നോ​മ്പു​കാ​ല ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം; അ​ഗ​തി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി വൈ​എം​സി​എ​യു​ടെ കൈ​ത്താ​ങ്ങ്

ക​രു​വ​ഞ്ചാ​ൽ: നോ​മ്പു​കാ​ല ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​നാ​ഥ​രും ആ​ലം​ബ ര​ഹി​ത​രു​മാ​യ​വ​ർ​ക്ക് കൈ​ത്താ​ങ്ങേ​കി വൈ​എം​സി​എ ക​ണ്ണൂ​ർ സ​ബ് റീ​ജ​ണ​ൽ. വി​വി​ധ യൂ​ണി​റ്റു​ക​ൾ മു​ഖേ​ന സ​മാ​ഹ​രി​ച്ച ര​ണ്ട​ര ട​ണ്ണി​ലേ​റെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ജി​ല്ല​യി​ലെ വി​വി​ധ അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്കും നാ​ൽ​പ​തി​ല​ധി​കം നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കും വി​ത​ര​ണം ചെ​യ്തു. വെ​മ്പു​വ തെ​രേ​സാ ഭ​വ​ൻ, പൂ​പ്പ​റ​മ്പ് മ​രി​യ ഭ​വ​ൻ, ചെ​മ്പേ​രി ക​രു​ണാ​ല​യം, ചാ​ണോ​ക്കു​ണ്ട് കാ​രു​ണ്യ​ഭ​വ​ൻ, ആ​ശാ​ൻ​ക​വ​ല തി​രു​ര​ക്താ​ശ്ര​മം, വി​ള​മ​ന പ്രൊ​വി​ഡ​ൻ​സ് ഹോം, ​പു​ളി​ങ്ങോം സ്നേ​ഹ​ഗി​രി, ത​ല​വി​ൽ ഗു​ഡ് സ​മ​രി​റ്റ​ൻ, ചെ​മ്പ​ന്തൊ​ട്ടി ഗു​രു​കു​ലം, ചെ​ങ്ങ​ളാ​യി സ​മ​രി​റ്റ​ൻ എ​ന്നി​വ​യാ​ണ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും കൈ​മാ​റി​യ അ​ഗ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ. വൈ​എം​സി​എ ക​ണ്ണൂ​ർ സ​ബ്‌ റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ ബെ​ന്നി ജോ​ൺ ചേ​രി​യ്ക്ക​ത്ത​ട​ത്തി​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ജി ജോ​സ​ഫ്, വൈ​എം​സി​എ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ കെ.​എം. തോ​മ​സ്, പി.​എ. ബേ​ബി, വൈ​എം​സി​എ ക​രു​വ​ഞ്ചാ​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പോ​ൾ ജോ​ർ​ജ്, വൈ​എം​സി​എ പ​യ്യാ​വൂ​ർ യൂ​ണി​റ്റ്…

Read More

പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം: അ​ധ്യാ​പ​ക​ന് 36 വ​ർ​ഷം ക​ഠി​ന ത​ട​വും ര​ണ്ടു ല​ക്ഷം പി​ഴ​യും

ത​ല​ശേ​രി: പ​ത്തു വ​യ​സു​കാ​ര​നെ പ​ല​ത​വ​ണ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന കേ​സി​ൽ മ​ദ്ര​സ അ​ധ്യാ​പ​ക​ന് വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 36 വ​ർ​ഷം ക​ഠി​ന​ത​ട​വും 2,05,000 രൂ​പ പി​ഴ​യും. മ​ദ്ര​സ അ​ധ്യാ​പ​ക​നും കൂ​ത്തു​പ​റ​ന്പിലെ ഒരു എ​ൽ​പി സ്കൂ​ളിലെ അ​ധ്യാ​പ​ക​നു​മാ​യ കോ​ട്ട​യം മൗ​വ്വേ​രി​യി​ലെ സി. ​മു​നീ​റി​നെ​യാ​ണ് (46) ത​ല​ശേ​രി അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി എം.​ടി. ജ​ല​ജാ​റാ​ണി ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഏ​ഴു മാ​സം അ​ധി​ക ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം.2014 മു​ത​ൽ 2016 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി മ​ദ്ര​സ വി​ദ്യാ​ർ​ഥി​യാ​യ പ​ത്തു വ​യ​സു​കാ​ര​ൻ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. പീ​ഡ​ന​വി​വ​രം പു​റ​ത്തു പ​റ​ഞ്ഞാ​ൽ കൊ​ന്നു ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. ക​തി​രൂ​ർ പോ​ലീ​സ് ക്രൈം 199 199/17 ​ന​മ്പ​റാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ശി​ക്ഷ. പോ​ക്സോ ആ​ക്ട് പ്ര​കാ​രം 25 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ…

