നൗഷാദ് മാങ്കാംകുഴി ചാരുംമൂട്: പെയിന്റിംഗ് തൊഴിലാളിയുടെ വീട്ടുമുറ്റത്തെ കിണർ കൗതുകമാകുന്നു.പെയിന്റ് നിറച്ച ബക്കറ്റിൻറ്റെ മാതൃകയിൽ പെയിന്റടിക്കാൻ ഉപയോഗിക്കുന്ന റോളാറോടുകൂടിയ കിണറാണ് കാഴചക്കാർക്ക് ഇപ്പോൾ കൗതുകമായി മാറിയിരിക്കുന്നത്.പെയിന്റിംഗ് ജോലികൾ കാരാറെടുത്ത് ചെയ്യുന്ന വെട്ടിയാർ നാലുമുക്കിന് സമീപം മാങ്കാംകുഴി ആലിൻറ്റെ തെക്കേതിൽ ഷിഹാബ് എന്നയാൾ പുതിയതായി പണികഴിപ്പിച്ച വീടിൻറ്റെ മുന്നിലാണ് ഈ കൗതുക കിണർ നിർമ്മിച്ചിട്ടുള്ളത്. താഴ്ചയുള്ള കിണറിന് മുകളിൽ കോണ്‍ക്രീറ്റ് തൊടികൾ സ്ഥാപിച്ച ശേഷം അതിനു പുറം ഭാഗം പെയിന്റ് ബക്കറ്റ് മാതൃകയിൽ നിർമിക്കുകയും അനുയോജ്യമായ നിറം നൽകുകയുമായിരുന്നു.ബക്കറ്റിന് സാധാരണ നിലയിലുള്ള കന്പികൊണ്ടുള്ള പിടിയും കിണറിന് നൽകിയിട്ടുണ്ട് .ഒറ്റ നോട്ടത്തിൽ പെയിന്റ് ബക്കറ്റ് ആണെന്ന് തോന്നിപോകും. ഇന്നലെയായിരുന്നു ഷിഹാബിൻറ്റെ പുതിയ വീടിൻറ്റെ ഗൃഹപ്രവേശം.ഇതിൽ പങ്കെടുക്കാനെത്തിയവരുടെയെല്ലാം പ്രാധാന ആകർഷണം വീട്ടുമുറ്റത്തെ കിണറായിരുന്നു .പെയിന്റിംഗ് ജോലികളാണ് ഷിഹാബിൻറെ ജീവിതത്തിന് വഴികാട്ടിയായിതീർന്നത്.അതിനാൽ ആ തൊഴിലിനോടുള്ള നന്ദി സൂചകമായിട്ടാണ് പെയിന്റിംഗ് ബക്കറ്റ് മാതൃകയിൽ കിണർ…
Read MoreCategory: Alappuzha
മാർത്താണ്ഡം കായലിലെ കൈയേറ്റം; തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനി തോമസ് പൊളിച്ചു തുടങ്ങി
ആലപ്പുഴ: മാർത്താണ്ഡം കായലിലെ അനധികൃത നിർമാണം മുൻ മന്ത്രി തോമസ് ചാണ്ടി പൊളിച്ചുമാറ്റി. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനി തന്നെയാണ് അനധികൃത നിർമാണം പൊളിച്ചു നീക്കിയത്. സർക്കാർ നടപടി തുടങ്ങിയതിന് പിന്നാലെയാണ് പൊളിച്ചുനീക്കൽ. നാല് ഏക്കറിലേറെ സ്ഥലത്ത് സ്ഥാപിച്ച കോൺക്രീറ്റ് തൂണുകളും സ്ലാബുകളുമാണ് നീക്കിയത്. നിലം നികത്താനായാണ് കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചത്. നികത്തിയ സ്ഥലത്തിട്ട മണ്ണും നീക്കം ചെയ്തിട്ടുണ്ട്.
Read Moreആ എറ്റിഎം ശാഖ ഞങ്ങളുടെ ഉത്തരവാദിത്വത്തിലുള്ളതല്ല! എസ്ബിഐയുടെ എടിഎമ്മില്‍ നിന്നും കിട്ടിയത് കീറിയ നോട്ടുകള്‍, ബാങ്കിനും വേണ്ട, മാനേജര്‍ തടിതപ്പി
കോഴഞ്ചേരി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എറ്റിഎം കൗണ്ടറിലൂടെ ഇടപാടുകാർക്കു ലഭിക്കുന്ന നോട്ടുകൾ കീറിയതും മാറിയെടുക്കാൻ കഴിയാത്തതുമാണെന്നും പരാതി. തിരുവല്ല – കുന്പഴ സംസ്ഥാന പാതയിലെ പുല്ലാട് – മാടോലിൽ പടിക്കൽ ജംഗ്ഷനിലുള്ള എസ്ബിഐയുടെ എറ്റിഎം കൗണ്ടറിൽനിന്ന് കഴിഞ്ഞ കഴിഞ്ഞ ദിവസമാണ് പുല്ലാട് ശാഖയിലെ ഒരു ഇടപാടുകാരൻ 25,000 രൂപ പിൻവലിച്ചത്. തനിക്ക് ലഭിച്ച നോട്ടുകളിൽ 2000 ന്റെ മൂന്ന് നോട്ടുകൾ കീറിയതായിരുന്നെന്നും കീറിയത് മറയ്ക്കുന്നതിനായി വെളള പേപ്പർ ഒട്ടിച്ചതായിരുന്നെന്നും പറയുന്നു. കീറിയ നോട്ടുകൾ എസ്ബിഐയുടെ പുല്ലാട് ശാഖയിലെ മാനേജരെ കാണിക്കുകയും പരാതിപ്പെടുകയും ചെയ്തപ്പോൾ പുല്ലാട് – മാടോലി ജംഗ്ഷനിലുള്ള എറ്റിഎം ശാഖ തങ്ങളുടെ ഉത്തരവാദിത്വത്തിലും ചുമതലയിലുള്ളതല്ലെന്നും ഇവിടെ പണം നിക്ഷേപിക്കാനുള്ള അവകാശം ഒരു സ്വകാര്യ സ്ഥാപനത്തിന് ആണെന്നും പറഞ്ഞ് മാനേജർ തടിതപ്പിയെന്നാണ് പരാതി. കീറിയ നോട്ടുകൾ മാറണമെങ്കിൽ തിരുവല്ലയിലെ കഐസ്ആർടിസി ബസ് ഡിപ്പോയുടെ എതിർവശത്തുളള എസ്ബിഐയുടെ…
Read Moreആ പേടിയൊക്കെ പോയി; കൊടും വരൾച്ചയിൽ അന്നം മുട്ടിയ കൊക്കുകൾ കാക്കകളെ തുരത്തി ജനവാസകേന്ദ്രത്തിലേക്ക്
ഹരിപ്പാട്: കൊടുംവരൾച്ചയിൽ വന്യജീവികൾ കാടിറങ്ങിയതു പോലെ, കൊക്കുകൾ തങ്ങളുടെ ആവാസകേന്ദ്രങ്ങൾ വിട്ട് തീറ്റ തേടി ജനബാഹുല്യമുള്ള പ്രദേശങ്ങളിലേക്കിറങ്ങി. വരൾച്ചയുടെ നീരാളിപ്പിടിത്തത്തിൽ അകപ്പെട്ട് പുഴകളും നെൽപ്പാടങ്ങളും ക്രമാതീതമായി വറ്റി വരണ്ടതോടെയാണ് കൊക്കുകൾ നാട്ടിലിറങ്ങിയത്. ചെറുമീനുകളെയും ജലജീവികളേയും ഭക്ഷിച്ചിരുന്നു ഇത്തരം പക്ഷികൾ അന്നം മുട്ടിയതോടെ കൂട്ടത്തോടെ നാട്ടിലിറങ്ങുകയായിരുന്നു. മനുഷ്യരുമായി ഏറെ അകലം പാലിച്ചിരുന്ന ഇവ തീറ്റ തേടി അപ്പർ കുട്ടനാട്, ഓണാട്ടുകര, തീരദേശ മേഖലകളിലെ വീടുകളുടെ അടുക്കള വാതിൽക്കൽവരെയെത്തി. റോഡരികിലെ മത്സ്യവിൽപ്പന കേന്ദ്രങ്ങളിൽ ആധിപത്യം പുലർത്തിയിരുന്ന കാക്കകളെ തുരത്തിയാണ് പല പ്രദേശങ്ങളും കൊക്കുകൾ കൈയടക്കിയത്. ഇരതേടിയെത്തുന്ന പക്ഷികളെ വേട്ടയാടുന്ന സംഘങ്ങളും പ്രദേശത്ത് സജീവമാണ്. കുട്ടനാടൻ മേഖലയിൽ മാത്രം കണ്ടിരുന്ന പ്രത്യേക ഇനം കൊക്ക്(കരിമുണ്ടി) ഏതാണ്ട് വംശനാശം സംഭവിച്ചു കഴിഞ്ഞു. ഇര തേടി എത്തുന്ന പക്ഷികളെ വേട്ടയാടുന്ന ക്രൂരത ദുഃഖകരമെന്ന് പക്ഷിസ്നേഹികൾ വിലപിക്കുന്പോഴും പക്ഷിവേട്ട നിർബാധം തുടരുകയാണ്.
