കണ്ണ് നഷ്ടമായില്ല, മുഖത്ത്കുത്തിയെ ങ്കിലും നിസാരപരിക്ക്; കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ മു​ഖം മൂ​ടി ധ​രി​ച്ച​യാ​ൾ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ചു

  ക​ണ്ണ​പു​രം: മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യ ആ​ൾ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മ​ർ​ദി​ച്ചു. പു​ഞ്ച​വ​യ​ൽ പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ൽ അം​ബേ​ദ്ക​ർ വി​ജ്ഞാ​ൻ വാ​ടി​ക്കു സ​മീ​പ​മു​ള്ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ പ​ന​യ​ൻ ഷാ​ജി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു മു​ഖം മ​റ​ച്ചും ഹെ​ൽ​മ​റ്റ് ധ​രി​ച്ചു​മെ​ത്തി​യ ആ​ൾ ആ​ക്ര​മി​ച്ച​ത്. പു​റ​ത്ത് നി​ന്ന് ഷാ​ജി​യെ വി​ളി​ച്ച​പ്പോ​ൾ വാ​തി​ൽ തു​റ​ന്ന് പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്ന ഷാ​ജി​യെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മു​ഖ​ത്ത് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം വീ​ടി​നു പു​റ​ത്ത് മ​റ്റൊ​രാ​ൾ സ്റ്റാ​ർ​ട്ടാ​ക്കി നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​ൽ അ​ക്ര​മി ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ഷാ​ജി ക​ണ്ണ​പു​രം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​ന​യ​ൻ ഷാ​ജി​ക്കു നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ ക​ണ്ണ​പു​രം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഇ​ത്ത​രം ക്രി​മി​ന​ലു​ക​ളെ ക​ണ്ടെ​ത്താ​നും അ​ക്ര​മം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നും പോ​ലീ​സ് ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

പ്രായപൂർത്തിയാകാത്ത പെ​ണ്‍​കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യ; പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ൽ ഞെട്ടിക്കുന്ന വിവരം; ഫേസ്ബുക്ക് സുഹൃത്ത് അ​റ​സ്റ്റി​ൽ

പ​യ്യ​ന്നൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ന​ക​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കേ​സി​ല്‍ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​കു​റ്റ​ത്തി​ന് യു​വാ​വ് അ​റ​സ്റ്റി​ൽ. കൂ​ത്തു​പ​റ​മ്പ് മാ​ങ്ങാ​ട്ടി​ടം അ​യ്യ​പ്പ​ന്‍ തോ​ടി​ലെ പി. ​ജി​തി​നാ​ണ് (29) അ​റ​സ്റ്റി​ലാ​യ​ത്. ആ​ത്മ​ഹ​ത്യ ചെ​യ്ത പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യി​ട്ടു​ണ്ടെ​ന്ന പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ളെ ക​ഴി​ഞ്ഞ ജൂ​ണ്‍ 17ന് ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ചെ​റു​പു​ഴ പോ​ലീ​സ് ഇ​യാ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ പ​രി​ശോ​ധ​നാ വി​ധേ​യ​മാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ല​ഭി​ച്ച തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ഇ​തേ തു​ട​ര്‍​ന്ന് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​യാ​ളെ ഡി​വൈ​എ​സ്പി കെ.​ഇ.​പ്രേ​മ​ച​ന്ദ​നും എ​സ്ഐ എ​ന്‍.​കെ.​ഗി​രീ​ഷ്, എ​എ​സ്ഐ സ​ത്യ​ന്‍ എ​ന്നി​വ​ര്‍ സ​ബ് ജ​യി​ലി​ലെ​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​ല​ക്കോ​ട് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ അ​വി​ടെ​യെ​ത്തി​യ പ്ര​തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു വ​ര്‍​ഷ കാ​ലം നീ​ണ്ടു നി​ന്ന സൗ​ഹൃ​ദം പി​ന്നീ​ട് വ​ഴി പി​രി​ഞ്ഞ​തോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ്. പ്ര​തി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച…

Read More

ഷ​റാ​റ​യു​ടെ ര​ണ്ട് ആ​ഡം​ബ​ര മൊ​ബൈ​ലു​ക​ൾ ക​ണ്ടെ​ടു​ത്തു;ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​തി​യു​ടെയും ബ​ന്ധു​ക്ക​ളു​ടെ​യും കൂ​ടി​ക്കാ​ഴ്ച വീ​ണ്ടും

