തളിപ്പറമ്പ്: സ്ത്രീ സുരക്ഷയെ ലക്ഷ്യമാക്കി തളിപ്പറമ്പിലും നഗരപ്രദേശങ്ങളിലും ഒരാഴ്ചയ്ക്കുള്ളില്‍ പിങ്ക് പോലീസ് സംവിധാനം ആരംഭിക്കും. കണ്ണൂര്‍ റൂറല്‍ പോലീസ് ആസ്ഥാനം മാങ്ങാട്ടുപറമ്പില്‍ പിങ്ക് പോലീസ് പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് തളിപ്പറമ്പിലും പിങ്ക് പോലീസ് സേവനം ആരംഭിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ നിലവില്‍ സിറ്റി പോലീസ് പരിധിയിലെ തലശേരി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് പിങ്ക് പോലീസ് സേവനമുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ തടയുന്നതിനും ക്രിമിനലുകളെ കണ്ടെത്തി പിടികൂടുന്നതിനുമാണ് പിങ്ക് പോലീസ് പ്രവര്‍ത്തിക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച വനിതാ പോലീസുകാരാണ് വിളിപ്പുറപ്പെത്തുന്ന പിങ്ക് സേവനത്തിലേർപ്പെട്ടിരിക്കുന്നത്. റൂറല്‍ ജില്ലയിലെ ആദ്യത്തെ പിങ്ക് പോലീസ് സംവിധാനമാണ് തളിപ്പറമ്പില്‍ തുടങ്ങുന്നത്. തളിപ്പറമ്പ് കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം അടുത്തയാഴ്ചയോടെ ആരംഭിക്കും. പിന്നീട് റൂറല്‍ എസ്പിയുടെ കീഴിലുള്ള മറ്റ് പോലീസ് സ്റേഷന് പരിധിയിലേക്കും പിങ്ക് പോലീസിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. പൂവാല ശല്യം തടയുന്നതിന് ബസ് സ്റ്റാന്‍ഡുകളിലും മറ്റ്…
Read MoreCategory: Kannur
മദ്യം കുടിപ്പിച്ച് അവശനാക്കിയ ശേഷം പീഡിപ്പിക്കാൻ ശ്രമം;വിമുക്ത ഭടൻ അറസ്റ്റിൽ
മയ്യിൽ(കണ്ണൂർ): മയ്യിലിൽ 17കാരനെ മദ്യം കുടിപ്പിച്ച് പീഡിപ്പിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ വിമുക്ത ഭടൻ റിമാൻഡിൽ. വേളത്തെ ഉൗരട പൊടിക്കുണ്ട് കൃഷ്ണനെ (58) ആണ് കണ്ണൂർ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മദ്യം നൽകിയ ശേഷം അവശനിലയിലായ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. മയ്യിൽ ഇൻസ്പെക്ടർ പി.ആർ. മനോജും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreഅധികൃതരുടെ കാലതാമസത്തിന് ഒടുവില്‍ വിലയായി നല്‍കേണ്ടിവന്നത് മൂന്നു പേരുടെ ജീവന്! തോണി തകര്‍ന്ന് കടലിൽ കാണാതായ മൂന്നുപേരുടെയും മൃതദേഹം കണ്ടെടുത്തു
