു എന്ന് ആരോപിച്ച് യുവാക്കളെ മർദിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിലായി. എസി റോഡിൽ പാറയ്ക്കൽ കലുങ്ക് ഭാഗത്ത് അനൂപ് (26) അറസ്റ്റിലായത്. ഇതേ കേസിൽ കഴിഞ്ഞ ദിവസം സഹോദരങ്ങൾ പാറയ്ക്കൽ കലുങ്ക് നിവാസികളുമായ വിനിറ്റ്, ബിജിത്ത് എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. ഈ കേസിൽ അനീഷ് എന്നയാളെക്കൂടി അറസ്റ്റു ചെയ്യാനുള്ളതായി പോലീസ് പറഞ്ഞു. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ ഫൗസാൻ, റഫീക്ക് എന്നിവർക്കാണ് കഴിഞ്ഞ ദിവസം ചങ്ങനാശേരി – ആലപ്പുറ റോഡിൽ പാറയ്ക്കൽ കലുങ്ക് ഭാഗത്തുവച്ച് മർദനമേറ്റത്. സംഭവം സോഷ്യൽ മീഡിയകളിൽ വൈറലായതോടെ ചങ്ങനാശേരി പോലീസ് നേരിട്ട് കേസെടുക്കുകയായിരുന്നു. പരിക്കേറ്റ് ഫൗസാൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയൽ ചികിത്സയിലാണ്. എസി റോഡിൽ പൂവംകടത്ത് പാറയ്ക്കൽ കടവ് ഭാഗങ്ങളിൽ മഴ പെയ്ത് റോഡിൽ ജലനിലപ്പ് ഉയരുന്ന സമയത്ത് യാത്രക്കാർക്ക് നേരെ സാമൂഹ്യവിരുദ്ധ സംഘങ്ങൾ അക്രമം നടത്തുന്നതായി…
Read Moreദുരിതപ്പെയ്ത്ത് തുടരുന്നു: വെള്ളത്തിൽ മുങ്ങി ആലപ്പുഴ; കാർഷികമേഖലയിൽ ആറുകോടിയിലേറെ നഷ്ടം ; 182 വീടുകൾതകർന്നു; 568 ഹെക്ടറിൽ മടവീഴ്ച
ആലപ്പുഴ: തുടർച്ചയായി രണ്ടാംദിവസവും മഴ തോരാതെ തുടർന്നതോടെ ജില്ലയിലെ ജനജീവിതത്തിന്റെ താളം തെറ്റി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടുകഴിഞ്ഞു. ക്യാന്പുകളിൽ നിന്ന് ദിവസങ്ങൾക്ക് മുന്‍പ് മടങ്ങിയ കുടുംബങ്ങൾ വീണ്ടും അഭയകേന്ദ്രങ്ങളിലേക്ക് തിരികെ പോകേണ്ട സ്ഥിതിയാണ്. ചേർത്തല വളമംഗലത്ത് ഇന്നലെ രാത്രി ഒരു ദുരിതാശ്വാസ ക്യാന്പ് തുറന്നു. നിലവിൽ 18 ക്യാന്പുകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. കാർത്തികപള്ളി താലൂക്കിലാണ് ദുരിതാശ്വാസ ക്യാന്പുകളേറെയും 12 എണ്ണം. അന്പലപ്പുഴ നാല്, ചെങ്ങന്നൂർ, ചേർത്തല എന്നിവിടങ്ങളിൽ ഓരോ ദുരിതാശ്വാസ ക്യാന്പുകളും പ്രവർത്തിക്കുന്നുണ്ട്. 679 കുടുംബങ്ങളിലായി 3507 പേരാണ് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്. കുട്ടനാട്ടിൽ 33 കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളും പ്രവർത്തിച്ചുവരുകയാണ്. 1403 കുടുംബങ്ങളിലെ 5919 അംഗങ്ങളാണ് കഞ്ഞിവീഴ്ത്തൽ കേന്ദ്രത്തെ ആശ്രയിക്കുന്നത്. കാലവർഷം ആരംഭിച്ചതിനുശേഷം ഇന്നലെവരെ ജില്ലയിൽ 366.42 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ഇന്നലെ മാത്രം ചേർത്തല -90, കാർത്തികപ്പള്ളി-49, ചെങ്ങന്നൂർ- 44, കുട്ടനാട് -46,…
Read Moreഎലിപ്പനി ഭീതിയിൽ ആറന്മുള, ഇലന്തൂർ പഞ്ചായത്തുകൾ; ജില്ലയില്‍ 150 ലേറെ ആളുകളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു
കോഴഞ്ചേരി: ഡെങ്കി, എലിപ്പനി സ്ഥിരീകരിച്ചവരിൽ ഏറെപ്പേരും ആറന്മുള, ഇലന്തൂർ പ്രദേശങ്ങളിൽ നിന്നുള്ളവർ. ഇലന്തൂര്‍ പഞ്ചായത്തിലെ വാര്യാപുരം ചിറക്കാല പ്രദേശങ്ങളിലും ആറന്മുള പഞ്ചായത്തിലെ ളാക, എരുമക്കാട്, വല്ലന എന്നിവിടങ്ങളിലുമാണ് ഡെങ്കിപ്പനി ബാധിച്ചവര്‍ ഏറെയുള്ളത്. ജില്ലയില്‍ 150 ലേറെ ആളുകളിൽ ഇതേവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചതിൽ ഇതില്‍ 75 ശതമാനവും ഇലന്തൂര്‍, ആറന്മുള, പത്തനംതിട്ട മുനിസിപ്പാലിറ്റി പ്രദേശങ്ങളിലുമുള്ളവരാണെന്ന് ആരോഗ്യവകുപ്പിലെ കണക്കുകള്‍ പറയുന്നു. ജില്ലയിലാകെ എലിപ്പനി ബാധിച്ച 68 പേരില്‍ ബഹുഭൂരിപക്ഷം പേരും ആറന്മുള, ഇലന്തൂര്‍ പഞ്ചായത്തുകളില്പ്പെട്ടവരാണെന്നതും സ്ഥിതി ഗുരുതരമാക്കുന്നു. ആറന്മുള പഞ്ചായത്തിലെ 5, 11,13 വാര്‍ഡുകളിലാണ് പനി ഏറെ പടരുന്നത്. പനി വ്യാപകമായിട്ടും ആരോഗ്യവകുപ്പ് വേണ്ടത്ര ജാഗ്രത കാണിച്ചിട്ടില്ലായെന്ന വിമര്‍ശനവും നാട്ടുകാര്‍ക്കിടയിലുണ്ട്. ആറന്മുള പഞ്ചായത്തില്‍ ശുചിത്വ സമിതി ഉണ്ടെങ്കിലും കാര്യമായ പ്രവര്‍ത്തനമൊന്നും നടക്കുന്നില്ല. കാലവര്‍ഷം ആരംഭിക്കുന്നതിനുമുമ്പുതന്നെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ ജാഗ്രത കാട്ടണമെന്ന സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിട്ടും പഞ്ചായത്തുകള്‍ കാര്യമായി…
Read Moreആർ. നാസർ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി; വർഗ ബഹുജന സംഘടനകൾക്ക് പ്രാതിനിധ്യമുറപ്പിച്ച് 11 അംഗ ജില്ലാ സെക്രട്ടറിയേറ്റ്
ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ. നാസറെ തെരഞ്ഞെടുത്തു. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മറ്റിയോഗമാണ് പാർട്ടി സംസ്ഥാന കമ്മറ്റിയംഗം കൂടിയായ നാസറെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ പാർട്ടി സെക്രട്ടറിയെ തെരഞ്ഞെടുത്തത്. സിഐടിയു ജില്ലാ സെക്രട്ടറി, കയർ കോർപ്പറേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ആർ.നാസർ ജില്ലാ പഞ്ചായത്തിന്റെയും കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. എസ്എഫ്ഐ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുമായിരുന്നു. 11 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും ഇന്നലെ ചേർന്ന ജില്ലാ കമ്മറ്റി തെരഞ്ഞെടുത്തു. വർഗ ബഹുജന സംഘടനകൾക്ക് പ്രാതിനിധ്യം ഉറപ്പിച്ചാണ് ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചത്. സിഐടിയുനേതാവ് പി.പി. ചിത്തരഞ്ജൻ, കർഷകസംഘം നേതാവ് ജി. ഹരിശങ്കർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മനു സി. പുളിക്കൽ,…
Read Moreഇരവിപേരൂരിൽ വീണ്ടും റോഡു കയ്യേറ്റം; കണ്ടിട്ടും കണ്ടില്ലെന്നു നടിച്ച് അധികൃതർ ; കോടതി ഉത്തരവിനും ഒഴിപ്പിക്കലിനും പുല്ലുവില
ഇരവിപേരൂർ: ഹൈക്കോടതി ഉത്തരവിനേ തുടർന്ന് ടികെ റോഡിൽ ഇരവിപേരൂർ ജംഗ്ഷനു സമീപത്തു നിന്നും വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചത് വെളുക്കാൻ തേച്ചത് പാണ്ടെന്ന പോലെയായി. പെട്രോൾ പന്പിനു മുന്പിൽ നിന്നും ഒഴിപ്പിച്ച വഴിയോര കച്ചവടക്കാർ അതേ റോഡിൽ നൂറുമീറ്റർ പോലും ദൂരമില്ലാത്ത വരാപ്പാലത്തിന് മറുകരയിൽ സ്ഥാനം പിടിച്ചു. റോഡിലെ ഗതാഗത കുരുക്കിനും അപകടങ്ങൾക്കും