കൂത്തുപറമ്പ്: പിണറായി ഉമ്മൻചിറയിൽ പോലീസ് നടത്തിയ പരിശോധനയിൽ ആയുധ ശേഖരം പിടികൂടി. എട്ട് വാളുകൾ, ഒരു കഠാര, ഒരു മഴു എന്നിവയാണ് കണ്ടെത്തിയത്. ഉമ്മൻ ചിറ കുഞ്ഞിപ്പള്ളിക്കു സമീപത്തെ ഒഴിഞ്ഞ പറമ്പിലെ തേങ്ങാക്കൂടയിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു ഇവ. ഇന്നലെ രാത്രി 11.20ഓടെയാണ് സംഭവം. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പിണറായി എസ്ഐ ബാലകൃഷ്ണൻ, സ്പെഷൽ ബ്രാഞ്ച് എസ്ഐ എ.അശോകൻ, സിവിൽ പോലീസ് ഓഫീസർമാരായ രൂപേഷ്, രജീഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘമാണ് ആയുധങ്ങൾ കണ്ടെടുത്തത്. ഇവ സ്റ്റേഷനിലേക്ക് മാറ്റി. ഈ അടുത്ത കാലത്ത് നിർമിച്ചവയാണ് ആയുധങ്ങളെന്ന് പോലീസ് പറഞ്ഞു. പിണറായി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read MoreCategory: Kannur
വാട്സ് ആപ്പിലും മെസഞ്ചറിലും ഇങ്ങനെ കാണാം; ‘പ്ലീസ് ഹെൽപ് മീ… സഹായിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കുക; ജാഗ്രതവേണം….
സ്വന്തം ലേഖിക കണ്ണൂർ: ഉന്നതരുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി പണം തട്ടിയെടുക്കുന്നത് വ്യാപകമാകുന്നു. കഴിഞ്ഞ ഒരുമാസത്തിനിടയിൽ നിരവധി പേരുടെ പേരിലാണ് വ്യാജ അക്കൗണ്ടുകൾ രൂപപ്പെട്ടത്. മന്ത്രിമാരോ പോലീസിന്റെ തലപ്പത്തുള്ളവരോ ഉന്നത പദവികൾ വഹിക്കുന്നവരോ ആണ് ഇപ്പോൾ ഓൺലൈൻ തട്ടിപ്പിന്റെ പ്രധാന ഇര. ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആദ്യം അവരുമായി അടുത്ത ബന്ധമുള്ള എല്ലാവർക്കും ഫ്രണ്ട് റിക്വസ്റ്റ് അയക്കും. സൗഹൃദസംഭാഷണത്തിലൂടെ കൂടുതൽ അടുപ്പം സ്ഥാപിച്ചെടുക്കും. പിന്നീട് ചികിത്സാസഹായങ്ങളോ സാന്പത്തികസഹായങ്ങളോ മറ്റോ വേണമെന്ന് വിശ്വസിപ്പിച്ചെടുത്ത് പണം തട്ടലാണ് ഇവരുടെ രീതി. പതിനായിരം രൂപയിൽ തുടങ്ങി ലക്ഷങ്ങൾ വരെ ഇവർ ഇങ്ങനെ തട്ടിയെടുക്കുന്നുണ്ട്. പലരും നേരിട്ടോ ഫോണിലോ അവരുമായി ബന്ധപ്പെടുന്പോഴാണ് കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാകുന്നത്. പിന്നീട് ഈ തട്ടിപ്പുവീരൻമാരെക്കുറിച്ച് അന്വേഷിച്ചാൽ പൊടിപോലും കിട്ടുകയുമില്ല. ഇത്തരത്തിൽ നിരവധി കേസുകളിലാണ് തുന്പില്ലാതെ പോലീസ് ഇരുട്ടിൽ തപ്പുന്നത്. ഉന്നത പോലീസുദ്യോഗസ്ഥരുടെ പേരിൽത്തന്നെ…
Read Moreകോവിഡ് ഡ്യൂട്ടിക്കിടയിൽ നടുറോഡിലൊരു യാത്രയയപ്പ്! കൈയിൽ ലാത്തിക്കും വയർലെസ് സെറ്റിനും പകരം പൂച്ചെണ്ടുകളായിരുന്നു…