Read More

ആ​ന​ പ്ര​തി​രോ​ധ മ​തി​ൽ ത​ക​ർ​ത്തു; കേ​ള​ക​ത്ത് കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ

കേ​ള​കം: 15 വ​ർ​ഷ​ത്തി​നി​ട​യി​ൽ ആ​ദ്യ​മാ​യി ആ​ന​പ്ര​തി​രോ​ധ മ​തി​ൽ ത​ക​ർ​ത്ത് ജ​ന​വാ​സ​മേ​ഖ​ല​യി​ൽ എ​ത്തി​യ കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു.കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ ചെ​ട്ടി​യാം​പ​റ​മ്പ് ന​രി​ക്ക​ട​വി​ലാ​ണ് ആ​ന​പ്ര​തി​രോ​ധ മ​തി​ൽ ത​ക​ർ​ത്ത​ത്. മ​തി​ലി​നി​ട​യി​ലെ ക​രി​ങ്ക​ൽ ഭി​ത്തി​യാ​ണ് കാ​ട്ടാ​ന ത​ക​ർ​ത്ത​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. കൂ​ട്ട​മാ​യി എ​ത്തി​യ കാ​ട്ടാ​ന​ക​ൾ മ​തി​ലി​ന്‍റെ ക​രി​ങ്ക​ൽ ഭി​ത്തി​ക​ൾ തു​ട​ർ​ച്ച​യാ​യി ഇ​ടി​ച്ച് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. ത​ക​ർ​ന്നു​വീ​ണ ക​രി​ങ്ക​ൽ ച​വി​ട്ടി മ​തി​ലി​നു മു​ക​ളി​ലൂ​ടെ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു.ന​രി​ക്ക​ട​വ് സ്വ​ദേ​ശി തു​രു​ത്തി കാ​ട്ടി​ൽ ജോ​ർ​ജി​ന്‍റെ വാ​ഴ, തെ​ങ്ങ് തു​ട​ങ്ങി​യ വി​ള​ക​ളാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ വ​ള​യം​ചാ​ൽ മു​ത​ൽ ക​രി​യം കാ​പ്പു വ​രെ​യു​ള്ള പ​തി​നൊ​ന്ന​ര കി​ലോ​മീ​റ്റ​റാ​ണ് ആ​ന​പ്ര​തി​രോ​ധ മ​തി​ൽ നി​ർ​മി​ച്ച​ത്. 2015 ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് മ​തി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.മ​തി​ൽ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യ​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് മ​തി​ൽ ത​ക​ർ​ത്ത് കാ​ട്ടാ​ന ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്തു​ന്ന​ത്. മൂ​ന്നു​ത​വ​ണ മ​തി​ൽ ക​ട​ന്ന ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്തി​യെ​ങ്കി​ലും ഇ​തെ​ല്ലാം മ​തി​ലി​ന്‍റെ…

Read More

ധ​ർ​മ​ട​ത്തെ സി​പി​എം അ​ധാ​ർ​മി​ക​ത​യു​ടെ കേ​ന്ദ്ര​മാ​ക്കി മാ​റ്റിയെന്ന് മേയർ വി.​വി. രാ​ജേ​ഷ്

