കണ്ണൂര്‍: പയ്യാമ്പലത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിർമിച്ച കെട്ടിടം പോലീസ് ഉപേക്ഷിച്ചതോടെ കാടുപിടിച്ചു നശിക്കുന്നു. കണ്ണൂര്‍ നഗരത്തിലേയും പയ്യാന്പലത്തേയും ഗുണ്ടാവിളയാട്ടവും അക്രമങ്ങളും നിരീക്ഷിക്കുന്നതിന് കൂടിയാണ് ഇവിടെ കെട്ടിടം നിർമിച്ചത്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടമാണ് ഉദ്ഘാടനം ചെയ്ത് ആറ് വര്‍ഷം കഴിയുമ്പോഴേക്കും നാശത്തിന്റെ വക്കിലായത്. നഗരത്തില്‍ എആര്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് നിര്‍മിച്ച കെട്ടിടത്തിലാണ് ഇപ്പോൾ പോലീസ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. 2015 ല്‍ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് പോലീസ് കൺട്രോൾ റൂം തുറന്നത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നു. ഇവിടുത്തേക്ക് കേബിളുകള്‍ വലിച്ച് കണ്ട്രോള് റൂമുമായി ബന്ധിപ്പിക്കുന്നതിനും വന്‍ തുക ചെലവഴിച്ചിരുന്നു. എന്നാല്‍ അതെല്ലാം ഉപേക്ഷിച്ച നിലയിലാണിപ്പോൾ. പയ്യാമ്പലത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് പോലീസ് കണ്ട്രോള് റൂമിന്റെയും പോലീസിന്റെയും സാന്നിധ്യം സുരക്ഷാ ബോധമുണ്ടാക്കിയിരുന്നു. എന്നാലിന്ന് അതെല്ലാം പാടെ തകിടം മറിഞ്ഞിരിക്കുകയാണ്. ജില്ലാ…
Read MoreCategory: Kannur
ക്ലാവുകൾ തൂത്തു മിനുക്കിയപ്പോൾ പൊന്നിന്റെ തിളക്കം… മച്ചിന്‍പുറത്തെ പുരാവസ്തുക്കളുടെ കാഴ്ചയൊരുക്കി ഫാറൂഖ്
പയ്യന്നൂർ: കോവിഡിന്റെ വ്യാപനവും ലോക്ഡൗണും പലര്‍ക്കും യാതനകളുടെയും വീര്പ്പുമുട്ടലുകളുടെതുമാണെങ്കില് കുഞ്ഞിമംഗലം കൊയപ്പാറയിലെ വ്യാപാരി നരിക്കോടന്‍ ഫാറൂഖിന്റെ ലോക്ഡൗണ്‍ ഓര്‍മ്മകള്‍ക്ക് തിളക്കമേറെയാണ്. തറവാട്ടുവീടിന്റെ മച്ചിന്‍പുറത്ത് പൂര്‍വികര്‍ കരുതി വച്ചിരുന്ന കരവിരുതുകളുടെ മേനിയഴകുള്ള പുരാവസ്തുക്കള്‍ പുതുതലമുറയ്ക്ക് കൗതുക കാഴ്ചയാകാന് അവസരമൊരുക്കിയതിലൂടെയാണ് ഈ ലോക്ഡൗണ്‍ കാലം ഫാറൂഖ് അനുഗ്രഹകാലമാക്കി മാറ്റിയത്. കടകമ്പോളങ്ങള്‍ അടഞ്ഞപ്പോഴുള്ള വിരസതയകറ്റാന്‍ ശുചീകരണത്തിനായി മച്ചിന്‍പുറത്ത് കയറിയപ്പോഴാണ് നൂറ്റാണ്ടുകളുടെ പഴക്കത്തിന്റെ ക്ലാവുപിടിച്ച വീട്ടുപകരണങ്ങള്‍ കണ്ണില്പെട്ടത്. പണ്ടുകാലത്തെ പ്രൗഢിയുടെ പ്രതീകങ്ങളായി നിലകൊണ്ടിരുന്ന നിലവിളക്ക്, തൂക്കുവിളക്ക്, പിച്ചള പാത്രങ്ങള്‍, കോളാമ്പി, അപ്പച്ചട്ടി, അളവുപാത്രങ്ങള്‍ എന്നിവയായിരുന്നു തട്ടിന്പുറത്തുണ്ടായിരുന്നത്. ഫാറൂഖിന്റെ പൂര്‍വികരുടെ സമ്പാദ്യങ്ങളായ ഇവയിലെ കരവിരുതുകള്‍ കണ്ടപ്പോള്‍ വീണ്ടും മച്ചിന്‍പുറത്ത് പൊടിപിടിച്ച് കിടക്കേണ്ടതല്ല ഇവയെന്ന തോന്നലിലാണ് താഴെയിറക്കിയത്. അതിലൊരു തൂക്കുവിളക്ക് തേച്ചുമിനുക്കിയെടുത്തപ്പോഴുണ്ടായ പഴമയുടെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കമാണ് എല്ലാ വസ്തുക്കളും പോളിഷ് ചെയ്തെടുക്കാനുള്ള പ്രേരണയുണ്ടായത്. ചിലത് അറ്റകുറ്റപ്പണികള്‍ ചെയ്തു മനോഹരമാക്കി. ഇങ്ങിനെയാണ് സ്വന്തം കടയെ പ്രദര്‍ശന വേദിയാക്കിയതും…
