മ​ട്ട​ലാ​യി ശി​വ​ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണ ശ്ര​മം; സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ മു​ഖം​മൂ​ടി​യി​ട്ട ആ​ൾ


പി​ലി​ക്കോ​ട്: മേ​ൽ മ​ട്ട​ലാ​യി ശി​വ​ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണ ശ്ര​മം. ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ലി​ന്‍റെ വാ​തി​ൽ മോ​ഷ്ടാ​വ് ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് കു​ത്തി​ത്തു​റ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും അ​ത് സാ​ധി​ക്കാ​ത്ത​തി​നാ​ൽ മോ​ഷ​ണ​ശ്ര​മം ഉ​പേ​ക്ഷി​ച്ചു എ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക്ഷേ​ത്തി​ന​ക​ത്തെ സി​സി​ടി​വി​യി​ലു​ണ്ട്. വ​ഴി​പാ​ട് കൗ​ണ്ട​റി​ന്‍റെ പി​ന്നി​ൽ നി​ന്ന് ഒ​രു ഏ​ണി​യും ക​യ​റും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ച​ന്തേ​ര പോ​ലീ​സ് ക്ഷേ​ത്ര​ത്തി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മ​ഴ ശ​ക്ത​മാ​യ​തോ​ടെ ക​ള്ള​ന്മാ​ർ പ​ല​മേ​ഖ​ല​യി​ലും ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment