ഇ​നി ഞ​ങ്ങ​ൾ ന​ല്ല കു​ട്ടി​ക​ളാ… അ​ധ്യാ​പ​ക​ന്‍റെ ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ; ഫോ​ണും പ​ഞ്ച​സാ​ര​യും ഒ​ഴി​വാ​ക്കി

മ​ട്ട​ന്നൂ​ർ: അ​ധ്യാ​പ​ക​ൻ ന​ൽ​കി​യ ഒ​റ്റ ച​ല​ഞ്ചി​ലൂ​ടെ മൊ​ബൈ​ൽ ഫോ​ൺ, ടി​വി, പ​ഞ്ച​സാ​ര, ബേ​ക്ക​റി സാ​ധ​ന​ങ്ങ​ൾ, ചാ​യ തു​ട​ങ്ങി​യ​വ​യോ​ട് നോ ​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ഒ​ന്നാം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. എ​ട​യ​ന്നൂ​ർ തെ​രൂ​ർ മാ​പ്പി​ള എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ എ​സ്.​എം. റി​ഷാ​ദാ​ണ് ന​വം​ബ​ർ മു​ത​ൽ ച​ല​ഞ്ച് പ്ര​ഖ്യാ​പി​ച്ച​ത്.

ഒ​ന്നാം ക്ലാ​സി​ലെ അ​ധ്യാ​പ​ക​രാ​യ ടി.​കെ. ഷാ​നി​ഫ, പി. ​സു​മ​യ എ​ന്നി​വ​രും അ​ധ്യാ​പ​ക​നൊ​പ്പ​മു​ണ്ട്. പാ​ദ​വാ​ർ​ഷി​ക പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ലാ​സ് പി​ടി​എ​യി​ൽ മൊ​ബൈ​ൽ സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ൾ ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ച​ല​ഞ്ചി​നെ കു​റി​ച്ച് ചി​ന്തി​ച്ച​ത്. ഒ​രാ​ഴ്ച​ക്കാ​ല​ത്തേ​ക്കാ​യി​രു​ന്നു തു​ട​ക്കം. ച​ല​ഞ്ച് കൃ​ത്യ​മാ​യി പി​ന്തു​ട​രു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

ഇ​തോ​ടെ കൂ​ടു​ത​ൽ പേ​ർ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി മാ​റി. ക്ലാ​സ്ത​ല​ത്തി​ൽ ലി​സ്റ്റ് ത​യാ​റാ​ക്കി കു​ട്ടി​ക​ളു​മാ​യും ര​ക്ഷി​താ​ക്ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട് കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ച​ല​ഞ്ച് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ച​ല​ഞ്ച് മ​റ്റു ക്ലാ​സു​ക​ളി​ലേ​ക്ക് കൂ​ടി ന​ട​പ്പി​ലാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​വി. സ​ഹീ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment