കാഞ്ഞങ്ങാട്: കോവിഡ് വീണ്ടും പിടിമുറുക്കുന്ന കാലത്ത് ഏറ്റവുമധികം ആശങ്കകളും മാനസിക സമ്മര്‍ദവും അനുഭവിക്കുന്ന വിഭാഗങ്ങളിലൊന്നാണ് ഭിന്നശേഷിക്കാര്‍. അവരുടെ പ്രശ്നങ്ങളില്‍ കൈത്താങ്ങായി നില്ക്കാന് സദാ സേവനസന്നദ്ധരായി നില്‍ക്കുകയാണ് യുവതീയുവാക്കളുടെ ഒരു കൂട്ടായ്മ. ബാംഗ്ലൂര്‍ ആസ്ഥാനമായ സ്മൈലീസ് ഇന്ത്യ എന്ന എന്‍ജിഒയുടെ ഭാഗമായാണ് ഇവരുടെ പ്രവര്‍ത്തനം. ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ ആവശ്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് 8618803780 എന്ന നമ്പറില്‍ വിളിക്കുകയോ വാട്സ് ആപ് സന്ദേശം അയക്കുകയോ ചെയ്താല്‍ ഇവരുടെ സേവനം ലഭ്യമാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല്പതോളം വോളണ്ടിയര്‍മാരാണ് സ്മൈലീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. കൂട്ടായ്മയുടെ കേരള ഘടകമായി പ്രവര്‍ത്തിക്കുന്ന ഹാപ്പി പീപ്പിള്‍ പ്രോജക്ടിന് രൂപം നല്‍കിയത് കാസര്‍ഗോഡ് ജില്ലയിലെ പാണത്തൂര്‍ സ്വദേശിയായ നിധിന് നെടുംകണ്ടത്തിലാണ്. ബിടെക് കഴിഞ്ഞ് ബംഗളൂരുവില്‍ ജോലിചെയ്തിരുന്ന കാലത്താണ് നിധിന് ഈ കൂട്ടായ്മയുടെ ഭാഗമാകുന്നത്. വിവിധ പ്രശ്നങ്ങള്‍ നേരിടുന്ന ഭിന്നശേഷിക്കാര്‍ക്ക് ഫോണിലൂടെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതും ബധിരതയുള്ളവര്ക്കുവേണ്ടി ആംഗ്യഭാഷ…
Read MoreCategory: Kannur
നാട്ടുകാരുടെ ജെപി..! ലോക്ക്ഡൗണ്‍ കാലത്തും കര്‍മനിരതനായി പാലാവയലിന്റെ സൂക്ഷിപ്പുകാരന്; ഇതില്‍ ഒതുങ്ങുന്നതല്ല ജോസ് പ്രകാശിന്റെ വ്യക്തിത്വവും സാമൂഹ്യസേവനവും
സ്വന്തം ലേഖകൻ പാലാവയല്: മഴയായാലും മഞ്ഞായാലും ലോക്ഡൗണ്‍ കാലമായാലും എന്നും കര്‍മനിരതനായി പാലാവയല് ടൗണിനൊരു സൂക്ഷിപ്പുകാരനുണ്ട്. അതിരാവിലെ നാലരയ്ക്ക് എഴുന്നേറ്റ് പ്രഭാതസവാരി കഴിഞ്ഞ് കൈലി മടക്കിക്കുത്തി കൈയില്‍ നീളമുള്ള ചൂലും തൂമ്പായും പ്ലാസ്റ്റിക് വട്ടിയുമായി സേവനത്തിനിറങ്ങും. ഒന്നര മണിക്കൂറോളം സമയമെടുത്ത് സ്വന്തം വീട്ടുമുറ്റമെന്ന പോലെ ടൗണെല്ലാം അടിച്ചുതൂത്ത് വൃത്തിയാക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ചുവച്ച് റീസൈക്കിള്‍ ചെയ്യുന്നതിനായി കളക്ഷന്‍ വരുന്നവരെ ഏല്പിക്കും. കടലാസും