മങ്കൊന്പ്: ഓണ്‍ലൈൻ തട്ടിപ്പിലൂടെ കുട്ടനാടു സ്വദേശിനിയായ വീട്ടമ്മയ്ക്കു പണം നഷ്ടമായതായി പരാതി. കൈനകരി അറയ്ക്കത്തറ രാജമ്മ (68)യാണ് തട്ടിപ്പിനിരയായത്. ഇവരുടെ പേരിൽ കൈനകരി എസ്ബിഐ ശാഖയിലെ അക്കൗണ്ടിലുണ്ടായിരുന്ന തുകയാണ് തട്ടിപ്പുകാർ ഓൺലൈനായി കവർന്നതത്രേ. ഇവർ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി. കഴിഞ്ഞ 24 മുതലാണ് ഇവരുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെടാൻ തുടങ്ങിയത്. പല തവണകളിലായി 50 രൂപ മുതൽ 2,000 രൂപ വരെ അക്കൗണ്ടിൽനിന്നു പിൻവലിച്ചതായി രേഖകൾ സൂചിപ്പിക്കുന്നു. ഇങ്ങനെ അന്‍പതിനായിരത്തിലേറെ രൂപയാണ് നഷ്ടപ്പെട്ടത്. നെല്ലുവിലയിനത്തിൽ പിആർഎസ് വായ്പാ പദ്ധതി വഴി ലഭിച്ച തുകയും പല തവണകളായി ലഭിച്ച പെൻഷൻ തുകയും അടക്കം എണ്‍പതിനായിരത്തോളം രൂപയാണ് അക്കൗണ്ടിലുണ്ടായിരുന്നത്. വെള്ളിയാഴ്ച പണമെടുക്കാനായി ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മനസിലാക്കുന്നത്. കേവലം 27,000 രൂപ മാത്രമാണ് ഇവരുടെ അക്കൗണ്ടിൽ ഇനിയും ബാക്കിയുള്ളത്. എന്നാൽ, വണ്‍ ടൈം പാസ്വേർഡ് (ഒടിപി) ചോദിച്ചോ…
Read MoreCategory: Alappuzha
വീട്ടമ്മയ്ക്കുനേരെ പീഡനശ്രമം; യുവാവ് അകത്തുകടന്നത് വീടിന്റെ വെന്റിലേറ്ററിലൂടെ; യുവാവ് ഒളിവിൽ
ഏനാത്ത്: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് ഒളിവിൽ. വീട്ടമ്മയുടെ പരാതിയെ തുടർന്ന് ഏനാത്ത് പോലീസ് കേസെടുത്തു. കഴിഞ്ഞ 28നു രാത്രിയിൽ കുറുന്പകര സ്വദേശിയായ യുവാവ് ഇവരുടെ വീടിന്റെ വെന്റിലേറ്ററിലൂടെ അകത്തു കടന്നു ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടമ്മ ബഹളം ഉണ്ടാക്കുകയും പീഡനശ്രമം ചെറുക്കുകയും ചെയ്തതിനെ തുടർന്ന് ഇയാൾ ഇറങ്ങി ഓടി. പിന്നീട് വീ്ട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 23 വയസ് തോന്നുന്ന യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാൾ മൊബൈൽ ഫോണ്‍ ഉപയോഗിക്കാത്തതിനാൽ സൂചനയൊന്നും ലഭിച്ചിട്ടില്ല. എന്നാൽ ഇയാൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അന്വേഷണം ശക്തമാക്കുമെന്ന് എസ്ഐ ജി. ഗോപകുമാർ പറഞ്ഞു.
