പ്രസവത്തെത്തുടര്‍ന്നു യുവതി മരിച്ചു; നിലഗുരുതരമായതിനെ തുടർന്ന് സർക്കാർ ആശുപത്രിയിലേക്ക് പറഞ്ഞ് വീട്ട സ്വകാര്യ ആശുപത്രിയുടെ വീഴ്ചയ്ക്കെതിരേ പരാതിയുമായി ബന്ധുക്കൾ

ഹ​​​രി​​​പ്പാ​​​ട്: പ്ര​​​സ​​​വ​​​ത്തെ​​ത്തു​​ട​​​ര്‍ന്നു​​​ണ്ടാ​​​യ ര​​​ക്ത​​​സ്രാ​​​വം മൂ​​​ലം യു​​​വ​​​തി മ​​​രി​​​ച്ചു. താ​​​മ​​​ല്ലാ​​​ക്ക​​​ല്‍ വ​​​ട​​​ക്ക് കാ​​​ട്ടി​​​ല്‍ മാ​​​ര്‍ക്ക​​​റ്റ് മം​​​ഗ​​​ല​​​ശേ​​​രി​​​ല്‍ പീ​​​താം​​​ബ​​​ര​​​ന്‍റെ മ​​​ക​​​ള്‍ നീ​​​തു​​​(അ​​​ശ്വ​​​തി-27)​​​ആണു മ​​​രി​​​ച്ച​​​ത്. പ്ര​​സ​​വ​​ത്തി​​നാ​​യി പ്ര​​വേ​​ശി​​പ്പി​​ച്ച സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽനി​​ന്ന് ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ൽ ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കൊ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​ലെത്തിച്ച നീ​​തു ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍ച്ചെ അ​​ഞ്ച​​ര​​യ്ക്കു മ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഞാ​​​യ​​​റാ​​​ഴ്ച ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​ന്ന​​ര​​യ്ക്കാ​​ണു സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച ഉ​​​ച്ച​​​യ്ക്ക് സി​​​സേ​​​റി​​​യ​​​ന്‍ ന​​​ട​​​ത്തി. ര​​​ണ്ടാ​​​മ​​​ത്തെ പ്ര​​​സ​​​വ​​​മാ​​​യി​​​രു​​​ന്നു. ര​​​ക്ത​​​സ്രാ​​​വം നി​​​ല​​​യ്ക്കാ​​​തെ വ​​​ന്ന​​​തി​​​നാൽ രാ​​​ത്രി പ​​ന്ത്ര​​ണ്ടിനു വീ​​​ണ്ടും ഒ​​​രു ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ കൂ​​​ടി ന​​​ട​​​ത്ത​​ണ​​മെ​​ന്നു ബ​​ന്ധു​​ക്ക​​ളെ അ​​റി​​യി​​ച്ചു.

പി​​ന്നീ​​ട് പു​​​ല​​​ര്‍ച്ച​​യോ​​ടെ ബ​​​ന്ധു​​​ക്ക​​​ളെ വി​​​ളി​​​ച്ചു നി​​​ല വ​​​ഷ​​​ളാ​​​ണെ​​ന്നും കാ​​​ര്‍ഡി​​​യോ​​​ള​​​ജി​​​സ്റ്റും ഗൈ​​​ന​​​ക്കോ​​​ള​​​ജി​​​സ്റ്റു​​മു​​​ള്ള ആ​​​ല​​​പ്പു​​​ഴ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​ക​​​ണ​​​മെ​​​ന്നും അ​​തി​​നു​​വേ​​ണ്ട ഏ​​​ര്‍പ്പാ​​​ടു​​​ക​​​ള്‍ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും പ​​​റ​​​ഞ്ഞു. വെ​​​ന്‍റി​​​ലേ​​​റ്റ​​​ര്‍ സൗ​​​ക​​​ര്യ​​​മു​​​ള്ള ആം​​​ബു​​​ല​​​ന്‍സി​​​ല്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലേ​​​ക്ക് അ​​​യയ്​​​ക്കു​​​ക​​​യും ചെ​​യ്തു.

എ​​​ന്നാ​​​ല്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ യാ​​​തൊ​​​രു അ​​​റി​​​യി​​​പ്പും ന​​​ല്‍കി​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നു ബ​​​ന്ധു​​​ക്ക​​​ള്‍ പ​​​റ​​ഞ്ഞു. നീ​​​തു​​​വി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് വെ​​​ന്‍റി​​ലേ​​​റ്റ​​​ര്‍ ഒ​​​ഴി​​​വു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. സു​​​ഖം പ്രാ​​​പി​​​ച്ചു വ​​​രു​​​ന്ന ഒ​​​രു രോ​​​ഗി​​​യെ മാ​​​റ്റി​​​യി​​​ട്ടാ​​​ണ് നീ​​​തു​​​വി​​​നെ വെ​​​ന്‍റി​​ലേ​​​റ്റ​​​റി​​​ലാ​​​ക്കി​​​യ​​​ത്.

ആ​​​ല​​​പ്പു​​​ഴ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ ഡോ​​​ക്ട​​​ര്‍മാ​​​ര്‍ കി​​​ണ​​​ഞ്ഞു പ​​​രി​​​ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും നീ​​​തുവിന്‍റെ ജീവൻ രക്ഷിക്കാനായില്ല. മൃ​​​ത​​​ദേ​​​ഹം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി മോ​​​ര്‍ച്ച​​​റി​​​യി​​​ലേ​​​ക്കു മാ​​​റ്റി. ഭ​​​ര്‍ത്താ​​​വ്: സു​​​ധീ​​​ഷ്. മ​​​ക​​​ള്‍: വി​​​സ്മ​​​യ(​​​ആ​​​റ്). അ​​​മ്മ: കോ​​​മ​​​ള​​​വ​​​ല്ലി. സം​​​ഭ​​​വം സം​​​ബ​​​ന്ധി​​​ച്ച് ബ​​​ന്ധു​​​ക്ക​​​ള്‍ ഹ​​​രി​​​പ്പാ​​​ട് പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ൽ​​കി.

Related posts