കണ്ണൂർ: കേരളത്തിലെ ഏക മുസ്ലിം രാജവംശമായ കണ്ണൂർ അറയ്ക്കൽ സ്വരൂപത്തിന്റെ 39-ാമത് സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീക്കുഞ്ഞി ബീവി(87) അന്തരിച്ചു. കബറടക്കം കണ്ണൂർ സിറ്റി ജുമാ മസ്ജിദിൽ നടത്തി. ഭർത്താവ്: പരേതനായ എ.പി. ആലിപ്പി (റിട്ട. മദ്രാസ് പോർട്ട് അഡ്മിനിസ്ട്രേറ്റർ ഓഫീസർ). മക്കൾ: ആദിരാജ അബ്ദുൾ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന. മരുമക്കൾ: ജെ.കെ. താഹിറ, സി.പി. അഷ്റഫ്, പരേതനായ എം.കെ. അഷ്റഫ്. 1957 മുതൽ 1980 മേയ് വരെ അറയ്ക്കൽ സ്വരൂപത്തിന്റെ സുൽത്താനായിരുന്ന ആദിരാജ ആമിന ബീവിയുടെയും കാപ്പാട്ടെ നടമ്മൽ കപ്പോളി അസൻഹാജിയുടെയും ഒൻപത് മക്കളിൽ എട്ടാമത്തെ മകളായി 1934ലായിരുന്നു മറിയുമ്മയുടെ ജനനം. ആദിരാജ ഫാത്തിമ മുത്ത് ബീവിയുടെ വിയോഗത്തെ തുടർന്ന് 2019 മേയ് നാലിനാണ് മറിയുമ്മ അധികാരമേറ്റത്. ജ്യേഷ്ഠത്തി ആയിഷ മുത്തബീവി 1998 മുതൽ 2006 വരെ സുൽത്താൻ സ്ഥാനം…
Read MoreCategory: Kannur
കുടുംബ വഴക്കിനെ തുടർന്നുണ്ടായ വൈരാഗ്യം! ബന്ധുവിനെ വാഹനമിടിച്ച് പരിക്കേൽപ്പിച്ച് മുങ്ങി; 31 വർഷത്തിനു ശേഷം പിടിയിൽ
കണ്ണൂർ: ബന്ധുവിനെ വാഹനമിടിച്ച് പരിക്കേൽപിച്ചശേഷം മുങ്ങിനടക്കുകയായിരുന്ന പ്രതി 31 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. വളപട്ടണം സ്വദേശി പുതിയ മഠത്തിൽ അഷ്റഫി(59)നെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്ത്. 1990ലാണ് കേസിനാസ്പദമായ സംഭവം. കുടുംബ വഴക്കിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ അഷ്റഫ് ബന്ധുവിനെ വാഹനമുപയോഗിച്ച് ഇടിച്ച് അപകടപ്പെടുത്തുകയായിരുന്നു. ബന്ധുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കേസായതിനെ തുടർന്ന് ഇയാൾ മുങ്ങുകയായിരുന്നു. ഇയാൾ എവിടേക്കാണ് മുങ്ങിയതെന്ന് ഇത്രകാലമായിട്ടും ബന്ധുക്കൾക്ക് പോലും അറിയില്ലായിരുന്നു. വിദേശത്തേക്ക് കടന്നെന്നാണ് കരുതിയിരുന്നത്. എന്നാൽ എല്ലാവരുടെയും കണ്ണുവെട്ടിച്ച് പ്രതി കണ്ണൂർ കേന്ദ്രീകരിച്ച് റിയൽഎസ്റ്റേറ്റ് ബിസ്നസ് ചെയ്തുവരുകയായിരുന്നു. ആർക്കും പിടികൊടുക്കാതെ അഷറഫ് പലതവണകളായി വളപട്ടണം അടക്കമുള്ള സ്ഥലത്തുമെത്തിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വളപട്ടണം പോലീസ് താണയിലെ അഷറഫിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ് എച്ച് ഒ രാജേഷ് മരങ്ങാലത്ത്, പ്രിൻസിപൽ എസ്ഐ ദിജേഷ്, നാരായണൻ നമ്പൂതിരി, സിപിഒമാരായ…