പരിഹാരമാകാനാണ് തിങ്കളാഴ്ച പെട്രോൾ പന്പിനു മുന്നിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചത്. എന്നാൽ ഇപ്പോൾ പാലത്തിനക്കരെ ടികെ റോഡിൽ തന്നെ ഏറെ അപകടം വിളിച്ചു വരുത്തുന്ന രീതിയിലാണ് ഇന്നലെ മുതൽ വീണ്ടും വഴിയോര കച്ചവടക്കാർ സ്ഥാനം പിടിച്ചിരിക്കുന്നത്. പാലത്തോടു ചേർന്നുള്ള ആക്രിക്കടയ്ക്കു സമീപമായിട്ടാണ് പച്ചക്കറി, മത്സ്യവിപണന സ്റ്റാളുകൾ സ്ഥാപിച്ചത്. ഇതിനോടു ചേർന്നു ലഘുഭക്ഷണശാലയും പ്രവർത്തിക്കുന്നുണ്ട്. പോലീസ് വാഹനങ്ങൾ പരിശോധിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലവും ഇവിടെ തന്നെയാണ്. പെട്രോൾ പന്പിനു മുന്പിൽ റോഡിനുണ്ടായിരുന്ന വീതി പുതിയ സ്ഥലത്തില്ല. വീതിക്കുറവുള്ള റോഡിൽ…
Read Moreപൂങ്കാവിൽ ലോറിയും കാറും കൂട്ടിയിടിച്ചു: ഒരാൾക്ക് പരിക്ക്; അപകടത്തിന്റെ ആഘാതത്തിൽ ലോറിയുടെ പിൻചക്രങ്ങൾ വേർപെട്ടു
ആലപ്പുഴ: ദേശീയപാതയിൽ പൂങ്കാവ് ജംഗ്ഷനിൽ ലോറിയും കാറും കൂട്ടിയിടിച്ചു. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു അപകടം. തെക്കുഭാഗത്തേക്ക് വരുകയായിരുന്നു ലോറി. അപകടത്തിന്റെ ആഘാതത്തിൽ ലോറിയുടെ പിൻചക്രങ്ങൾ വേർപെട്ടുപോയി. ഇടിയുടെ ആഘാതത്തിൽ കാറിന്റെ വലതുഭാഗം പൂർണമായും തകർന്നു. നിയന്ത്രണം വിട്ട ലോറി ദേശീയപാതയ്ക്ക് കുറുകെ മറിഞ്ഞു. ഇതോടെ ദേശീയപാതയിലൂടെയുള്ള വാഹനഗതാഗതം പൂർണമായും സ്തംഭിച്ചു. അപകടമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം പിന്നീട് ഗതാഗതം വഴി തിരിച്ച് വിട്ടു. ലോറിയിൽ നിന്നും ലോഡ് നീക്കം ചെയ്തു വാഹനം ഉയർത്തിമാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അപകടത്തിൽ കാർ യാത്രികന് നിസാരപരിക്കേറ്റു.
Read Moreസ്കൂൾ വിദ്യാർഥിനികളെ പിന്തുടർന്ന് ശല്യം ചെയ്യൽ; യുവാവിനെ ഭയന്ന് കുട്ടികൾ കടയിൽ അഭയം തേടി; പൂവാലന്റെ ദൃശ്യം പോലീസിന്
മാങ്കാംകുഴി: സ്കൂൾ വിദ്യാർഥിനികളെ പിന്തുടർന്ന് ശല്യം ചെയ്ത പൂവാലന്റെ ദൃശ്യം സിസിടിവിയിൽനിന്ന് പോലീസിന് ലഭിച്ചു. ഇതോടെ ഇയാളെ പിടികൂടാൻ കുറത്തികാട് പോലീസ് അന്വേഷണം ഉൗർജിതമാക്കി. മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡ് മുതൽ മാങ്കാംകുഴി ജംഗ്ഷൻ വരെ ഇയാൾ പെണ്‍കുട്ടികളെ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു. ഇന്നലെ വൈകുന്നേരം 5.30ഓടെയാണ് സംഭവം. മാവേലിക്കര പ്രൈവറ്റ് സ്റ്റാൻഡിൽ വച്ച് ഇയാൾ വിദ്യാർഥിനികളുടെ സംഘത്തെ ശല്യം ചെയ്യാൻ ശ്രമിക്കുകയും വിദ്യാർഥിനികൾ കയറുന്ന ബസിൽ കയറാൻ ശ്രമിക്കുകയും ചെയ്തു. വിദ്യാർഥിനികൾ ബസ് മാറി കയറാൻ ശ്രമിച്ചെങ്കിലും ഇയാൾ ആ ബസിലും കയറാൻ ശ്രമിച്ചു. വിദ്യാർഥിനികൾ സഹപാഠികളോട് വിവരം പറഞ്ഞതിനെ തുടർന്ന് ഇയാൾ അവിടെനിന്ന് അപ്രത്യക്ഷമായി. തുടർന്ന് വിദ്യാർഥിനികൾ കയറിയ ബസിനു പിന്നാലെ സ്കൂട്ടറിൽ ഇയാൾ പിന്തുടരുകയുമായിരുന്നു. ബസ് മാങ്കാംകുഴി ജംഗ്ഷനിൽ എത്തി വിദ്യാർഥിനികൾ ബസിൽ നിന്നിറങ്ങിയപ്പോഴും ഇയാൾ നടന്നുനീങ്ങിയ കുട്ടികളെ സ്കൂട്ടറിൽ പിന്തുടർന്ന് ശല്യം…
Read More