ത​ല​ശേ​രി: ത​ല​ശേ​രി​യി​ൽ പ​തി​ന​ഞ്ചു​കാ​രി​യ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന വ്യാ​പാ​ര പ്ര​മു​ഖ​ൻ ഷ​റാ​റ ഗ്രൂ​പ്പ് ഉ​ട​മ ത​ല​ശേ​രി ഗു​ഡ് ഷെ​ഡ് റോ​ഡി​ലെ ഷ​റാ​റ ബം​ഗ്ലാ​വി​ൽ ഉ​ച്ചു​മ്മ​ൽ കു​റു​വാ​ൻ ക​ണ്ടി ഷ​റ​ഫു​ദ്ദീ(68 നെ ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ധ​ർ​മ​ടം സി​ഐ ടി.​പി സു​മേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. പ്ര​തി​യു​മാ​യി വീ​ട്ടി​ലെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​യു​ടെ ര​ണ്ട് ആ​ഡം​ബ​ര മൊ​ബൈ​ലു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നും ശേ​ഷം പ്ര​തി​യെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​ക്കി. പ്ര​തി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തി​യ പോ​ലീ​സ് ജീ​പ്പി​നെ പി​ന്തു​ട​ർ​ന്ന് ആ​ഡം​ബ​ര കാ​റി​ൽ പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ൾ എ​ത്തി​യ​ത് വി​വാ​ദ​മാ​യി. പോ​ലീ​സ് ജീ​പ്പി​ലി​രു​ന്ന പ്ര​തി​യോ​ട് ബ​ന്ധു​ക്ക​ൾ സം​സാ​രി​ക്കു​ക​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച് പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ വാ​ഹ​നം ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​നു​ള​ളി​ൽ ക​ട​ന്ന​തും ചോ​ദ്യം ചെ​യ്തു…

Read More

പാ​ല​ത്താ​യി പീ​ഡ​നം: ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി പി​ൻ​വ​ലി​ച്ച് പ്ര​തി​ഭാ​ഗം

ത​ല​ശേ​രി: പാ​നൂ​ർ ക​ട​വ​ത്തൂ​ർ പാ​ല​ത്താ​യി​ലെ നാ​ലാം ക്ലാ​സു​കാ​രി​യെ സ്കൂ​ളി​ലെ ശു​ചി മു​റി​യി​ൽ വെ​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന കേ​സി​ൽ പ്ര​തി​യാ​യ അ​ധ്യാ​പ​ക​നും ബി​ജെ​പി നേ​താ​വു​മാ​യ ക​ട​വ​ത്തൂ​ർ മു​ണ്ട​ത്തോ​ടി​ലെ കു​റു​ങ്ങാ​ട്ട് കു​നി​യി​ൽ പ​ത്മ​രാ​ജ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി പി​ൻ​വ​ലി​ച്ചു. കേ​സി​ൽ അ​നു​ബ​ന്ധ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും കേ​സ് സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ.​എ​സ്.​രാ​ജീ​വ്, അ​ഡ്വ.​പി. പ്രേ​മ​രാ​ജ​ൻ എ​ന്നി​വ​ർ മു​ഖാ​ന്തി​രം ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ഇ​ന്ന​ലെ പി​ൻ​വ​ലി​ച്ച​ത്. അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ലെ അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചു കൊ​ണ്ടും സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ടും വീ​ണ്ടും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് അ​ഡ്വ.​പി. പ്രേ​മ​രാ​ജ​ൻ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ന്‍റെ സ​ർ​ട്ടി​ഫൈ​ഡ് കോ​പ്പി ല​ഭി​ച്ചാ​ലു​ട​ൻ തു​ട​ർ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും പ്രേ​മ​രാ​ജ​ൻ വ്യ​ക്ത​മാ​ക്കി. ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ടി.​കെ. ര​ത്ന​കു​മാ​റാ​ണ് ഏ​റെ വി​വാ​ദ​മാ​യ ഈ ​കേ​സി​ൽ അ​നു​ബ​ന്ധ​സ​മ​ർ​പ്പി​ച്ച​ത്. 2020 ജ​നു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

Read More

ക​ണ്ണെ​ത്താ ദൂ​ര​ത്തെ കാ​ഴ്ച​ക​ൾ, ഏ​തു​സ​മ​യ​വും വീ​ശി​യ​ടി​ക്കു​ന്ന ഇ​ളം കാ​റ്റ്…! ഇ​ക്കോ ടൂ​റി​സത്തിലേക്ക് പാ​ലു​കാ​ച്ചി​മ​ല​യും; സ​വി​ശേ​ഷ​ത​ക​ളേ​റെ…