കാസര്‍ഗോഡ്: കീഴൂര്‍ അഴിമുഖത്ത് ഇന്നലെ ഫൈബര്‍ തോണി തിരമാലയില്‍പെട്ട് തകര്‍ന്ന് കടലില്‍ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കണ്ടെടുത്തു. കാസര്‍ഗോഡ് കസബ കടപ്പുറം ശ്രീകുറുംബ ക്ഷേത്രപരിസരത്തെ എ. രതീഷ് (30), എസ്. സന്ദീപ് (32), എസ്. കാര്‍ത്തിക് (19) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെയാണ് കീഴൂര്‍ കടപ്പുറത്തിനു സമീപം മൂന്നു മൃതദേഹങ്ങളും കണ്ടെടുത്തത്. ഇന്നലെ പുലര്‍ച്ചെ ആറുമണിയോടെയാണ് ഇവര്‍ സഞ്ചരിച്ച സന്ദീപ് ആഞ്ജനേയ എന്ന ഫൈബര്‍ വള്ളം തിരമാലയില്‍പെട്ട് മറിഞ്ഞത്. വള്ളത്തിന്റെ ഒരു ഭാഗം തിരയടിച്ച് തകരുകയും ചെയ്തു. വള്ളത്തിന്റെ എന്ജിന് പ്രവര്‍ത്തിപ്പിച്ചിരുന്ന മണിക്കുട്ടന് (34), മത്സ്യത്തൊഴിലാളികളായ ഷിബിന്‍ (23), രവി (42), ശശി(35) എന്നിവര്‍ പരിക്കുകളോടെ നീന്തി രക്ഷപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ ഷിബിനെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടവിവരമറിഞ്ഞ് സമീപസ്ഥലങ്ങളില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മറിഞ്ഞ വള്ളവും ഭാഗികമായി തകര്‍ന്ന നിലയില്‍ കരയ്ക്കെത്തിച്ചു.…
Read Moreകണ്ണൂരിൽ ഒൻപതു വയസുള്ള പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊന്നു; അച്ഛന്റെ പരാതിയിൽ അമ്മ അറസ്റ്റിൽ; വിദേശത്തായിരുന്ന രാജേഷ് നാട്ടിലെത്തിയത് കുറച്ചു മാസങ്ങൾക്ക് മുമ്പ്…
കണ്ണൂർ: കണ്ണൂരിൽ ഒൻപതു വയസുള്ള പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊന്നു. അച്ഛന്റെ പരാതിയിൽ അമ്മ അറസ്റ്റിൽ. കണ്ണൂർ താളിക്കാവിലെ കുഴിക്കുന്നിലെ രാജേഷ്-വാഹിദ ദമ്പതികളുടെ മകൾ അവന്തികയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അവന്തികയുടെ മരണം കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. അവന്തികയെ കിടപ്പുമുറിയിൽ വച്ച് ഭാര്യ വാഹിദ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നുവന്ന് രാജേഷാണ് പോലീസിനോടു പറഞ്ഞത്. തുടർന്ന് വാഹിദയെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. രാജേഷ് പുറത്തുപോയി വീട്ടിൽ തിരിച്ചെത്തിയപ്പോൾ മുറിയുടെ വാതിൽ അകത്തുനിന്നു പൂട്ടി കുറ്റിയിട്ടിരുന്നു. അകത്തുനിന്നു മകളുടെ കരച്ചിൽ കേട്ടപ്പോൾ സംശയം തോന്നി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോൾ കുട്ടി കിടക്കയിൽ ബോധമറ്റ് കിടക്കുന്നതായി കണ്ടു. ഭാര്യ വാഹിദയും മുറിയിൽ ഉണ്ടായിരുന്നു. രാജേഷ് ഉടൻതന്നെ അവന്തികയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും യാത്രയ്ക്കിടെ കുട്ടി മരിച്ചിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചതിനെത്തുടർന്ന്…