Read Moreഡിഎൻഎ പരിശോധനാ ഫലം വന്നു; ഊരത്തൂർ പറമ്പിലെ മൃതദേഹാവശിഷ്ടങ്ങൾ കാണാതായ യുവാവിന്റേത്; പ്രതി ഇപ്പോഴും ഒളിവിൽതന്നെ
ശ്രീകണ്ഠപുരം: മൂന്ന് വർഷം മുമ്പ് ഊരത്തൂർ പറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ കാണാതായ യുവാവിന്റേതെന്ന് ഡിഎൻഎ പരിശോധനാ ഫലം. ഊരത്തൂരിൽ വാടകയ്ക്ക് താമസിക്കുകയും പിന്നീട് കാണാതാവുകയും ചെയ്ത ആസാം സ്വദേശി സെയ്ദാലി (20) യുടെ മൃതദേഹ അവശിഷ്ടങ്ങളാണെന്നാണ് തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ വ്യക്തമായത്. 2018 ഫെബ്രുവരി 24 നാണ് ഊരത്തൂർ പിഎച്ച്സിക്ക് സമീപം ഊരത്തൂർ-കല്യാട് റോഡരികിൽ നിന്ന് 50 മീറ്റർ അകലെ മൈലപ്രവൻ ഗംഗാധരന്റെ വീടിന് സമീപത്തെ പറമ്പിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്. ആദ്യം തലയോട്ടിയും പിന്നീട് കീഴ്ത്താടിയെല്ലുകളും പല്ലുകളും ലഭിച്ചു. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ ലഭിച്ച ബനിയനിലും ലുങ്കിയിലും രക്തക്കറയുള്ളതായി പരിശോധന നടത്തിയ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നിന്നുള്ള ഫോറൻസിക് റിപ്പോർട്ട് കൂടി ലഭിച്ചതോടെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. മൃതദേഹാവഷിഷ്ടങ്ങൾ കണ്ടെത്തി മൂന്ന് വർഷം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താൻ അന്വേഷണ…
Read Moreശത്രുക്കളില്ലാത്ത അബ്ദുള്ളക്കുട്ടിയെ കൊല്ലാൻ ശ്രമിച്ചതാര്? ഇരിട്ടിയിലെ വ്യാപാരിയെയും കുടുംബത്തെയുംകൊല്ലാൻ ശ്രമിച്ച സംഭവം: അന്വേഷണം അവസാനിപ്പിച്ചു
ഇരിട്ടി: ഇരിട്ടി ടൗണിലെ വ്യാപാരിയെയും കുടുംബത്തെയും രണ്ട് വര്‍ഷം മുമ്പ് ഷോക്കടിപ്പിച്ച് കൊലപെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. 2017 ഫെബ്രുവരി ആറിന് പുലര്‍ച്ചെയാണ് പയഞ്ചേരിയിലെ അബ്ദുള്ളക്കുട്ടിയെയും കുടുംബത്തെയും ഷോക്കടിപ്പിച്ച് കൊലപെടുത്താന്‍ ശ്രമിച്ചത്. രാവിലെ വീടിന്റെ ഗ്രില്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ അബ്ദുള്ളക്കുട്ടിയുടെ ഭാര്യക്ക് ഷോക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിനടുത്ത വൈദ്യുതി ലൈനില്‍ നിന്നും നേരിട്ട് സര്‍വീസ് വയര്‍ ഉപയോഗിച്ച് ഗ്രില്ലിലെ ഇരുമ്പ് കമ്പിയിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. നാടിനെ ഞെട്ടിച്ച സംഭവത്തില്‍ കാര്യമായ അന്വേഷണം