ക​ണ്ണെ​ത്താ ദൂ​ര​ത്തെ കാ​ഴ്ച​ക​ൾ. ഏ​തു​സ​മ​യ​വും വീ​ശി​യ​ടി​ക്കു​ന്ന ഇ​ളം കാ​റ്റ്. വ​ര്‍​ഷ​ത്തി​ല്‍ ഏ​റി​യ പ​ങ്കും മ​ല​നി​ര​ക​ളെ പു​ത​പ്പ​ണി​യി​ക്കാ​റു​ള്ള കോ​ട​മ​ഞ്ഞ്…​പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ൽ ത​ല​യെ​ടു​പ്പോ​ടെ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന പാ​ലു​കാ​ച്ചി മ​ല​യു​ടെ സ​വി​ശേ​ഷ​ത​ക​ളേ​റെ​യാ​ണ്. സാ​ഹ​സി​ക​ത​യും വ​ന​ത്തി​ന്‍റെ കു​ളി​ർ​മ​യും ഒ​ത്തി​ണ​ങ്ങി​യ ഇ​വി​ടം സ​ഞ്ചാ​രി​ക​ള്‍​ക്ക് സു​ഖ​ക​ര​മാ​യ അ​നു​ഭൂ​തി പ്ര​ദാ​നം ചെ​യ്യു​ന്നു. സൂ​ര്യോ​ദ​യ​ത്തി​ന്‍റെ​യും സൂ​ര്യാ​സ്ത​മ​യ​ത്തി​ന്‍റെ​യും വി​സ്മ​യ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് പാ​ലു​കാ​ച്ചി മ​ല സ​മ്മാ​നി​ക്കു​ന്ന​ത്. മേ​ഘ​ങ്ങ​ൾ കൈ​യെ​ത്തു​ന്ന ദൂ​ര​ത്തി​ൽ നി​ൽ​ക്കു​ന്ന കാ​ഴ്ച ക​ർ​ണാ​ന​ന്ദ​ക​ര​മാ​ണ്. സ​മു​ദ്ര​നി​ര​പ്പി​ല്‍​നി​ന്ന് 1200 അ​ടി ഉ​യ​ര​ത്തി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന ഇ​വി​ടം തീ​ർ​ഥാ​ട​ന​കേ​ന്ദ്രം കൂ​ടി​യാ​ണ്. കേ​ള​ക​ത്തു​നി​ന്ന് ശാ​ന്തി​ഗി​രി വ​ഴി​യും കൊ​ട്ടി​യൂ​രി​ൽ​നി​ന്ന് പ​ന്നി​യാം​മ​ല വ​ഴി​യും ഇ​വി​ടേ​ക്കെ​ത്താം. കേ​ള​കം: പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ പാ​ലു​കാ​ച്ചി മ​ല​യി​ൽ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​ക്കു​ള്ള സാ​ധ്യ​ത​യേ​റി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ​യും കേ​ള​കം, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന​ലെ പാ​ലു​കാ​ച്ചി മ​ല സ​ന്ദ​ർ​ശി​ച്ചു. ഇ​ക്കോ ടൂ​റി​സ​ത്തി​ന്‍റെ​യും ട്ര​ക്കിം​ഗി​ന്‍റെ​യും സാ​ധ്യ​ത​ക​ൾ സം​ഘം വി​ല​യി​രു​ത്തി. ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ർ ടി.​വി. പ്ര​ശാ​ന്ത്,…

Read More

എ​ല്ലാ​വ​ർ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യ കേ​ന്ദ്രം; നഗരത്തിലെ ജൂ​ബി​ലി ഹാ​ളി​ലെ വാ​ക്‌​സി​നേ​ഷ​ന്‍ പു​നഃ​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം

ക​ണ്ണൂ​ര്‍: ന​ഗ​ര​ത്തി​ലെ പ്രാ​ധാ​ന വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​മാ​യി​രു​ന്ന ജൂ​ബി​ലി ഹാ​ളി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​ന്പ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. എ​ല്ലാ​വ​ർ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യ കേ​ന്ദ്രം എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ജൂ​ബി​ലി ഹാ​ൾ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ​ത്. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ മ​തി​യാ​യ മാ​ന​വ വി​ഭ​വ​ശേ​ഷി കു​റ​വാ​യ​തി​നാ​ലാ​ണ് ഇ​വി​ടു​ത്തെ വാ​ക്‌​സി​നേ​ഷ​ൻ നി​ർ​ത്തി​വെ​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ഡി​എം​ഒ കോ​ർ​പ​റേ​ഷ​ൻ മേ​യ​റെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കോ​ര്‍​പ​റേ​ഷ​ന്‍റെ അ​ഭ്യ​ര്‍​ഥ​ന പ്ര​കാ​രം മാ​ര്‍​ച്ച് പ​തി​നേ​ഴ് മു​ത​ലാ​ണ് ജൂ​ബി​ലി ഹാ​ളി​ല്‍ വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്പ് ആ​രം​ഭി​ച്ച​ത്. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ള്‍​ക്ക് എ​ല്ലാ ദി​വ​സ​വും വാ​ക്സി​ന്‍ ന​ല്‍​കി​യി​രു​ന്ന കേ​ന്ദ്ര​മാ​യി​രു​ന്നു ജൂ​ബി​ലി ഹാ​ളി​ലേ​ത്. കോ​ര്‍​പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജൂ​ബി​ലി ഹാ​ളി​ല്‍ ഇ​തി​നാ​യി എ​ല്ലാ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും കോ​ര്‍​പ​റേ​ഷ​ന്‍ ഒ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഏ​പ്രി​ല്‍ 19ന് ​ജൂ​ബി​ലി ഹാ​ളി​ലെ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ പൂ​ട്ടു​ക​യാ​യി​രു​ന്നു. ജൂ​ബി​ലി ഹാ​ളി​ല്‍ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ ബോ​ക്സിം​ഗ് റിം​ഗ് കൊ​ണ്ടു വ​ച്ച​തി​നു…

Read More

ചേച്ചി കുടിക്കാൻ കുറച്ച് വെ​ള്ളം  തരുമോ; വെള്ളം എടുക്കുന്നതിനിടെ യുവതിക്ക് നഷ്ടമായത് 2 പവൻ മാല; സിസി ടിവി പരിശോധിച്ച് പോലീസ്

ശ്രീ​ക​ണ്ഠ​പു​രം: സ്കൂ​ട്ട​റി​ലെ​ത്തി​യ യു​വാ​വ് ര​ണ്ട് പ​വ​ൻ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു. ബാ​ല​ങ്ക​രി വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പം പ​ല​ച​ര​ക്ക് ക​ട ന​ട​ത്തു​ന്ന ടി.​വി. യ​ശോ​ദ​യു​ടെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ക​ണി​യാ​ർ​വ​യ​ൽ ഭാ​ഗ​ത്ത് നി​ന്ന് സ്കൂ​ട്ട​റി​ലെ​ത്തി​യ 30 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വാ​വ് ക​ട​യി​ലെ​ത്തി കു​ടി​ക്കാ​ൻ വെ​ള്ളം ചോ​ദി​ച്ച​താ​യി പ​റ​യു​ന്നു. യ​ശോ​ദ വെ​ള്ള​മെ​ടു​ക്കു​ന്ന​തി​നി​ടെ യു​വാ​വ് മാ​ല പൊ​ട്ടി​ച്ച് സ്കൂ​ട്ട​റി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കാ​ഞ്ഞി​ലേ​രി റോ​ഡ് വ​ഴി​യാ​ണ് യു​വാ​വ് പോ​യ​ത്. ശ്രീ​ക​ണ്ഠ​പു​രം ഇ​ൻ​സ്പെ​ക്ട​ർ ഇ.​പി. സു​രേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​ട​യു​ടെ സ​മീ​പ​ത്തെ വീ​ട്ടി​ലെ സി​സി​ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ച് പ്ര​തി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്‌.

Read More

പത്താം പ്രതിയായി ഭാര്യ, ക്വട്ടേഷൻ കൊലപാതം; ഏറെ ചർച്ചചെയ്യപ്പെട്ട ബ​ക്ക​ള​ത്തെ ഖാ​ദ​ര്‍ വ​ധ​ക്കേ​സി​ല്‍ പു​ന​ര​ന്വേ​ഷ​ണം