Read Moreസമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടു! വീട്ടമ്മയെ പീഡിപ്പിച്ച് കൈയൊഴിഞ്ഞ യുവാവ് അറസ്റ്റില്‍; രണ്ടുകുട്ടികളുടെ അമ്മയായ യുവതിക്ക് സംഭവിച്ചത് ഇങ്ങനെ…
കാഞ്ഞങ്ങാട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കുടുംബിനിയായ യുവതിയെ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൈയൊഴിഞ്ഞ യുവാവ് അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് പരിധിയിലെ സന്ദീപി(29)നെയാണ് യുവതിയെ ആശുപത്രിയില്‍ ഉപേക്ഷിച്ച് സ്ഥലംവിടാന്‍ ശ്രമിക്കുമ്പോള്‍ പിടികൂടിയത്. രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ ഇയാള്‍ നേരത്തേ പലവട്ടം വിവാഹവാഗ്ദാനം നല്കി കാഞ്ഞങ്ങാട് നഗരത്തിലെ ലോഡ്ജുകളിലും റാണിപുരത്തും എത്തിച്ചിരുന്നു. കുടുംബത്തെ ഉപേക്ഷിച്ച് ഇയാള്‍ക്കൊപ്പം ജീവിക്കാന്‍ സന്നദ്ധയായിട്ടാണ് കഴിഞ്ഞ ദിവസം യുവതി എത്തിയത്. എന്നാല്‍ ഇതിന് തയാറാകാതെ ഇയാള്‍ കൈയൊഴിഞ്ഞപ്പോള്‍ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ച ശേഷം ഇയാള്‍ സ്ഥലംവിടാന്‍ ശ്രമിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ തടഞ്ഞുനിര്‍ത്തി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സന്ദീപിനെ അറസ്റ്റ് ചെയ്തത്.
Read Moreക്രിക്കറ്റ് കളിയ്ക്കിടെ ബോംബ് പൊട്ടി കുട്ടിയ്ക്ക് പരിക്ക് ! സംഭവം കണ്ണൂരില്‍…
ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോംബ് പൊട്ടി കുട്ടിയ്ക്ക് പരിക്ക്. നരിവയല്‍ സ്വദേശിയായ ശ്രീവര്‍ധിനാണ് പരിക്കേറ്റത്. കുട്ടിയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിറക്കുനിക്കടുത്ത് വെള്ളൊഴിക്കിലാണ് സ്ഫോടനം നടന്നത്. ക്രിക്കറ്റ് കളിയ്ക്കിടെ തെറിച്ചുവീണ പന്ത് എടുക്കാന്‍ പോയപ്പോഴാണ് ബോംബ് പൊട്ടി കുട്ടിക്ക് പരിക്കേറ്റതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ജനവാസകേന്ദ്രത്തിലാണ് കുട്ടികള്‍ കളിച്ചിരുന്നത്. തൊട്ടടുത്ത് കാടുപിടിച്ചു കിടന്ന വളപ്പിലേക്ക് തെറിച്ചുവീണ പന്ത് എടുക്കാന്‍ പോകുമ്പോള്‍ ബോള്‍ രൂപത്തിലുള്ള ഐസ്ക്രീം കപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇത് എടുത്തു നോക്കുന്നതിനിടെ, സംശയം തോന്നിയ കുട്ടി ഇത് വലിച്ചെറിയാന്‍ ശ്രമിക്കുമ്പോഴാണ് ബോംബ് പൊട്ടിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
Read Moreപരസ്പരം വെട്ടി സിപിഎമ്മും കോൺഗ്രസും; നാലുപേർക്ക് പരിക്ക് ; കണ്ണാടിച്ചാലിലെ രക്തപുഴയ്ക്ക് പിന്നിലെ കാരണം ഇതാണ്…