കണ്ണൂർ: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പലർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാനോ ഇടവേളയെടുക്കാനോ അവസരമുണ്ടെങ്കിലും പോലീസ്, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്ക് ഇതൊന്നും ബാധകമല്ല. രാവും പകലും അവധിപോലുമില്ലാതെ ഈ മുൻനിര പോരാളികൾ ജനങ്ങൾക്കായി പ്രവർത്തിക്കുകയാണ്. ഇതിനിടെ വ്യക്തിജീവിതത്തിലെ പല മുഹൂർത്തങ്ങളും ഇവർക്ക് നഷ്ടമാകുന്നുണ്ട്. 26 വർഷത്തെ സർവീസിനുശേഷം ഇന്നലെ വിരമിച്ച കണ്ണൂർ ടൗൺ സ്റ്റേഷനിലെ എഎസ്ഐ കെ.സജീവന് സഹപ്രവർത്തകരിൽനിന്നു ലഭിച്ചത് അപ്രതീക്ഷിത യാത്രയയപ്പായിരുന്നു. കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിലെ കക്കാട് അരയാൽത്തറയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് പതിവുപോലെ സജീവന്റെ നേതൃത്വത്തിൽ പോലീസ് വാഹന പരിശോധന നടത്തി യാത്രക്കാർക്ക് കോവിഡ് ബോധവത്കരണം നൽകുകയായിരുന്നു. 3.30ന് സ്റ്റേഷൻ എസ്എച്ച്ഒ വി.സി.വിഷ്ണുകുമാറും പ്രിൻസിപ്പൽ എസ്ഐ സി. ഷൈജുവും വാഹന പരിശോധന നടത്തുന്ന സ്ഥലത്തെത്തി. രണ്ടുപേരുടെയും കൈയിൽ ലാത്തിക്കും വയർലെസ് സെറ്റിനും പകരം പൂച്ചെണ്ടുകളായിരുന്നു ഉണ്ടായിരുന്നത്. 26 വർഷത്തെ സേവനത്തിനുശേഷം ഇന്നലെ വിരമിക്കാൻ മണിക്കൂറുകൾ…
Read Moreകാഞ്ഞങ്ങാട്ടെ ഫോറസ്റ്റ് ഓഫീസര്‍മാരുടെ ഉറക്കം കെടുത്തിയത് പുലിയല്ല; സിസിടിവിയില്‍ കണ്ടത്…
കാഞ്ഞങ്ങാട്: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാഞ്ഞങ്ങാട്ടെ ഫോറസ്റ്റ് ഓഫീസര്‍മാരുടെ ഉറക്കം കെടുത്തുന്ന പുലിയെത്തേടി സ്ഥാപിച്ച സിസിടിവി കാമറയില്‍ കുരുങ്ങിയത് കാട്ടുപൂച്ച. കഴിഞ്ഞ ദിവസം പെരിയയില്‍ സ്ഥാപിച്ച സിസിടിവി കാമറയിലാണ് കാട്ടുപൂച്ചയ്ക്ക് സമാനമായ ഒന്നിന്റെ പടം സിസിടിവി കുരുങ്ങിയത്. കാഞ്ഞങ്ങാട്ടും അമ്പലത്തറയിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുലിയെന്ന് കരുതി വ്യാപക തെരച്ചിലാണ് ഫോറസ്റ്റിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം മാവുങ്കാല്‍ മുത്തപ്പൻ തറ വീട്ടമ്മ പുലിയെ കണ്ടതായി പറഞ്ഞിരുന്നു. ഉദയംകുന്ന് പള്ളോട്ട് പുലിയുടെ കാൽപ്പാടുകളും കണ്ടിരുന്നു. ഇങ്ങനെ ദിനംപ്രതി പുലിയെ കാണുന്നവരുടെ എണ്ണം കൂടുകയും ഇതോടെ പുലിയെ പിടികൂടാന്‍ വനം വകുപ്പ് രണ്ട് കാമറകള്‍ സ്ഥാപിക്കുകയുമായിരുന്നു. ആ കാമറകളില്‍ ഒന്നിലാണ് കാട്ടൂപൂച്ചയെ പോലുള്ള ജീവി പതിഞ്ഞിരിക്കുന്നത്. എന്നാലും പുലിക്കായി ഇനിയും പരിശോധന നടത്തുമെന്നാണ് ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
Read Moreതേന്‍വരിക്ക, മുട്ടൻ വരിക്ക, ഗംലസ് (പശയില്ലാത്തത്)! ചക്ക നിസാരനല്ല; ചെറിയ വിലയ്ക്ക് തേനൂറും ചക്ക
