മുളിയാര്‍: കര്‍ണാടക വനത്തില്‍നിന്നും വീണ്ടും പുലിപ്പറമ്പിലെ സൗരോര്‍ജവേലി തകര്‍ത്തെത്തിയ കാട്ടാനക്കൂട്ടം പയസ്വിനി പുഴയുടെ വൃഷ്ടിപ്രദേശമായ നെയ്യംകയത്ത് നിലയുറപ്പിച്ചതോടെ എരിഞ്ഞിപ്പുഴ പാലത്തിനു മുകളില്‍ രാത്രി മുഴുവന്‍ കാവലുമായി കര്‍ഷകര്‍. പുഴ കടന്ന് ആനക്കൂട്ടം മുളിയാര്‍ വനത്തിലെത്തിയാല്‍ വീണ്ടും ജനവാസകേന്ദ്രങ്ങളിലിറങ്ങുമെന്നും പിന്നീട് ഇവയെ തുരത്തുന്നത് ഏറെ പ്രയാസകരമായിരിക്കുമെന്നുമുള്ള മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തിലാണ് കര്‍ഷകരുടെ കാവല്‍. പാലത്തിനു മുകളില്‍ നിന്ന് ശബ്ദമുണ്ടാക്കിയും താഴേക്ക് പടക്കങ്ങള്‍ കത്തിച്ചെറിഞ്ഞുമാണ് ഇവര്‍ ആനകള്‍ പുഴ കടക്കുന്നതിനെ പ്രതിരോധിക്കുന്നത്. വേനല്‍മഴയെ തുടര്‍ന്ന് പുഴയില്‍ നീരൊഴുക്ക് വര്‍ധിച്ചിരിക്കുന്നതിനാല്‍ മുന്‍കാലങ്ങളിലേതുപോലെ ആളുകള്‍ക്ക് പന്തം കത്തിച്ച് പുഴയിലിറങ്ങി ആനകളെ പ്രതിരോധിക്കാനാവുന്നില്ല. എന്നാല്‍ നീരൊഴുക്ക് വര്‍ധിച്ചത് ആനക്കൂട്ടത്തിന് പുഴകടക്കാന്‍ പ്രയാസമൊന്നും ഉണ്ടാക്കുന്നില്ലെന്നാണ് കര്‍ഷകരുടെ അനുഭവം. സമീപകാലത്ത് മൂന്നുതവണയാണ് എരിഞ്ഞിപ്പുഴ കടന്ന് കാട്ടാനക്കൂട്ടം മുളിയാറിലെത്തിയത്. ദശലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് അന്നെല്ലാം മുളിയാറിലും സമീപ പഞ്ചായത്തുകളിലും ഉണ്ടായത്. ആറളത്തുനിന്നും വയനാട്ടില്‍ നിന്നുമെത്തിയ വിദഗ്ധ സംഘം ഉള്‍പ്പെടെയുള്ള…
Read MoreCategory: Kannur
കണ്ണിലിറ്റിക്കുന്ന മരുന്നു തീര്‍ന്നു, പുറത്തുപോകാന്‍ കഴിയാതെ സാഹചര്യവും! ജൻമനാ നേത്രരോഗമുള്ള ശിശുവിനു തുണയായത് കേണിച്ചിറ പോലീസ്; സംഭവം ഇങ്ങനെ…
പനമരം: ജൻമനാ നേത്രരോഗമുളള ശിശുവിനു കേണിച്ചിറ പോലീസ് മരുന്നു എത്തിച്ചു നൽകി. കേണിച്ചിറ സൊസൈറ്റിക്കവല ചിലന്പത്ത് ഗീതുവിന്റെ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനുള്ള മരുന്നാണ് എസ്എച്ച്ഒ ടി.