ഇങ്ങനെയൊക്കെ ചെയ്യാമോ? ജീ​വ​നു​ള്ള വി​ഷ പാ​മ്പി​നെ പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി മാ​ലി​ന്യ​ത്തി​നൊ​പ്പം ത​ള്ളി

മ​ട്ട​ന്നൂ​ർ: ജീ​വ​നു​ള്ള വി​ഷ പാ​മ്പി​നെ പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി മാ​ലി​ന്യ​ത്തി​നൊ​പ്പം ത​ള്ളി. മ​ട്ട​ന്നൂ​ർ മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്ത് നി​ന്നെ​ടു​ത്ത മാ​ലി​ന്യ​ത്തി​ലാ​ണ് പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ മാ​ലി​ന്യം എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് പ്ലാ​സ്റ്റി​ക് ക​വ​റി​ൽ ജീ​വ​നോ​ടെ പാ​മ്പി​നെ ക​ണ്ട​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​തു​പോ​ലെ മ​ട്ട​ന്നൂ​രി​ൽ സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. വി​ഷ​പാ​മ്പി​നെ ചാ​ക്കി​ലാ​ക്കി കോ​ള​ജ് റോ​ഡി​ലെ മാ​ലി​ന്യ​ത്തി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു.

Read More

യു​വ​തി കു​ളി​ക്കാ​നാ​യി കു​ളി​മു​റി​യി​ൽ ക​യ​റി​യാ​ൽ..! അ​ഴി​ക്കോ​ട്ടെ ‘കു​ളി​സീ​ൻ’ കാ​മ​റ​മാ​നെ പി​ടി​കൂ​ടി; നസീറിന്റെ തന്ത്രം ഇങ്ങനെ…

അ​ഴീ​ക്കോ​ട്: യു​വ​തി​യു​ടെ കു​ളി​സീ​ൻ മൊ​ബൈ​ൽ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ വി​രു​ത​നെ വീ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. അ​ഴീ​ക്കോ​ട്ടെ ന​സീ​റിനെ​യാ​ണ് വ​ള​പ​ട്ട​ണം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വ​തി​യു​ടെ പ​രാ​തി​പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. യു​വ​തി കു​ളി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന സ​മ​യം​വ​രെ വീ​ടി​ന​ടു​ത്ത് പ​തു​ങ്ങി​യി​രു​ന്ന് നി​രീ​ക്ഷി​ച്ച​ശേ​ഷം കു​ളി​മു​റി​യു​ടെ അ​ടു​ത്തെ​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി കു​ളി​ക്കാ​നാ​യി കു​ളി​മു​റി​യി​ൽ ക​യ​റി​യാ​ൽ യു​വാ​വ് പ​തു​ക്കെ കു​ളി​മു​റി​യു​ടെ പു​റ​കി​ലെ ജ​ന​ലി​ന​രു​കി​ൽ എ​ത്തും. തു​ട​ർ​ന്ന് ജ​ന​ലി​ലൂ​ടെ കു​ളി​സീ​ൻ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യാ​ണു പ​തി​വ്. ക​ഴി​ഞ്ഞ ദി​വ​സം കു​ളി​സീ​ൻ മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ യു​വ​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ ക​ണ്ട് ബ​ഹ​ളം​വ​ച്ച യു​വ​തി​യു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വി​രു​ത​നെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി യു​വാ​വി​നെ അ​റ​സ്റ്റു​ചെ​യ്തു. ഇ​തി​നു മു​ന്പും പ​ല​ത​വ​ണ യു​വ​തി​യു​ടെ കു​ളി മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​താ​യി ചോ​ദ്യം​ചെ​യ്യ​ലി​ൽ പോ​ലീ​സി​ന് ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ മൊ​ബൈ​ൽ​ഫോ​ണും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. നി​ര​വ​ധി അ​ശ്ലീ​ല വീ​ഡി​യോ​ക​ളും മ​റ്റും…