മറ്റും കത്തിച്ചുകളയും. മഴക്കാലത്ത് ഓവുചാലില്‍ വന്നുനിറഞ്ഞ് ഒഴുക്ക് തടസപ്പെടുത്തുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റു മലിനവസ്തുക്കളും പെറുക്കിമാറ്റും. കോവിഡ് കാലം തുടങ്ങിയതിനു ശേഷം എല്ലാ ദിവസവും അഞ്ചോ അതിലധികമോ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച മാസ്കുകള്‍ റോഡരികിലുണ്ടാകും. അവയും എടുത്തുമാറ്റി യഥാവിധി സംസ്കരിക്കും. ഇതെല്ലാം സ്വമനസാലേ ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങളാണ്. ശരിക്കുള്ള ജോലി തുടങ്ങുന്നത് ഇതിനു ശേഷമാണ്. രാവിലെ എട്ടരയോടെ സേവനമെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയതിനുശേഷം കുളിച്ച് പ്രഭാതഭക്ഷണം കഴിക്കുമ്പോഴേക്കും…
Read Moreഇത് റേഷന്‍ വാങ്ങാന്‍ നില്ക്കുന്നതല്ല! കള്ളുഷാപ്പുകൾക്ക് മുന്നിൽ നീണ്ട നിരകൾ; വ്യാജവാറ്റും വ്യാപകം
കണ്ണൂർ: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ് നാടുനീളെ പരിശോധന നടത്തുന്പോഴും പല കള്ളുഷാപ്പുകൾക്ക് മുന്നിലും കോവിഡ് മാനദണ്ഡങ്ങൾ കാറ്റിപ്പറത്തി വൻ തിരക്ക്. വിദേശ മദ്യഷാപ്പുകള്‍ അടച്ചതോടെയാണ് കള്ളുഷാപ്പുകൾക്ക് മുന്നിൽ ആളുകള്‍ കൂട്ടമായെത്തുന്നത്. ഇന്നലെ പൊടിക്കുന്ന് സെന്‍ട്രല്‍ ജയിലിന് സമീപമുള്ള കള്ളുഷാപ്പില്‍ സാമൂഹിക അകലം പോലും പാലിക്കാതെയാണ് ആളുകളെത്തിയത്. പലരും മാസ്കുപോലും ശരിയായി ധരിച്ചിട്ടില്ലായിരുന്നു. ഷാപ്പുകളിൽ വച്ച് മദ്യപിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ കാനുകളും കുപ്പികളുമായെത്തിയാണ് അതിരാവിലെ മുതൽ ആവശ്യക്കാർ വരിനിൽക്കുന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ച ചൊവ്വാഴ്ച കാട്ടാമ്പള്ളി ബാലന്കിണറിന് സമീപത്തുള്ള കള്ളുഷാപ്പിന് മുന്നില്‍ പൊതുറോഡ് വരെ മദ്യം വാങ്ങാനെത്തിയവരുടെ വലിയ നിരയായിരുന്നു. കൂടാതെ നാട്ടിന്‍പുറത്തുള്ള ഒട്ടുമിക്ക കള്ളുഷാപ്പുകളിലും ഇതുതന്നെയാണ് അവസ്ഥ. ജനങ്ങളോട് സാമൂഹിക അകലം പാലിക്കണമെന്നും കടകള്‍ക്കുമുന്നില്‍ രണ്ടു മീറ്റര്‍ അകലത്തില്‍ നിന്നു വേണം സാധനങ്ങള്‍ വാങ്ങാനെന്നും കടകളിലൂടെ സാധനങ്ങള്‍ വാങ്ങുന്നതിനു പകരം ഓണ്‍ലൈനിലൂടെയോ ഫോണിലൂടെയോ…
