കണ്ണൂർ: ജില്ലയിലെ പ്രധാന പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ഐജി അശോക് യാദവ് വിളിച്ചു ചേർത്തു ജില്ലയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കോവിഡ് രോഗബാധിതരെയും സമ്പർക്കത്തിൽപ്പെട്ടവരെയും സംബന്ധിച്ച വിവരങ്ങളുൾപ്പെടുത്തി പോലീസ് തയാറാക്കിയ കോവിഡ് ട്രാക്കർ ആപ്പിൽ നിന്ന് വിവരങ്ങൾ ചോർന്നത് ഗൗരവമായി കാണണമെന്ന് ഐജി പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ആപ്പിൽ നിന്നു രോഗികളുടെ ചികിത്സാ വിവരങ്ങൾ ചോർന്നിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസിലായതായി ഐ ജി യോഗത്തിൽ അറിയിച്ചു. ട്രിപ്പിൾ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പോലീസിന്റെ ചില പ്രവൃത്തികൾ പൊതുജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നതായി യോഗത്തിൽ അഭിപ്രായം ഉയർന്നു. ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് എതിരേ കേസെടുക്കാൻ യാതൊരു മടിയും കാണിക്കേണ്ടതില്ല. നഗര-ഗ്രാമ പ്രദേശങ്ങളിൽ പട്രോളിംഗ് ശക്തമായി തുടരണം. മാത്രമല്ല ഡ്രോൺ പറത്തിയുള്ള നിരീക്ഷണം ശക്തമാക്കുവാനും യോഗത്തിൽ തീരുമാനിച്ചു. ജില്ലാ പോലീസ് മേധാവി…
Read MoreCategory: Kannur
കണ്ണൂരും കാസർഗോഡും നിയന്ത്രണങ്ങൾ തുടരും; കോവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത് കണ്ണൂരിൽ 54, കാസർഗോഡ് 15
കണ്ണൂര്‍: കൊറോണ ബാധിച്ച് ചികിത്സയിൽ ഉള്ളത് നിലവിൽ കണ്ണൂർ 54 പേരും കാസർഗോഡ് 15 പേരുമാണ്. രണ്ടു ജില്ലകളിലും ഇന്നലെ പോസറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. റെഡ്സോൺ പട്ടികയിൽപെട്ടതിനാൽ രണ്ടു ജില്ലകളിലും നിയന്ത്രണങ്ങൾ തുടരും. കണ്ണൂരിൽ ആകെയുള്ള 112 കൊറോണ ബാധിതരില്‍ ഒരാള്‍ കൂടി ഇന്നലെ ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശി 24കാരനാണു രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 58 ആയി. നിലവില്‍ 54 പേരാണു പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. നിലവില്‍ 55 പേര് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും 21 പേര് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ആറു പേര് തലശേരി ജനറല്‍ ആശുപത്രിയിലും 32 പേര് അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തിലും 2606 പേര് വീടുകളിലുമായി 2720 പേര് ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്.…
Read Moreതക്കാളിക്ക് കിലോ 46 രൂപ! കടയുടെ ലൈസന്‍സ് റദ്ദാക്കി; മൂന്ന് കടകളില്‍ ക്രമക്കേട് കണ്ടെത്തി