Read More

തൃ​ച്ചം​ബ​ര​ത്തെ ക​വ​ർ​ച്ച! നിന്നെ പിടിക്കും കള്ളാ…

ത​ളി​പ്പ​റ​മ്പ്: തൃ​ച്ചം​ബ​ര​ത്തെ ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ഷ്ടാ​വി​നെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് തൃ​ച്ചം​ബ​ര​ത്തെ പെ​ട്രോ​ള്‍ പ​മ്പി​ലും സ​മീ​പ​ത്തു​ള്ള ചി​പ്‌​സ് ക​ട​യി​ലും ത​ട്ടു​ക​ട​യി​ലും ക​വ​ര്‍​ച്ച ന​ട​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. ത​ളി​പ്പ​റ​മ്പ് പോ‌​ലീ​സ് ഡോ​ഗ് സ്‌​ക്വാ​ഡും ഫോ​റ​ന്‍​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. തൃ​ച്ചം​ബ​രം എം.​എ​ന്‍. രാ​ജീ​വ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പെ​ട്രോ​ള്‍ പ​മ്പി​ന്‍റെ ഗ്ലാ​സ് ഇ​ഷ്ടി​ക കൊ​ണ്ട് ത​ക​ര്‍​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​യ​റി​യ​ത്. മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​മ്പി​ലെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. പ​മ്പി​ന് സ​മീ​പ​ത്തു​ള്ള ത​ലോ​റ സ്വ​ദേ​ശി ശ്രീ​ജി​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഷീ​ബാ​സ് ചി​പ്‌​സ് ക​ട​യി​ലും ക​വ​ര്‍​ച്ച ശ്ര​മം ന​ട​ന്നു. ക​ട​യു​ടെ പി​റ​കു​വ​ശ​ത്തെ ജ​ന​ല്‍ ത​ക​ര്‍​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്ന​ത്. അ​ക​ത്ത് സാ​ധ​ന​ങ്ങ​ളും ഷെ​ല്‍​ഫും വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. സി​സി​ടി​വി​യി​ല്‍ ഷ​ര്‍​ട്ട് ധ​രി​ക്കാ​ത്ത ഒ​രാ​ളു​ടെ ദൃ​ശ്യം പ​തി​ഞ്ഞി​രു​ന്നു. പെ​ട്രോ​ള്‍ പ​മ്പി​ന​ടു​ത്തു​ള്ള ത​ട്ടു​ക​ട​യി​ലാ​ണ് മ​റ്റൊ​രു ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ഇ​വി​ടെ നി​ന്നും 1500…

Read More

സ്വൽപ്പം വിചിത്രം ! താ​വ​ക്ക​ര റോ​ഡി​ൽ ഓ​ട​യി​ലെ സ്ലാ​ബു​ക​ൾ കു​ത്ത​നെ ഉ​യ​ർ​ത്തി​വ​ച്ച നി​ല​യി​ൽ

ക​ണ്ണൂ​ർ: താ​വ​ക്ക​ര റോ​ഡി​ൽ ഓ​ട​യി​ലെ സ്ലാ​ബു​ക​ൾ കു​ത്ത​നെ ഉ​യ​ർ​ത്തി​വ​ച്ച നി​ല​യി​ൽ. താ​വ​ക്ക​ര റെ​യി​ൽ​വേ അ​ണ്ട​ർ ബ്രി​ഡ്ജ് റോ​ഡി​ലാ​ണ് ഈ ​വി​ചി​ത്ര​മാ​യ കാ​ഴ്ച. ഓ​ട​ക​ൾ സു​ര​ക്ഷി​ത​മാ​യി മൂ​ട​ക്ക​ത്ത​ക്ക​വി​ധ​ത്തി​ലാ​ണ് റോ​ഡ് നി​ര​പ്പി​ൽ സ്ലാ​ബു​ക​ൾ പാ​കാ​റു​ള്ള​ത്. എ​ന്നാ​ൽ, ഇ​വി​ടെ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ഓ​ട​ക​ൾ​ക്കു മു​ക​ളി​ലാ​യി കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ ത​ല​ങ്ങും വി​ല​ങ്ങു​മാ​യി റോ​ഡി​ന​രി​കി​ലെ മ​തി​ലി​നോ​ട് ചാ​രി​വ​ച്ച നി​ല​യി​ലാ​ണ്. ക​ണ്ണൂ​ർ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള തി​ര​ക്കു​പി​ടി​ച്ച റോ​ഡി​ലാ​ണ് അ​പ​ക​ട​ക്കെ​ണി. റോ​ഡ് നി​ര​പ്പി​ൽ സ്ലാ​ബു​ക​ൾ പാ​കാ​ത്ത​തു കാ​ര​ണം ന​ട​പ്പാ​ത ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​തു കാ​ര​ണം ഇ​തു​വ​ഴി പോ​കു​ന്ന കാ​ൽ​ന​ട​യാ​ത്രി​ക​ർ റോ​ഡി​ലി​റ​ങ്ങി ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യു​മു​ണ്ട്. ഇ​ത് കാ​ൽ​ന​ട​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു. ബ​സ്‌​സ്റ്റാ​ൻ​ഡി​ലേ​ക്ക് ചീ​റി​പാ​ഞ്ഞു വ​രു​ന്ന ബ​സു​ക​ളും മ​റ്റ് വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി​യു​ള്ള കാ​ൽ​ന​ട​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​ണ്. ഓ​ട​ക​ൾ തു​റ​ന്നി​ട്ടി​രി​ക്കു​ന്ന​ത് കാ​ര​ണം മാ​ലി​ന്യ​ങ്ങ​ളും കൊ​ണ്ട് ത​ള്ളു​ക​യാ​ണ്. ഇ​തു​കാ​ര​ണം പ്ര​ദേ​ശ​ത്ത് തെ​രു​വ് നാ​യ ശ​ല്ല്യ​വും കൂ​ടി​യ​താ​യി ഓ​ട്ടോറി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ പ​റ​ഞ്ഞു.

