ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡ് യാ​ർ​ഡ് ത​ക​ർ​ന്നു;   കോൺക്രീറ്റ് തകർന്ന്  കമ്പി​ക​ൾ പുറത്തേക്ക് ഉയർന്ന് നിൽക്കുന്നത് യാ​ത്ര​ക്കാ​ർ​ക്കു ഭീ​ഷ​ണി​യാ​കുന്നു

റാ​ന്നി: ഇ​ട്ടി​യ​പ്പാ​റ​യി​ലെ ത​ക​ർ​ന്ന സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഉ​യ​ര്‍​ന്ന് നി​ൽ​ക്കു​ന്ന ഇ​രു​മ്പു​ക​മ്പി​ക​ൾ അ​പ​ക​ടം വി​ത​യ്ക്കു​ന്നു. കോ​ൺ​ക്രീ​റ്റ് ത​ക​ർ​ന്ന​തി​നേ​ത്തു​ട​ർ​ന്ന് തെ​ളി​ഞ്ഞു നി​ൽ​ക്കു​ന്ന ക​മ്പി​ക​ളാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും വി​ന​യാ​കു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലേ​ക്കും ക​യ​റി പ്പോകു​ന്ന വ​ഴി കൂ​ടി​യാ​ണി​ത്. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രും നൂ​റി​ൽ​പ​രം ബ​സു​ക​ളും ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്നു.

കൂ​ടാ​തെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലേ​ക്ക് നി​ര​വ​ധി സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്നു​ണ്ട്. പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള ബ​സ് സ്റ്റാ​ൻ​ഡ് ശ​രി​യാ​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി. ഇ​പ്പോ​ൾ മ​ഴ മാ​റി നി​ൽ​ക്കു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ പ​ണി​ക​ൾ​ക്കു സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടും ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടി​ല്ല.

ക​മ്പി​യി​ൽ ത​ട്ടി നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് മു​മ്പ് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി സ്റ്റാ​ൻ​ഡി​ലെ അ​പ​ക​ടാ​വ​സ്ഥ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​പ്പോ​ൾ മൂ​ന്ന് ഭാ​ഗ​ങ്ങ​ളി​ലാ​യി ക​മ്പി തെ​ളി​ഞ്ഞു നി​ൽ​ക്കു​ന്നു.

Related posts