തളിപ്പറമ്പ്: ജില്ലാ കളക്ടര്‍ രൂപീകരിച്ച സംയുക്ത പരിശോധനാസ്ക്വാഡ് തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 13 കടകളില്‍ ക്രമക്കേട് കണ്ടെത്തി. തളിപ്പറമ്പ് താലൂക്കിലെ മൊറാഴ കൂളിച്ചാലിലെ സിഎസ് സ്റ്റോറില്‍ തക്കാളി കിലോയ്ക്ക് 46 രൂപയ്ക്ക് വില്പന നടത്തുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കടയുടമയ്ക്കെതിരേ കേസെടുത്തു. കടയുടെ ലൈസന്‍സ് റദ്ദാക്കി അവശ്യവസ്തു നിയമപ്രകാരം പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് സപ്ലൈ ഓഫീസര്‍ ടി. സുരേഷ് അറിയിച്ചു. മേഖലയിലെ എട്ട് കടകളില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് കടകളില്‍ ക്രമക്കേട് കണ്ടെത്തി. പയ്യന്നൂരിലെ മണ്ടൂര്‍, രാമപുരം, വയലപ്ര, കൊവ്വപ്പുറം, അങ്ങാടി, പയ്യന്നൂര്‍ തെരു എന്നിവിടങ്ങളിലെ പത്തു കടകളില്‍ നടത്തിയ പരിശോധനയില്‍ എല്ലാ കടകളിലും ക്രമക്കേട് കണ്ടെത്തി. വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. അസി. സപ്ലൈ ഓഫീസര്‍ പി. അനീഷ്, എസ്ഐ കെ. ബാലകൃഷ്ണന്,…
Read Moreപുതുച്ചേരിയിൽ കോവിഡ് കമ്യൂണിറ്റി ഫീൽഡ് പരിശോധന തുടങ്ങി
മാഹി: മയ്യഴി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് കോവിഡുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി ഫീൽഡ് പരിശോധന തുടങ്ങി. പുതുച്ചേരി നിയമസഭയിൽ ആരോഗ്യ വകുപ്പ് മൊബൈൽ മെഡിക്കൽ ടീം എത്തി മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച് തുടക്കം കുറിച്ചു. മാഹിയിലും ഇന്നലെ കമ്യൂണി ഫീൽഡ് പരിശോധന ആരംഭിച്ചു. മാഹി മേഖലയിലെ കേരളത്തിന്റെ അതിർത്തി പ്രദേശമായ പന്തക്കലിൽ മാഹി കോവിഡ് പ്രതിരോധ സംഘത്തിലെ ഡോ.ബിജുവിന്റെ നേതൃത്വത്തിലെത്തിയ പ്രത്യേക മൊബൈൽ മെഡിക്കൽ ടീം 33 പേരുടെ സാമ്പിൾ ശേഖരിച്ചു. കഴിഞ്ഞ മാർച്ച് മുതൽ വിദേശത്ത് നിന്ന് എത്തിയ രോഗലക്ഷണങ്ങളില്ലാത്ത വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞവരുടെ സാമ്പിളാണ് ഇന്നലെ ശേഖരിച്ചത്. സാമ്പിളുകൾ മലബാർ കാൻസർ സെന്ററിൽ പരിശോധനയ്ക്കയച്ചു.
Read Moreകണ്ണൂരിൽ കോവിഡ് വ്യാപനം തടയാൻ ജനകീയ പദ്ധതികളുമായി പോലീസ്; ക്വാറന്റൈൻ നിയന്ത്രണങ്ങൾ പാലിക്കുന്നോണ്ടന്നറിയാൻ മൂന്നംഗസ്ക്വാഡ്
കണ്ണൂര്‍: കോവിഡ് -19 വ്യാപനം തടയുന്നതിനായുള്ള ലോക്ക്ഡൗണുമായി ബന്ധപ്പെട്ട റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതോടെ രോഗ വ്യാപനം തടയാന്‍ ജനകീയ പദ്ധതികളുമായി പോലീസ്. ഇത്തരക്കാര്‍ക്ക് ആത്മധൈര്യം പകരും. കോവിഡ് രോഗികളുമായി പ്രൈമറി, സെക്കന്‍ഡറി ബന്ധം സ്ഥാപിച്ചവരുടെ വീടുകളിലെത്തിയാണ് ഇവര്‍ക്ക് പോലീസ് ആത്മധൈര്യം പകരുക. ജില്ലയില്‍ ഈ ഗണത്തില്‍പെട്ട 1500 ഓളം പേരുണ്ടെന്നാണ് ജില്ലാ പോലീസിന്റെ കണ്ടെത്തല്‍. വീടുകളിലെത്തി നിരീക്ഷണത്തില്‍ കഴിയുന്നവരേയും വീട്ടുകാരേയും ബോധവത്കരിക്കുന്ന പോലീസ് വീടുവിട്ട് പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കും. നിരീക്ഷണത്തിലുള്ളവരുടെ ഫോണുമായി ബന്ധപ്പെടുത്തി ഒരു മൊബൈല്‍ ആപ്ലിക്കേഷനും പോലീസ് ഒരുക്കും. പ്രസ്തുത ആപ് വഴി ബന്ധപ്പെട്ടാല്‍ ഡോക്ടറുമായി സംസാരിക്കുന്നതടക്കം ടെലി മെഡിസില്‍ സംവിധാനവും, പോലീസ് സഹായവും ഇവര്‍ക്ക് ലഭിക്കും. മരുന്ന്, ഭക്ഷ്യ വസ്തുക്കള്‍ എന്നിവ ലഭ്യമാക്കാനും ഈ ആപ്പിലുടെ കഴിയും. പോലീസ് കണ്ട്രോള് റൂമുമായിട്ടായിരിക്കും ആപിനെ ബന്ധിപ്പിക്കുക. നിരീക്ഷണത്തിലുള്ളവര്‍ രഹസ്യമായി പുറത്തിറങ്ങിയാലും ഈ ആപ് വഴി…