കെ. ഉമ്മറും സിവിൽ പോലീസ് ഓഫീസർ ശിഹാബും ചേർന്നു എത്തിച്ചത്. ശിശുവിന്റെ കണ്ണിലിറ്റിക്കുന്ന മരുന്നു തീരുകയും ലോക്ക്ഡൗണ്‍ മൂലം പുറത്തുപോകാൻ കഴിയാതെ വരികയും ചെയ്ത സാഹചര്യത്തിൽ ഗീതു കേണിച്ചിറ പോലീസിന്റെ ടോൾ ഫ്രീ നന്പരിൽ വിളിച്ച് സഹായം തേടുകയായിരുന്നു. എസ്എച്ച്ഒ സ്റ്റേഷൻ പരിധിയിലെ ഇരുളത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് 112 എന്ന ടോൾ ഫ്രീ നന്പരിൽ ഗീതുവിന്റെ വിളിയെത്തിയ വിവരം അറിഞ്ഞത്. തുടർന്നു ഗീതുവിനെ വിളിച്ച എസ്എച്ച്ഒ മരുന്നിന്റെ പേര് മനസിലാക്കി. ഇരുളത്തെ മെഡിക്കൽ ഷോപ്പിൽ അന്വേഷിച്ചപ്പോൾ മരുന്നു ഉണ്ടായിരുന്നില്ല. പിന്നീടു കേണിച്ചിറയിലെത്തിയ എസ്എച്ച്ഒ മൂന്നു മെഡിക്കൽ ഷോപ്പുകളിൽ കയറിയെങ്കിലും അതേ പേരിലുള്ള മരുന്നു ലഭിച്ചില്ല. ഒടുവിൽ കാര്യന്പാടിയിലെ കണ്ണാശുപത്രിയിൽനിന്നാണ് മരുന്നു വാങ്ങി…
Read Moreആനകൾ കാടിറങ്ങുന്നു; ജനങ്ങൾ ഭീതിയിൽ! ഇന്നലെ നാട്ടുകാരെ മുൾമുനയിൽ നിർത്തിയത് മണിക്കൂറുകളോളം; സംഭവങ്ങള്‍ ഇങ്ങനെ…
നിലന്പൂർ: നിലന്പൂർ വനമേഖലയിൽ കാട്ടാനകളുടെ ശല്യം വർധിക്കുന്നു. പട്ടാപ്പകൽ കാട്ടാനകൾ നാട്ടിലിറങ്ങുന്നത് പതിവാകുകയാണ്. ഇന്നലെ നാട്ടുകാരെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ കാട്ടാനകളെ ഒടുവിൽ കാടുകയറ്റി. ആർആർടി, എമർജൻസി റസ്ക്യൂ ഫോഴ്സ്, എടക്കോട് വനം സ്റ്റേഷനിലെ ജീവനക്കാർ, നാട്ടുകാർ എന്നിവർ ചേർന്നാണ് ആനകളെ കാടു കയറ്റിയത്. മന്പാട് കുളിക്കൽ അങ്ങാടിക്ക് സമീപം പട്ടാപ്പകലാണ് ഇന്നലെ കാട്ടാനകളിറങ്ങിയത്. ആനയെ തിരിച്ചു കാട്ടിലേക്കു അയക്കാൻ ഉച്ചക്കു 12 മണിയോടെ ശ്രമം തുടങ്ങി. രണ്ടു മണിയോടെ മേപ്പാടം കൂളിക്കൽ അങ്ങാടിക്ക് സമീപമുള്ള പാടത്തിനരികിലെ പൊന്തക്കാട്ടിൽ നിന്നു ആനകളെ ചാലിയാർ പുഴ കടത്തി. എന്നാൽ ഓടായിക്കൽ ഭാഗത്തേക്ക് നീങ്ങിയ ആനകൾ ഇടക്കിടെ പിൻതിരിയാൻ ശ്രമിച്ചത് ഭീതി പരത്തി. ആനകൾ നിലന്പൂർ അരുവാക്കോട് ഭാഗത്ത് കൃഷി നാശവും വരുത്തുകയും ആർആർടിഓഫീസ് മുറ്റം വരെ എത്തുകയും ചെയ്തു. ചാലിയാർ പുഴ കടന്നു സോളാർ വൈദ്യുതി വേലിക്ക് അപ്പുറത്തു…
Read Moreപയ്യന്നൂരിലെ കൈരളി ഹോട്ടലിന് പിന്നിലും ഗൗരിയമ്മയുടെ കൈയൊപ്പ്