കൂ​ത്തു​പ​റ​മ്പ്: ധ​ർ​മ​ടം പ്ര​ദേ​ശ​ത്തെ അ​ധാ​ർ​മി​ക​ത​യു​ടെ കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​നു​ള്ള നീ​ക്ക​മാ​ണ് സി​പി​എം ന​ട​ത്തു​ന്ന​തെ​ന്ന് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ വി.​വി. രാ​ജേ​ഷ്. സി​പി​എ​മ്മി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ധ​ർ​മ്മ​ടം നി​യോ​ജ​ക മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​ര​ഞ്ജി​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം പ​ടു​വി​ലാ​യി​യി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​പി.​ഹ​രീ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​ഡി​എ ധ​ർ​മ്മ​ടം നി​യോ​ജ​ക​മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി കെ.​ര​ഞ്ജി​ത്ത്, ഒ​ബി​സി മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ജ​യ​ൻ വ​ട്ടി​പ്രം, വി​പി​ൻ ഐ​വ​ർ​കു​ളം, ആ​ർ. ഷം​ജി​ത്ത്, അ​ജ​യ​കു​മാ​ർ മീ​നോ​ത്ത്, പി.​അ​ജ​യ​ൻ, സ​ജേ​ഷ് പ​ടു​വി​ലാ​യി, സ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ടു​വി​ലാ​യി ഷാ​ജി​യു​ടെ സ്മൃ​തി കു​ടീ​ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി.

Read More

ആ​ല​ക്കോ​ട് ടൗ​ണി​ലേ​ക്ക് കൊ​റി​യ​ർ വ​ഴി എം​ഡി​എം​എ; ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

ആ​ല​ക്കോ​ട്: കൊ​റി​യ​ർ വ​ഴി എം​ഡി​എം​എ എ​ത്തി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടുപേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ല​ക്കോ​ട് സ്വ​ദേ​ശി എം.​കെ.​ അ​ദ്വൈ​ത് (21), വെ​ള്ളാ​ട് സ്വ​ദേ​ശി അ​ഖി​ൽ ജ്യോ​തി​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രി​ൽ നി​ന്നും ആ​ല​ക്കോ​ടേ​ക്ക് കൊ​റി​യ​ർ വ​ഴി എം​ഡി​എം​എ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 12.510 ഗ്രാം ​എം​ഡി​എം​എ​യാ​ണ് കൊ​റി​യ​ർ വ​ഴി എ​ത്തി​ച്ച​ത്. യു​വാ​ക്ക​ളെ കു​റി​ച്ച് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​റി​യ​ർ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ പോ​ലീ​സ് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. മ​ല​യോ​ര​ത്തേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന എം​ഡി​എം​എ​യാ​ണ് കൊ​റി​യ​ർ വ​ഴി എ​ത്തി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ആ​ല​ക്കോ​ട് എ​സ്ഐ പ്ര​വീ​ൺ, എ​എ​സ്ഐ​മാ​രാ​യ മു​നീ​ർ, ഹ​രി​പ്ര​സാ​ദ്, എ​സ്‌​സി​പി​ഒ​മാ​രാ​യ അ​ഷ​റ​ഫ്, ജാ​ബി​ർ, റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഡാ​ൻ​സാ​ഫ് ടീം ​ഉ​ൾ​പ്പ​ടെ​യു​ള്ള സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

Read More

ക​ണ്ണൂ​രി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് 62 പ​വ​ൻ ക​വ​ര്‍​ന്നു, സി​സി​ടി​വി​യി​ൽ തെ​ളി​ഞ്ഞ​ത് മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യ ക​ള്ള​ൻ; പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ

പെ​രി​ങ്ങോം: പൂ​ട്ടി​യി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ര്‍​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ന​ഷ്‌​ട​മാ​യ​ത് 62 പ​വ​ന്‍റെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍. എ​ര​മം-​കു​റ്റൂ​രി​ലെ ന​ഫീ​സ മ​ന്‍​സി​ലി​ല്‍ പ​രേ​ത​നാ​യ അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍റെ ഭാ​ര്യ കെ.​കെ. ന​ഫീ​സ​യു​ടെ വീ​ട്ടി​ല്‍ ന​ട​ന്ന ക​വ​ര്‍​ച്ച​യി​ലാ​ണ് 62 പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്‌​ട​മാ​യ​ത്. അ​ഞ്ച​ര​ക്ക​ണ്ടി​യി​ലെ ബ​ന്ധു​വീ​ട്ടി​ലെ പെ​രു​ന്നാ​ളാ​ഘോ​ഷ​ത്തി​നാ​യി വീ​ട് പൂ​ട്ടി​പ്പോ​യ ന​ഫീ​സ​യും നാ​ലു​മ​ക്ക​ളും ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ലെ കി​ണ​റ്റി​ല്‍​നി​ന്നു വെ​ള്ള​മെ​ടു​ക്കു​ന്ന​തി​നു​ള്ള കി​ളി​വാ​തി​ല്‍ ത​ക​ര്‍​ത്താ​ണ് മോ​ഷ്ടാ​വ് വീ​ടി​ന​ക​ത്ത് ക​യ​റി​യ​തെ​ന്നാ​ണു നി​ഗ​മ​നം. കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ല്‍ ബാ​ഗി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ര്‍​ന്ന​ത്. 62 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്‌​ട​മാ​യെ​ന്ന ന​ഫീ​സ​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി പി.​എ​ല്‍. ഷൈ​ജു, സ്‌​റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​കെ. മു​കു​ന്ദ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡോ​ഗ് സ്‌​ക്വാ​ഡും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും സം​ഭ​വ​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​മീ​പ​ത്തെ…

Read More

കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ ഇ​ട​തു​മു​ന്ന​ണി​യു​ടെ വി​ക​സ​ന മു​ര​ടി​പ്പി​ന് അറു​തി​വ​രു​ത്തു​മെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​പി

പാ​നൂ​ർ: ക​ഴി​ഞ്ഞ ഒ​രു പ​തി​റ്റാ​ണ്ട് സം​സ്ഥാ​ന​ത്ത് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ന്ത്രി​യും എം​എ​ൽ​എ​യു​മൊ​ക്കെ ഉ​ണ്ടാ​യി​ട്ടും എ​ടു​ത്തു​കാ​ണി​ക്കാ​ൻ പ​റ്റു​ന്ന ഒ​രു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​വും ന​ട​ത്താ​ത്ത ഇ​ട​തു​മു​ന്ന​ണി​യു​ടെ വി​ക​സ​ന വി​രു​ദ്ധ​ത​യ്ക്ക് അ​റു​തി വ​രു​ത്താ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണ് വ​രാ​നി​രി​ക്കു​ന്ന​തെ​ന്നും കൂ​ത്തു​പ​റ​മ്പി​ൽ യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ വി​ധി​യെ​ഴു​ത്താ​യി​രി​ക്കു​മെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ എം​പി. യു​ഡി​എ​ഫ് കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ പാ​നൂ​ർ ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി.​പി.​എ. സ​ലാം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​സ്‌​ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ മു​ഖ്യാ​തി​ഥി​യാ​യി. അ​ബ്ദു​റ​ഹ് മാ​ൻ ക​ല്ലാ​യി, സ്ഥാ​നാ​ർ​ഥി ജ​യ​ന്തി​രാ​ജ്, യു​ഡി​എ​ഫ് ത​ല​ശേ​രി മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി കെ.​പി. സാ​ജു, വി.​എ. നാ​രാ​യ​ണ​ൻ, സ​ഞ്ജീ​വ് മാ​റോ​ളി, സി.​കെ. സു​ബൈ​ർ, വി. ​സു​രേ​ന്ദ്ര​ൻ മാ​സ്റ്റ​ർ, മ​ഹ​മൂ​ദ് ക​ട​വ​ത്തൂ​ർ, അ​ൻ​സാ​രി തി​ല്ല​ങ്കേ​രി, ടി.​പി. മു​സ്ത​ഫ, പി.​പി.​എ. ഹ​മീ​ദ്, കെ.​പി. മൂ​സ ഹാ​ജി,…