Read Moreബിജെപിയെ തോൽപിക്കാൻ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നത് ആശയപാപ്പരത്തം: എം.ടി.രമേശ്
ചെങ്ങന്നൂർ: ബിജെപിയെ തോൽപ്പിക്കാൻ കോണ്‍ഗ്രസിന് വോട്ടുചെയ്യുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സിപിഎമ്മിന്റെ ആശയ പാപ്പരത്തമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. കോടിയേരിയുടെ ഈ സിദ്ധാന്തം ആദ്യം പ്രാവർത്തികമാക്കുന്നത് ചെങ്ങന്നൂരായിരിക്കുമോയെന്ന് സിപിഎം വ്യക്തമാക്കണം. കോണ്‍ഗ്രസിനെ വിജയിപ്പിക്കലാണ് നയമെങ്കിൽ ചെങ്ങന്നൂരിലെ സ്ഥാനാർഥിയെ സിപിഎം പിൻവലിക്കണം. രാജ്യത്ത് ആകെ 20 ലോക്സഭാ സീറ്റുകളിൽ മാത്രം വോട്ടുകളുള്ള സിപിഎമ്മിന് ബിജെപിയെ എതിർക്കാൻ സാധിക്കില്ല. അതിനാൽ സിപിഎം പിരിച്ചുവിട്ട് കോണ്‍ഗ്രസിൽ ലയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Moreഎൻഡിഎയുമായി ബന്ധം വേർപ്പെടുത്താൻ ഒരുങ്ങി ബിഡിജെഎസ്; മറ്റ് മുന്നണികളുമായി ചർച്ച നടത്തിയെന്ന് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്
ആലപ്പുഴ: എൻഡിഎയുമായി ബന്ധം വേർപ്പെടുത്താൻ ഒരുങ്ങി ബിഡിജെഎസ്. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് മറ്റ് മുന്നണികളുമായി ചർച്ചകൾ നടന്നിട്ടുണ്ടെന്ന് ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. ബിജെപി വാഗ്ദാനം ചെയ്ത പദവികൾക്കായി ഇത്രയും കാലം കാത്തിരുന്നിട്ടും നിരാശയാണ് ഫലമെങ്കിൽ കടുത്ത തീരുമാനങ്ങളുണ്ടാകും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മുൻപ് പ്രശ്നങ്ങൾ പരിഹരിക്കുന്നമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreആലപ്പുഴയിൽ വാഹനാപകടത്തിൽ അച്ഛനും രണ്ടു മക്കളും മരിച്ചു; ഭാര്യയെഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ; അപകടം ഇന്ന് പുലർച്ചെ തോട്ടപ്പള്ളിയിൽ
ആലപ്പുഴ: തോട്ടപ്പള്ളിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. തോട്ടപ്പള്ളി കൽപ്പകവാടിയിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ചാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരായ കരുനാഗപ്പള്ളി സ്വദേശി ബാബു (48) മക്കളായ അഭിജിത്ത് (18), അമർജിത്ത് (16) എന്നിവരാണ് മരിച്ചത്. ബാബുവിന്റെ ഭാര്യ ലിസിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreനീക്കം ചെയ്യാൻ ആളില്ലാതെ ചിറ്റാർ മാർക്കറ്റിൽ മാലിന്യക്കൂമ്പാരം; വ്യാപാരികൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു
ചിറ്റാർ: ചിറ്റാർ മാർക്കറ്റിൽ മാലിന്യങ്ങൾ കൂടിക്കിടക്കുന്നത് വ്യാപാരികൾക്കും യാത്രക്കാർക്കും ഒരേപോലെ ഭീഷണിയാകുന്നു. ചിറ്റാർ മാർക്കറ്റിന്റെ പല ഭാഗങ്ങളിലും മാലിന്യം കൂന്പാരമായി മാറിയിട്ടുണ്ട്. ദുർഗന്ധവും അസഹ്യമാണ്. മാർക്കറ്റിലെ ദുർഗന്ധം കാരണം ചിറ്റാർ സ്റ്റാൻഡിൽ ബസ് കാത്ത് നിൽക്കുന്നവർക്കു പോലും മൂക്ക് പൊത്താതെ നിൽക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. മത്സ്യാവശിഷ്ടങ്ങളാണ് മാർക്കറ്റിൽ ഏറെയും കുമിഞ്ഞു കൂടുന്നത്. കവറുകളിലാക്കിയ മാലിന്യങ്ങളും മാർക്കറ്റിനുള്ളിൽ തള്ളാറുണ്ടന്ന് വ്യാപാരികൾ പറയുന്നു. പഞ്ചായത്തിൽ നിന്ന് മൂന്ന് ദിവസം കൂടുന്പോഴാണ് മാലിന്യം നീക്കം ചെയ്തിരുന്നത്. എന്നാൽ കുറെ ദിവസങ്ങളായി മാലിന്യം നീക്കം ചെയ്യാൻ സാധിക്കാത്തത് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കി. എന്നാൽ ദിവസേന അടിഞ്ഞു കൂടുന്ന മാലിന്യങ്ങൾ പഞ്ചായത്ത് മുൻകൈയെടുത്ത് നീക്കം ചെയ്യണമെന്നാണ് നാട്ടുകാടെയും ആവശ്യം. രണ്ട് ദിവസം തുടർച്ചയായി മഴ പെയ്താൽ മാലിന്യങ്ങൾ ചീഞ്ഞളിയുന്നതാണ് നിലവിൽ ദുർഗന്ധം വമിക്കുന്നതിനു പ്രധാന കാരണം. മാലിന്യങ്ങൾ കത്തിക്കുന്നതുമൂലം പരിസരപ്രദേശങ്ങളിൽ വിഷപ്പുകയും ഉയരുന്നു.