നടന്നില്ലന്ന് മാത്രമല്ല, പിന്നീട് അണ്‍ഡിറ്റക്ടഡ് എന്ന പേരില്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി അന്വേഷണം അവസാനിച്ചു. വീടിന്റെ ഗ്രില്ലില്‍ ഘടിപ്പിച്ച സര്‍വീസ് വയര്‍ സംഭവത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍മാണത്തിലിരിക്കുന്ന സമീപത്തെ വീട്ടിലെ മോട്ടര്‍ കണക്ഷനില്‍നിന്ന് മുറിച്ച് മാറ്റിയതാണെന്ന് വീടിന്റെ ഉടമ പോലീസിന് മൊഴി…
Read Moreകള്ളക്കടത്തുകാര്‍ക്ക് ലൈക്ക് അടിക്കുന്നവര്‍ തിരുത്തണമെന്ന് ഡിവൈഎഫ്ഐ
കണ്ണൂർ: കള്ളക്കടത്തുകാർക്ക് ലൈക് അടിക്കുന്നവർ തിരുത്തണമെന്ന് ഡിവൈഎഫ്ഐ. ഇത്തരക്കാർക്ക് സ്നേഹാശംസകൾ നൽകുന്നവർ തിരുത്തണം. ഫാൻസ് ക്ലബ്ബുകൾ സ്വയം പിരിഞ്ഞു പോകണമെന്നും ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജര്‍ ഫേസ്ബുക്കിൽ കുറിച്ചു. സ്വർണക്കടത്തിലെ പ്രതികൾക്ക് പാർട്ടി അംഗങ്ങളുമായി ബന്ധമുണ്ടെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം പാര്‍ട്ടിയൊ, ആര് ? പ്രിയ സഖാക്കളെ കൊലപ്പെടുത്തിയ കൊലയാളികളുമായി ചേര്‍ന്ന് ക്വട്ടേഷനും,സ്വര്‍ണ്ണക്കടത്തും നടത്തി പണം സമ്പാദിക്കുന്നവരൊ ? കള്ളക്കടത്തുകാര്‍ക്ക് എന്ത് പാര്‍ട്ടി, ഏത് നിറമുള്ള പ്രൊഫയില്‍ വെച്ചാലും അവര്‍ക്ക് ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്. സോഷ്യല്‍ മീഡിയയുടെ അതിപ്രസര കാലത്ത് പൊതുബോധത്തെ കൃത്രിമമായി സൃഷ്ടിക്കുവാന്‍ എളുപ്പമാണ്. ഇവിടെ നമ്മള് കാണുന്നതും അത്തരം രീതി തന്നെയാണ്. ചുവന്ന പ്രൊഫയില്‍ വെച്ച് ആവേശം വിതറുന്ന തലക്കെട്ടില്‍ തരാതരം ഫോട്ടോകള്‍ പോസ്റ്റ് ചെയ്താല്‍ ചില ശുദ്ധാത്മാക്കളെ ആവേശക്കൊടുമുടിയില്‍…
Read Moreകോഴ വിവാദം: യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റും ബത്തേരി മണ്ഡലം പ്രസിഡന്റും പുറത്ത്
കല്പറ്റ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും സി.കെ. ജാനുവും ഉള്‍പ്പെട്ട കോഴ വിവാദത്തില്‍ വയനാട് ജില്ലാ ബിജെപിയില്‍ പൊട്ടിത്തെറി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റിനെയും ബത്തേരി മണ്ഡലം പ്രസിഡന്റിനെയും നീക്കി. നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചയുടെ നഗരസഭാ കമ്മിറ്റി ഭാരവാഹികള്‍ രാജിവച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തന്‍പുരയിലിനെ ജില്ലാ കമ്മിറ്റിയും മണ്ഡലം പ്രസിഡന്റ് ലിലില്‍ കുമാറിനെ ബത്തേരി മണ്ഡലം കമ്മിറ്റിയുമാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്. ഇതോടെ നേതൃത്വത്തിനെതിരെ ദീപു പുത്തന്‍പുരയ്ക്കല്‍ ഫേസ്ബുക്കില്‍ രംഗത്തെത്തി. പിടിച്ചുപറിക്കപ്പെടും മുമ്പേ നിസഹായനായി ഉപേക്ഷിക്കുകയാണെന്ന് ദീപു പോസ്റ്റിൽ പറയുന്നു.