Read More

ചെ​റു​വാ​ഞ്ചേ​രി​യി​ൽ പോ​ലീ​സു​കാ​ര​ന്‍റെ വീ​ടി​ന് ബോം​ബെ​റി​ഞ്ഞ കേ​സ്: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

കൂ​ത്തു​പ​റ​മ്പ്: ചെ​റു​വാ​ഞ്ചേ​രി​യി​ൽ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ വീ​ടി​നു നേ​രേ ബോം​ബെ​റി​ഞ്ഞ കേ​സി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. കോ​ള​യാ​ട് മെ​ട്ട​യി​ലെ കെ. ​രാ​ഹു​ൽ (31), കാ​ക്ക​യ​ങ്ങാ​ട് പാ​ല​പ്പു​ഴ​യി​ലെ പി. ​ജി​തി​ൻ (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു ഇ​രു​വ​രും അ​റ​സ്റ്റി​ലാ​യ​ത്. ക​ണ്ണ​വം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഓ​ഫീ​സ​ർ യു.​പി. അ​ർ​ജു​ന്‍റെ ചെ​റു​വാ​ഞ്ചേ​രി പൂ​വ​ത്തൂ​രി​ലെ വീ​ടി​നു നേ​രെ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 12.40 ഓ​ടെ​യാ​ണ് ബോം​ബേ​റ് ന​ട​ന്ന​ത്. ഉ​ഗ്ര വ​ലി​പ്പ​മു​ള്ള ബോം​ബ് വീ​ടി​ന്‍റെ വ​രാ​ന്ത​യി​ലേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു. സം​ഭ​വ സ​മ​യം അ​ർ​ജു​നും ഭാ​ര്യ​യും മ​ക്ക​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ​വ​ർ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും ഡ്യൂ​ട്ടി വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ത്തു​പ​റ​മ്പ് അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി​ബി ടോം, ​ക​ണ്ണ​വം സി​ഐ സു​മി​ത്ത്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടോ​യെ​ന്ന കാ​ര്യ​വും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കൂ​ത്തു​പ​റ​മ്പ് എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള…

Read More

ഡാ​ൻ​സാ​ഫി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​രം; വ​ള​പ​ട്ട​ണ​ത്തെ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യി​ൽ ആ​റം​ഗ​സം​ഘം അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: വ​ള​പ​ട്ട​ണ​ത്ത് മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. വി​ല്പ​ന​യ്ക്കാ​യി എ​ത്തി​ച്ച 29.66 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റം​ഗ​സം​ഘ​ത്തെ വ​ള​പ​ട്ട​ണം പോ​ലീ​സും ഡാ​ൻ​സാ​ഫ് ടീ​മും പി​ടി​കൂ​ടി. ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ പ്ര​ധാ​ന​പ്പെ​ട്ട ല​ഹ​രി ഇ​ട​പാ​ട് സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 ഓ​ടെ ഡാ​ൻ​സാ​ഫി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു വ​ള​പ​ട്ട​ണം പോ​ലീ​സും ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും ചേ​ർ​ന്ന് റെ​യ്ഡ് ന​ട​ത്തി​യ​ത്. വ​ള​പ​ട്ട​ണം ടോ​ൾ​ബൂ​ത്തി​ന​ടു​ത്തു​ള്ള കെ​ട്ടി​ട​ത്തി​ലെ റൂ​മി​ൽ നി​ന്നാ​ണ് ആ​റം​ഗ​സം​ഘം പി​ടി​യി​ലാ​യ​ത്. ക​ണ്ണാ​ടി​പ്പ​റ​ന്പ് സ്വ​ദേ​ശി​ക​ളാ​യ കെ. ​മു​ബ​ഷീ​ർ (20), കെ.​എം. ഷ​നാ​ദ് (19), പ​ള്ളി​പ്പ​റ​ന്പി​ലെ എം.​കെ. മു​ഹ​മ്മ​ദ് (40), കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി കെ. ​അ​ബ്ദു​ൾ നാ​സ​ർ (33), ചേ​ലേ​രി​യി​ലെ സി.​പി. മു​ഹ​മ്മ​ദ് (45), മൂ​ളി​യാ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​മീ​ർ (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വ​ള​പ​ട്ട​ണം എ​സ്ഐ വി.​ആ​ർ. അ​രു​ൺ, ഗ്രേ​ഡ് എ​സ്ഐ മ​ഹേ​ഷ്കു​മാ​ർ, സി​പി​ഒ​മാ​രാ​യ ന​വീ​ൻ, ശ​ര​ത്, ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ്…

