രാജപുരം: കേരള ഗ്രാമീണ്‍ ബാങ്കിന്റെ കോളിച്ചാല്‍ ശാഖയില്‍ മുക്കുപണ്ടങ്ങള്‍ പണയംവച്ച് പണം തട്ടിയ സംഭവത്തില്‍ ബാങ്ക് അപ്രൈസറും ഭാര്യയുമടക്കം ആറുപേര്‍ക്കെതിരേ രാജപുരം പോലീസ് കേസെടുത്തു. ബാങ്കിലെ അപ്രൈസറായിരുന്ന എരിഞ്ഞിലംകോട് സ്വദേശി ബാലകൃഷ്ണന്, ഭാര്യ സന്ധ്യ, പ്രാന്തര്‍കാവിലെ രാജന്, കോളിച്ചാല്‍ സ്വദേശികളായ ബിജോയ് കുര്യന്, സുകുമാരന്‍, ബീംബുങ്കാലിലെ വി. രതീഷ് എന്നിവര്‍ക്കെതിരെയാണ് മാനേജര്‍ രാജന്റെ പരാതിയെത്തുടര്‍ന്ന് കേസെടുത്തത്. 2020 നവംബര്‍ മുതല്‍ വിവിധ ദിവസങ്ങളിലായി അപ്രൈസര്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ മറ്റുള്ളവരെക്കൊണ്ട് മുക്കുപണ്ടം പണയം വയ്പിച്ച് പണം തട്ടിവരികയായിരുന്നു. ഈ കാലയളവില്‍ ആകെ 2,10,500 രൂപയാണ് തട്ടിയെടുത്തതെന്നാണ് കണക്ക്. കഴിഞ്ഞയാഴ്ച ബാലകൃഷ്ണന്റെ ഭാര്യ സന്ധ്യ ബാങ്കില്‍ സ്വര്‍ണം പണയംവയ്ക്കാനെത്തുകയും ബാലകൃഷ്ണന് ഈ ആഭരണം പരിശോധിച്ച് തൂക്കി പണം കൊടുക്കാന്‍ ശിപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ബാങ്കിലെ മറ്റൊരു ജീവനക്കാരന് ഇതില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് വൈകിട്ട് ബാലകൃഷ്ണന് ഡ്യൂട്ടി കഴിഞ്ഞ് പോയതിനുശേഷം…
Read MoreCategory: Kannur
ഒന്നരവർഷത്തോളമായി ആളനക്കമില്ലാത്ത ക്ലാസ് റൂമുകൾ! കുട്ടികള്‍ എത്തും മുമ്പ് ഇരിട്ടി ഹൈസ്കൂളിൽ ഒരാള്‍ ഹാജരായി, ഒരു കൂറ്റൻ അണലി
ഇരിട്ടി: സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ പരിശോധനയിൽ ഉഗ്രവിഷമുള്ള അണലിയെ പിടികൂടി. പ്രസാദ് ഫാൻസ് അസോസിയേഷൻ റെസ്ക്യൂ വിംഗ് നടത്തിയ പരിശോധനയിലാണ് സ്കൂളിലെ ക്ലാസ് മുറിയോടു ചേർന്ന് ഒഴിഞ്ഞ കെട്ടിടത്തിൽ നിന്ന് അണലിയെ പിടികൂടിയത്. ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്ന ക്ലാസ് റൂമിന് തൊട്ടടുത്ത ഒഴിഞ്ഞ കെട്ടിടത്തിനുള്ളിൽ പരിശോധിക്കുന്നതിനിടയിലാണ് കൂറ്റൻ അണലിയെ ഇവർ കണ്ടെത്തിയത്. ഒന്നരവർഷത്തോളമായി ആളനക്കമില്ലാത്ത ക്ലാസ് റൂമുകൾ ഉൾപ്പെടെ പാമ്പുകളുടെ ആവാസകേന്ദ്രമാകുവാനുള്ള സാഹചര്യം ഉണ്ടെന്നും ഇത്തരം പാമ്പുകളെ ശ്രദ്ധയിൽപ്പെട്ടാൽ റെസ്ക്യൂ ടീമിനെ വിവരം അറിയിക്കണമെന്നും പ്രസാദ് ഫാൻസ് അസോസിയേഷൻ റസ്ക്യൂ വോളണ്ടിയർമാർ പറഞ്ഞു. മനോജ് കാമനാട്ട്, വിജിലേഷ് കോടിയേരി, ആദർശ് മട്ടന്നൂർ, ബിജു ഇരിട്ടി, എസ്. മിഷാന്ത്, ഷിജു ചിറ്റാരിപറമ്പ്, രഞ്ജിത്ത് കുമാർ, അജയ് മാണിയൂർ, എം. നിഖിലേഷ് തുടങ്ങിയവരുടെ സംഘമാണ് സ്കൂളുകളിൽ പരിശോധന നടത്തിയത്.