Read Moreതാമരക്കുളം ഗ്രാമത്തെ നൊമ്പരത്തിലാഴ്ത്തി മരണത്തിലും വേർപിരിയാത്ത കൂട്ടുകാരായി അഖിലും അരുണും
ചാരുംമൂട്: ഒരുമിച്ച് കളിക്കൂട്ടുകാരായി പഠിച്ചു വളരുകയും ഒടുവിൽ മരണത്തിലും വേർപിരിയാതെ യാത്രയായ സുഹൃത്തുക്കളായ വിദ്യാർഥികളുടെ വേർപാട് താമരക്കുളം ഗ്രാമത്തെ നൊന്പരത്തിലാഴ്ത്തി. ചാരുംമൂട് താമരക്കുളം പേരൂർ കാരാഴ്മ രാജി നിവാസിൽ രാജ് ആർ. നായരുടെ മകൻ അഖിൽ(19), താമരക്കുളം വേടരപ്ലാവ് കാത്താടെത്ത് മുരളീധരൻ പിള്ളയുടെ മകൻ അരുണ്‍ (19) എന്നിവരുടെ വേർപാടാണ് ഗ്രാമത്തിന് നൊന്പരമായത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെ ഇവർ സഞ്ചരിച്ച ബൈക്ക് അഴീക്കലിന് സമീപം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും തുടർന്ന് മരത്തിലുമിടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ഇരുവരെയും കരുനാഗപ്പള്ളി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ വീട്ടിൽ നിന്നും ബൈക്കിൽ അഴീക്കൽ ബീച്ച് കാണാൻ പോയതായിരുന്നു. ബീച്ചിൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്പോഴായിരുന്നു അപകടം. അഖിലിന്റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോർച്ചറിയിലും, അരുണിന്റെ മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോർട്ടത്തിനു…
Read Moreവയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ കാൽ മകൻ തല്ലിയൊടിച്ചു; സംഭവ സ്ഥലത്തുനിന്നും പ്രതിയെ ആശുപത്രിയിലെത്തിച്ചത് പോലീസ്
റാന്നി: വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ കാൽ മകൻ തല്ലിയൊടിച്ചു. പരിക്കേറ്റ വെച്ചൂച്ചിറ പരുവ മാടത്തുങ്കൽ വീട്ടിൽ ബിജു ( 37)വിനെ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള ഇയാൾക്ക് പോലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. വയോധിക വീട്ടിൽ തനിച്ചായിരുന്ന സമയത്ത് ഇവിടെയെത്തിയ ബിജു ഇവരെയും കൂട്ടി അടുത്തുള്ള തോട്ടത്തിലേക്ക് പോവുകയായിരുന്നുവെന്ന് പറയുന്നു. ഈ സമയം വീട്ടിലെത്തിയ മകൻ അമ്മയെ കാണാതെ വന്നപ്പോൾ തിരക്കിയിറങ്ങുന്നതിനിടയിലാണ് പീഡനം ശ്രമം കണ്ടത്. തുടർന്ന് യുവാവിനെ ആക്രമിക്കുകയും കാൽ തല്ലിയൊടിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് എത്തിയ പോലീസ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ ബന്ധുക്കളുടെ സഹായം തേടിയെങ്കിലും ആരും എത്തിയില്ല. പിന്നീട് പോലീസ് തന്നെയാണ് ആംബുലൻസ് വരുത്തി ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.