പയ്യന്നൂര്‍: പയ്യന്നൂരിന്റെ സഹകരണ മേഖലയിലെ ഹോട്ടല്‍ ശൃംഖലയായ കൈരളിയുടെ ചരിത്രത്തിന് പിന്നിലും ഗൗരിയമ്മയുടെ കൈയൊപ്പ്.ഗൗരിയമ്മയില്ലായിരുന്നുവെങ്കില് ഇങ്ങനെയൊരു സംവിധാനം പയ്യന്നൂരിലുണ്ടാവില്ലായിരുന്നുവെന്ന ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് കൈരളി ഹോട്ടലിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന പയ്യന്നൂരിലെ ടി. പുരുഷോത്തമന്. 1985 മുതല്‍ പയ്യന്നൂരിലെ ഹോട്ടലുകളില്‍ അടിക്കടി വരുത്തിയിരുന്ന വിലവര്‍ദ്ധനവിനെതിരെ ഡിവൈഎഫ്ഐക്ക് നിരന്തരമായി സമരങ്ങള്‍ നടത്തേണ്ടിവന്ന സാഹചര്യമുണ്ടായിരുന്നു. സമരം നടക്കുമ്പോള്‍ വില കുറയ്ക്കുന്നവര് അതിനൊപ്പം ഭക്ഷണത്തിന്റെ ഗുണനിലവാരവും അളവും കുറയ്ക്കാന്‍ തുടങ്ങിയതോടെ സമരത്തിന്റെ ആത്യന്തിക വിജയം ഹോട്ടലുടമകള്ക്കായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു സിപിഎം നേതാക്കളുമായി ചര്‍ച്ചചെയ്ത് സഹകരണ ഹോട്ടല്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ സഹകരണമേഖലയില്‍ മറ്റൊരു ഹോട്ടല്‍ രജിസ്റ്റര്‍ ചെയ്തിരുന്നതിനാല്‍ കൈരളി ഹോട്ടലിന് രജിസ്ട്രേഷന് ലഭിക്കില്ല എന്ന നിലവന്നു. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ചിരുന്ന സമയമായതിനാല്‍ ജില്ലാ സെക്രട്ടറിയായിരുന്ന ടി. ഗോവിന്ദനുമായി പുരുഷോത്തമന് ഇക്കാര്യം ചര്‍ച്ചചെയ്തു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം എകെജി സെന്ററിലെത്തി പിണറായി വിജയനുമായി നടത്തിയ…
Read Moreസ്കിമ്മിംഗ് വഴി ഓണ്‍ലൈന്‍ തട്ടിപ്പ്; ഡല്‍ഹി സ്വദേശിയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി
കണ്ണൂര്‍: സ്കിമ്മിംഗ് വഴി എടിഎം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ഡല്‍ഹി സ്വദേശിയെ കണ്ണൂരിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കണ്ണൂര്‍ ഉരുവച്ചാല്‍ സ്വദേശി പള്ളിവളപ്പില്‍ റഫീഖിന്റെ പണം തട്ടിയെടുത്ത കേസിലാണ് ഡല്‍ഹി ഉത്തംനഗര്‍ സ്വദേശി രാഗേഷ് ശര്‍മയെ കണ്ണൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ആക്സിസ് ബാങ്ക് ശാഖയിലുള്ള അക്കൗണ്ടില്‍ നിന്ന് രണ്ട് തവണയായി 40, 000 രൂപയാണ് റഫീഖിന് നഷ്ടമായത്.