Read Moreകണ്ണൂരിലും ഫാഷൻ ഗോൾഡ് മാതൃകയിൽ തട്ടിപ്പ്! നിക്ഷേപകരുടെ രണ്ടു കോടിയുമായി ലീഗ് നേതാവ് മുങ്ങി
കണ്ണൂർ: ഫാഷൻഗോൾഡ് നിക്ഷേപ തട്ടിപ്പ് മാതൃകയിൽ കണ്ണൂരിലും തട്ടിപ്പ്. നിക്ഷേപകരുടെ രണ്ടുകോടിയോളം രൂപയുമായി ജ്വല്ലറി ജനറൽ മാനേജരായ’ മുസ്ലിം ലീഗ് നേതാവ് മുങ്ങി. ലീഗിന്റെ കണ്ണൂർ പുഴാതി മേഖല പ്രസിഡന്റ് കെ.പി. നൗഷാദാണു മുങ്ങിയത്. പണം നഷ്ടപ്പെട്ട ഏഴുപേർ കണ്ണൂർ എസിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. സ്വർണവും പണവും നിക്ഷേപിച്ച അമ്പതോളം പേരാണ് തട്ടിപ്പിനിരയായത്. ഇതുസംബന്ധിച്ച് ലീഗ് ജില്ലാ, സംസ്ഥാന നേതൃത്വത്തിനും പരാതി നൽകിയതായി അറിയുന്നു. കണ്ണൂർ ഫോർട്ട് റോഡിലെ സി.കെ. ഗോൾഡിൽ മാർക്കറ്റിംഗ് വിഭാഗം ജീവനക്കാരനായിരുന്നു നൗഷാദ്. ജനറൽ മാനേജരെന്ന നിലയിലാണ് ഇയാൾ നിക്ഷേപകരെ വലയിലാക്കിയത്. കൂടുതൽ പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. കണ്ണൂർ സിറ്റി, അത്താഴക്കുന്ന്, കുന്നുംകൈ, പാപ്പിനിശേരി, വാരം, കാട്ടാമ്പള്ളി, കുന്നാവ്, കുഞ്ഞിപ്പള്ളി, ശാദുലിപ്പള്ളി തുടങ്ങിയ പ്രദേശത്തുകാരാണ് തട്ടിപ്പിനിരയായത്. ഒരുലക്ഷം മുതൽ 20 ലക്ഷം രൂപവരെ…
Read Moreസംഭവദിവസം രാത്രി അവര്‍ ഒരു കല്യാണവീട്ടിൽനിന്നും കാറിൽ മടങ്ങിവരികയായിരുന്നു..! യുവാക്കൾക്കെതിരായ കേസ് കെട്ടിച്ചമച്ചത്; സിപിഎം പ്രാദേശിക നേതാവിനെതിരേ പരാതിയുമായി കുടുംബാംഗങ്ങൾ
കാഞ്ഞങ്ങാട്: വ്യാപാരിയെ അക്രമിച്ച് പണം കവർന്നെന്ന പരാതിയിൽ യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവം കെട്ടിച്ചമച്ചതാണെന്ന പരാതിയുമായി കുടുംബാംഗങ്ങൾ രംഗത്ത്. ഈ മാസം 19ന് രാത്രി എട്ടോടെ പലചരക്ക് വ്യാപാരി രാവണീശ്വരത്തെ പി. കുഞ്ഞിരാമനെ (54) അക്രമിച്ച് 3,000 രൂപ തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തിൽ ചിത്താരി ഒറവങ്കരയിലെ ഒ. റിസ്വാന് (23), രാവണേശ്വരത്തെ സുചിന് സുകുമാരന്‍ (25) എന്നിവരെ 20 