Read Moreനാട്ടുകാരുടെ തമ്പുരാന് ! മിണ്ടാപ്രാണികള്‍ക്ക് പ്രിയനായി ബാബുരാജ്; ബാബുരാജിന്റെ വണ്ടിയുടെ ശബ്ദം ഇവയ്ക്കെല്ലാം സുപരിചിതം
സ്വന്തം ലേഖകൻ ആലക്കോട്: ഹോട്ടലുകളടക്കം അടഞ്ഞുകിടക്കുന്ന കോവിഡ് കാലത്ത് ആലക്കോട് ടൗണില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായകള്‍ക്കും പൂച്ചകള്‍ക്കും അന്നം നല്കി നാട്ടുകാരുടെ തമ്പുരാന് എന്നറിയപ്പെടുന്ന ടി.കെ. ബാബുരാജ്. വര്‍ഷങ്ങളായി തെരുവ് മൃഗങ്ങള്‍ക്ക് കൃത്യമായി ഭക്ഷണം എത്തിച്ചു നല്കുന്ന ബാബുരാജിന് കോവിഡ് കാലത്തും അതു മുടക്കാനായില്ല. കൊറോണക്കാലം ആയതോടെ ഇതു പതിവാക്കി മാറ്റി. ഹോട്ടലുകളും കടകളും അടച്ചതോടുകൂടി ഒരുനേരത്തെ വിശപ്പടക്കാന്‍ വഴി ഇല്ലാതെ അലഞ്ഞുതിരിയുന്ന തെരുവുനായകള്‍ക്കും പൂച്ചകള്‍ക്കും ബാബുരാജ് മാത്രമായിരുന്നു ആശ്രയം എന്നതാണു സത്യം. ആദ്യത്തെ ലോക്ക്ഡൗണ്‍ കാലം മുതല്‍ കൃത്യമായി എല്ലാദിവസവും രാവിലെ എട്ടരയോടെ കൂടി ടൗണില്‍ എത്തുന്ന ബാബുരാജ് ഇവയ്ക്കുള്ള ഭക്ഷണവും കൈയില്‍ കരുതും. ഉച്ചയ്ക്ക് തൊട്ടുസമീപത്തെ കടയില്‍ നിന്നും പാലും വാങ്ങി ഇവയ്ക്ക് നല്‍കും. ടൗണില്‍ മൂന്നു ഭാഗത്തായാണു അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ക്ക് ബാബുരാജ് ഭക്ഷണം നല്‍കുന്നത്. എല്ലാദിവസവും ഇവയ്ക്കായി ചോറും കറികളും പലപ്പോഴും ഇറച്ചിയുമടക്കമുള്ള…
Read Moreനിയമങ്ങള്‍ കാറ്റില്‍ പറത്തി ബുള്ളറ്റ് ടാങ്കറുകള്‍ പായുന്നു; രണ്ട് ജീവനക്കാർ വേണമെന്ന നിയമം പാലിക്കാത്തതിന്റെ കാരണം കേട്ടാൽ ഞെട്ടും…
കണ്ണൂര്‍: പാചകവാതകം, തീപിടിത്ത സാധ്യതയുള്ള സാധനങ്ങള്‍ എന്നിവ കൊണ്ടു പോകുന്ന ടാങ്കറുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങളുടെ സര്‍വീസ് സംബന്ധിച്ച് കര്‍ശന നിയമങ്ങളുണ്ടെങ്കിലും ഇതെല്ലാം കാറ്റില്‍ പറത്തിയാണ് മിക്ക ടാങ്കറുകളും സര്‍വീസ് നടത്തുന്നത്. ബുള്ളറ്റ് ടാങ്കര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ രണ്ട് ഡ്രൈവര്‍മാര്‍ വേണമെന്നാണ് നിയമം. എന്നാല്‍ ഇത് പരസ്യമായി ലംഘിച്ചാണ് ബുള്ളറ്റ് ടാങ്കറുകളുടെ സര്‍വീസ്. ഒരു ലോഡ് നിശ്ചിത കേന്ദ്രത്തിലെത്തിക്കുന്നതിനാണ് ടാങ്കര്‍ ജീവനക്കാര്‍ക്ക് പ്രതിഫലം. ഒന്നില്‍ കൂടുതല്‍ ജീവനക്കാര്‍ വാഹനത്തിലുണ്ടെങ്കില്‍ ഈ തുക