റഫീഖിന്റെ പരാതിയെത്തുടര്‍ന്ന് പണം തട്ടിയെടുത്തത് ഡല്‍ഹി കേന്ദ്രീകരിച്ചാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി കണ്ണൂര്‍ സിറ്റി പോലീസ് ഡല്‍ഹിയിലേക്ക് പോയിരുന്നു. അതിനിടയിലാണ് സമാന കേസുകള്‍ അന്വേഷിക്കുന്ന ഡല്‍ഹി പോലീസ് രാഗേഷ് ശര്‍മയെ പിടികൂടുന്നത്. ഇതേത്തുടര്‍ന്ന് കണ്ണൂര്‍ സിറ്റി പോലീസ് ഡല്‍ഹിയില്‍ എത്തി പ്രതിയെ തിരിച്ചറിഞ്ഞു. ചൈനയില്‍ നിര്‍മ്മിക്കുന്ന സ്കിമ്മര്‍ ഉപയോഗിച്ചാണ് രാകേഷ് തട്ടിപ്പ് നടത്തി വരുന്നത്. സൈ്വപ്പിംഗ് മെഷീന് പോലുള്ള ഇതില്‍ എടിഎം കാര്‍ഡ് സൈ്വപ്പ്…
Read Moreമരത്തില്‍ നിന്ന് വീണു കിടക്കുന്ന നിലയില്‍ കുട്ടിത്തേവാങ്ക്! ഒടുവില്‍…
മട്ടന്നൂര്‍: പൊറോറയില്‍ വീട്ടുപരിസരത്ത് കാണപ്പെട്ട കുട്ടിത്തേവാങ്കിനെ വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി. പൊറോറയിലെ കെ.വി. പ്രവീണിന്റെ വീടിന് സമീപത്താണ് കുട്ടിത്തേവാങ്കിനെ കണ്ടെത്തിയത്. മരത്തില്‍ നിന്ന് വീണു കിടക്കുന്ന നിലയിലായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ കൊട്ടിയൂര്‍ റേഞ്ച് ഇരിട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. ജിജിലിന് കുട്ടിത്തേവാങ്കിനെ കൈമാറി. എന്‍. രാഗേഷ്, കെ.വി. പ്രവീണ്‍, പ്രശാന്ത് എന്നിവരാണ് കൈമാറിയത്.
Read Moreവീട്ടിലെത്തിയ കരിങ്കുരങ്ങ് കൗതുകമായി! ആളുകളോട് അടുപ്പം കാണിച്ചു, വെള്ളവും ഭക്ഷണവും അകത്താക്കി; പിന്നെ കൂത്തം മറിച്ചിലും കരണം മറിച്ചിലും…
നിലന്പൂർ: ലോക്ക്ഡൗണ്‍ ആദ്യദിനത്തിൽ വീട്ടിലെത്തിയ കരിങ്കുരങ്ങ് നാട്ടുകാർക്ക് കൗതുകമായി. വഴിക്കടവ് ആനമറിയിലെ വെണ്ണേക്കോടൻ ഇസ്മായിലിന്റെ വീട്ടിലേക്കാണ് കരിങ്കുരങ്ങ് കയറി വന്നത്. നല്ല ആരോഗ്യവാനായിരുന്നു. വീടിന്റെ വരാന്തയിൽ ഇരിപ്പുറപ്പിച്ച കുരങ്ങൻ ഏറെ നേരം കഴിഞ്ഞിട്ടും പോകാൻ കൂട്ടാക്കിയില്ല. ആളുകളോട് അടുപ്പം കാണിച്ചു. നൽകിയ വെള്ളവും ഭക്ഷണവും അകത്താക്കി. പിന്നെ കൂത്തം മറിച്ചിലും കരണം മറിച്ചിലും. കാഴ്ചക്കാരായെത്തിയ കുട്ടികൾക്കൊപ്പം കളിക്കാനും തുടങ്ങി. പോകാനുള്ള കൂട്ടമില്ലെന്നു കണ്ടതോടെ വനംവകുപ്പിനെ വിവരം അറിയിച്ചു.