Read More

ജീ​വ​ന​ക്കാ​രില്ലാതെ ത​ളി​പ്പ​റ​മ്പ് വി​ല്ലേ​ജ് ഓ​ഫീ​സ് ; സാമ്പത്തിക വർഷം എല്ലാ ജോലികളും എങ്ങനെ തീർക്കുമെന്ന ആശങ്കയിൽ  മൂന്ന് ജീവനക്കാർ

ത​ളി​പ്പ​റ​മ്പ്: ജീ​വ​ന​ക്കാ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്ന ത​ളി​പ്പ​റ​ന്പ് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റി. ആ​കെ​യു​ള്ള എ​ട്ട് ജീ​വ​ന​ക്കാ​രി​ല്‍ ര​ണ്ടു​പേ​ര്‍ ഇ​ല​ക്ഷ​ന്‍ ഡ്യൂ​ട്ടി​ക്കും ര​ണ്ടു​പേ​ര്‍ റ​വ​ന്യു റി​ക്ക​വ​റി ഡ്യൂ​ട്ടി​ക്കും പോ​യ​തോ​ടെ​യാ​ണ് ഓ​ഫീ​സി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​കി​ടം മ​റി​ഞ്ഞ​ത്. ശേ​ഷി​ക്കു​ന്ന നാ​ലു​പേ​രി​ല്‍ ഒ​രാ​ള്‍ പ്രൊ​മോ​ഷ​നാ​യി പോ​യ​തും ജീ​വ​ന​ക്കാ​രു​ടെ കു​റ​വി​നു കാ​ര​ണ​മാ​യി. പ്രൊ​മോ​ഷ​നാ​യി പോ​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ്ഥാ​ന​ത്തേ​ക്ക് ര​ണ്ട് മാ​സം മു​മ്പേ ത​ന്നെ പു​തി​യ ആ​ളെ നി​യ​മി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​യി​ട്ടു​ണ്ടെ​ങ്കി​ലും നി​യ​മ​നം ന​ട​ന്നി​ട്ടി​ല്ല. മൂ​ന്ന് ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് നി​ല​വി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ത​ദ്ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ത്യേ​ക ഡ്യൂ​ട്ടി​ക്കാ​യി പോ​യ ര​ണ്ടു ജീ​വ​ന​ക്കാ​ര്‍​ക്ക് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ ആ ​ഡ്യൂ​ട്ടി കൂ​ടി ചെ​യ്യേ​ണ്ടി വ​രും. ജ​നു​വ​രി മു​ത​ല്‍ മാ​ര്‍​ച്ച് വ​രെ​യു​ള്ള മൂ​ന്ന് മാ​സ കാ​ല​യ​ള​വി​ലാ​ണ് റ​വ​ന്യൂ റി​ക്ക​വ​റി​ക്കാ​യി വി​ല്ലേ​ജ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍ നെ​ട്ടോ​ട്ട​മോ​ടു​ന്ന​ത്. ഈ ​മാ​സ​ങ്ങ​ളി​ലാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ന​ല്ല തി​ര​ക്കും…