Read Moreവയോധികരെ കബളിപ്പിച്ച് സ്വർണാഭരണങ്ങൾ കവരുന്നയാൾ പിടിയിൽ; സമാനമായ രീതിയിൽ 150ഓളം മോഷണങ്ങൾ നടത്തിയുള്ളതായി പോലീസ്
പന്തളം: വയോധികരെ കബളിപ്പിച്ച് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഹരിപ്പാട് പള്ളിപ്പാട് ആർഡിഒ ചിറയിൽ ശ്യാംകുമാറാണ്(സൂരജ്-39) അറസ്റ്റിലായത്. സമാനമായ രീതിയിൽ 150ഓളം മോഷണങ്ങൾ നടത്തിയിട്ടുള്ള ഇയാൾ ആദ്യമാണ് പോലീസ് പിടിയിലാവുന്നതെന്ന് അടൂർ ഡിവൈഎസ്പി ആർ.ജോസ് അറിയിച്ചു. അടൂർ കോടതിയിൽ ഹാജരാക്കിയ ശ്യാമിനെ റിമാൻഡ് ചെയ്തു. കഴിഞ്ഞ 28ന് പന്തളം കവലയിൽ പൂഴിക്കാട് തവളംകുളം കോളപ്പാട്ട് വീട്ടിൽ രാജമ്മയെ(76) കബളിപ്പിച്ച് ഒരു പവന്റെ വള വാങ്ങിയ ശേഷം ഇയാൾ മുങ്ങിയിരുന്നു. സൗഹൃദം നടിച്ച് പരിചയപ്പെട്ട ശേഷം സഹോദരിയുടെ വിവാഹമാണെന്നും വള വാങ്ങാൻ അളവ് നോക്കാനെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ആഭരണം വാങ്ങിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. ചോദ്യം ചെയ്യലിൽ ഇയാൾ നടത്തിയ മോഷണങ്ങളുടെ പട്ടിക തന്നെയാണ് പോലീസിന് ലഭിച്ചത്. ഏറ്റുമാനൂർ, റാന്നി, പത്തനംതിട്ട, ചെങ്ങന്നൂർ, തിരുവല്ല, പാലാ, കോട്ടയം,…
Read Moreജെസ്നയുടെ തിരോധാനം; അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കണം: ആക്ഷൻ കൗൺസിൽ
റാന്നി: കൊല്ലമുള കുന്നത്തുവീട്ടിൽ ജെസ്ന മരിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കണമെന്ന് ആക്ഷൻ കൗണ്‍സിൽ. കേസന്വേഷണത്തിനു നിലവിലുള്ള തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തികഞ്ഞ പരാജയമാണെന്ന് ആക്ഷൻ കൗണ്‍സിൽ വിലയിരുത്തി. ജെസ്നയെ കാണാതായിട്ട് 79 ദിവസം പിന്നിട്ടും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് യാതൊരു തുന്പും കണ്ടെത്താനായിട്ടില്ല. ഐജി മനോജ് ഏബ്രഹാം സംഘത്തിന്റെ മേൽനോട്ട ചുമതലയിലുണ്ടെങ്കിലും നേരിട്ടുള്ള ഇടപെടൽ ഉണ്ടായിട്ടില്ല. കേസന്വേഷണച്ചുമതലയിൽ നിന്നു ഡിവൈഎസ്പിയെ മാറ്റിനിർത്തുകയും അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കുകയും ചെയ്യണമെന്നാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം കൈമാറും.നിരുത്തരവാദപരമായ അന്വേഷണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ സമരപരിപാടികൾക്ക് രൂപം നൽകാനും തീരുമാനിച്ചു. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്കറിയ അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗങ്ങളായ വക്കച്ചൻ പൗവ്വത്തിൽ, നിഷ അലക്സ്, മീനു ഏബ്രഹാം, ജെയ്നമ്മ തോമസ്, ആക്ഷൻ കൗണ്‍സിൽ നേതാക്കളായ കെ.കെ.എസ്. ദാസ്, ഷാജി കാരക്കാട്ടിൽ,…
Read Moreനെഹ്റുട്രോഫി ജലമേളയിൽ പുതിയ സ്റ്റാർട്ടിംഗ് സംവിധാനം നടപ്പാക്കാൻ തയാർ; പിഴവിന് കാരണം പരിചയ സമ്പന്നരായ ജലോത്സവ നടത്തിപ്പുകാരുടെ അപര്യാപ്ത