തളിപ്പറമ്പ്: തേന്‍വരിക്ക, മുട്ടൻ വരിക്ക, ഗംലസ് (പശയില്ലാത്തത്)…. ഇങ്ങനെ നീണ്ടുപോകുന്നു കരിമ്പം ജില്ലാ കൃഷിഫാമില്‍ വില്‍പ്പനയ്ക്ക് വച്ച ചക്കകളുടെ പേരുകള്‍. കേള്‍ക്കുമ്പോള്‍ തന്നെ അറിയാം ഫാമിലെ വെറൈറ്റികളാണ് ഇവയെന്ന്. രുചിയിലും മണത്തിലും ഗുണത്തിലും വലിപ്പത്തിലുമെല്ലാം ഇവയ്ക്ക് വ്യത്യാസമുണ്ട്. കാലങ്ങളായി ഫാമിലെ തോട്ടത്തിലുള്ള വിവിധയിനം ചക്കകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില്‍പ്പന നടത്തിയത്. സീസണില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് ടണ്‍ ചക്കയാണ് ഇവിടെ വില്‍പ്പന നടത്തിയത്. കിലോയ്ക്ക് വെറും 10 രൂപ നിരക്കില്‍ പച്ചയും പഴുത്തതുമായ ചക്കകളാണ് ഇവിടെ വില്‍പ്പന നടത്തിയത്. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന കരിമ്പം ഫാമില്‍ ഇത്തവണ റിക്കാര്‍ഡ് വില്‍പ്പനയാണ് നടന്നത്. വിഷുവിന്റെ സമയത്താണ് ഇവിടെ ചക്ക വില്‍പ്പന തകൃതിയായി നടന്നത്. കണി വയ്ക്കാനും മറ്റുമായി നിരവധിയാളുകളാണ് ഫാമിലെത്തി ചക്കകള്‍ വാങ്ങിയത്. അമ്പതിലധികം വെറൈറ്റികളും ഇരുന്നൂറിലധികം പ്ലാവുകളുമാണ് ഫാമിലുള്ളത്. ഇവ ഗ്രാഫ്റ്റ് ചെയ്ത് തൈകള്‍…
Read Moreകുഞ്ഞിനെ രക്ഷിച്ച അമൃത ഒടുവില്‍ നാടിന്റെ നൊമ്പരമായി! പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത് നാല് കുട്ടികള്‍
സ്വന്തം ലേഖകൻ മട്ടന്നൂര്‍: നിലവിളിയും കരച്ചിലും കേട്ടു ഓടിയെത്തിയവര്‍ വെള്ളത്തില്‍ താഴ്ന്നു പോകുന്ന തലമുടി മാത്രമാണു കണ്ടത്. പിന്നെയൊന്നും നോക്കാതെ വെള്ളത്തിലേക്ക് എടുത്തു ചാടി രക്ഷപ്പെടുത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുരുന്നു ജീവന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരണത്തിലേക്ക് മുങ്ങിത്താണുപോയ കൊടോളിപ്രം പാളാട്ടെ എ.വി.അമൃത (25)യാണ് നാടിന്റെ നൊമ്പരമായത്. ഇന്നലെ രാവിലെ അയല്‍വാസികളോടൊപ്പം തുണി അലക്കാനായി നായിക്കാലി പുഴയിലെ കുളിക്കടവില്‍ പോയപ്പോഴാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന അയല്‍വാസിയായ എട്ടുവയസുകാരന് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താനായി പുഴയിലേക്ക് ചാടിയപ്പോള്‍ അമൃത പുഴയിലെ കയത്തില്‍പ്പെടുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയവര്‍ അമൃതയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജലക്ഷാമം രൂക്ഷമായതോടെ എല്ലാ ദിവസവും രാവിലെ അമൃതയും സമീപവാസികളും തുണിയലക്കാനായി നായിക്കാലി പുഴയില്‍ പോകാറുണ്ട്. തുണിയലക്കുന്ന സ്ഥലത്ത് മുട്ടോളം മാത്രമേ വെള്ളമുണ്ടാകാറുള്ളൂ. വേനല്‍ക്കാലമായതിനാല്‍ പഴശി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചതിനാല്‍ പുഴയിലെ ജലനിരപ്പ് കുറവാണ്. എന്നാല്‍ പുഴയില്‍ നാലു…
Read Moreകോവിഡ്കാലത്തെ താരങ്ങളായി ‘മാത്തനും പോത്തനും’! പേരുകേൾക്കുമ്പോൾ ഒന്ന് ഞെട്ടിക്കാണും…
