തോ​ടി​ന് സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടി​യാ​ൽ വീ​ട്ടി​ൽ വെ​ള്ളം ക​യ​റും; കു​ത്തി​യി​രി​പ്പു സ​മ​ര​വു​മാ​യി വീ​ട്ട​മ്മ​യും കു​ടും​ബ​വും

ഇ​രി​ട്ടി: തോ​ടി​ന് സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടി​യാ​ൽ തോ​ടി​ന്‍റെ വീ​തി കു​റ​ഞ്ഞ് മ​ഴ​ക്കാ​ല​ത്ത് വീ​ട്ടി​ൽ വെ​ള്ളം ക​യ​റു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​വൃ​ത്തി ന​ട​ക്കു​ന്നി​ട​ത്ത് വീ​ട്ട​മ്മ​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും കു​ത്തി​യി​രി​പ്പ് സ​മ​രം. ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ പൂ​ത​ക്കു​ണ്ടി​ൽ നി​ർ​മി​ക്കു​ന്ന വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്ര​ത്തി​ന​ടു​ത്താ​യു​ള്ള തോ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടു​ന്നി​ട​ത്താ​ണ് പ്ര​വൃ​ത്തി ത​ട​ഞ്ഞ് പൂ​ത​ക്കു​ണ്ടി​ലെ മ​മ്മാ​ലി സാ​വി​ത്രി​യും കു​ടും​ബ​വും സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്.

പൂ​ത​ക്കു​ണ്ടി​ൽ വ​യോ​ജ​ന​വി​ശ്ര​മ കേ​ന്ദ്രം പ​ണി​യാ​ൻ പൂ​ത​ക്കു​ണ്ട് സ്വ​ദേ​ശി കു​മാ​ര​ൻ നാ​ല് സെ​ന്‍റ് സ്ഥ​ലം പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യി​രു​ന്നു. ഇ​വി​ടെ 25 ല​ക്ഷം രൂ​പ മു​ത​ൽ​മു​ട​ക്കി​ൽ കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തോ​ടി​ന് സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടു​ന്ന​ത്.

തോ​ടി​ൽ നി​ന്നും ഒ​രു മീ​റ്റ​ർ താ​ഴ്ച്ച​യി​ൽ 4.5 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ 17 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് ഭി​ത്തി കെ​ട്ടു​ന്ന​ത്. ഭി​ത്തി കെ​ട്ടു​ന്ന​തോ​ടെ ഇ​വി​ടെ തോ​ടി​ന്‍റെ വീ​തി കു​റ​യു​ക​യും വെ​ള്ള​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട് വീ​ട്ടി​ൽ വെ​ള്ളം ക​യ​റു​മെ​ന്നു​മാ​ണ് മ​റു​ക​ര​യി​ൽ താ​മ​സി​ക്കു​ന്ന സാ​വി​ത്രി​യും കു​ടും​ബ​വും പ​റ​യു​ന്ന​ത്.

സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ അ​ടി​ത്ത​റ ഒ​രു​ക്കാ​ൻ കോ​ൺ​ക്രീ​റ്റ് മി​ശ്രി​ത​മു​ണ്ടാ​ക്കു​ന്ന യ​ന്ത്ര​ത്തി​ന് മു​ന്നി​ലി​രു​ന്നാ​യി​രു​ന്നു സാ​വി​ത്രി സ​മ​രം ന​ട​ത്തി​യ​ത്. ഇ​തോ​ടെ പ്ര​വൃ​ത്തി നി​ർ​ത്തി വ​യ്ക്കേ​ണ്ടി വ​ന്നു. നി​ർ​മാ​ണ രീ​തി​യെ​ക്കു​റി​ച്ച് അ​റി​യാ​ൻ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ർ മ​റു​പ​ടി ന​ൽ​കി​യി​ല്ലെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ തോ​ട്ടി​ൽ നി​ന്നും വെ​ള്ളം വീ​ട്ടി​ലേ​ക്ക് ക​യ​റി​യി​രു​ന്നു​വെ​ന്ന് സാ​വി​ത്രി​യു​ടെ മ​ക​ൻ ഷെ​ബി​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് വ​യോ​ജ​ന നാ​ട്ടു​കാ​രി​ൽ ചി​ല​രും സ്ഥ​ല​ത്തെ​ത്തി​യ​ത് വാ​ക്കേ​റ്റ​ത്തി​നി​ട​യാ​ക്കി.

ആ​റ​ളം എ​സ്‌​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ആ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​ത്ത ത​ര​ത്തി​ൽ വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പ​ഞ്ചാ​യ​ത്ത് സ്വീ​ക​രി​ക്കു​മെ​ന്ന് വാ​ർ​ഡ് അം​ഗം കെ.​പി. അ​ജ്മ​ൽ അ​റി​യി​ച്ചു.

Related posts

Leave a Comment