ആലപ്പുഴ: നെഹ്റുട്രോഫി ജലമേളയിൽ പുതിയ സ്റ്റാർട്ടിംഗ് സന്പ്രദായം നടപ്പാക്കാൻ തയാറാണെന്ന് കേരള റോവിംഗ് ആൻഡ് പാഡലിംഗ് ബോട്ട് ക്ലബ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. തങ്ങൾ നടപ്പാക്കാനുദ്ദേശിക്കുന്ന സ്റ്റാർട്ടിംഗ് സന്പ്രദായത്തിന്റെ മാതൃകയും പത്രസമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികൾ അവതരിപ്പിച്ചു. 1995 മുതൽ ജലമേളയിൽ നടപ്പാക്കിയിരുന്ന സ്റ്റാർട്ടിംഗ് സന്പ്രദായത്തിലെ പിഴവിന് കാരണം പരിചയ സന്പന്നരായ ജലോത്സവ നടത്തിപ്പുകാരുടെ അപര്യാപ്തതയാണ്. പഴയ സ്റ്റാർട്ടിംഗ് സന്പ്രദായത്തിൽ പോരായ്മയുണ്ടെന്നു പറഞ്ഞ് 2017ലും 2018ലും നടപ്പാക്കിയ ഇലക്ട്രോണിക് സ്റ്റാർട്ടിംഗ് സന്പ്രദായം പരാജയപ്പെടുകയാണുണ്ടായത്. 95 മുതൽ നിലവിലുണ്ടായിരുന്ന സ്റ്റാർട്ടിംഗ് സന്പ്രദായം പരിഷ്കരിച്ച് പരിചയ സന്പന്നരായ ജലോത്സവ നടത്തിപ്പുകാരുടെ സഹകരണത്തോടെ നടപ്പാക്കാൻ കഴിയുന്നതരത്തിലാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നതെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സ്റ്റാർട്ടിംഗിനായി വള്ളങ്ങൾ അണിനിരക്കുന്ന പ്രദേശം മൂന്നായി തിരിച്ച് ചുണ്ടനുകൾക്ക് സുഗമമായി സ്റ്റാർട്ടിംഗ് നടത്താൻ കഴിയുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംവിധാനത്തിൻറെ മാതൃക അവതരിപ്പിച്ച് അസോസിയേഷൻ പ്രസിഡന്റ് സി.ടി.…
Read Moreഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആൾക്കാർ നിൽക്കുന്നിടത്തൊക്കെ ബസ് നിർത്തൽ അവസാനിപ്പിക്കണമെന്ന് പോലീസ്
ആലപ്പുഴ: എവിടെയൊക്കെ ആൾക്കാർ നിൽക്കുന്നുവോ അവിടെയൊക്കെ ബസ് നിർത്തി യാത്രക്കാരെ കയറ്റിയിറക്കുന്ന രീതി അവസാനിപ്പിച്ചില്ലെങ്കിൽ പട്ടണത്തിലെ ഗതാഗതക്കുരുക്കുകൾക്ക് അവസാനമുണ്ടാകില്ലെന്നു ട്രാഫിക് പോലീസ് അധികൃതർ. പാലങ്ങളുടെയും ജംഗ്ഷനുകളുടെയും നൂറുമീറ്റർ മാറി വേണം ബസ് സ്റ്റോപ്പ് എന്നാണ് ചട്ടം. റോഡിൽ മാർഗതടസമുണ്ടാകുന്ന രീതിയിലുള്ള തട്ടുകടകളും വഴിവാണിഭവും നിയമവിരുദ്ധമാണ്. റോഡിലെ അനധികൃത കച്ചവട കേന്ദ്രങ്ങളിലെത്തുന്ന വാഹനങ്ങളും ആൾക്കാരും റോഡിൽ നിരക്കുന്നതിനാൽ അപകടസാധ്യതയും ഏറെയാണ്. നിർദേശം അനുസരിക്കാത്ത ഡ്രൈവർമാരിൽ നിന്നു പിഴയീടാക്കുമെന്നും ലൈസൻസും ബാഡ്ജും ഇല്ലാത്തവരെ ബസുകളിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. പട്ടണത്തിലെ ബസുകളുടെ അനധികൃത സ്റ്റോപ്പ് മൂലമുള്ള ഗതാഗത തടസം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ പോലീസിൽ സമർപ്പിച്ചിട്ടുള്ള നിവേദനങ്ങൾ പരിഗണിച്ച് നടപടികൾ സ്വീകരിക്കാൻ ട്രാഫിക് എസ്ഐയെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. ജംഗ്ഷനുകളുടെ വളവുകളിലും പാലങ്ങളുടെ കയറ്റിയിറക്കങ്ങളിലും അധികൃത സ്റ്റോപ്പുകൾ ഇല്ലാത്തയിടത്ത് ബസുകൾ സദാ അനധികൃതമായി നിർത്തിയിട്ട്…