Read Moreരാമനാട്ടുകര സ്വർണക്കടത്ത് കേസ്! അന്വേഷണം കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങളിലേക്ക്; അര്ജുന് ചില്ലറക്കാരനല്ല…
സ്വന്തം ലേഖകൻ കണ്ണൂർ: രാമനാട്ടുകര സംഭവവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസിൽ അന്വേഷണം കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങളിലേക്കെന്ന് സൂചന. കണ്ണൂർ സ്വദേശി അർജുന്റെ അഴീക്കലിലെ വീട്ടിൽ കസ്റ്റംസ് നടത്തിയ റെയ്ഡിൽ നിർണായകമായ തെളിവുകൾ ലഭിച്ചതായാണ് സൂചന. ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികളുമായി നിരന്തര ബന്ധം പുലർത്തുന്ന അർജുൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഇയാൾക്ക് ശുഹൈബ് വധക്കേസിലെ പ്രതിയും സജീവ സിപിഎം പ്രവർത്തകനുമായ ഒരാളുമായി ബന്ധമുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ ശുഹൈബ് വധക്കേസിലെ പ്രതികൾക്കും ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. അർജുനനും ശുഹൈബ് വധക്കേസിലെ പ്രതിയും ഒരുമിച്ചുള്ള ചിത്രങ്ങളും അന്വേഷണംസംഘത്തിന് ലഭിച്ചു. കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് പ്രവന്റീവ് സംഘമാണ് പരിശോധന നടത്തിയത്. കണ്ണൂരിൽ നിന്നുള്ള സ്വർണക്കടത്ത് സംഘത്തിന്റെ ഇടനിലക്കാരനാണ് അർജുൻ എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അർജുനന്റെ ചുവന്ന സ്വിഫ്റ്റ് കാറാണ് ഇതിന് തെളിവായി അന്വേഷണ സംഘത്തിന്…
Read Moreഇറക്കി വിടും മുൻപ് ഇറങ്ങിപ്പോണം, നിങ്ങൾക്ക് ആ കസേരയിലിരിക്കാൻ യോഗ്യതയില്ല! എം.സി. ജോസഫൈനെതിരേ രൂക്ഷ വിമർശനവുമായി പി.ജെ ആർമി
‘കണ്ണൂർ: വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈനെതിരേ രൂക്ഷ വിമർശനവുമായി പി.ജെ ആർമി. ഇറക്കിവിടും മുന്‍പ് ഇറങ്ങിപ്പോകണമെന്നാണ് ഫേസ്ബുക്കിൽ പി.ജെ ആർമി പോസ്റ്റ് ചെയ്തിരിക്കുന്നത്. വനിത കമ്മീഷൻ അധ്യക്ഷയ്ക്ക് ക്ഷമ എന്നത് നിർബന്ധമാണ്. അതില്ലെങ്കിൽ നിങ്ങൾക്ക് ആ കസേരയിലിരിക്കാൻ യോഗ്യതയില്ലെന്നും പി.ജെ ആർമിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ സമൂഹമാധ്യമങ്ങളിലൂടെ ഉയർത്തികാട്ടുന്ന ഫേസ്ബുക്കിലെ പേജാണ് പിജെ ആർമി.
