പൂ​ങ്കാ​വി​ൽ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു: ഒ​രാ​ൾ​ക്ക് പ​രി​ക്ക്; അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യു​ടെ പി​ൻ​ച​ക്ര​ങ്ങ​ൾ വേ​ർ​പെ​ട്ടു​

ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ൽ പൂ​ങ്കാ​വ് ജം​ഗ്ഷ​നി​ൽ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടിച്ചു. ഇ​ന്ന് രാ​വി​ലെ 6.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തെ​ക്കു​ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്നു ലോ​റി. അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യു​ടെ പി​ൻ​ച​ക്ര​ങ്ങ​ൾ വേ​ർ​പെ​ട്ടു​പോ​യി.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ വ​ല​തു​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ദേ​ശീ​യ​പാ​ത​യ്ക്ക് കു​റു​കെ മ​റി​ഞ്ഞു. ഇ​തോ​ടെ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചു. അ​പ​ക​ട​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം പി​ന്നീ​ട് ഗ​താ​ഗ​തം വ​ഴി തി​രി​ച്ച് വി​ട്ടു.

ലോ​റി​യി​ൽ നി​ന്നും ലോ​ഡ് നീ​ക്കം ചെ​യ്തു വാ​ഹ​നം ഉ​യ​ർ​ത്തി​മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​പ​ക​ട​ത്തി​ൽ കാ​ർ യാ​ത്രി​ക​ന് നി​സാ​ര​പ​രി​ക്കേ​റ്റു.

Related posts