കൂത്തുപറമ്പ്: ചെറുവാഞ്ചേരി കണ്ണാടിച്ചാലിൽ സിപിഎം-കോൺഗ്രസ് സംഘർഷം. നാലു പേർക്ക് പരിക്കേറ്റു.സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാന പ്രകാരം ഇന്നു വൈകുന്നേരം ആറു വരെ ചെറുവാഞ്ചേരി വില്ലേജിൽ ഹർത്താൽ. ഇന്നലെ രാത്രി പത്തോടെ പൂവത്തൂർ കണ്ണാടിച്ചാലിൽ ആണ് സംഭവം. കോൺഗ്രസ് ചെറുവാഞ്ചേരി മണ്ഡലം പ്രസിഡന്റ് ബിനു പാറായി (42), യൂത്ത് കോൺഗ്രസ് പാട്യം മണ്ഡലം പ്രസിഡന്റ് വി.പി.രാഹുൽ (27) എന്നിവർക്കും ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അതുൽ പാലയാട് (26), യൂണിറ്റ് ഭാരവാഹി കൊട്ടയോടൻ ഹൗസിൽ വിഷ്ണു (24) എന്നിവർക്കുമാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ ആറു കൊടിമരങ്ങൾ നശിപ്പിച്ചതിനെതിരെ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നുവെന്നും ഇതിന്റെ തുടർച്ചയായി ഇന്നലെ സിപിഎം പ്രവർത്തകർ ആയുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നുവെന്ന് മണ്ഡലം പ്രസിഡന്റ് ബിനു പാറായി പറഞ്ഞു. അതേസമയം, സിപിഎം സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിമരം കോൺഗ്രസ് പ്രവർത്തകർ എടുത്തുകൊണ്ടു പോയതായും ഇതേത്തുടർന്ന് ഉണ്ടായ സംഘർഷത്തിൽ…
Read More13 വർഷത്തെ നിയമപോരാട്ടം! കത്തിലെ ഉള്ളടക്കം ചോർത്തിയ പോസ്റ്റ്മാനും സൂപ്രണ്ടിനും ഒരു ലക്ഷം രൂപ പിഴ; ഒപ്പം മുട്ടന്‍ പണിയും…
കണ്ണൂർ: രജിസ്ട്രേഡ് കത്ത് മേൽവിലാസക്കാരന് നൽകാതെ പൊട്ടിച്ചു വായിച്ച് കത്തിലെ ഉള്ളടക്കം മറ്റൊരാൾക്ക് കൈമാറിയെന്ന പരാതിയിൽ പോസ്റ്റ്മാനും കൂട്ടു നിന്ന പോസ്റ്റൽ സൂപ്രണ്ടും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവ്. പരാതിക്കാരനായ ആർട്ടിസ്റ്റ് ശശികല 30.6.2008 നു ചിറക്കൽ – പുതിയ തെരുവിലുള്ള കൊല്ലറത്തിക്കൽ പുതിയപുരയിൽ ഹംസക്കുട്ടി എന്നയാൾക്ക് കണ്ണൂർ സിവിൽ സ്റ്റേഷൻ പോസ്റ്റ് ഓഫീസിൽ നിന്നും അയച്ച രജിസ്ട്രേഡ് കത്താണ് പൊളിച്ചു വായിച്ചത്. മേൽവിലാസക്കാരനായ ഹംസക്കുട്ടി പരാതിക്കാരനിൽ നിന്നും അഡ്വാൻസ് തുക കൈപ്പറ്റിയ ശേഷം എഗ്രിമെന്റ് പ്രകാരം പണി പൂർത്തിയാക്കി നൽകേണ്ട വീടും സ്ഥലവും രജിസ്റ്റർ തീയതിക്ക് മുന്‍പേ പൂർത്തിയാക്കാത്തതിനെ ചോദ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു കത്ത്. കത്ത് കൈപ്പറ്റാതെ തന്നെ ഉള്ളടക്കം മനസ്സിലാക്കിയ ഹംസക്കുട്ടി നിയമനടപടികൾ ഭയന്ന് വീടും സ്ഥലവും മറ്റൊരാൾക്ക് മറിച്ചു വിൽക്കാൻ ഇത് കാരണമായെന്നുള്ള പരാതിയാണ് കണ്ണൂർ ചിറക്കൽ പോസ്റ്റ്…