ത​ളി​പ്പ​റ​മ്പ്: പ്ര​മാ​ദ​മാ​യ ത​ളി​പ്പ​റ​മ്പ് ബ​ക്ക​ളം പു​ന്ന​ക്കു​ള​ങ്ങ​ര​യി​ലെ മൊ​ട്ട​ന്‍റ​ക​ത്ത് അ​ബ്ദു​ള്‍ ഖാ​ദ​ര്‍ എ​ന്ന പു​തി​യ​പു​ര​യി​ല്‍ ഖാ​ദ​ര്‍ കൊ​ല​പാ​ത​ക കേ​സ് പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ ജി​ല്ല സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി ഉ​ത്ത​ര​വി​ട്ടു. ഖാ​ദ​റി​നെ കൊ​ല​പ്പെ​ടു​ത്തി പ​രി​യാ​രം വാ​യാ​ട് റോ​ഡ​രി​കി​ല്‍ ത​ള്ളി​യെ​ന്നാ​യി​രു​ന്നു കേ​സ്. കേ​സി​ല്‍ പ​ത്താം​പ്ര​തി​യാ​യ ഖാ​ദ​റി​ന്‍റെ ഭാ​ര്യ വാ​യാ​ട് സ്വ​ദേ​ശി​നി കെ. ​ഷെ​രീ​ഫ​യ്ക്ക് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ങ്കു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും കാ​ണി​ച്ച് പ​രി​യാ​രം സ്റ്റേ​ഷ​ന്‍ എ​സ് എ​ച്ച് ഒ ​ന​ല്‍​കി​യ പ​രാ​തി​യി​ല്‍ അ​ഡീ​ഷ​ണ​ല്‍ പ്രോ​സി​ക്യൂ​ഷ​ന്നാ​യി​രു​ന്നു ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. ഈ ​ഹ​ർ​ജി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് കോ​ട​തി പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് അ​ബ്ദു​ള്‍ ഖാ​ദ​റി​ന്‍റെ മാ​താ​വ് ഖ​ദീ​ജ​യും സ​ഹോ​ദ​രി​യും ഖാ​ദ​റി​ന്‍റെ ഭാ​ര്യ​യു​ടെ ഇ​ട​പെ​ട​ലും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സ് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി കെ.​ഇ. പ്രേ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​യാ​രം ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​വി. ബാ​ബു​വി​നാ​ണ് കേ​സി​ന്‍റെ…

Read More

കാ​സ​ർ​ഗോ​ട്ടെ കാ​ട്ടി​ൽ മ​റ​ഞ്ഞു​കി​ട​ന്ന​ത് 12-ാം നൂ​റ്റാ​ണ്ടി​ലെ കോ​ട്ട; അ​മ്പ​ര​ന്ന് ച​രി​ത്ര​ഗ​വേ​ഷ​ക​ര്‍

കാ​സ​ര്‍​ഗോ​ട്ടെ ഷി​റി​യ വി​ല്ലേ​ജി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​റേ​ക്ക​ര്‍ സ്ഥ​ല​ത്ത് കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കോ​ട്ട 12-ാം നൂ​റ്റാ​ണ്ടി​ല്‍ ഈ ​പ്ര​ദേ​ശം ഹോ​യ്‌​സാ​ല രാ​ജാ​ക്ക​ന്മാ​രു​ടെ അ​ധീ​ന​ത​യി​ലാ​യി​രു​ന്ന കാ​ല​ത്തി​ന്‍റെ ശേ​ഷി​പ്പാ​ണെ​ന്ന് ച​രി​ത്രഗ​വേ​ഷ​ക​ര്‍. ഹൊ​യ്‌​സാ​ല രാ​ജാ​ക്ക​ന്മാ​രു​ടെ സാ​മ​ന്ത​ന്മാ​രാ​യി നാ​ടു​ഭ​രി​ച്ച ബ​ല്ലാ​ള​ന്മാ​രാ​യി​രി​ക്കാം ഈ ​കോ​ട്ട നി​ര്‍​മി​ച്ച​തെ​ന്നാ​ണ് അ​നു​മാ​ന​മെ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്‌​റു കോ​ള​ജി​ലെ ച​രി​ത്ര​വി​ഭാ​ഗം അ​ധ്യാ​പ​ക​രാ​യ ന​ന്ദ​കു​മാ​ര്‍ കോ​റോ​ത്ത്, സി.​പി. രാ​ജീ​വ​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. ഷി​റി​യ വി​ല്ലേ​ജി​ലെ അ​ടു​ക്കം എ​ന്ന സ്ഥ​ല​ത്ത് അ​ക​ത്തു ക​ട​ക്കാ​നാ​കാ​ത്തവി​ധം കാ​ടു​പി​ടി​ച്ചനി​ല​യി​ല്‍ ഒ​രു കോ​ട്ട നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്ന് മ​ഞ്ചേ​ശ്വ​രം എം​എ​ല്‍​എ എ.​കെ.​എം. അ​ഷ്‌​റ​ഫാ​ണ് ച​രി​ത്രഗ​വേ​ഷ​ക​രെ അ​റി​യി​ച്ച​ത്. ഇ​വി​ടെ ഇ​ങ്ങ​നെ​യൊ​രു കോ​ട്ട​യു​ണ്ടെ​ന്ന കാ​ര്യം ഇ​തു​വ​രെ നാ​ട്ടു​കാ​ര്‍​ക്കു മാ​ത്ര​മാ​ണ് അ​റി​യാ​മാ​യി​രു​ന്ന​ത്. ഇ​വി​ടെ​യെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് കേ​ര​ള​ത്തി​ല്‍ ഇ​ന്ന് നി​ല​നി​ല്‍​ക്കു​ന്ന​തി​ല്‍ ഏ​റ്റ​വും പ​ഴ​ക്ക​വും വ​ലി​പ്പ​വു​മു​ള്ള കോ​ട്ട​ക​ളി​ലൊ​ന്നാ​ണ് ഇ​തെ​ന്ന് ച​രി​ത്രഗ​വേ​ഷ​ക​ര്‍ തി​രി​ച്ച​റി​ഞ്ഞ​ത്. എ​ട്ടാം നൂ​റ്റാ​ണ്ടി​ല്‍ നി​ര്‍​മി​ച്ച​താ​യി ക​രു​ത​പ്പെ​ടു​ന്ന വി​ഴി​ഞ്ഞ​ത്തെ കോ​ട്ട​യാ​ണ് സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള​വ​യി​ല്‍ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ​ത്. ഈ…

