മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 12 ലക്ഷം രൂപ വരുന്ന സ്വർണം കസ്റ്റംസ് പിടികൂടി.കടവത്തൂർ സ്വദേശിനികളായ രണ്ടു യുവതികളിൽ നിന്നാണ് 233 ഗ്രാം സ്വർണം പിടികൂടിയത്. ഇന്നലെ രാത്രി ഷാർജയിൽ നിന്നും ഇൻഡിഗോ വിമാനത്തിലെത്തിയതായിരുന്നു ഇരുവരും. ചെക്കിംഗ് പരിശോധനയിലാണ് യുവതികളിൽ നിന്നും സ്വർണം കസ്റ്റംസ് കണ്ടെത്തിയത്. തുടർന്നു ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചെയിൻ രൂപത്തിലുള്ള സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്.കിഷോർ, സൂപ്രണ്ടുമാരായ രാജു നിക്കുന്നത്ത്, എൻ.സി.പ്രശാന്ത്, ജ്യോതി ലക്ഷ്മി, ഇൻസ്പെക്ടർമാരായ പ്രകാശൻ കൂടപ്പുറം, അശോക് കുമാർ, മനീഷ് ഖട്ടാന്ന, യുഗൽ കുമാർ സിങ്ങ്, ഗുർമിത്ത് സിങ്ങ്, ജുബർ ഖാൻ, ഹവൽദാർ എൻ.സി.വി.ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
Read MoreCategory: Kannur
ഫ്ലിപ്പ് കാര്‍ട്ട് ഇരിട്ടി സ്റ്റോക്ക് കേന്ദ്രത്തിലെ വെട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ; മുഹമ്മദ് ജുനൈദിന്റെ തന്ത്രം ഇങ്ങനെ…
ഇരിട്ടി: ഇ-കൊമേഴ്സ് കന്പനിയായ ഫ്ലിപ്പ് കാര്‍ട്ടിന്റെ ഇരിട്ടിയിലെ ഓണ്‍ലൈന്‍ സ്റ്റോക്ക് കേന്ദ്രത്തില്‍നിന്ന് 11 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണും കാമറയും തട്ടിയെടുത്ത സംഭവത്തില്‍ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കേളകം അടയ്ക്കാത്തോട് പുത്തന്‍പറമ്പില്‍ മുഹമ്മദ് ജുനൈദി (27) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബര്‍ 23നാണ് ഫ്ലിപ്പ് കാര്‍ട്ടിന്റെ ഇരിട്ടി സ്റ്റോക്ക് കേന്ദ്രത്തിൽ നടന്ന മോഷണം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് ജുനൈദ് ഫീല്‍ഡില്‍ പോകുന്ന സെയില്സ്മാന്മാരെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് കണ്ടെത്തുകയും രണ്ട് സെയില്സ്മാന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ മുങ്ങിയ മുഹമ്മദ് ജുനൈദ് ഹിമാചല്‍പ്രദേശ്, ബംഗളൂരു എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ബംഗളൂരുവില്‍നിന്ന് അടയ്ക്കാത്തോട്ടിലേക്ക് വരുന്പോൾ കൂട്ടുപുഴയില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കേളകത്ത് ഐടി ആക്ട് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വിലകൂടിയ മൊബൈല്‍ഫോണും കാമറകളും വ്യാജ മേല്‍വിലാസത്തില്‍…
Read Moreദുബായിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; പിതാവ് അബ്ദുള്ളയെ കാണാതായിട്ട് 20 വർഷത്തോളമായി
ഉരുവച്ചാൽ: ദുബായിൽ കാണാതായ യുവാവ് മരിച്ച നിലയിൽ കണ്ടെത്തി. ശിവപുരം മൊട്ടയിലെ ചിറമ്മൽ ഹൗസിൽ സി. അബ്ദുള്ളയുടെ മകൻ മുഴപ്പിലങ്ങാട് സഫിമർവയിലെ ഷാനിബ് (24) ആണ് ഷാർജയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദിവസവും വീട്ടിലും, സുഹൃത്തുക്കളുമായി വിളിക്കുകയും വാട്സാപ്പിൽ മെസേജ് അയക്കുകയും ചെയ്യാറുള്ള ഷാനിബ് ഏതാനും ദിവസങ്ങളായി വിവരങ്ങളൊന്നുമില്ലാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. നാട്ടിൽ നിന്ന് വിവരം അറിയിച്ചതിനെ തുടർന്ന് ഷാർജയിലെ ബന്ധുക്കൾ ഷാനിബിനെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഷാനിബിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. ഷാർജയിൽ ഒരു കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്ന ഷാനു അവധി കഴിഞ്ഞ് നാലു മാസം മുമ്പാണ് ഷാർജയിൽ എത്തിയത്. മൂന്ന് മാസത്തോളം ജോലിയില്ലാതെ കഴിഞ്ഞു. മറ്റൊരു കമ്പനിയിൽ ജോലി ലഭിച്ചിട്ട് കുറച്ചു ദിവസങ്ങളെയായുള്ളൂ. കമ്പനിയിൽ ജോലിയായതിനാൽ പാസ്പോർട്ട് , മറ്റ് വിലാസമൊന്നും…
Read Moreകണ്ണൂർ വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സജ്ജമാകുന്നു; ആദ്യമെത്തിയത് മദ്യം, പുകയില ഉത്പന്നങ്ങൾ, പെർഫ്യൂം…
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ ഉടൻ പ്രവർത്തനമാരംഭിക്കും. വിമാനത്താവള ടെർമിനൽ കെട്ടിടത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾക്കുള്ള സജ്ജീകരണങ്ങൾ ഒരുങ്ങി. ഷോപ്പുകളിലേക്കുള്ള ഉത്പന്നങ്ങൾ വിമാനത്താവളത്തിൽ എത്തിത്തുടങ്ങിയിട്ടുമുണ്ട്. മദ്യം, പുകയില ഉത്പന്നങ്ങൾ, പെർഫ്യൂം തുടങ്ങിയവയാണ് ആദ്യഘട്ടമായി എത്തിയത്. ഹൈദരാബാദിൽനിന്ന് കണ്ടെയ്നർ ലോറിയിലാണ് ഇവ വിമാനത്താവളത്തിലെത്തിച്ചത്.പാസഞ്ചർ ടെർമിനൽ ബിൽഡിംഗിന് പുറത്തെത്തിച്ച ഉത്പന്നങ്ങൾ കസ്റ്റംസിന്റെ പരിശോധനയ്ക്കുശേഷം ചുമട്ടുതൊഴിലാളികളുടെ സഹായത്തോടെ ഗോഡൗണിലേക്ക് മാറ്റി. ചോക്ലേറ്റ് അടക്കമുള്ള ഉത്പന്നങ്ങൾ രണ്ടാംഘട്ടത്തിൽ എത്തിക്കും. ജിഎംആർ ഗ്രൂപ്പിനാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ നടത്തിപ്പു ചുമതല ടെൻഡർ വഴി കിയാൽ നൽകിയിട്ടുള്ളത്. അനുമതികളെല്ലാം ലഭ്യമായെങ്കിലും കോവിഡ് പ്രതിസന്ധി മൂലമാണ് ഡ്യൂട്ടിഫ്രീ ഷോപ്പുകൾ തുറക്കുന്നത് വൈകിയത്. വിമാനത്താവള കമ്പനിക്ക് നോൺ എയ്റോ വിഭാഗത്തിൽ നിന്നുള്ള പ്രധാന വരുമാനമാർഗങ്ങളിലൊന്നാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ.
Read Moreസുധാകരന് ഗ്രൂപ്പിനെ നിഷ്പ്രഭമാക്കി കോൺഗ്രസ് പയ്യന്നൂര്‍ മണ്ഡലം മൂന്നായി വിഭജിച്ചു; കാരണം ഇങ്ങനെ…
പയ്യന്നൂര്‍: തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് അസ്വാരസ്യങ്ങള്‍ ഉടലെടുത്ത പയ്യന്നൂരിലെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായി പയ്യന്നൂര്‍ മണ്ഡലത്തെ മൂന്നായി വിഭജിച്ചു. പയ്യന്നൂര്‍, വെള്ളൂര്‍, കോറോം മണ്ഡലങ്ങളായാണ് വിഭജനം. പയ്യന്നൂരില്‍ നിര്‍ണായക സ്വാധീനമുള്ള സുധാകര ഗ്രൂപ്പിനെ പൂര്‍ണമായി തഴഞ്ഞതായും ആക്ഷേപം.പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റായി കെ.പി.മോഹനനേയും വെള്ളൂര്‍ മണ്ഡലം പ്രസിഡന്റായി കെ.എം.വിജയനേയുമാണ് ഡിസിസി നിയോഗിച്ചിരിക്കുന്നത്. കോറോം മണ്ഡലം പ്രസിഡന്റിനെ അടുത്ത ദിവസം പ്രഖ്യാപിക്കും. കോണ്‍ഗ്രസിനുണ്ടായ തെരഞ്ഞെടുപ്പ് പരാജയം വിവാദമായതിനെ തുടര്‍ന്ന് നിലവിലുണ്ടായിരുന്ന മണ്ഡലം പ്രസിഡന്റ് തല്‍സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കെപിസിസിയുടെ മുമ്പേയുള്ള മണ്ഡലം വിഭജനമെന്ന നിര്‍ദ്ദേശം നടപ്പാക്കാനും തീരുമാനമായിരുന്നു.ഇതിന്‍പ്രകാരമാണ് ഇപ്പോള്‍ വിഭജനം നടന്നിരിക്കുന്നത്.