ഇവര്‍ വീതിച്ചെടുക്കുകയാണ് ചെയ്യുക. എന്നാല്‍ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് മിക്ക ഡ്രൈവര്‍മാരും മറ്റുള്ളവരെ കൂട്ടാറില്ല. ഇന്ധനം നിറച്ചു കൊടുക്കുന്ന ഓയില്‍ കോര്പറേഷന് കേന്ദ്രങ്ങളില്‍ വാഹനം പരിശോധിച്ച് ചുരുങ്ങിയത് രണ്ട് ഡ്രൈവര്‍മാരെങ്കിലും വേണമെന്ന് ഉറപ്പു വരുത്തണമെന്നും നിയമമുണ്ട്. വാഹന നമ്പര്‍, ഇതിലെ ജീവനക്കാരുടെ വിവരങ്ങള്‍ എന്നിവ ഇന്ധനം നിറച്ചു നല്കുന്ന കേന്ദ്രത്തില്‍ രേഖപ്പെടുത്തുകയും വേണം. ഇതിനായി ബുള്ളറ്റ്…
Read Moreമകാരം മാത്യു! വിടപറഞ്ഞത്, ‘മ’ എന്ന അക്ഷരംകൊണ്ട് മായാജാലം തീർത്ത അതുല്യപ്രതിഭ
എം.ജെ. റോബിൻകേളകം(കണ്ണൂർ): “മ’ എന്ന അക്ഷരംകൊണ്ട് മായാജാലം തീർത്ത അതുല്യപ്രതിഭയായിരുന്നു ഇന്നലെ വിടപറഞ്ഞ മകാരം മാത്യു. അഭിനേതാവ്, ഗ്രന്ഥകർത്താവ്, പ്രഭാഷകൻ എന്നീനിലകളിലും അദ്ദേഹം കഴിവ് തെളിയിച്ചു. “മ’ എന്ന അക്ഷരംകൊണ്ട് നിർത്താതെ അഞ്ചുമണിക്കൂർ പ്രസംഗിച്ച് ഗിന്നസ് റിക്കാർഡിന് ഉടമയുമായി.അന്‍പതാം വയസിലാണ് മാത്യു മകാര പ്രസംഗം തുടങ്ങിയത്. ആദ്യം എഴുതിപ്പഠിച്ചായിരുന്നു അവതരണം. പിന്നീട് ഏതു വിഷയം പറഞ്ഞാലും മത്തായി “മ’ കൊണ്ട് വാക്കുകളുടെ വെടിക്കെട്ട് തീർക്കുന്ന കാലമുണ്ടായി. 1997-ൽ ഡൽഹി ഗുഡ്ഗാവിൽ അഞ്ചു മണിക്കൂർ മകാര പ്രസംഗം നടത്തി കൗതുക പ്രസംഗത്തിനുള്ള ലോകറിക്കാർഡ് കുറിച്ചിട്ടുണ്ട്.1983-ൽ കൊട്ടിയൂർ മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെക്കുറിച്ച് ‘കൊട്ടിയൂരിലെ ഉരുൾപൊട്ടൽ’എന്നപേരിൽ മാത്യു കവിതാപുസ്തകമിറക്കി. ഈ കവിത ‘മാമലയ്ക്ക് മാനഭംഗം’എന്നപേരിൽ മാത്യു പിന്നീട് മാറ്റിയെഴുതി. “മ’ എന്ന അക്ഷരത്തിൽ തന്നെയാണ് പുസ്തകമെഴുതിയത്. അതിലെ തെറ്റുകൾ തിരുത്തി അവതാരികയെഴുതിയ സിനിമാനടൻ തിക്കുറിശി മാത്യുവിന്റെ കഴിവ് തിരിച്ചറിഞ്ഞു. അങ്ങനെ മാത്യുവിന്റെ കഴിവ്…
Read Moreഅടിവസ്ത്രത്തിൽ പേസ്റ്റു രൂപത്തിലാക്കി ഒളിപ്പിച്ചു കൊണ്ടുവന്നത് 17 ലക്ഷം രൂപയുടെ സ്വർണം