Read More

ആ​യി​ക്ക​ര ക​ട​പ്പു​റ​ത്ത് പ്ലാ​സ്റ്റി​ക് ചാ​ക​ര; വൃത്തിയാക്കിതരണമെന്ന തൊഴിലാളകളുടെ ആവശ്യം പരിഗണിക്കാതെ അധികൃതർ

  ക​ണ്ണൂ​ർ: ആ​യി​ക്ക​ര ക​ട​പ്പു​റ​ത്ത് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ കൂ​ന്പാ​രം. മ​ത്സ്യ​ബ​ന്ധ​നം ന​ട​ക്കു​ന്ന ക​ട​പ്പു​റ​ത്താ​ണ് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നി​റ​ഞ്ഞു​കി​ട​ക്കു​ന്ന​ത്. ഉ​പ​യോ​ഗി​ച്ച പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ, ഓ​യി​ൽ കാ​നു​ക​ൾ, തെ​ർ​മോ കൂ​ള​ർ, പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ൾ എ​ന്നി​വ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​ഞ്ഞി​രി​ക്കു​ന്നു. കൂ​ടാ​തെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​ല​ക​ളും ഒ​രു ഭാ​ഗ​ത്ത് കൂ​ട്ടി​യി​രി​ക്കു​ന്നു. ക​ട​പ്പു​റ​ത്ത് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ വ​ച്ച് വൃ​ത്തി​യാ​ക്ക​ണ​മെ​ന്ന മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം ഇ​തു​വ​രെ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. ക​ട​ലോ​രം പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും അ​ത് നീ​ക്കം ചെ​യ്യാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്നും മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

Read More

ഒ​രു കംപ്യൂട്ടറും പത്ത് ജീ​വ​ന​ക്കാ​രും..!ഇവിടെ എല്ലാം ഹെെട്ടെക്കാണേ; തളിപ്പറമ്പിലെ എക്സൈസ് ഓഫീസ് കാര്യങ്ങൾ ഇങ്ങനെ…

ത​ളി​പ്പ​റ​മ്പ: ത​ളി​പ്പ​റ​മ്പ് മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ മൂ​ന്നാം നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ൽ ആ​കെ​യു​ള്ള​ത് ഒ​രു കം​പ്യൂ​ട്ട​ർ. ഡെ്രെ​വ​ർ ഉ​ൾ​പ്പെ​ടെ പ​ത്ത് ജീ​വ​ന​ക്കാ​രാ​ണ് ഇ​വി​ടെ ജോ​ലി​ചെ​യ്യു​ന്ന​ത്. സ​ർ​ക്കാ​ർ ഒ​ഫീ​സി​ലെ പ്ര​വൃ​ത്ത​ന​ങ്ങ​ൾ ഏ​ല്ലാം ഡി​ജി​റ്റ​ലെ​സ് ചെ​യ്യു​ന്ന കാ​ല​ത്താ​ണ് ത​ളി​പ്പ​റ​മ്പ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ന് ഇൗ​സ്ഥി​തി. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് ഉ​ണ്ടെ​ങ്കി​ല്‍ ഒ​രു ദി​വ​സ​ത്തി​ല്‍ പ​കു​തി​യും ഓ​ഫീ​സി​ന്‍റെ കാ​ര്യ​ങ്ങ​ള്‍ ത​കി​ടം മ​റി​യും. മേ​ലു​ദ്യോ​ഗ​സ്ഥ​ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​നാ​യി കം​പ്യൂ​ട്ട​ര്‍ വി​ട്ട് ന​ല്‍​കി​യാ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ക​ഴി​യു​ന്ന​ത് വ​രെ കം​പ്യൂ​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെ​ല്ലാം അ​വ​താ​ള​ത്തി​ലാ​കും. നാ​ട് മൊ​ത്തം ഹെെ​ട്ടെ​ക്കാ​ണെ​ന്ന് പ​റ​ഞ്ഞു ന​ട​ക്കു​ന്ന സ​ർ​ക്കാ​ർ ഒ​രു കം​പ്യൂ​ട്ട​റേ​ങ്കി​ലും അ​നു​വ​ദി​ച്ചാ​ൽ കു​റ​ച്ചു​കൂ​ടി ന​ന്നാ​യി ജോ​ലി ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജീ​വ​ന​ക്കാ​ർ.