Read Moreആലപ്പുഴ മെഡിക്കൽ കോളജിൽ നിപ്പ രോഗലക്ഷണങ്ങളുമായി എത്തിയയാൾക്ക് രോഗമില്ലെന്ന് മെഡിസിൻ വിഭാഗം മേധാവി
അന്പലപ്പുഴ: കഴിഞ്ഞ ദിവസം രാത്രി ആലപ്പുഴ മെഡിക്കൽ കോളജിലെ ഐസോലേഷൻ വാർഡിൽ പ്രവേസിപ്പിച്ച 56 കാരനായ അടൂർ സ്വദേശിക്ക് നിപ്പ രോഗലക്ഷണങ്ങളില്ലെന്ന് മെഡിസിൻ വിഭാഗം മേധാവിയുടെ റിപ്പോർട്ട്. കടുത്ത പനിയെ തുടർന്ന് 29 ന് അടുർ ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജില്ല ആശുപത്രിയിലും ചികിത്സയിലായിരുന്നു ഇയാൾ. മെഡിസിൻ വിഭാഗം വിശദമായ പരിശോധന നടത്തി. എച്ച്ഒഡി ഡോ. ടി.ഡി. ഉണ്ണികൃഷ്ണ കർത്ത ഇയാൾക്ക് നിപ്പ വൈറസ് ബാധ ലക്ഷണമില്ലെന്ന റിപ്പോർട്ട് ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാം ലാലിനു കൈമാറിയിട്ടുണ്ട്.ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ വൈറോളജി ലാബിലെ വിദഗ്ധ പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. അടൂർ സ്വദേശി കഴിഞ്ഞ 22 ന് കോഴിക്കോട്ടുള്ള ഭാര്യവീട്ടിൽ പോയി മടങ്ങി വന്നിരുന്നു. 29 നാണ് കഠിനമായ പനി തുടങ്ങിയത്. ഇതും നിപ്പാ സംശയത്തിന് കാരണമായി. തുടർന്ന് നിപ്പ വൈറസ് ബാധമുള്ള പനിയല്ല…
Read Moreമഴ വില്ലനാകുന്നു ; ഡെങ്കി, എലിപ്പനി ഭീഷണിയിൽ പത്തനംതിട്ട; ചിക്തസ തേടിയ അഞ്ചുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരണം
പത്തനംതിട്ട: മഴ ശക്തമായതോടെ ജില്ലയിൽ പനിബാധിതരുടെ എണ്ണത്തിൽ വൻ വർധന. പനി ബാധിച്ച് ഇന്നലെ മാത്രം 320 പേരാണ് വിവിധ സർക്കാർ ആശുപത്രികളിലായി ചികിത്സ തേടിയത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയ എട്ട് പേരില്‍ അഞ്ച് പേർക്കും ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്ക് എലിപ്പനിയും രണ്ട് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എ യും ഒരാള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി യും ഒരാള്‍ക്ക് ചിക്കന്‍പോക്സും സ്ഥിരീകരിച്ചു. വയറിളക്ക രോഗങ്ങള്‍ക്ക് 61 പേര് ചികിത്സ തേടി. കോന്നി, പ്രമാടം പഞ്ചായത്തുകളിലാണ് ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ചത്. ഓമല്ലൂര്‍, ഇലന്തൂര്‍, കോന്നി പഞ്ചായത്തുകളിലാണ് എലിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. പത്തനംതിട്ട നഗരസഭ, വല്ലന, ഇലന്തൂര്‍ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചതെന്നും ഡിഎംഒ അറിയിച്ചു. ജനുവരി മുതൽ ഇന്നലെ വരെ ജില്ലയിൽ 130 പേരിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഒരാഴ്ച മുന്‍പ് മന്ത്രിതല അവലോകനയോഗത്തിൽ 77 പേരിൽ ഡെങ്കിപ്പനി ബാധിച്ചുവെന്നാണ് ആരോഗ്യവകുപ്പ് നൽകിയ കണക്ക്.…
Read More