Read Moreആരൊക്കെയോ വന്ന് കാർ എടുത്ത് ഓടിച്ചുപോയി! അർജുൻ ആയങ്കിയുടെ കാർ കണ്ടെത്തി; മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമായി
കണ്ണൂർ: കോഴിക്കോട് സ്വർണം പിടികൂടിയ കേസിൽ അഴീക്കോട് സ്വദേശി അർജുൻ ആയങ്കിയുടെ കാർ കണ്ടെത്തി മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമായി. സ്വർണക്കടത്ത് നടന്ന ദിവസം ഈ കാർ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ 2.33 കിലോഗ്രാം സ്വർണം പിടികൂടിയ കേസിൽ അഴീക്കോട് അഴീക്കൽ സ്വദേശി അർജുൻ ആയങ്കിയുടെ വീട്ടിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയതിനു പിന്നാലെയാണ് അർജുന്റെ കാർ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. പൂട്ടിയിട്ട അഴീക്കൽ സുൽക്ക ഉരു ഷെൽട്ടറിൽ തൂണിന്റെ മറവിലാണ് ഇന്നലെ കാർ ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഉച്ച 12 ഓടെ കാർ അപ്രത്യക്ഷമാകുകയും ചെയ്തു. നാട്ടുകാരാണ് കാർ കണ്ടെത്തിയത്. ആരൊക്കെയോ വന്ന് കാർ എടുത്ത് ഓടിച്ചുപോയതായി നാട്ടുകാർ പറഞ്ഞു. കാർ കണ്ടെത്തിയതറിഞ്ഞ് വളപട്ടണം പോലീസ് സ്ഥലത്തെത്തുന്പോഴക്കും അജ്ഞാതർ കാറുമായി കടന്നിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരോ അർജുന്റെ ഗുണ്ടാസംഘത്തിൽപ്പെട്ടവരോ ആയിരിക്കാം കാർ കടത്തിയതെന്നാണ് സംശയിക്കുന്നത്. കസ്റ്റംസ്…
Read Moreഇൻസ്റ്റഗ്രാം പ്രണയം; നാടുവിട്ട യുവതിയെ മണിക്കൂറുകൾക്കകം പിടികൂടി പഴയങ്ങാടി പോലീസ്
പഴയങ്ങാടി(കണ്ണൂർ): ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ഒളിച്ചോടിയ യുവതിയെ മണിക്കൂറുകൾക്കകം പിടികൂടി പഴയങ്ങാടി എസ്ഐയും സംഘവും. പഴയങ്ങാടി ഏഴോം സ്വദേശിയായ യുവതിയാണ് കുട്ടിയെയും കൊണ്ട്, ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായതിനു ശേഷം ഇന്നലെയോടെ നാടുവിട്ടത്. യുവതി കുട്ടിയുമായി നാടുവിട്ടെന്ന പരാതിയെ തുടർന്ന് പഴയങ്ങാടി എസ്ഐഇ ജയചന്ദ്രനും അഡീഷണൽ എസ്ഐ രജനിയും ചേർന്ന് മിന്നൽ വേഗത്തിൽ നടത്തിയ അന്വേഷണത്തിലാണു യുവതിയെയും കുട്ടിയെയും കണ്ടെത്താനായത്. യുവതിയുടെ ഫോണ്‍ നന്പർ പിന്തുടർന്ന പോലീസ് ഇവർ കോയന്പത്തൂർ ഫാസ്റ്റ് പാസഞ്ചറിന് കയറിയതായി മനസിലാക്കി. തുടർന്ന് റെയിൽവേ പോലീസുമായും മറ്റ് സിആർപിഎഫ് ടീമുമായും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ട്രെയിനിൽ യാത്രക്കാർ പോലും അറിയാതെ നടത്തിയ രഹസ്യ പരിശോധനയിൽ പോത്തന്നൂരിൽ യുവതിയെയും കുട്ടിയെയും കണ്ടെത്തുകയായിരുന്നു. ഇൻസ്റ്റർഗ്രാമിലൂടെ പരിചയപ്പെട്ട സിനിമാ ഫീൽഡിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശിയായ യുവാവിനെ തേടിയുള്ള യാത്രയാണിതെന്നാണ് യുവതിയുടെ മൊഴിയെന്നു പോലീസ് പറഞ്ഞു.
Read More