Read Moreകോവിഡും ലോക്ക് ഡൗണും! തൊഴിലില്ലാതാകുന്ന സാഹചര്യത്തിൽ കേരളത്തിൽ തുടരുന്നതിലെ ആശങ്ക; ഇതര സംസ്ഥാനക്കാർ കിട്ടിയ ട്രെയിനുകളിൽ നാട്ടിലേക്കു മടങ്ങി
കണ്ണൂർ: കോവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനം ലോക്ക് ഡൗണിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ പലരും നാട്ടിലേക്ക് മടങ്ങി. നിരവധി ട്രെയിനുകൾ റദ്ദാക്കിയ സാഹചര്യത്തിൽ കിട്ടിയ ട്രെയിനുകളിൽ ഇവർ നാട്ടിലേക്ക് മടങ്ങുകയായിരന്നു. നിർമാണ മേഖലയിലും ചെങ്കൽപ്പണകളിലും ജോലി ചെയ്തു വരുന്നവരാണ് കൂടുതലും നാട്ടിലേക്ക് മടങ്ങിയത്. തൊഴിലില്ലാതാകുന്ന സാഹചര്യത്തിൽ കേരളത്തിൽ തുടരുന്നതിലെ ആശങ്കയാണ് പലരെയും നാട്ടിലേക്കു മടങ്ങാൻ പ്രേരിപ്പിച്ചത്. ഇന്നലെ ചെന്നൈ മെയിലിൽ നിരവധി പേരാണ് കണ്ണൂരിൽനിന്ന് സ്വന്തം നാടുകളിലേക്കു തിരിച്ചത്. ഇതിൽ കൂടുതലും ഒഡീഷ സ്വദേശികളാണ്. ലോക്ക് ഡൗൺ അനിശ്ചിതാവസ്ഥ പേടിപ്പെടുത്തുന്നതിനാലാണ് പലരും നാട്ടിലേക്കു തിരിച്ചത്. ജോലിയും കൂലിയും ജീവിക്കാനുള്ള സാഹചര്യവും കേരളത്തിൽ സ്വന്തം നാട്ടിലേതിനെക്കാൾ എത്രയോ ഭേദമാണെങ്കിലും ലോക്ക് ഡൗൺ അനിശ്ചിതത്വം പേടിപ്പിക്കുന്നതിനാലാണ് നാട്ടിലേക്ക് മടങ്ങുന്നതെന്ന് ഒഡീഷ സ്വദേശികളും നിർമാണതൊഴിലാളികളുമായ ബികാസ് ബോൺസും ബിദുർ ഭൂമിയാൻസും പറഞ്ഞു. ചെന്നൈയിൽ നിന്ന് ട്രെയിനിലോ വാഹനത്തിലോ നാട്ടിലേക്കു…
Read Moreഒരെണ്ണത്തിന് 25000 മുതൽ 28000 രൂപ വില! ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 29 ലാപ്ടോപ്പുകൾ മോഷണം പോയി; കഴിഞ്ഞ ലോക്ക് ഡൗൺ സമയത്തും മോഷണം നടന്നിരുന്നു..