Read More

തട്ടിപ്പിന്‍റെ പുതിയ മുഖം..! നോട്ടിന്‍റെ കളർ ഫോട്ടോസ്റ്റാറ്റ് നല്കി യുവാവിന്‍റെ തട്ടിപ്പ്; ഇരയായതു ലോട്ടറി വിൽപ്പനക്കാരൻ

ത​ളി​പ്പ​റ​മ്പ്: ക​റ​ൻ​സി​യു​ടെ ക​ള​ർ ഫോ​ട്ടോ​സ്റ്റാ​റ്റ് എ​ടു​ത്ത് പ​ണ​മെ​ന്ന നി​ല​യി​ൽ ന​ൽ​കി ത​ട്ടി​പ്പ്. ക​ഴി​ഞ്ഞ ദി​വ​സം ക​റ​ൻ​സി​യു​ടെ ക​ള​ർ ഫോ​ട്ടോ​സ്റ്റാ​റ്റ് ന​ൽ​കി ലോ​ട്ട​റി ചി​ല്ല​റ വി​ൽ​പ്പ​ന​ക്കാ​ര​നെ പ​റ്റി​ച്ചാ​ണ് ഒ​രു യു​വാ​വ് പ​ണം ത​ട്ടി​യ​ത്. ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ലും പ​രി​സ​ര​ത്തും ന​ട​ന്ന് ലോ​ട്ട​റി വി​ൽ​ക്കു​ന്ന ചെ​ങ്ങ​ളാ​യി സ്വ​ദേ​ശി നി​തി​ൻ എ​ന്ന യു​വാ​വാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത്. 200 രൂ​പ​യു​ടെ ക​ള​ർ ഫോ​ട്ടോ​സ്റ്റാ​റ്റ് ന​ൽ​കി ശാ​രീ​രി​ക അ​വ​ശ​ത​ക​ളു​ള്ള നി​തി​നി​ന്‍റെ കൈ​യി​ൽ നി​ന്നും ലോ​ട്ട​റി വാ​ങ്ങു​ക​യാ​യി​രു​ന്നു. പി​റ്റേ ദി​വ​സം ലോ​ട്ട​റി സ്റ്റാ​ളി​ൽ നി​ന്നും പ​ണം കൈ​മാ​റി ലോ​ട്ട​റി എ​ടു​ക്കു​മ്പോ​ഴാ​ണ് ത​നി​ക്ക് പ​റ്റി​യ ച​തി നി​തി​ൻ അ​റി​യു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ഒ​രു യു​വാ​വ് ആ​ൾ​തി​രി​ക്കി​ല്ലാ​ത്ത ഭാ​ഗ​ത്തേ​ക്ക് വി​ളി​ച്ചു കൂ​ട്ടി​ക്കൊ​ണ്ടു പോ​യ​ശേ​ഷ​മാ​ണ് ലോ​ട്ട​റി വാ​ങ്ങി വ​ഞ്ചി​ച്ച​തെ​ന്ന് നി​തി​ൻ പ​റ​ഞ്ഞു. ഒ​റ്റ നോ​ട്ട​ത്തി​ൽ മ​ന​സി​ലാ​കാ​ത്ത ത​ര​ത്തി​ലു​ള്ള​താ​ണ് വ്യാ​ജ​നോ​ട്ട്. ഇ​തി​നു മു​ന്പും ത​ളി​പ്പ​റ​ന്പി​ൽ സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ട്.

Read More

വാ​ല​ൻ നീ​ലാം​ബ​രി ! ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ പു​തി​യ ഇ​നം ചി​ത്ര​ശ​ല​ഭം