Read Moreസർക്കാരുകൾക്കെതിരേ പ്രതികരിക്കാനുള്ള അവസരമായി ഉപതെരഞ്ഞെടുപ്പിനെ കാണണം: ഉമ്മൻചാണ്ടി
ചെങ്ങന്നൂർ: ബിജെപി- സിപിഎം അവകാശവാദങ്ങൾ കണക്കിലെടുക്കാതെ കേന്ദ്രസംസ്ഥാന സർക്കാരുടെ പ്രവൃത്തികൾക്കെതിരെ പ്രതികരിക്കുവാനുള്ള അവസരമായി ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനെ കാണണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരള രാഷ്ട്രീയത്തിൽ ചെങ്ങന്നൂർ നിർണ്ണായകമായ പങ്കാണ് വഹിക്കുവാൻ പോകുന്നത്. മദ്യമൊഴുക്കി അണികളെ തുറന്നുവിട്ട് മനുഷ്യനെ കൊല്ലുന്ന സർക്കാർ അരി കൊടുക്കുവാൻ തയാറാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഡി.വിജയകുമാറിനെ വിജയിപ്പിച്ചാൽ ജീവിതകാലത്തിലൊരിക്കലും, പാർട്ടിയേയും, മുന്നണിയേയും, ജനങ്ങളേയും, ഒരിക്കലും വഞ്ചിക്കുകയില്ലെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
Read Moreചെങ്ങന്നൂരിൽ എൽഡിഎഫ് ജയിച്ചാൽ കേരളത്തിൽ മദ്യമൊഴുകുമെന്ന് രമേശ് ചെന്നിത്തല
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചാൽ കേരളത്തിൽ മദ്യമൊഴുകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെങ്ങന്നൂർ യുഡിഎഫ് ഉപതെരഞ്ഞെടുപ്പ് കണ്വെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യ ഷാപ്പുകൾ തുറക്കാനുള്ള കാലതാമസം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഒന്നുകൊണ്ട് മാത്രമാണ്. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചാൽ ഗ്രാമങ്ങൾ തോറും മദ്യഷാപ്പുകൾ ആരംഭിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. മെട്രോ, വിഴിഞ്ഞം, കണ്ണൂർ എയർപോർട്ട്, ഹൈവേ വികസനം എന്നിവയെല്ലാം യുഡിഎഫിന്റെ സംഭാവനയാണ്. എൽഡിഎഫിന്റെ 23 മാസക്കാലത്തെ ഭരണത്തിൽ 23 രാഷ്ട്രീയ കൊലപാതങ്ങളാണുണ്ടായത്. സിപിഎമ്മും ബിജെപിയും ആളുകളെ കൊന്നുകൊണ്ടിരിക്കുകയാണ്. ആളുകളെ കൊല്ലുന്ന രാഷ്ട്രീയം ഇനിയും വേണോയെന്ന് ജനങ്ങൾ തീരുമാനിക്കണം. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള അവസരമാണ് ഈ ഉപതെരഞ്ഞെടുപ്പ്. ഈ സർക്കാർ കേരളത്തിലെ ഓരോ പൗരനേയും 60950 രൂപയുടെ കടക്കാരനാക്കി മാറ്റിയിരിക്കുകയാണ്. പൊതുമേഖല സ്ഥാനപനങ്ങൾ ലാഭത്തിലാണെന്ന് പറയുന്നത് ഉൗതിപ്പെരുപ്പിച്ച കണക്കുകളാണ്. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചാൽ ഇന്ത്യയിലെ അവസാനത്തെ…
Read More