Read Moreമുമ്പ് രാജവെമ്പാല, ഇപ്പോള്‍ കൂറ്റന്‍ പെരുമ്പാമ്പ്..! പതിനേഴര കിലോഗ്രാം തൂക്കമുള്ള പെരുമ്പാമ്പിനെ പിടികൂടി
ചെറുപുഴ: കൃഷിയിടത്തിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. മീന്തുള്ളിയിലെ തുറുവേലിൽ ജോസഫിന്റെ കൃഷിയിടത്തിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പതിനേഴര കിലോഗ്രാം തൂക്കമുള്ളതാണ് പിടികൂടിയ പെരുമ്പാമ്പ്. ഇന്നലെ 10 ഓടെയാണ് പാമ്പിനെ കണ്ടത്. ഫോറസ്റ്റ് ഓഫീസർ സജേഷിന്റെ നേതൃത്വത്തിലാണു പാമ്പിനെ പിടികൂടിയത്. തുടർന്ന് ഫോറസ്റ്റ് അധികൃതർ പാമ്പിനെ കൊണ്ടുപോയി വനത്തിൽ വിട്ടു. മുന്‍പ് ഈ ഭാഗത്തു നിന്നും രാജവെമ്പാലയേയും പിടികൂടിയിരുന്നു. മീന്തുള്ളി പൊൻപുഴ തോടിനോടു ചേർന്നുള്ള സ്ഥലമാണിത്. കർണാടക ഫോറസ്റ്റിൽ നിന്നുമാണ് ഇവ ജനവാസ കേന്ദ്രങ്ങളിലെത്തുന്നതെന്നാണു കരുതുന്നത്.
Read Moreകാസർഗോഡിന് എയിംസ് വേണമെന്ന് ഉണ്ണിത്താന്; ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; വാക്പോരിനൊടുവിൽ സംഭവിച്ചത്
കാസര്‍ഗോഡ്: പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ കാസര്‍ഗോഡ് ജില്ലയ്ക്ക് എയിംസ് അനുവദിക്കണമെന്ന ആവശ്യത്തെ ചൊല്ലി വാക്പോര്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിക്കുന്ന എയിംസ് കാസര്‍ഗോഡ് ജില്ലയ്ക്ക് നല്‍കാനാവശ്യമായ പ്രൊപ്പോസല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു കാരണവശാലും കാസര്‍ഗോഡ് ജില്ലയ്ക്ക് എയിംസ് അനുവദിക്കാന്‍ കഴിയില്ലെന്നും എയിംസ് സ്ഥാപിക്കുന്നതിനായി കോഴിക്കോടിനെ മാത്രം ഉള്‍പ്പെടുത്തിയുള്ള പ്രപ്പോസല്‍ തന്റെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ സമര്‍പ്പിച്ചതാണെന്നും മുഖ്യമന്ത്രി മറുപടി നല്കി. ഇതോടെയാണ് യോഗത്തില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ നടന്നത്. മുഖ്യമന്ത്രി വഴങ്ങിയില്ലെങ്കിലും കാസര്‍ഗോഡ് ജില്ലയ്ക്ക് എയിംസ് അനുവദിക്കാന്‍ ആവശ്യമായ ശക്തമായ ഇടപെടല്‍ തുടരുമെന്ന് ഒടുവില്‍ എംപി അറിയിച്ചു. കാസര്‍ഗോഡ് ജില്ലയോടുള്ള മുഖ്യമന്ത്രിയുടെ സമീപനം തീര്‍ത്തും നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം എംപി ആവശ്യപ്പെട്ടതനുസരിച്ച് കുമ്പള റെയില്‍വെ സ്റ്റേഷന് വികസിപ്പിച്ച് ടെര്‍മിനല്‍ സ്റ്റേഷന്…
Read Moreകഴിഞ്ഞകാലത്തെ യുഡിഎഫായിരിക്കില്ല ഇനി ; അടിമുടി മാറ്റത്തോട് കൂടിയ പുതിയ യുഡിഎഫിനെക്കുറിച്ച് വി.ഡി. സതീശൻ പറഞ്ഞതിങ്ങനെ