ഇ​രി​ട്ടി: മ​ല​ബാ​ർ നാ​ച്വ​റ​ൽ ഹി​സ്റ്റ​റി സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ ന​ട​ത്തി​യ ചി​ത്ര​ശ​ല​ഭ സ​ർ​വേ​യി​ൽ പു​തി​യൊ​രി​നം ശ​ല​ഭ​ത്തെ​ക്കൂ​ടി ക​ണ്ടെ​ത്തി. വാ​ല​ൻ നീ​ലാം​ബ​രി ശ​ല​ഭ​ത്തെ​യാ​ണ് പു​തു​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ആ​റ​ള​ത്ത് ക​ണ്ടെ​ത്തി​യ ശ​ല​ഭ ഇ​ന​ങ്ങ​ളു​ടെ എ​ണ്ണം 262 ആ​യി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ​രി​മി​ത​മാ​യ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ പൂ​ക്കു​ണ്ട്, മീ​ൻ​മു​ട്ടി, ചാ​വ​ച്ചി, അ​മ്പ​ല​പ്പാ​റ, പ​രി​പ്പു​തോ​ട്, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ സൂ​ര്യ​മു​ടി എ​ന്നീ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു സ​ർ​വേ. ഇ​രു​പ​തോ​ളം ചി​ത്ര​ശ​ല​ഭ നി​രീ​ക്ഷ​ക​ർ സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്തു. ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​ൻ എ. ​ഷ​ജ്‌​ന, അ​സി. വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​ൻ എ​ൻ. അ​നി​ൽ​കു​മാ​ർ, ഡ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ജ​യേ​ഷ് ജോ​സ​ഫ്, ക​ൺ​സ​ർ​വേ​ഷ​ൻ ബ​യോ​ള​ജി​സ്റ്റ് നി​തി​ൻ ദി​വാ​ക​ർ, പ്ര​ശ​സ്ത ചി​ത്ര​ശ​ല​ഭ നി​രീ​ക്ഷ​ക​രാ​യ ബാ​ല​കൃ​ഷ്ണ​ൻ വ​ള​പ്പി​ൽ, വി.​കെ.​ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ സ​ർ​വേ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. പീ​റീ​ഡേ കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട ആ​ൽ​ബ​ട്രോ​സ് ശ​ല​ഭ​ങ്ങ​ളു​ടെ…

Read More

പോലീസിന് അൽപം സാഹസികത കാട്ടേണ്ടി വന്നപ്പോൾ പിടിയിലായത് 14 വർഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ; തളിപ്പറമ്പിലെ സംഭവം ഇങ്ങനെ…

ത​ളി​പ്പ​റ​മ്പ്: രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​ത്തി​നെ തു​ട​ർ​ന്ന് ത​ളി​പ്പ​റ​മ്പി​ൽ ക​ട ക​ത്തി​ച്ച കേ​സി​ൽ 14 വ​ർ​ഷ​മാ​യി പോ​ലീ​സി​നെ വെ​ട്ടി​ച്ചു ക​ഴി​യു​ക​യാ​യി​രു​ന്ന പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ. ത​ളി​പ്പ​റ​മ്പ് ഞാ​റ്റു​വ​യ​ൽ മു​ക്കോ​ല ഹി​ൽ മ​ത്ത് ന​ഗ​റി​ലെ പൂ​മം​ഗ​ലോ​റ​ത്ത് അ​ബ്ദു​ൾ റ​സാ​ഖി (40) നെ​യാ​ണ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. കെ.​സ​ത്യ​നാ​ഥി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ എ​സ് ഐ ​പി.​സി. സ​ഞ്ജ​യ് കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ശ്രീ​കാ​ന്ത്, ഇ.​എ​ൻ.​പ്ര​കാ​ശ​ൻ , സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പ്ര​മോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം അ​റ​സ്റ്റ ചെ​യ്ത​ത്. 2007 ഓ​ഗ​സ്റ്റ് 20 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​ത്തി​ൽ സി​പി എം ​പ്ര​വ​ർ​ത്ത​ക​നാ​യ ത​ളി​പ്പ​റ​മ്പി​ലെ സി​നോ​ദി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​ക​ത്തി​ച്ചു​വെ​ന്നാ​ണ് കേ​സ്. പോ​ലീ​സി​ന്‍റെ ക​ണ്ണു വെ​ട്ടി​ച്ച് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ ത​ളി​പ്പ​റ​മ്പ് കോ​ട​തി 2017 ൽ ​പി​ടി​കി​ട്ടാ​പ്പു​ള്ളി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം മാ​ർ​ക്ക​റ്റി​ലെ​ത്തി​യ പ്ര​തി​യെ പോ​ലീ​സ് സം​ഘം സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ത​ളി​പ്പ​റ​മ്പ്…

Read More