Read Moreപെരിങ്ങോത്ത് നാടന്‍ തോക്കുകള്‍ പിടികൂടിയ സംഭവം: പ്രതികള്‍ ഒളിവില്‍; വലവിരിച്ച് പോലീസ് കാത്തിരിക്കുന്നു
പയ്യന്നൂര്‍: പെരിങ്ങോം പോലീസ് സ്റ്റേഷന് പരിധിയില്‍ നടത്തിയ പരിശോധനയില്‍ രണ്ടുനാടന്‍ തോക്കുകളും ഒരു തിരയും പിടികൂടിയ സംഭവത്തിലെ പ്രതികള്‍ ഒളിവില്‍.ഒളിവില്‍ കഴിയുന്നതിനിടയില്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചന. കഴിഞ്ഞ 22-ന് വൈകുന്നേരം അഞ്ചോടെയായിരുന്നു പോലീസിന്റെ പരിശോധനയ്ക്കിടയില്‍ നാടന്‍തോക്കുകള്‍ പിടികൂടിയത്.പെരിങ്ങോം കൊരങ്ങാട് വാടക വീട്ടില്‍ താമസിക്കുന്ന പുതിയപുരയില്‍ ജോമി ജോയിയുടെ വീട്ടിലെ കിടപ്പുമുറിയില്‍നിന്നും എരമം ഒയോളത്തെ മൂപ്പന്റെവീട്ടില് പ്രശാന്തന്റെ വീടിന് സമീപത്തെ തൊഴുത്തില്‍ നിന്നുമായാണ് നാടന്‍ തോക്കുകള്‍ പോലീസ് കണ്ടെത്തിയത്. തോക്കുകള്‍ പിടികൂടിയ വിവരമറിഞ്ഞതോടെ മുങ്ങിയ പ്രതികളെ കണ്ടെത്താന്‍ തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.പോലീസിന്റെ നടപടികള്‍ ശക്തമായതോടെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതെന്നാണ് വിവരം.
Read Moreപള്‍സ് പോളിയോ നല്‍കൂ, സ്വര്‍ണനാണയം നേടൂ..! കുമ്പള പഞ്ചായത്തിലെ ബൂത്തുകളില്‍ എത്തിയാല്‍ രണ്ടുണ്ട് കാര്യം
കുന്പള: കുട്ടികള്‍ക്ക് പള്‍സ് പോളിയോ നല്കാന് 31ന് കുമ്പള പഞ്ചായത്തിലെ ബൂത്തുകളില്‍ എത്തിയാല്‍ രണ്ടുണ്ട് കാര്യം. പോളിയോ തുള്ളിമരുന്ന് സ്വീകരിക്കുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ സ്വര്‍ണനാണയവും നേടാം. പോളിയോ ബോധവത്കരണത്തിന്റെ ഭാഗമായി കുമ്പള സിഎച്ച്സിയാണ് വേറിട്ട പദ്ധതി തയാറാക്കിയത്. കുമ്പളയിലെ അക്യൂര് ഡയഗ്നോസ്റ്റിക് ലാബാണ് സ്വര്‍ണ നാണയം നല്‍കുന്നത്.പഞ്ചായത്തില്‍ അഞ്ചു വയസില്‍ താഴെയുള്ള 4,511 കുട്ടികള്‍ക്ക് പോളിയോ നല്‍കുന്നതിന് പഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ 40 ബൂത്തുകളും രണ്ട് മൊബൈല്‍ ബൂത്തുകളും തയാറാക്കിയിട്ടുണ്ട്. തൊട്ടടുത്ത പോളിയോ ബൂത്തുകളില്‍ നിന്ന് രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെ തുള്ളിമരുന്ന് നല്‍കാം.ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, മറ്റു വളണ്ടിയര്‍മാര്‍ മുഖേന സ്വര്‍ണ നാണയ കൂപ്പണ്‍ വീടുകളില്‍ എത്തിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു. പൂരിപ്പിച്ച ലക്കി കൂപ്പണ്‍ വാക്സിന് നല്‍കിയശേഷം പെട്ടിയില്‍ നിക്ഷേപിക്കണം. ഫെബ്രുവരി നാലിന് നറുക്കെടുപ്പ് നടത്തി സ്വര്‍ണ നാണയം നല്‍കും.കൂപ്പണ്‍ വിതരണോദ്ഘാടനം മെഡിക്കല്‍ ഓഫീസര്‍…
Read Moreസ്ക്വാഡ് ഇറങ്ങി, അനർഹ കാർഡ് ഉടമകൾ ജാഗ്രതൈ…! കൂട്ടത്തിൽ ആഡംബര നികുതി അടക്കുന്നവരും; പൊതുജനങ്ങൾക്ക് വിവരം നൽകാം