Read Moreകരിപ്പൂർ സ്വർണക്കടത്ത്; കസ്റ്റംസ് ടിപി കേസ് പ്രതികളിലേക്കും, ഷാഫിയുടെ വീട്ടിൽ നിന്നും ലാപ്ടോപ്പും, പോലീസ് യൂണിഫോമിലെ സ്റ്റാറും കണ്ടെടുത്തു
കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് സംഘം ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ മുഹമ്മദ് ഷാഫിയുടെ വീട്ടിൽ പരിശോധന നടത്തി. ഇവിടെ നിന്നും ലാപ്ടോപ്പും, പോലീസ് യൂണിഫോമിലെ സ്റ്റാറും കണ്ടെടുത്തു. ഈ മാസം ഏഴിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഷാഫിക്ക് കസ്റ്റംസ് നോട്ടീസ് നൽകി. പരോളിൽ കഴിയുന്ന ഷാഫി ഈ സമയം വീട്ടിലുണ്ടായിരുന്നു. അർജുൻ ഒളിവിൽ കഴിഞ്ഞത് ഷാഫിയുടെ വീട്ടിലായിരുന്നുവെന്ന വിവരത്തെ തുടർന്നാണ് ഇവിടെ തെളിവെടുപ്പ് നടത്തിയത്. ടിപി കേസിലെ മറ്റൊരു പ്രതിയായ കൊടി സുനിയുടെ വീട്ടിലും കസ്റ്റംസ് സംഘം എത്തി. എന്നാൽ വീട് പൂട്ടിക്കിടന്നതിനാൽ മടങ്ങി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൊടി സുനിക്കും ബന്ധമുണ്ടെന്ന വിവരത്തെ തുടർന്നാണ് കസ്റ്റംസ് ഇയാളുടെ തലശേരിക്കടുത്ത ചൊക്ലിയിലെ വീട്ടിലെത്തിയത്. അർജുൻ ആയങ്കിയുമായി കസ്റ്റംസ് സംഘം കണ്ണൂരിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. രാവിലെ അർജുനിന്റെ അഴീക്കലിലെ വീട്ടിലും കാർ ഒളിപ്പിച്ചുവച്ച കപ്പക്കടവിലെ പ്രവർത്തിക്കാത്ത ഉരു നിർമാണശാലയിലും എത്തിച്ച്…
Read More3,000രൂപ മൊബൈൽഫോണ്‍, ലാപ്ടോപ്, കംപ്യൂട്ടര്‍, ചോക്ലേറ്റുകൾ! സൂപ്പർ മാർക്കറ്റിൽ കവർച്ച; 68,000 രൂപയുടെ നഷ്ടം
പയ്യന്നൂർ: വെള്ളൂരിലെ സൂപ്പർ മാർക്കറ്റിലെ കവർച്ചയിൽ 68,000 രൂപയുടെ നഷ്ടം. ഉടമ പയ്യന്നൂർ സൂര്യമുക്കിലെ പൂജ ഹൗസിൽ സുരേഷിന്റെ പരാതിയിൽ പയ്യന്നൂർ പോലീസ് അന്വേഷണമാരംഭിച്ചു. വെള്ളൂർ ആർടിഒ ഓഫീസിന് സമീപത്തെ ജെംസ് സൂപ്പർ മാർക്കറ്റിലാണ് കവർച്ച നടന്നത്. ഇന്നലെ രാവിലെ സൂപ്പർ മാർക്കറ്റ് തുറക്കാനായി എത്തിയപ്പോൾ ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കവർച്ച നടന്നതായി മനസിലായത്. ഇവിടെ സൂക്ഷിച്ചിരുന്ന 3,000രൂപയും സാംസങ്ങിന്റെ മൊബൈൽഫോണും ലാപ്ടോപ്, കന്പ്യൂട്ടർ, ചോക്ലേറ്റുകൾ, കോസ്മെറ്റിക്ക് ഉൽപ്പന്നങ്ങൾ എന്നിവയാണ് കവർച്ചചെയ്തത്. 68,000രൂപയുടെ നഷ്ടമുള്ളതായി സുരേഷ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചതിൽനിന്നും മാസ്ക് ധരിച്ച രണ്ടു യുവാക്കളാണ് കവർച്ചയ്ക്ക് പിന്നിലെന്നതിനുള്ള തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.
