കാസർഗോഡ്: ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാതയില്‍ കാറഡുക്ക-ദേലംപാടി പഞ്ചായത്തുകള്‍ക്കിടയിലായി കിടക്കുന്ന കര്‍ണാടകയുടെ ഭാഗമായ ഗാളിമുഖ ടൗണ്‍ സമീപവാസികള്‍ക്ക് കാസര്‍ഗോഡിന്റെ മാഹിയാകുന്നു. കേരളത്തിലേതിനേക്കാള്‍ പെട്രോളിന് അഞ്ചുരൂപയും ഡീസലിന് എട്ടുരൂപയും വിലക്കുറവുണ്ടെന്ന ബാനര്‍ കൂടി സ്ഥാപിക്കപ്പെട്ടതോടെ കാസര്‍ഗോഡ് താലൂക്കിലെ മലയോര പഞ്ചായത്തുകളില്‍നിന്നും ഇവിടേയ്ക്ക് വാഹനങ്ങളുടെ ഒഴുക്കാണ്. കാറഡുക്ക പഞ്ചായത്തിലെ കുണ്ടാര്‍, ദേലംപാടി പഞ്ചായത്തിലെ അഡൂർ ടൗണുകളുടെ ഇടയിലാണ് ഗാളിമുഖ സ്ഥിതിചെയ്യുന്നത്. ഈ സ്ഥലത്തിന്റെ മൂന്നുഭാഗത്തും കേരളത്തിലുള്‍പ്പെട്ട പ്രദേശങ്ങളാണ്. ചെര്‍ക്കള-ജാല്‍സൂര്‍ കേരള സംസ്ഥാനപാത കടന്നുപോകുന്നത് ഈ വഴിക്കാണ്. കേരളത്തിന്റെ ഭാഗമായ അഡൂര്‍, ദേലംപാടി, പരപ്പ, പഞ്ചിക്കല്‍ എന്നിവിടങ്ങളിലേയ്ക്കുള്ള ബസുകള്‍ ഗാളിമുഖ വഴിയാണ് പോകുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഉച്ചസ്ഥായിയിലായ കാലത്ത് അന്തര്‍സംസ്ഥാന യാത്രാവിലക്ക് വന്നപ്പോള്‍ ഏറ്റവുമധികം ദുരിതമനുഭവിച്ച മേഖലകളിലൊന്നുമാണ് ഇത്. പെട്രോളിനും ഡീസലിനും പുറമേ കെട്ടിടനിര്‍മാണ സാമഗ്രികളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിലും ഇവിടെ ഗണ്യമായ വ്യത്യാസമുണ്ട്. സിമന്റും നിര്‍മാണസാമഗ്രികളും വില്‍ക്കുന്ന നാല് വലിയ കടകളാണ് ഈ…
Read MoreCategory: Kannur
തളിപ്പറമ്പില്‍ വൻ ചന്ദനവേട്ട! 20 ലക്ഷം രൂപയുടെ 133 കിലോ ചന്ദനം പിടികൂടി; 3 പേർ അറസ്റ്റിൽ, 2 പേർ ഓടിരക്ഷപ്പെട്ടു
തളിപ്പറമ്പ്: തലവിൽ, വിളയാർക്കോട്, പെരുവാമ്പ എന്നിവിടങ്ങളിൽ തളിപ്പറമ്പ് വനം വകുപ്പ് നടത്തിയ പരിശോധനയിൽ 20 ലക്ഷത്തോളം രൂപ വില വരുന്ന 133 കിലോ ചന്ദനവുമായി മൂന്നുപേർ അറസ്റ്റിൽ. സംഭവത്തിൽ വെള്ളോറ സ്വദേശികളായ ഗോപാലകൃഷ്ണൻ ( 48 ), പ്രദീപ് (48 ), ബിനേഷ് കുമാർ (43) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 17 കിലോ ചന്ദനമാണ് പിടിച്ചെടുത്തത്. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യപ്രതിയായ മാതമംഗലം പെരുവാമ്പ സ്വദേശി നസീറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 116 കിലോ ചന്ദനവും പിടിച്ചെടുത്തു. പ്രധാന പ്രതിയടക്കം 2 പേർ ഓടി രക്ഷപ്പെട്ടു. തലവിൽ കേന്ദ്രീകരിച്ച് ചന്ദനമരം മുറിച്ച് കടത്തുന്ന സംഘം പ്രവർത്തിച്ചു വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മുറിക്കാൻ ഉപയോഗിച്ച മഴുവും മറ്റ് ആയുധങ്ങളും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. നാട്ടിൻ പുറങ്ങളിൽ നിന്നും ചന്ദനം മുറിച്ചു കടത്തി…
Read Moreനീ പെണ്ണുങ്ങളോട് സംസാരിക്കുമോടാ; കണ്ണൂരിൽ റാഗിംഗിന്റെ പേരിൽ വിദ്യാർഥിക്ക് ക്രൂരമർദനം
കണ്ണൂർ: കോളജ് തുറന്ന് ഒരുമാസം പിന്നിടുമ്പോഴേക്കും റാഗിംന്റെ പേരിൽ ജൂണിയർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം.നഹർ ആർട്സ് ആന്റ് സയൻസ് കോളജ് ബി എ എക്ണോമിക്സ് രണ്ടാം വർഷ വിദ്യാർഥിയായ ചെക്കികുളം സ്വദേശി അൻഷാദിനാണ് മർദനമേറ്റത്. ഒന്നരയാഴ്ച മുന്‍പ് കോളജിൽ വച്ചായിരുന്നു മർദനം. 15 പേരടങ്ങുന്ന സീനിയർ വിദ്യാർഥികൾ ശുചിമുറിയിലേക്ക് കൂട്ടികൊണ്ടുപോയി മർദിക്കുകയായിരുന്നെന്നാണ് അൻഷാദ് പറയുന്നത്. പെൺകുട്ടികളോട് സംസാരിച്ചെന്ന് ആരോപിച്ചും പണം ആവശ്യപെട്ടുമായിരുന്നു മർദനം.
Read Moreകതിരൂരിൽ സ്ഫോടനം; യുവാവിന്റെ കൈകൾക്ക് ഗുരുതര പരിക്ക്;അശ്രദ്ധമായി സ്ഫോടക വസ്തു കൈകാര്യം ചെയ്തതിന് കേസെടുത്ത് പോലീസ്
കൂത്തുപറമ്പ്: കതിരൂരിനടുത്ത് ആറാം മൈൽ കുന്നിന് മീത്തലിൽ കടവരാന്തയിൽ ഉണ്ടായ സ്ഫോടനത്തിൽ യുവാവിന്റെ കൈകൾക്ക് ഗുരുതരമായി പരിക്കേറ്റു. വേറ്റുമ്മലിലെ നുഫൈസി (23) നാണ് പരിക്കേറ്റത്.ഇയാളുടെ ഒരു കൈയുടെ മൂന്ന് വിരലുകൾ അറ്റുപോയിട്ടുണ്ട്. മറ്റേ കൈവിരലുകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം. കടവരാന്തയിൽ വെച്ച് പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടമെന്നാണ് പോലീസിന്റെ നിഗമനം. കടയിൽ നിന്നും പടക്കം വാങ്ങിക്കൊണ്ടു വന്ന ശേഷം അതിൽ നിന്നും ഒന്ന് എടുത്ത് പൊട്ടിക്കുമ്പോൾ അബദ്ധത്തിൽ കൈയിൽ നിന്നും പൊട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. അശ്രദ്ധമായി സ്ഫോടക വസ്തു കൈകാര്യം ചെയ്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.റോഡരികിലെ കടവരാന്തയിൽ വച്ചാണ് സംഭവമുണ്ടായത്. സ്ഫോടനത്തിൽ ഇരു കൈകൾക്കും ഗുരുതരമായി പരിക്കേറ്റ നുഫൈസിനെ ആദ്യം കൂത്തുപറമ്പിലെ താലൂക്ക് ആശുപത്രിയിലെത്തിക്കുകയും പിന്നീട് കണ്ണൂരിലെ ആശുപത്രി യിലേക്ക് മാറ്റുകയുമായിരുന്നു. ഉഗ്രശബ്ദത്തിലാണ് സ്ഫോടനമുണ്ടായതെന്ന്…
Read Moreശാരീരിക അതിക്രമങ്ങളിൽ ഇരകളാകുന്നതിലേറെയും ദുര്‍ബല വിഭാഗങ്ങളിലെ കുട്ടികളെന്ന് ഡിഐജി കെ.സേതുരാമന്