എം.വി. അബ്ദുൾ റൗഫ് ശ്രീകണ്ഠപുരം: വ്യാജ സത്യവാങ് നൽകി മുൻഗണാ വിഭാഗത്തിൽപ്പെട്ട കാർഡുകൾ കൈവശം വച്ചവർ ജാഗ്രതൈ! നിങ്ങളുടെ പിന്നാലെ സപ്ലൈ ഓഫീസ് സ്ക്വാഡുണ്ട്. അനധികൃത കാർഡ് ഉടമകളെ കണ്ടെത്താൻ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസ് അധികൃതരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡുകൾ പരിശോധന ആരംഭിച്ചു. താലൂക്ക് പരിധിയിൽ ഇതുവരെ നടന്ന പരിശോധനയിൽ 500 ഓളം എഎവൈ, മുൻഗണണ, പൊതുവിഭാഗം (സബ്സിഡി) റേഷൻ കാർഡുകൾ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി. ഇവരിൽ നിന്ന് പിഴയിനത്തിൽ 5,55000 രൂപ ഈടാക്കി. പിടിക്കപ്പെട്ടാൽ ഒരു ലക്ഷം രൂപ വരെ പിഴയും ഒരു വർഷം തടവുമാണ് ശിക്ഷ. സ്ക്വാഡുകൾ വീട്ടുകൾ കയറിയാണ് പരിശോധന നടത്തുന്നത്. ക്രമക്കേട് കണ്ടെത്തിയാൽ കാർഡുടമകൾ വാങ്ങിയ ഭക്ഷ്യധാന്യങ്ങൾക്ക് വിലയീടാക്കും. ഒരു കിലോ അരിക്ക് 40.20 രൂപയും ഗോതമ്പിന് 29.20 രൂപയുമാണ് ഈടാക്കുന്നത്. കൂട്ടത്തിൽ ആഡംബര നികുതി അടക്കുന്നവരും തളിപ്പറമ്പ്…
Read Moreആശുപത്രിയിൽ എത്തിച്ചുവെങ്കിലും..! വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടെ എട്ടുവയസുകാരി പാമ്പു കടിയേറ്റു മരിച്ചു
മട്ടന്നൂർ: വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റു സ്കൂൾ വിദ്യാർഥിനി മരിച്ചു. ശിവപുരം വെമ്പടിയിലെ ഹയ ഹംദ (7)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് പാമ്പിന്റെ കടിയേറ്റത്. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നു പുലർച്ചെ മരണപ്പെടുകയായിരുന്നു. ആസിഫിന്റെയും നീർവേലി കുനിയിൽ വീട്ടിൽ സഫീറയുടെയും മകളാണ്. മെരുവമ്പായി എംയുപി സ്കൂൾ രണ്ടാം തരം വിദ്യാർഥിനിയാണ്.
Read Moreഓടികൊണ്ടിരുന്ന സ്കൂട്ടറിൽ നിന്നു മൂര്‍ഖന്‍ തലപൊക്കി! പാമ്പിനെ ഓടിക്കാൻ സ്കൂട്ടറിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചു
ഉരുവച്ചാൽ: ഓടികൊണ്ടിരുന്ന സ്കൂട്ടറിൽ നിന്നു വിഷപാമ്പ് തലപൊക്കി. പരിഭ്രാന്തനായ യുവാവ് ബൈക്ക് നിർത്തി ഇറങ്ങിയോടി ഇന്നലെ വൈകുന്നേരം ഉരുവച്ചാലിൽ നിന്ന് മട്ടന്നൂരിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഉരുവച്ചാലിലെ സൗഭാഗ്യ ബൈക്കറിയിലെ ജീവനക്കാരൻ നിഹാലും കൂടെ യാത്ര ചെയ്ത പഴശിയിലെ ശഹീറുമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഓടികൊണ്ടിരുന്ന സ്കൂട്ടറിന്റെ മുൻഭാഗത്തെ ലൈറ്റ് ബോക്സിനുള്ളിൽ നിന്നാണ് മൂർഖൻ പാമ്പ് തലപൊക്കിയത്. പാമ്പിനെ കണ്ടതോടെ സ്കൂട്ടർ റോഡിൽ നിർത്തി ഇരുവരും ഇറങ്ങി ഓടുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പാമ്പ് കയറി കൂടിയ സ്കൂട്ടറിന്റെ മുൻ ഭാഗം വെട്ടിപൊളിച്ച് പാമ്പിനെ പുറത്തേക്ക് വിടുകയായിരുന്നു.
Read More