Read Moreകണ്ണൂരിലെ കുരുക്കും അനധികൃത പാർക്കിംഗ്; പാർക്കിംഗിനായി സ്ഥലം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉപയോഗിക്കാതെ വാഹന ഉടമകൾ
കണ്ണൂർ: കോവിഡ് ഭീതിയിൽ പൊതുഗതാഗതത്തെ ആശ്രയിക്കാതെ ജനങ്ങൾ സ്വകാര്യ വാഹനങ്ങളിലേക്ക് തിരിഞ്ഞതോടെ നഗരത്തിൽ അനധികൃത പാർക്കിംഗ് വ്യാപകമാകുന്നു. നഗരത്തിൽ എത്തുന്നവർ തോന്നുംപടിയാണ് ഇപ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. കോർപറേഷന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർക്കിംഗിനായി സ്ഥലം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് ഉപയോഗശൂന്യമായി കിടക്കുകയാണ്. ലോക്ക്ഡൗണിനെ തുടർന്ന് ആളുകൾ ആരും ഇത് ഉപയോഗിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ ഇപ്പോൾ ആളുകൾ ദേശീയ പാതയോരങ്ങളിലും ഇടറോഡുകളിലും മറ്റുമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നുത്. ഇത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. സ്ഥലമുണ്ട്നഗരത്തിൽ എത്തുന്നവർ നേരിട്ടിരുന്ന ഒരു പ്രധാനപ്രശ്നമായിരുന്നു വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം ഇല്ലായെന്നത്. പുതിയ കോർപറേഷൻ ഭരണത്തിലെത്തിയപ്പോൾ ഇതിന് പരിഹാരമായി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പാർക്കിംഗ് സൗകര്യം ആരംഭിച്ചു. തെക്കിബസാർ അശോക മൈതാനം, താളിക്കാവ്, യോഗശാല, ആറാട്ട് റോഡ്, കവിത തിയറ്ററിന് സമീപം, പിവിഎസ് ടൂറിസ്റ്റ് ഹോമിന് സമീപം, താണ, ദിനേശ് ഓഡിറ്റോറിയത്തിന്…
Read More‘സ്ത്രീധന മോഹികളെ വിവാഹം ചെയ്യില്ലെന്ന് പറയാൻ പെൺകുട്ടികൾ ധൈര്യം കാണിക്കണം’
കണ്ണൂർ: സ്ത്രീധന മോഹികളെ വിവാഹം ചെയ്യില്ലെന്ന് പറയാൻ പെൺകുട്ടികൾ ധൈര്യം കാട്ടണമെന്നും രക്ഷിതാക്കൾ ഇതിനെ പിന്തുണയ്ക്കണമെന്നും എംജിഎം (മുസ്ലിം ഗേൾസ് ആൻഡ് വുമൺസ് മൂവ്മെന്റ്) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ആർദ്രതയും സഹാനുഭൂതിയുമുള്ള വിശാലമനസ്കരും മനഃശാസ്ത്രവും നിയമവിദഗ്ധരുമടങ്ങിയവരെ വനിത കമ്മീഷനിൽ ഉൾപ്പെടുത്താനും അധ്യക്ഷയാക്കാനും സർക്കാർ തയാറാകണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. 1961 മെയ് ഒന്നിന് നിലവിൽ വന്ന സ്ത്രീധന നിരോധന നിയമത്തിൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചാൽ മൂന്ന് കൊല്ലം വരെയും സ്ത്രീധന പീഡന മരണത്തിന് ഏഴു കൊല്ലം തടവുമാണ് ശിക്ഷ. ഇത് അപര്യാപ്തമാണ്. നിയമം ഭേദഗതി ചെയത് കടുത്ത ശിക്ഷ നടപ്പാക്കണമെന്നും സത്രീകൾക്ക് പോലീസ് സ്റ്റേഷനിൽ നിർഭയത്വവും നീതിയും ഉറപ്പുവരുത്തണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കെഎൻഎം മർകസുദ്ദഅവ ജില്ലാ സെക്രട്ടറി സി.സി. ശക്കീർ ഫാറൂഖി ഉദ്ഘാടനം ചെയ്തു. എംജിഎം ജില്ലാ പ്രസിഡന്റ് പ്രൊഫ. ഖൈറുന്നിസ ഫാറൂഖിയ്യ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി…