കണ്ണൂർ: ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ശാരീരിക അതിക്രമങ്ങള്‍ കൂടുതലായും നേരിടുന്നത് ദുര്‍ബല വിഭാഗങ്ങളിലെ കുട്ടികളും സ്ത്രീകളുമാണെന്ന് ഡിഐജി കെ.സേതുരാമന്. വനിതാ കമ്മീഷന് ജില്ലാ ജാഗ്രതാസമിതി തദ്ദേശസ്ഥാപന അധ്യക്ഷന്മാര്ക്കും സെക്രട്ടറിമാര്‍ക്കുമായി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും പ്രലോഭനങ്ങളില്‍പ്പെടുത്തിയാണ് കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നത്. ദുര്‍ബല വിഭാഗത്തില്‍പ്പെട്ട 5500 ഓളം കുടുംബങ്ങള്‍ ജില്ലയിലുണ്ടെന്നാണ് കണക്ക്. ജനമൈത്രി പോലീസ് ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ കുട്ടികള്‍ക്കു വേണ്ട ഭക്ഷണം, സ്കൂളില്‍ പോകാനുള്ള സൗകര്യം, താമസ സൗകര്യം എന്നിവ ലഭിക്കുന്നുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. വാര്‍ഡ് തലത്തില്‍ ജനപ്രതിനിധികളും ഇതിന്റെ ഭാഗമായാല്‍ ഇടപെടലുകള്‍ ഫലപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു.ജനകീയസമിതികളുടെ കൃത്യമായ ഇടപെടലുണ്ടായാല്‍ കുറ്റകൃത്യം നടക്കുന്നതിനുമുമ്പേ തടയാന്‍ സാധിക്കും. പലതിലും അറസ്റ്റിലാകുന്നത് സ്ഥിരം കുറ്റവാളികളാണ്. ഒരാള്‍ പരാതിപ്പെടുമ്പോള്‍ മാത്രമാണ് മുമ്പുണ്ടായ സംഭവങ്ങളെപ്പറ്റി തുറന്നുപറയാന്‍ മറ്റുള്ളവരും തയാറാകുന്നത്. സ്ത്രീകള്‍ നേരിടുന്ന ഏതുതരത്തിലുള്ള അതിക്രമങ്ങളായാലും ആദ്യംതന്നെ…
Read Moreഒരു നമ്പർ പ്രവചിച്ച് നൽകുന്നതിന് പത്ത് രൂപ! ഒറ്റനമ്പർ ചൂതാട്ടം; 81, 000 രൂപയുമായി കമ്പിലിൽ രണ്ടു പേർ അറസ്റ്റിൽ
മയ്യിൽ: ഒറ്റ നമ്പർ ചൂതാട്ടം നടത്തുന്നതിനിടെ 81, 000 രൂപയുമായി കമ്പിലിൽ രണ്ടു പേർ അറസ്റ്റിൽ. കമ്പിലിലെ സുന്ദരൻ വീട്ടിൽ ഹരിദാസൻ (60), മയ്യിലിലെ തിരുവാൻ വീട്ടിൽ സിയാദ് (35) എന്നിവരെയാണ് മയ്യിൽ സിഐ പി.കെ. മോഹിതും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാത്രി കമ്പിൽ തെരു റോഡിൽ വച്ചാണ് ഇരുവരെയും പിടികൂടിയത്. ചൂതാട്ടം നടത്തുന്നതിനിടെ പോലീസ് സംഘത്തെ കണ്ട് ഇടപാടിനെത്തിയവർ ഓടി രക്ഷപ്പെട്ടു. ഇടപാടുകൾ രേഖപ്പെടുത്തിയിരുന്ന ഫയൽ പോലീസ് കസ്റ്റഡിയിലെടുത്തു. ഹരിദാസൻ നേരത്തെ ലോട്ടറി ഏജന്റായിരുന്നു. ഓരോ ദിവസവും നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റിന്റെ അവസാന ഒരു നമ്പറോ മൂന്ന് നമ്പറോ എഴുതി നൽകിയാണ് ചൂതാട്ടം നടത്തിയിരുന്നത്. പോലീസിന്റെ കണ്ണ് വെട്ടിക്കാൻ വാട്സാപ് വഴിയാണ് ഇടപാടുകൾ നടത്തിയിരുന്നത്. ഒരു നമ്പർ പ്രവചിച്ച് നൽകുന്നതിന് പത്ത് രൂപയാണ് ഇവർ വാങ്ങുന്നത്. നറുക്കെടുപ്പ് ഫലം വന്നാൽ സമ്മാനാർഹമായ…