കണ്ണൂർ: യുഡിഎഫിന് ശക്തമായ പ്ലാറ്റ് ഫോമുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കണ്ണൂർ ഡിസിസി ഓഫീസിൽ നടന്ന യുഡിഎഫ് ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞകാലത്തെ യുഡിഎഫായിരിക്കില്ല ഇനി. അടിമുടി മാറ്റത്തോടെയാണ് യുഡിഎഫ് പ്രവർത്തിക്കുക. കേരളത്തിൽ അടുത്തകാലത്തുണ്ടായ ഒട്ടേറെ ജനകീയവിഷയങ്ങളിൽ യുഡിഎഫ് ഇടപെടലുകൊണ്ട് സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങൾ പിൻവലിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. അതുപോലെ ഇനിയുള്ള കാലവും ശക്തമായി ഇടപെടും. നിയമസഭയിൽ യുഡിഎഫ് ഒരുമനസോടെ പ്രവർത്തിച്ചതുപോലെ നിയമസഭയ്ക്ക് പുറത്തും ഒറ്റകെട്ടായി പ്രവർത്തിക്കും. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കാനും അവരുടെ കഷ്ടതകൾ മനസിലാക്കി അവർക്കുവേണ്ടി ഓരോ യുഡിഎഫ് പ്രവർത്തകനും പ്രവർത്തിക്കും. ഇന്ധന വില വർധനവിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഒരു ദിവസം മുഴുവൻ മഴ പെയ്താൽ മുങ്ങുന്ന കേരളത്തിന്റെ അവസ്ഥ കണ്ടുകൊണ്ടാണ് സംസ്ഥാനത്ത് കെ -റെയിൽ പദ്ധതി നടപ്പിലാക്കുന്നത്. യാതൊരു പാരിസ്ഥിതിക പഠനവും കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാതെയുമുള്ള…
Read Moreസമയക്രമത്തെചൊല്ലി തര്‍ക്കത്തിൽ മർദനം, കയ്യാങ്കളി, ബസ് തകർക്കൽ ! വധശ്രമത്തിന് കണ്ടക്ടര്‍ അറസ്റ്റില്‍
പയ്യന്നൂര്‍: സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ കണ്ടക്ടറെ മര്‍ദ്ദിക്കുകയും ബസ് തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ കണ്ടക്ടര്‍ അറസ്റ്റില്‍. പയ്യന്നൂര്‍-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാലക്കാടന്‍ ബസിലെ കണ്ടക്ടര്‍ കാങ്കോല്‍ കാളീശ്വരത്തെ കെ.വി. ജയേഷി(28)നെയാണ് വധശ്രമക്കേസില്‍ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. ഈമാസം ആറിന് രാവിലെ ഏഴേകാലോടെ പയ്യന്നൂര്‍ പഴയ ബസ്റ്റാൻഡിലാണ് സംഭവം. പയ്യന്നൂര്‍-മാനന്തവാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രതാപ് ബസിന്റെ കണ്ടക്ടര്‍ പെരളശേരി മുണ്ടല്ലൂരിലെ എം.ഷാജനെ (48) ഇരുമ്പുകൊണ്ടുള്ള ഉപകരണമുപയോഗിച്ച് മര്‍ദ്ദിച്ചതായുള്ള പരാതിയിലാണ് ജയേഷിനെ അറസ്റ്റ് ചെയ്തത്. മര്‍ദ്ദനത്തിനിടയില്‍ രോഷാകുലനായ ജയേഷ് ബസില്‍ കയറി ബസ് പിന്നോട്ടെടുത്ത് പ്രതാപ് ബസുമായി കൂട്ടിയിടിക്കുകയും ബസിന്റെ മുന്‍ഭാഗത്തെ ചില്ലുകളും റേഡിയേറ്ററും തകര്‍ക്കുകയായിരുന്നു.
Read More