ന് ഉച്ചയോടെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മുൻവൈരാഗ്യം തീർക്കാൻ കുഞ്ഞിരാമന്റെ ബന്ധുവായ സിപിഎം ചിത്താരി ലോക്കൽ കമ്മിറ്റിയംഗവും ബാങ്ക് ജീവനക്കാരനുമായ പി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കെട്ടിച്ചമച്ചതാണെന്ന് സുചിന്റെ അമ്മ ചിന്താമണിയും സഹോദരി സുമയയും പത്രസമ്മേളനത്തിൽ ആരോപിച്ചു. സംഭവദിവസം രാത്രി സുചിനും റിസ്വാനും മൂന്നു സുഹൃത്തുക്കൾക്കൊപ്പം രാവണീശ്വരം തണ്ണോട്ടെ കല്യാണവീട്ടിൽനിന്നും കാറിൽ മടങ്ങിവരികയായിരുന്നു. തണ്ണോട്ടെ കുഞ്ഞിരാമന്റെ കടയുടെ സമീപത്തെത്തിയപ്പോൾ ഇയാൾ മദ്യലഹരിയിൽ റോഡിന്റെ നടുവിലായി നിൽക്കുകയായിരുന്നു. റോഡിൽനിന്നും മാറാൻ…
Read Moreവീട്ടുപറമ്പിന്റെ മതിൽ കെട്ടാനായി പണിയെടുത്തമ്പോൾ കിട്ടിയത് ഒമ്പത് പാമ്പിൻ മുട്ടകൾ! മൂന്ന് മാസത്തെ നിരീക്ഷണത്തിൽ സംരക്ഷിച്ച മുട്ടകൾ വിരിഞ്ഞു
തളിപ്പറമ്പ്: വന്യജീവി സംരക്ഷകൻ അനിൽ തൃച്ചംബരം മൂന്ന് മാസത്തെ നിരീക്ഷണത്തിൽ സംരക്ഷിച്ച ചേരയുടെ മുട്ടകൾ വിരിഞ്ഞു . വനം വകുപ്പിന്റെയും മലബാർ അവയർനെസ് ആൻഡ് റെസ്ക്യു സെന്റർ ഫോർ വൈൽഡ് ലൈഫിന്റെയും റെസ്ക്യു വറായ അനിൽ മൂന്നു മാസത്തോളം സംരക്ഷിച്ച് വന്ന മുട്ടകളാണ് വിരി ഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് മൂന്നി നാണ് കോരൻപീടികയിലെ ഒ.പി.ശിവദാസന്റെ വീട്ടുപറമ്പിന്റെ മതിൽ കെട്ടാനായി പണിയെടുത്തമ്പോൾ ഒമ്പത് പാമ്പിൻ മുട്ടകൾ കണ്ടെത്തിയത്. വീട്ടുകാർ തളിപ്പറമ്പ് ഫോറസ്റ്റ് റെയഞ്ച് ഓഫീസർ വി.രതീശനെ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റർ എച്ച്.ഷാജഹാന്റെ നിർദ്ദേശപ്രകാരമാണ് അനിൽ തൃച്ചംബരം സ്ഥലത്തെത്തി മുട്ടകൾ ശേഖരിച്ചത്. പരിശോധനയിൽ ചേരയുടെ മുട്ടയാണ് ഇതെന്ന് കണ്ടെത്തി. തുടർന്ന് അനിൽ തന്റെ സ്വന്തം നിരീക്ഷണത്തിൽ സംരക്ഷിക്കുകയായിരുന്നു . കഴിഞ്ഞ ദിവസമാണ് മുട്ട വിരിഞ്ഞ് ഒമ്പത് കുഞ്ഞുങ്ങൾ പുറത്തിറങ്ങിയത്. ചേര കുഞ്ഞുങ്ങളെ അതിന്റെ തനത് ആവാസ വ്യവസ്ഥയിലേക്ക് വിട്ടയച്ചു.