Read Moreറോഡ് സൂപ്പറാണ്… പക്ഷെ മഴ പെയ്യരുത് ! ഇന്റർലോക്ക് ചെയ്ത റോഡുകൾ വാഹനങ്ങൾക്ക് ഭീഷണിയാവുന്നു
കണ്ണർ: നഗരത്തിലെ ഇന്റർലോക്ക് വിരിച്ച റോഡുകൾ ഇരുചക്രവാഹനങ്ങൾക്ക് ഭീഷണിയാകുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇടറോഡുകൾ വികസനത്തിന്റെ ഭാഗമായി ഇന്റർ ലോക്ക് ചെയ്തിരുന്നു. മഴക്കാലമെത്തിയതോടെ ഇത് ഇരുചക്രവാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ദുരിതമായിരിക്കുകയാണ്.മഴപെയ്താൽ ഈ റോഡുകളിലൂടെ വാഹനങ്ങൾ ഓടിക്കുന്നത് ഏറെ പ്രയാസകരമാണ്. കണ്ണൂർ മാർക്കറ്റ്, രാജീവ് ഗാന്ധി റോഡ് തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് റോഡുകൾ ഇന്റർലോക്ക് ചെയ്തത്. വേനൽക്കാലത്ത് വളരെ സുഗമമായി വാഹനമോടിച്ചിരുന്ന റോഡ് മഴക്കാലമെത്തിയതോടെ ജനങ്ങൾക്ക് ഭീതിയുയർത്തുകയാണ്. രാജീവ് ഗാന്ധി റോഡിൽ കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ഏഴോളം വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ കൂടുതലും ഇരുചക്ര വാഹനങ്ങളാണ്. മിക്ക യാത്രക്കാർക്കും സാരമായി തന്നെ പരിക്കും പറ്റിയിട്ടുണ്ട്. കൂടാതെ വണ്ടികൾക്കും കാര്യമായ തകരാറുകളും പറ്റിയിട്ടുണ്ട്. ഇതോടെ ഇവിടങ്ങളിലെ വ്യാപാരികൾക്കും യാത്രക്കാർക്കും പരിക്കുപറ്റിയവരെ ശ്രുശ്രൂഷിക്കാനെ സമയമുള്ളു. ഒന്നരമാസം മുന്‍പാണ് രാജീവ് ഗാന്ധി റോഡിൽ ഇന്റർലോക്ക് വിരിച്ചത്. പെട്ടന്നുള്ള ബ്രേക്ക് പിടിക്കലും വെട്ടിക്കലുമാണ്…
Read Moreഇദിരിസിന് പഠിക്കാൻ പോലീസ് മാമൻമാരുടെ വക ഫോൺ; പിണറായിലെ പോലീസിന് എന്നും പത്രം വിതരണം ചെയ്യുന്ന എട്ടാംക്ലാസുകരന് ഇനി പഠനത്തിന് ബുദ്ധിമുട്ടുണ്ടാവില്ല…
കൂത്തുപറമ്പ്: ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന പിണറായി എകെജി ഗവ.ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ഇദിരിസിന് പഠനത്തിന് സ്വന്തമായി ഫോൺ ആയി. പിണറായി പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് ഇദിരിസിന് ഫോൺ വാങ്ങിച്ചു കൊടുത്തത്.ഇനി ഇദിരിസ് ആരാണെന്ന് അറിയണ്ടേ. എന്നും കാലത്ത് പത്രവുമായി പിണറായി ഗ്രാമം ചുറ്റുന്ന മിടുക്കൻ. നാല് 4 വർഷത്തോളമായി പത്രവിതരണം നടത്തുന്നു. ഉപ്പയ്ക്കും പത്ര വിതരണ ജോലിയായിരുന്നു. ഉപ്പ മരണപെട്ടപ്പോൾ സഹോദരി ഷദ ആ ജോലി ഏറ്റെടുത്തു. അങ്ങനെ ആണ് ഇദിരിസും കൂട്ടുപോയി പത്രവിതരണത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചു. സഹോദരി പത്താം ക്ലാസിൽ എത്തിയപ്പോൾ പത്ര വിതരണം നിർത്തി. പിന്നീട് ഇദിരിസ് ആ ചുമതല സ്വയം ഏറ്റെടുക്കുകയായിരുന്നു. എന്നും രാവിലെ പത്രവുമായി സ്റ്റേഷൻ കടന്നുവരുന്ന ഇദിരിസ് പോലീസുകാരുടെയൊക്കെ സ്നേഹവും പിടിച്ചുപറ്റി. പത്രം നൽകുന്നതിനിടയിൽ വിശേഷങ്ങൾ പങ്കുവെച്ച് പത്രം കൊടുക്കാനുള്ള ധൃതിയിൽ വേഗം കടന്ന് പോകും ഇദിരിസ്. അങ്ങനെയിരിക്കെയാണ്…
Read More