ആലക്കോട്: കോവിഡ്കാലത്ത് കുട്ടികൾക്ക് കഴിഞ്ഞ ഒരു വർഷമായി പഠന അനുഭവങ്ങളും സ്കൂൾ അനുഭവങ്ങളും ഇല്ലാതിരിക്കുമ്പോൾ ഇതിനെയൊന്നും വകവയ്ക്കാതെ തങ്ങളുടെ കഴിവുകളെ സമൂഹത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ വിനിയോഗിക്കുകയാണ് മാത്തനും പോത്തനും. പേരുകേൾക്കുമ്പോൾ ഒന്ന് ഞെട്ടിക്കാണും. മാത്തനും പോത്തനും എന്നുള്ളത് ഇവരുടെ യൂട്യൂബിലെ പരിപാടിയുടെ പേരാണ്. വായാട്ടുപറമ്പ് കവലയിലെ പൊങ്ങൻപാറ മനോജ്-ജോൾസ ദമ്പതികളുടെ മക്കളായ ജെസ്വിൻ(13), ജോസ്വിൻ (ഒന്‍പത്) എന്നിവരാണ് മാത്തനും പോത്തനും എന്ന ആശയവുമായി സമൂഹമാധ്യമങ്ങളിൽ എത്തിയത്. സമൂഹത്തിന് ഉപകാരപ്പെടുന്ന കൊച്ചുകൊച്ചു വീഡിയോകൾ എടുത്ത് യൂട്യൂബിൽ “math ans tiny trips ” എന്ന ലിങ്ക് ആരംഭിച്ച് പോസ്റ്റ് ചെയ്തു. ഇതിനോടകം ആയിരക്കണക്കിന് ലൈക്കുകൾ നേടി ക്കഴിഞ്ഞു. കുട്ടികൾ തന്നെയാണ് വീഡിയോ എടുക്കുന്നതും അപ്ലോഡ് ചെയ്യുന്നതും എല്ലാം. ചേട്ടായിമാർക്ക് സഹായത്തിനായി കുഞ്ഞനുജത്തി ജുവലിൻ (നാല്) ഒപ്പമുണ്ട്. മൂന്നുപേരും കൂടി പ്രത്യക്ഷപ്പെടുന്ന വീഡിയോകൾ നിരവധിയാണ്. ആശയങ്ങൾ പരിചയപ്പെടുത്തുന്നതും ശബ്ദം നൽകുന്നതും…
Read Moreകോവിഡ് കല്യാണം! കല്യാണം കഴിഞ്ഞ് വീട്ടിലെത്തിയ നവദമ്പതികളെ അമ്പരപ്പിച്ച് പോലീസ്
നാദാപുരം: കല്യാണം കഴിഞ്ഞ് വീട്ടിലെത്തിയ നവദമ്പതികളെ അമ്പരപ്പിച്ച് പോലീസിന്റെ വക അനുമോദന സാഷ്യപത്രം. ആരോഗ്യ വകുപ്പിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹിതരായ എടച്ചേരി നോർത്തിലെ മീത്തലെ മോറത്ത് സിഞ്ചു- ദിൽന നവദമ്പതികൾക്കാണ് എടച്ചേരി എസ്ഐ അരുൺകുമാർ, സിപിഒ ഗണേഷൻ എന്നിവർ ചേർന്ന് വീട്ടിലെത്തി അനുമോദന സാക്ഷ്യപത്രം കൈമാറിയത്. കോഴിക്കോട് റൂറൽ ജില്ല പോലീസ് മേധാവി എസ്പി ഡോ.എ. ശ്രീനിവാസന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച് നടപ്പാക്കുന്ന “കോവിഡ് കല്യാണം’ പദ്ധതിയുടെ ഭാഗമാണ് അനുമോദനം. കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ പോലീസ് കണ്ടെത്തും. ജനമൈത്രി പോലീസ് വധൂവരൻമാർക്ക് കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തും. പിന്നീട് മഫ്ത്തിയിലെത്തി പോലീസുകാർ വിവാഹ വീട് നീരീക്ഷണം നടത്തും. കോവിഡ് പ്രോട്ടോകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയവർക്ക് എസ്പിയുടെയും സ്റ്റേഷൻ ഒഫീസറുടെയും ഒപ്പോടുകൂടിയ സർട്ടിഫിക്കേറ്റുകളാണ് നല്‍കുന്നത്. വിവാഹ വീടുകളിൽ നിന്നും കോവിഡ് പടരുന്നെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്…