Read Moreവിശ്വാസത്തിന്റെ മറവിൽ വ്യാജ ചികിത്സ വ്യാപകം; പതിനൊന്നുകാരി വിദ്യാർഥിനിയുടെ മരണവും ദുർമന്ത്രവാദം കൊണ്ട്?
കണ്ണൂർ: വിശ്വാസത്തിന്റെ മറവിൽ വ്യാജ ചികിത്സ കണ്ണൂരിലും വ്യാപകമാകുന്നു. രോഗം വന്നാൽ ചികിത്സിക്കാതെ രോഗം മാറ്റാമെന്നു വിശ്വസിപ്പിച്ചുള്ള വ്യാജ ചികിത്സയാണ് വ്യാപകമാകുന്നത്. ഇന്നലെ ചികിത്സ കിട്ടാതെ പനിബാധിച്ച് മരിച്ച പതിനൊന്നുകാരിയും ഇത്തരം ചികിത്സയക്ക് വിധേയമായിട്ടുണ്ടെന്നാണ് സൂചന. കുട്ടിയുടെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് ചൂണ്ടികാട്ടി കണ്ണൂർ സിറ്റി പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാനാവുവെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. കണ്ണൂർ സിറ്റി കേന്ദ്രീകരിച്ചും ഇത്തരം ചികിത്സ നടക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇന്നലെ മരിച്ച കുട്ടിയുടെ കുടുംബത്തിൽ പെട്ട മൂന്ന് പേർ ഇതിനുമുന്‍പ് സമാന രീതിയിൽ മരിച്ചിരുന്നു. സിറ്റി പ്രദേശത്ത് മാത്രമായി ഏഴു പേർ ഇത്തരത്തിൽ മരിച്ചതായാണ് വിവരം. അന്ന് വ്യാജ ചികിത്സയ്ക്കെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വിശ്വാസത്തിന്റെ മറവിൽ വ്യാജ ചികിത്സ നടത്തിയ കണ്ണൂർ സിറ്റി സ്വദേശികൾക്കെതിരെ കോടതി കേസെടുത്തിട്ടുണ്ട്. ഉമ്മയും സഹോദരനും മരിച്ചെന്ന്…
Read Moreതളിപ്പറമ്പിൽ ലഹരി മാഫിയ യുവാവിനെ വീട്ടിൽ കയറി വെട്ടി; സാരമായ പരിക്കേറ്റ ഉല്ലാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തളിപ്പറമ്പ്: മയക്കുമരുന്ന് മാഫിയാ സംഘമെന്ന് സംശയിക്കുന്ന ഒരു സംഘം യുവാവിനെ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ചു. പുളിന്പറന്പ് തോട്ടോറന്പിലെ ജസ്റ്റിൻ ഉല്ലാസി (32) നാണ് വെട്ടേറ്റത്. ഇന്നു പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ജസ്റ്റിൻ ഉല്ലാസിനെ തളിപ്പറന്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ വീട്ടിലെത്തിയ ഒരു സംഘം വീട്ടിൽ അതിക്രമിച്ചു കയറുകയും ജസ്റ്റിനെ വെട്ടിപരിക്കേൽപ്പിച്ച ശേഷം വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു. നേരത്തെ പ്രദേശത്ത് രണ്ടു സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയും ചെറിയ തോതിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
Read Moreമുക്കുപണ്ട പണയ തട്ടിപ്പ്; കണ്ണൂരിൽ തട്ടിപ്പ് നടന്നത് 10 ബാങ്കുകളിൽ; മുക്കുപണ്ടം എത്തുന്നത് ഇതരസംസ്ഥാനങ്ങളിൽ നിന്ന്
കണ്ണൂർ: കണ്ണൂരിലെ രണ്ട് ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മുണ്ടയാട് സ്വദേശി ഹരിഹരൻ (52), അത്താഴകുന്നിലെ സിദ്ദീഖ് (57) എന്നിവരെയാണ് കണ്ണൂർ ടൗൺ സിഐ ശ്രിജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. നഗരത്തിലെ രണ്ട് ലോഡ്ജുകളിൽ നിന്നാണ് ഇന്നലെ പോലീസ് ഇവരെ പിടികൂടുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള പത്ത് ബാങ്കുകളിൽ ഇത്തരത്തിൽ സ്വർണം പണയം വെച്ച് പണം തട്ടിയിട്ടുണ്ടെന്ന് പ്രതികൾ ചോദ്യംചെയ്യലിൽ പറഞ്ഞിട്ടുണ്ട്. നിലവിൽ മൂന്ന് പരാതികൾ മാത്രമാണ് ടൗൺ സ്റ്റേഷനിൽ ഇത് സംബന്ധിച്ച് ലഭിച്ചിട്ടുള്ളത്. ഇനിയും മൂന്ന് പ്രതികൾകൂടി അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രണ്ട് പ്രതികൾ അറസ്റ്റിലായിരുന്നു. അവരുടെ കൂട്ടാളികളാണ് അറസ്റ്റിലായവർ. സംസ്ഥാനത്തൊട്ടാകെ ഇത്തരത്തിൽ വലിയ തട്ടിപ്പ് മഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. മുക്കുപണ്ടം എത്തുന്നത് ഇതരസംസ്ഥാനങ്ങളിൽ നിന്ന്മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സ്വർണമെന്ന്…
Read Moreഎങ്ങനെ കടത്തിയാലും പൊക്കും, പിന്നെ ഇങ്ങനെയൊക്കെ ചെയ്യണോ? കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; പിടികൂടിയത് 60 ലക്ഷത്തോളം രൂപ വരുന്ന സ്വര്‍ണം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. വിമാന യാത്രക്കാരിൽ നിന്ന് 60 ലക്ഷത്തോളം രൂപ വരുന്ന ഒന്നര കിലോയോളം സ്വർണമാണ് പിടികൂടിയത്. തലശേരി കതിരൂർ സ്വദേശി നവാസിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇന്നലെ രാത്രി ഷാർജയിൽ നിന്നും ഇൻഡി ഗോ വിമാനത്തിലെത്തിയതായിരുന്നു നവാസ്. രഹസ്യവിവരത്തെ തുടർന്നു കണ്ണൂരിൽ നിന്നെത്തിയ ഡിആർഐയും കസ്റ്റംസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. ചെക്കിംഗ് പരിശോധയിൽ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് പെയിസ്റ്റ് രൂപത്തിലുള്ള സ്വർണം കണ്ടെടുത്തത്. നവാസ് ധരിച്ച പാന്റിനുള്ളിൽ ബെൽറ്റിനുള്ള ഭാഗത്ത് സ്റ്റിച്ച് ചെയ്തു ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണം. പെയിസ്റ്റ് രൂപത്തിൽ 1578ഗ്രാം തൂക്കം ഉണ്ടായിരുന്നത്. സ്വർണക്കടത്ത് നടത്തിയത് ആർക്കാണെന്ന് കണ്ടെത്തുന്നതിന് കസ്റ്റഡിയിലെടുത്തിയാളെ ഡിആർഐയും കസ്റ്റംസും ചേർന്നു ചോദ്യം ചെയ്തു വരികയാണ്.
Read More