മട്ടന്നൂർ: കൊറോണ കാലത്ത് നാട്ടിലേക്ക് മടങ്ങുന്നതിനിടെ സ്വർണക്കടത്ത് വീണ്ടും വർധിക്കുന്നു. കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 17 ലക്ഷത്തിലധികം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ഷാർജയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് കക്കട്ടിൽ സ്വദേശി നസീർ ഒതയോത്തിൽ നിന്നാണ് 363 ഗ്രാം സ്വർണം പിടികൂടിയത്. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സംശയം തോന്നിയതിനെത്തുടർന്നു യുവാവിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ 253 ഗ്രാം സ്വർണം ഗുളിക മാതൃകയിലാക്കി ശരീരത്തിനുള്ളിലും ചെയിൻ മാതൃകയിലുള്ള 138 ഗ്രാം സ്വർണം അടിവസ്ത്രത്തിനുള്ളിലുമായിരുന്നു ഒളിപ്പിച്ചു വച്ചിരുന്നത്. കസ്റ്റംസ് അസി. കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ വി.പി. ബേബി, എൻ.സി. പ്രശാന്ത്, ജ്യോതിലക്ഷ്മി, ഇൻസ്പെക്ടർമാരായ പ്രകാശൻ കൂടപ്രം, കെ.വി. രാജു, സോനിത്ത് റാണ, ഹവിൽദാർ സി.വി. ശശീന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം…
Read Moreമഞ്ചേശ്വരത്ത് പറന്നിറങ്ങിയ കെ.സുരേന്ദ്രന് ഇ തിരിച്ചടിയായത് ‘മിഷൻ എൻമകജെ’യുടെ പാളിച്ച; ഇവിടെ ഒഴുക്കിയ പണത്തിന് കൈയും കണക്കുമില്ലെന്ന് കോൺഗ്രസ് നേതാക്കൾ
മഞ്ചേശ്വരം: അട്ടിമറിവിജയം പ്രതീക്ഷിച്ച് മഞ്ചേശ്വരത്ത് പറന്നിറങ്ങിയ കെ.സുരേന്ദ്രന് ഇത്തവണ തിരിച്ചടിയായത് എൻമകജെ പഞ്ചായത്തിൽ നിന്നുണ്ടായ തിരിച്ചടി. ആറായിരം വോട്ടിന്റെ ലീഡ് ഇവിടെ നേടുമെന്നാണ് ബിജെപി അവകാശപ്പെട്ടതെങ്കിലും ഭൂരിപക്ഷം 4071ൽ ഒതുങ്ങി. മണ്ഡലത്തിൽ കോൺഗ്രസിന് ഏറ്റവുമധികം വോട്ടുകളുള്ള പഞ്ചായത്താണിത്. പഞ്ചായത്ത് നിലവിൽ ഭരിക്കുന്നത് യുഡിഎഫ് ആണെങ്കിലും ഏറ്റവും കൂടുതൽ വോട്ടുള്ള പാർട്ടി ബിജെപിയാണ്. പഞ്ചായത്തിലെ ഹിന്ദുവോട്ടുകൾ പൂർണമായും തങ്ങൾക്ക് അനുകൂലമായി ധ്രുവീകരിക്കാൻ തുടക്കം മുതലേ ബിജെപി നേതൃത്വത്തിന്റെ ഭാഗത്തുനിന്നും കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നു. നിലവിലെ പഞ്ചായത്ത് പ്രസിഡന്റായ ജെ.എസ്.സോമശേഖരയെ ബിജെപിയിലേയ്ക്ക് ക്ഷണിക്കാൻ കർണാടകയിൽ നിന്നുള്ള സീനിയർ നേതാക്കൾ രംഗത്തെത്തിയിരുന്നു. മഞ്ചേശ്വരം സീറ്റും സോമശേഖരയ്ക്ക് ഒാഫർ ചെയ്തു. സോമശേഖര ഇതിന് വഴങ്ങിയില്ല. തുടർന്ന് കർണാടകയിൽ നിന്ന് പ്രമുഖ നേതാക്കളെത്തി പഞ്ചായത്തിൽ താമസിച്ച് താഴെത്തട്ടിലുള്ള പ്രചരണപരിപാടികൾക്ക് നേതൃത്വം നൽകി. ബിജെപി ഇവിടെ ഒഴുക്കിയ പണത്തിന് കൈയും കണക്കുമില്ലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.…