Read Moreരാത്രിയെന്നോ പകലെന്നോ ഇല്ല, ഒരു വിളി മതി മനു ഓടിയെത്തും! പാമ്പുകളെ പിടികൂടി അവയെ തിരിച്ച് കാട്ടിലേക്ക് അയക്കുകയാണ് ഈ ചെറുപ്പക്കാരന്
തളിപ്പറമ്പ്: ജനവാസകേന്ദ്രത്തിലെത്തുന്ന രാജവെമ്പാലയടക്കമുള്ള പാമ്പുകളെ പിടിച്ച് കാടുകളിലേക്ക് തിരിച്ചയച്ച് പാമ്പുകളുടെ രക്ഷകനായി ഉദയഗിരി സ്വദേശി ടി.കെ. മനു. കഴിഞ്ഞ 11 വര്‍ഷമായി 70 ല്‍ അധികം തവണ കാടിന്റെ അരികിലുള്ള ജനവാസ കേന്ദ്രത്തില്‍ എത്തി രാജവെമ്പാലയെ പിടിച്ച് തിരിച്ചു അവയുടെ ആവാസ വ്യവസ്ഥയില്‍ വിട്ട് സംരക്ഷിക്കുകയാണ് മനു ചെയ്യുന്നത്. ആറടി മുതല്‍ പത്തടി വരെ നീളമുള്ള രാജവെമ്പാലകളെ മനു പിടിച്ചിട്ടുണ്ട്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഏതു സമയത്തും ഒരു വിളിപ്പുറത്തു വന്ന് പാമ്പുകളെ പിടികൂടി അവയെ തിരിച്ച് കാട്ടിലേക്ക് അയക്കുകയാണ് ഈ ചെറുപ്പക്കാരന്. മനുഷ്യവാസമുള്ളയിടങ്ങളില് പ്രത്യക്ഷപ്പെടുന്ന വിഷപ്പാമ്പുകളെ പിടികൂടി സംരക്ഷിക്കുന്ന ഇദ്ദേഹത്തിന് വന്യജീവി വകുപ്പിന്റെ പിന്തുണയുമുണ്ട്. കേരള ഗവൺമെന്റിന്റെ അംഗീകൃത പാമ്പ് സംരക്ഷകനാണ് ഇയാള്‍. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേകം നൈപുണ്യം നേടിയ മനു കണ്ണൂര്‍ വൈല്‍ഡ് ലൈഫ് റെസ്ക്യൂ ടീം അംഗമാണ്.
Read Moreഇനി രണ്ടാം നാൾ തെരഞ്ഞെടുപ്പ് ഫലം! കണ്ണൂരിന്റെ കണക്ക് കൂട്ടൽ എങ്ങനെ ? ആറുസീറ്റുകൾ ഉറപ്പിച്ച് എൽഡിഎഫ്
കണ്ണൂർ: ഫലമറിയാൻ ഇനി രണ്ടുനാൾ മാത്രം. മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ജനവിധി തേടിയ പൊതുവെ ഇടതുകോട്ടയെന്ന് വിശേഷിപ്പിക്കുന്ന കണ്ണൂരിൽ ഇത്തവണ എന്തും സംഭവിക്കാം. പല മണ്ഡലത്തിലുമുള്ള പോളിംഗ് ശതമാനത്തിലെ കുറവ് മുന്നണികളെ ആശങ്കയിലാക്കിയിട്ടുണ്ട്. 77.78 ശതമാനം പോളിംഗാണ് കണ്ണൂരിൽ രേഖപ്പെടുത്തിയത്. 2016-ൽ 80.63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. കണ്ണൂരിൽ മൂന്ന് മുന്നണികൾക്കും അവരുടെ വോട്ട് ബാങ്കുണ്ട്. ശക്തമായ അടിത്തറയോടുകൂടിയ മണ്ഡലങ്ങൾ എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ പട്ടികയിലുണ്ട്. അടിത്തറ ദുർബലമായ മണ്ഡലങ്ങളുമുണ്ട്. അത്തരം മണ്ഡലങ്ങൾ ഇത്തവണ എങ്ങോട്ടു ചായുമെന്നാണ് മുന്നണികൾ ഉറ്റുനോക്കുന്നത്. കണ്ണൂരിൽ 2011 ലെ തരംഗം ആവർത്തിക്കുമെന്നാണ് യുഡിഎഫ് പറയുന്നത്. എന്നാൽ, ഇത്തവണ കണ്ണൂരിലെ 11 സീറ്റുകൾ തങ്ങൾക്ക് ലഭിക്കുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. 2016-ലെ നിയമസഭാതെരഞ്ഞെടുപ്പിൽ ജില്ലയിലെ 11 നിയമസഭാമണ്ഡലങ്ങളിൽ എട്ടിടത്ത് എൽഡിഎഫിനും മൂന്നിടത്ത് യുഡിഎഫിനുമായിരുന്നു മുൻതൂക്കം. 2011-ൽ അഞ്ചു സീറ്റുകൾ യുഡിഎഫിന് ലഭിച്ചിരുന്നു. എൽഡിഎഫിൽ എട്ട്…
Read More