ലോക്ക് ഡൗണിൽ ഹ​ന്നയ്ക്ക് സമയം ഒട്ടും കളയാനില്ല… പാഴ്‌വസ്തുക്കളിൽ കലാരൂപങ്ങൾ സൃഷ്ടിക്കുന്ന തിരക്കിലാണ് ഈ നാലാം ക്ലാസുകാരി


മു​ക്കം: കോ​വി​ഡ് 19 രോ​ഗം ലോ​ക​മാ​കെ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ത്ത​വ​ണ ല​ഭി​ച്ച​ത് മൂന്നു മാ​സ​ത്തോ​ളം അ​വ​ധി​യാ​ണ്. ആ​ദ്യ ദി​ന​ങ്ങ​ളി​ൽ വ​ലി​യ ആ​വേ​ശ​ത്തോ​ടെ ത​ന്നെ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ത് ഏ​റ്റെ​ടു​ത്ത​ങ്കി​ലും പി​ന്നീ​ട് വി​ര​സ​ത​യി​ലേ​ക്ക് നീ​ങ്ങി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പി​ന്നെ ടെ​ലി​വി​ഷ​നു​ക​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളു​മാ​യി കു​ട്ടി​ക​ളു​ടെ ക​ളി കൂ​ട്ടു​കാ​ർ. എ​ന്നാ​ൽ പ​ന്നി​ക്കോ​ട് ആ​ന​പ്പാ​റ​ക്ക​ൽ ഹ​ന്ന ഉ​സ്മാ​ൻ എ​ന്ന നാ​ലാം ക്ലാ​സു​കാ​രി ത​ന്‍റെ ഒ​ഴി​വ് സ​മ​യം സ​ർ​ഗാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. എ ​ഫോ​ർ ഷീ​റ്റി​ലും ന്യൂ​സ് പേ​പ്പ​റി​ലും എ​ന്ന് വേ​ണ്ട ഡി​സ്പോ​സി​ബി​ൾ ഗ്ലാ​സു​ക​ളി​ൽ പോ​ലും നി​റ​യു​ന്ന​ത് വി​വി​ധ രൂ​പ​ങ്ങ​ളാ​ണ്.

ഇ​ത്ത​വ​ണ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പാ​ക്കി​യ പ​ഠ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ന്നി​ക്കോ​ട് ജിഎ​ൽപി സ്കൂ​ളി​ലെ ബീ​ന ടീ​ച്ച​റു​ടെ നി​ർ​ബ​ന്ധ​പ്ര​കാ​രം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ത​നി​ക്ക് ഇ​ത്ത​രം സാ​ധ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ ആ​ത്മ​ധൈ​ര്യം ന​ൽ​കി​യ​തെ​ന്ന് ഹ​ന്ന പ​റ​യു​ന്നു. ക​ട​ലാ​സ് പൂ​വു​ക​ൾ, ക്രി​സ്മ​സ് ട്രീ, ​പെ​ൻ​സി​ൽ ബോ​ക്സ്, വി​വി​ധ അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ എ​ന്നി​വ​യെ​ല്ലാം ഈ ​നാ​ലാം ക്ലാ​സു​കാ​രി നി​മി​ഷ നേ​രം കൊ​ണ്ട് ഉ​ണ്ടാ​ക്കും.

സ​ഹോ​ദ​രി ഹൈ​ഫ​യു​ടെ എ​ല്ലാ​വി​ധ​സ​ഹാ​യ​വും ഹ​ന്ന​യ്ക്കു​ണ്ട്. ത​ങ്ങ​ളു​ടെ മ​ക​ൾ ഈ ​കൊ​റോ​ണ കാ​ലം ഇ​ത്ത​ര​ത്തി​ൽ സ​ർ​ഗാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ൽ പ്ര​വാ​സി​യാ​യ പി​താ​വ് ഉ​സ്മാ​നും മാ​താ​വ് ഫ​ലീ​ല​യും ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​ണ്.

Related posts

Leave a Comment