Read Moreഈ യന്ത്രം പൊതിയാത്തേങ്ങയല്ല ! തേങ്ങ പൊതിക്കാന്‍ ഡീസല്‍ യന്ത്രം; മണിക്കൂറില്‍ പൊതിക്കുന്നത് 1200 തേങ്ങകള്‍
ഡാജി ഓടയ്ക്കല്‍ വെള്ളരിക്കുണ്ട്: ബളാല്‍ ആനമഞ്ഞളിലെ കൊട്ടുകാപ്പള്ളി പുതുമന എല്‍സമ്മയുടെ തെങ്ങിന്‍തോട്ടം ഇന്നലെ ഒരു പുതിയ പരീക്ഷണത്തിന് വേദിയായി. ഡീസല്‍ എന്ജിന് ഉപയോഗിച്ച് തേങ്ങ പൊതിക്കുന്ന ഒരു യന്ത്രം. മണിക്കൂറില്‍ 1200 തേങ്ങകള്‍ വരെ മനോഹരമായി പൊതിക്കാന്‍ കഴിയുന്ന യന്ത്രം വികസിപ്പിച്ചെടുത്തത് മുനയംകുന്ന് സ്വദേശിയായ അഭിലാഷ് ഇമ്മാനുവലാണ്. 3 എച്ച്പിയുടെ ഡീസല്‍ എന്‍ജിനിലാണ് തേങ്ങാപൊതി യന്ത്രം പ്രവര്‍ത്തിക്കുന്നത്. മുകളിലുള്ള ഭാഗത്തുകൂടി തേങ്ങ ഇട്ടു കൊടുക്കുമ്പോള്‍ പൊതിച്ച തേങ്ങയും ചകിരിയും താഴെ രണ്ടിടത്തായി വീഴും. ചതഞ്ഞ രീതിയില്‍ ലഭിക്കുന്ന ചകിരി മണ്ണില്‍ പുതയിടുന്നതിന് കൂടുതല്‍ അനുയോജ്യമാണ്. കയറുത്പാദകര്ക്ക് കൈമാറുകയും ചെയ്യാം. തേങ്ങ ചെറുതായാലും വലുതായാലും പൊട്ടാതെ പൊതിഞ്ഞുകിട്ടും. ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് കഴിഞ്ഞ അഭിലാഷ് എട്ടു ലക്ഷം രൂപ മുതല്‍മുടക്കിലാണ് യന്ത്രം വികസിപ്പിച്ചെടുത്തത്. വാണിജ്യാടിസ്ഥാനത്തില്‍ ഇത് അഞ്ചു ലക്ഷം രൂപയ്ക്ക് നിര്മിച്ചുനല്കാനാകുമെന്ന് ഈ യുവാവ് പറയുന്നു. ഒരു ലിറ്റര്‍ ഡീസല്‍…
Read Moreവീട് നിറയെ വരച്ചിട്ട ചിത്രം; മനംകവർന്ന് ബിനുവിന്റെ ചിത്രവീട്
പുൽപ്പള്ളി: വീട് നിറയെ വരച്ചിട്ട ചിത്രങ്ങളാൽ അതിഥികളുടെ മനം കവരുകയാണ് പുൽപ്പള്ളിയിലെ കേളക്കവല മങ്ങാരത്ത് എം.ടി. ബിനു എന്ന ബിനൂസ് പുൽപ്പള്ളിയുടെ ചിത്രവീട്. വീടിന്റെ ഉമ്മറത്ത് നേരത്തെയുണ്ടായിരുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം മാറ്റിവരച്ചതോടെ പ്രകൃതിരമണീയതാൽ നിറഞ്ഞിരിക്കുകയാണ് ഇപ്പോൾ ബിനൂസിന്റെ വീട്. മലമുഴക്കി വേഴാന്പൽ, മയിൽ, മെക്കാവോ അടക്കമുള്ള പക്ഷികളാണ് വീടിന്റെ പുറംകാഴ്ച. സ്വീകരണമുറിയിൽ ഇല്ലിക്കാടുകൾക്കിടയിലെ ഒറ്റയാനും പൂമരങ്ങളും ഒറ്റമരവും പക്ഷികളുമെല്ലാമാണ് വിസ്മയക്കാഴ്ച. പ്രാർഥനാമുറിയിൽ യേശുക്രിസ്തുവിന്റെ രൂപവും വരച്ചിട്ടിട്ടുണ്ട്. വീട് നിറയെ ചിത്രങ്ങൾ നിറഞ്ഞ ബിനുവിന്റെ വീടിനെ ചിത്രവീട് എന്നാണ് നാട്ടുകാർ പേരിട്ടിരിക്കുന്നത്. നടവയൽ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ ചിത്രകല അധ്യാപകനായ ബിനുവിന് ഒരു പതിറ്റാണ്ട് മുന്‍പ് തോന്നിയ ആശയമാണ് ഇപ്പോൾ ചിത്രവീടിലെത്തി നിൽക്കുന്നത്. വീട് പണിത് കഴിഞ്ഞപ്പോൾ അത് തന്റെ വീടാണെന്ന് മറ്റുള്ളവർക്ക് എളുപ്പത്തിൽ മനസിലാക്കാൻ വേണ്ടിയായിരുന്നു ചിത്രം വരച്ചുതുടങ്ങിയത് പിന്നീട് വരച്ച് വരച്ച് വീടൊന്നാകെ…
Read Moreഏഴര കടപ്പുറം കടലിലെ കൂറ്റൻ പാറയിൽ കുടുങ്ങി! യുവാവിനെ മത്സ്യത്തൊഴിലാളികളും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപെടുത്തി
കണ്ണൂർ: തോട്ടട ഏഴര കടപ്പുറം ചേര റിസോർട്ടിനു താഴെ കടലിലെ കൂറ്റൻ പാറയിൽ കുടുങ്ങിയ യുവാവിനെ മത്സ്യത്തൊഴിലാളികളും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപെടുത്തി. കരയിൽനിന്ന് 100 മീറ്റർ അകലെ കടലിലെ കൂറ്റൻ പാറയിൽ ധ്യാനമിരുന്ന കിഴുന്ന ഭഗവതി ക്ഷേത്രത്തിനടുത്തുള്ള കെ.കെ. രാജേഷിനെയാണ് കടലിൽ ജോലിചെയ്തു പരിചയമുള്ള നാട്ടുകാരായ മുബാറക്, ഷംസു, സമദ്, അനസ് എന്നിവരുടെ സഹായത്താൽ കണ്ണൂർ അഗ്നിരക്ഷാസേന രക്ഷിച്ചത്. ഇന്നലെ രാവിലെ 7.50 നായിരുന്നു സംഭവം. സുരക്ഷാ ഉപകരണങ്ങളായ ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, റോപ്പ് എന്നിവ ഉപയോഗിച്ചാണ് പ്രക്ഷുബ്ദമായ കടലിൽനിന്ന് രാജേഷിനെ കരയ്ക്കെത്തിച്ചത്. സ്റ്റേഷൻ ഓഫീസർ കെ.വി.ലക്ഷ്മണൻ, സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ എ. കുഞ്ഞിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ കെ. ബിജു, സി. വിനേഷ്, എസ്. നീതിഷ്, കെ. ഉണ്ണിക്കൃഷ്ണൻ, വി. പ്രതീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Read Moreവാരത്തെ ആയിഷയുടെ കൊലപാതകം! ആസാം സ്വദേശി അറസ്റ്റിൽ; പ്രതിയെ പിടികൂടിയത് നിർണായക നീക്കത്തിലൂടെ…
കണ്ണൂര്‍: വാരം ചതുരകിണറിൽ മോഷണശ്രമത്തിനിടെ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. കണ്ണൂരിൽ നിർമാണ തൊഴിലാളിയായ ആസാം സ്വദേശി മോയിബുള് ഹക് (25) ആണ് അറസ്റ്റിലായത്. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ആസാമിൽവെച്ച് പിടികൂടിയത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നിർദേശപ്രകാരം എസിപി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സെപ്റ്റംബർ 29നാണ് വാരം ചതുര കിണറിൽ തനിച്ചുതാമസിക്കുകയായിരുന്ന ആയിഷ മോഷണ ശ്രമത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്. രാവിലെ പ്രാര്‍ഥന നടത്താന്‍ എഴുന്നേറ്റ ആയിഷ വീടിനു മുറ്റത്തെ പൈപ്പില്‍ നിന്ന് വെള്ളം ഒഴുകുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് മോഷ്ടാവിന്റെ അക്രമത്തിന് ഇരയായത്. കവര്‍ച്ചക്കിടയില്‍ മോഷ്ടാവുമായുള്ള ചെറുത്തു നില്പ്പിനിടെ ആയിഷയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരു ചെവികള്‍ മുറിയുകയും വാരിയെല്ലുകള്‍ തകരുകയും ചെയ്തു. കാലുകള്‍ക്കും പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ആയിഷ കോഴിക്കോട് മെഡിക്കൽ കോളജിൽ…
Read Moreആയിരത്തിലധികം പ്രസവമെടുത്ത് ജനഹൃദയങ്ങളില്‍ കുടിയേറി! അന്നാമ്മ ചേടത്തിയുടെ നിസ്തുല സേവനത്തിന് നാട്ടുകാരുടെ ആദരവ്
പയ്യന്നൂര്‍: മലയോരമേഖലയിലെ ആദ്യകാല പ്രസവ ശുശ്രൂഷാ വിദഗ്ധയായ അന്നാമ്മ ചാക്കോയ്ക്ക് നാട്ടുകൂട്ടായ്മയുടെ ആദരം. കണ്ണൂര്‍ ജില്ലയിലെ കുടിയേറ്റമേഖലകളിലൊന്നായ കാര്യപ്പള്ളിയിലും പെരുവാമ്പയുള്പ്പെടെയുള്ള സമീപ പ്രദേശങ്ങളിലുമായി ആയിരത്തിലധികം പ്രസവമെടുത്ത് ജനഹൃദയങ്ങളില്‍ കുടിയേറിയ അന്നാമ്മ ചാക്കോയെയാണ് പെരുവാമ്പയിലെ പൊതുജന കൂട്ടായ്മയായ “നാട്ടുപെരുമ’ ആദരിച്ചത്. ആശുപത്രികളും ഡോക്ടര്‍മാരും മലയോരമേഖലയ്ക്ക് അപ്രാപ്യമായിരുന്ന 1963ലാണ് കോട്ടയം മുത്തോലി സ്വദേശിനിയായ അന്നാമ്മയും കുടുംബവും കാര്യപ്പള്ളിയിലേക്ക് കുടിയേറിയത്. അക്കാലത്ത് പ്രസവമെടുക്കുന്ന ഡോക്ടറും ക്ലിനിക്കും ഉണ്ടായിരുന്നത് 35 കിലോമീറ്ററോളം അകലെയുള്ള പയ്യന്നൂരിലായിരുന്നു. ഗതാഗതസൗകര്യമുള്ള റോഡും വാഹനസൗകര്യങ്ങളുമില്ലാത്തതിനാല് പേറ്റുനോവനുഭവിക്കുന്നവര്ക്ക് വൈദ്യസഹായം ലഭ്യമാക്കാനും കഴിയുമായിരുന്നില്ല. കാടിനോടും കാട്ടുമൃഗങ്ങളോടും പടപൊരുതി മണ്ണില്‍ കനകം വിളയിക്കാനുള്ള പ്രയത്നങ്ങള്‍ക്കിടയില്‍ പ്രസവത്തോടെ അമ്മയും കുഞ്ഞും മരിക്കുന്ന സംഭവങ്ങളും അക്കാലത്ത് പതിവായിരുന്നു. ഈയൊരു ഘട്ടത്തിലായിരുന്നു സങ്കീര്‍ണാവസ്ഥയിലുള്ള പ്രസവങ്ങള്‍ കൈകാര്യം ചെയ്യാനുതകുന്ന നാടന്‍ മരുന്ന് പ്രയോഗങ്ങളും പാരമ്പര്യ ചികിത്സാരീതികളും ഹൃദിസ്ഥമാക്കിയിരുന്ന അന്നാമ്മ ചേടത്തി ഒരു ചരിത്രനിയോഗംപോലെ കാര്യപ്പള്ളി എന്ന കുഗ്രാമത്തില്‍ എത്തുന്നത്.…
Read More