Read More

കാ​റി​ൽ മദ്യം ക​ട​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ സ​ന്ദേ​ശം’; സി​നി​മാ സ്റ്റൈ​ലി​ലെ അ​റ​സ്റ്റി​ൽ പി​ടി​ച്ചെ​ടു​ത്ത​ത് 1200 ലി​റ്റ​ർ സ്പി​രി​റ്റ്

നീ​ലേ​ശ്വ​രം: ഇ​ന്നോ​വ കാ​റി​ല്‍ ക​ട​ത്തി​യ 1200 ലി​റ്റ​ര്‍ സ്പി​രി​റ്റു​മാ​യി ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. തൃ​ശൂ​ര്‍ എ​ട​ക്ക​ഴി​യൂ​ര്‍ പു​ന​യൂ​ര്‍ സൗ​ത്തി​ലെ എ.​എ​ച്ച്.​അ​ന്‍​സി​ഫ് (40), മ​ഞ്ചേ​ശ്വ​രം കു​ഞ്ച​ത്തൂ​രി​ലെ എ.​ആ​ര്‍.​ഗി​രീ​ഷ് (39) എ​ന്നി​വ​രെ​യാ​ണ് നീ​ലേ​ശ്വ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ല്‍ നി​ന്ന് 34 കാ​നു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച 1200 ലി​റ്റ​ര്‍ സ്പി​രി​റ്റാ​ണ് പി​ടി​കൂ​ടി​യ​ത്. ഇന്നു പു​ല​ര്‍​ച്ചെ ഒ​രു മ​ണി​യോ​ടെ നീ​ലേ​ശ്വ​രം മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നു സ​മീ​പം കോ​ട്ട​പ്പു​റം റോ​ഡ് ജം​ഗ്ഷ​നി​ലാ​ണ് സ്പി​രി​റ്റ് വേ​ട്ട ന​ട​ന്ന​ത്. എ​സ്‌​ഐ ജി​ഷ്ണു, എ​സ്‌​സി​പി​ഒ ബി​ജു, ഡ്രൈ​വ​ര്‍ സു​മേ​ഷ് എ​ന്നി​വ​ര്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ത്രി​കാ​ല പെ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി.​വി.​വി​ജ​യ​ഭാ​ര​ത് റെ​ഡ്ഡി​യു​ടെ നി​ര്‍​ദേ​ശം പോ​ലീ​സി​നു ല​ഭി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് പോ​ലീ​സ് സം​ഘം കോ​ട്ട​പ്പു​റം റോ​ഡ് ജം​ഗ്ഷ​നി​ലേ​ക്ക് കു​തി​ച്ചെ​ത്തി. അ​മി​ത​വേ​ഗത്തി​ലെ​ത്തി​യ ഇ​ന്നോ​വ കാ​റി​നെ പോ​ലീ​സ് ജീ​പ്പ് കു​റു​കെ​യി​ട്ട് ത​ട​ഞ്ഞു​നി​ര്‍​ത്തി. കാ​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ പി​ന്നി​ലെ സീ​റ്റു​ക​ള്‍ ഇ​ള​ക്കി​മാ​റ്റി​യ​നി​ല​യി​രു​ന്നു. 35 ലിറ്റ​റി​ന്‍റെ…

Read More