Read More

തി​ര​മാ​ല​ക​ൾ​ കണ്ട് ​തു​രു​മ്പെ​ടു​ത്ത് ഓ​പ്പ​ൺ ജിം; ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പൊതുജനാഭിപ്രായം ഇങ്ങനെ…

ക​ണ്ണൂ​ർ: പ​യ്യാ​ന്പ​ലം ബീ​ച്ചി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ക​ട​ൽ​ക്കാ​റ്റേ​റ്റും തി​ര​മാ​ല​ക​ൾ​ക​ണ്ടും വ്യാ​യാ​മം ചെ​യ്യാ​നാ​യി നി​ർ​മി​ച്ച ഓ​പ്പ​ൺ ജിം​നേ​ഷ്യം നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ. ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ല്ലാം ഉ​പ​യോ​ഗി​ക്കാ​തെ തു​രു​ന്പെ​ടു​ത്ത് ന​ശി​ച്ചു. ഉ​പ്പു കാ​റ്റേ​റ്റ് ന​ശി​ക്കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം പെ​യി​ന്‍റ​ടി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ജിം ​പ​രി​പാ​ല​നം നി​ല​ച്ച​തോ​ടെ കൂ​ടു​ത​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ തു​രു​ന്പെ​ടു​ത്തു. ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വി​ടെ ആ​ധു​നി​ക രീ​തി​യി​ലു​ള്ള ഓ​പ്പ​ൺ ജിം​നേ​ഷ്യം സ്ഥാ​പി​ച്ച​ത്. 2018 മേ​യ് നാ​ലി​നാ​ണ് ജിം​നേ​ഷ്യം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്ന് കൊ​ടു​ത്ത​ത്. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് വ​ള​രെ കു​റ​ച്ച് നാ​ളു​ക​ൾ മാ​ത്ര​മാ​ണ് ജിം ​തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ച​ത്. പി​ന്നീ​ട് ഇ​ത് ബീ​ച്ചി​ലെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കു​ള്ള പാ​ർ​ക്കാ​യി മാ​റി. ഇ​ത് പു​തു​ക്കി പ​ണി​ത് ന​ല്ല​രീ​തി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്പോ​ഴാ​ണ് കോ​വി​ഡ് പ്ര​തി​സ​ന്ധി വ​ന്ന​ത്. ഇ​തു​മൂ​ലം ആ​രും തി​രി​ഞ്ഞ് നോ​ക്കാ​തെ ഉ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം തു​രു​ന്പെ​ടു​ത്ത് ന​ശി​ച്ചു. 26 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ജിം​നേ​ഷ്യം…

Read More