ഇരിട്ടി : ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ വൻ കവർച്ച. 29 ലാപ്ടോപ്പുകൾ മോഷണം പോയി. ഹൈസ്കൂൾ ബ്ലോക്കിലെ കംപ്യൂട്ടർ ലാബിൽ സൂക്ഷിച്ച ലാപ്ടോപ്പുകളാണ് കവർച്ച ചെയ്തത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാലും താലൂക്ക്തല വാക്സിനേഷൻ സെന്ററായി സ്കൂൾ നഗരസഭ ഏറ്റെടുത്തതിനാലും സ്കൂൾ ഓഫീസിന്റെ പ്രവർത്തനം അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചിരുന്നു. ഇന്നലെ മുഖ്യാധ്യാപിക എൻ. പ്രീതയുടെ നേതൃത്വത്തിൽ ഓഫീസ് ജീവനക്കാർക്കൊപ്പം കംപ്യൂട്ടർ ലാബ് ഉൾപ്പെടെ സ്കൂളിലെ പ്രധാന മുറികൾ പരിശോധിക്കുന്നതിനിടെയാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. സ്കൂളിന്റെ പിൻവശത്തുള്ള ഗ്രിൽസ് തകർത്ത് സ്കൂൾ കോമ്പൗണ്ടിൽ പ്രവേശിച്ച മോഷ്ടാക്കൾ തൊട്ടടുത്ത കംപ്യൂട്ടർ ലാബിന്റെ മുറിയുടെ ഗ്രിൽസിന്റെയും വാതിലിന്റെയും പൂട്ടു തകർത്ത് അകത്തു കയറി ലാബിൽ സൂക്ഷിച്ച മുഴുവൻ ലാപ്ടോപ്പുകളും കവർച്ച ചെയ്യുകയായിരുന്നു. ഐടി പരീക്ഷ നടത്തുന്നതിനായാണ് ഇത്രയും ലാപ്ടോപ്പുകൾ കംപ്യൂട്ടർ റൂമിൽ സജ്ജീകരിച്ചത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഐടി പരീക്ഷ സർക്കാർ മാറ്റിവയ്ക്കുകയായിരുന്നു. പൊതുവിദ്യാഭ്യാസ…
Read Moreഅച്ഛന്റെ തിരക്കഥയ്ക്ക് പതിനേഴുകാരിയായ മകളുടെ സംവിധാനം ! അനിറ്റ അഗസ്റ്റിന് സംവിധാനം ചെയ്ത ‘മൂരി’ പ്രദര്‍ശനത്തിനെത്തുന്നു
സിജോ ഡൊമിനിക് ആലക്കോട്: അച്ഛന്റെ തിരക്കഥയില്‍ പതിനേഴുകാരിയായ മകള്‍ സംവിധാനം ചെയ്യുന്ന സിനിമ പ്രദര്‍ശനത്തിനെത്തുന്നു. പോലീസ് ഓഫീസറായ ചപ്പാരപ്പടവ് പഞ്ചായത്തിലെ ചാണോക്കുണ്ട് സ്വദേശിഎന്‍.പി. അഗസ്റ്റിന്റെ തിരക്കഥയില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ മകള്‍ അനിറ്റ അഗസ്റ്റിന് സംവിധാനം ചെയ്ത ‘മൂരി’ എന്ന സിനിമയാണ് പ്രദർശനത്തിനെത്തുന്നത്. സാമൂഹിക പ്രതിബദ്ധത ഉണര്‍ത്തുന്ന നിരവധി ടെലിഫിലിമുകള്‍ സംവിധാനം ചെയ്ത അഗസ്റ്റിന്റെ അതേ പാത പിന്തുടരുകയാണ് മകള്‍ അനിറ്റയും. മേക്കുന്നേല്‍ ഫിലിംസിന്റെ ബാനറില്‍ വില്‍സണ്‍ മേക്കുന്നേല്‍ ആണ് സിനിമ നിര്‍മിക്കുന്നത്. പി.ജെ. സാജന് ചായാഗ്രഹണവും മാഫിയ ശശി സംഘട്ടനവും ഒരുക്കുന്ന സിനിമയ്ക്ക് രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട്. 17 ദിവസം കൊണ്ട് തൊടുപുഴ, കാളിയാര്‍, വണ്ണപ്പുറം, പോത്താനിക്കാട് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. സീമ ജി. നായര്‍, മധുസൂദനന് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഫ്രിഡോള്‍, തപസ്യ എന്നിവരാണ് നായക-നായിക വേഷങ്ങളിലെത്തുന്നത്. മില്ലേനിയം ഓഡിയോസിന്റെ രണ്ടു ഗാനങ്ങളും മാഫിയ ശശിയുടെ…
Read More