Read Moreപുകഴ്ത്തലും മൗനവും..?? സി.കെ.പിയുടെ “പുകഴ്ത്തൽ’ ബിജെപിയിലും, സുധാകരന്റെ മൗനം കോൺഗ്രസിലും ചർച്ചയാകുന്നു
റെനീഷ് മാത്യു കണ്ണൂർ:പിണറായി വിജയനെ പുകഴ്ത്തിയുള്ള ബിജെപി ദേശീയ നിർവാഹക സമിതിയംഗം സി.കെ. പത്മനാഭന്റെ നിലപാട് ബിജെപിയിലും കോൺഗ്രസിന്റെ പരാജയത്തിൽ മൗനം പാലിച്ചിരിക്കുന്ന കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്റെ നിലപാട് കോൺഗ്രസിലും ചർച്ചയാകുന്നു. ബിജെപി നേതാവ് ഒ.രാജഗോപാൽ തെക്ക് നിന്നും സി.കെ.പി വടക്കു നിന്നും പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വരവിനെ പ്രകീർത്തിക്കുന്പോൾ വിഷമവൃത്തത്തിലായിരിക്കുന്നത് ബിജെപി സംസ്ഥാന നേതൃത്വം ആണ്. പുകഴ്ത്തൽ പുതുമയല്ല പിണറായി വിജയനെയും കമ്മ്യൂണിസ്റ്റ് പാർട്ടിയേയും പുകഴ്ത്തി സംസാരിക്കുന്നത് സി.കെ.പിക്ക് പുത്തരിയല്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ഗെയിൽ ഗ്യാസ് പൈപ്പ് ലൈൻ, ദേശീയ പാതാ വികസനം എന്നിവയുമായി ബന്ധപ്പെട്ട് പിണറായിയെ അഭിനന്ദിച്ചിരുന്നു സി.കെ.പി. ഇതും ബിജെപിയിൽ വിവാദമായിരുന്നു. ഇതിനിടെയിലാണ് ബിജെപി സംസ്ഥാന നേതൃത്വത്തെ വിമർശിച്ചും പിണറായി വിജയന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തിയും സി.കെ.പി രംഗത്തുവന്നത്. ബിജെപിക്കുണ്ടായ പരാജയത്തിൽ നേതൃത്വം ആത്മപരിശോധന നടത്തണമെന്നു പറഞ്ഞ സി.കെ.പി കേരളത്തിൽ…
Read Moreതിരക്കിട്ട് നേതൃമാറ്റം വേണ്ട, ബുദ്ധിപൂർവം തീരുമാനം എടുക്കണമെന്ന് കെ. സുധാകരൻ
കണ്ണൂർ: കോൺഗ്രസിനേറ്റ കനത്ത തോൽവി സംബന്ധിച്ച് നേതൃത്വം ചർച്ച ചെയ്യുമെന്ന് കെ. സുധാകരൻ. തിരക്കിട്ട് നേതൃമാറ്റം വേണമെന്ന് തനിക്ക് അഭിപ്രായമില്ല. വളരെ ആലോചിച്ച് ബുദ്ധിപൂർവം തീരുമാനമെടുക്കാനുള്ള സാവകാശമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നേരത്തേ, സീറ്റ് വിഭജനം മുതൽ സ്ഥാനാർഥി നിർണയം വരെ പല വിഷയങ്ങളിലും സുധാകരൻ നേതൃത്വത്തിനെതിരെ നിലപാട് പരസ്യമാക്കിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൂടിയായ കെ.സുധാകരൻ മൗനം തുടരുകയായിരുന്നു.
Read More