Read Moreലോക്ക് ഡൗണിൽപ്പെട്ട് തലശേരിയിലെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായവുമായി ഫാദില്‍ ഗ്രൂപ്പ്
തലശേരി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി ഫാദില്‍ ഗ്രൂപ്പ് ചെയര്മാന് അബ്ദുള്‍ ലത്തീഫ് കെഎസ്എ. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായം നല്‍കിവരികയാണ് അബ്ദുള്‍ ലത്തീഫ്. തലശേരി നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ കഴിയുന്ന അതിഥിതൊഴിലാളികള്‍ക്കായി ഭക്ഷണ കിറ്റുകള്‍ ഒരുക്കുന്നതിന് അരി, ഉള്ളി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ഫാദില്‍ ഗ്രൂപ്പ് നല്കി. ഫാദില്‍ ഗ്രൂപ്പ് ചെയര്മാന് അബ്ദുള്‍ ലത്തീഫ്, തലശേരി പ്രസ് ഫോറം പ്രസിഡന്റ് നവാസ് മേത്തര്‍ എന്നിവര്‍ ചേര്‍ന്നു നഗരസഭ ചെയര്മാന് സി.കെ.രമേശന് ഭക്ഷ്യവസ്തുക്കള്‍ കൈമാറി. കതിരൂരിലെ സമൂഹ അടുക്കളയിലേക്ക് പത്തു ദിവസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും ഫാദില്‍ ഗ്രൂപ്പ് കൈമാറി. കതിരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീബ ഭക്ഷ്യവസ്തുക്കള്‍ ഏറ്റുവാങ്ങി. ഓട്ടോ-ടാക്സി തൊഴിലാളികള്‍ക്കും ഭക്ഷ്യകിറ്റുകള്‍ നല്കി. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം സി.പി.ഷൈജന്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. ഇതിനുപുറമെ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഇരുന്നൂറിലേറെ നിര്‍ധനകുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യക്കിറ്റുകളും ഫാദില്‍…
Read Moreമട്ടന്നൂരിൽ രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു
മട്ടന്നൂർ: രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ് മരത്തിലിടിച്ച് അപകടം. കൂടാളി ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലെ ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. മട്ടന്നൂർ പാലോട്ടുപള്ളിയിലെ വാടക വീട്ടിൽ നിന്ന് ഇതര സംസ്ഥാനത്തൊഴിലാളിയായ 50 കാരനെ ആശുപത്രിയിലെത്തിക്കുന്നതിന് കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് 108 ആംബുലൻസ് അപകടത്തിൽപ്പെട്ടത്. കൂടാളി വളവിൽ നിന്ന് നിയന്ത്രണം വിട്ട ആംബുലൻസ് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ രോഗിക്കൊപ്പമുണ്ടായിരുന്ന യുവാവിന് പരിക്കേറ്റു. അപകടത്തിൽ ആംബുലൻസിന്റെ മുൻ ഭാഗം തകർന്നതിനാൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ നിന്ന് മറ്റൊരു 108 ആംബുലൻസ് എത്തിയാണ് രോഗിയെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. അപകടം നടന്നതിനെ തുടർന്ന് കൂടാളിയിൽ മട്ടന്നൂരിൽ നിന്ന് ഫയർഫോഴ്സ് അണു നശീകരണം നടത്തി.
Read Moreഓൺ ലൈനിൽ മദ്യം; മാഹിയിൽ പണം തട്ടിപ്പു സംഘം വിലസുന്നു; പോലീസ് അന്വേഷണം തുടങ്ങി
മാഹി: ഓൺലൈനിൽ മദ്യം ഓർഡർ ചെയ്യുന്നവവർക്ക് വീടുകളിൽ മദ്യമെത്തിക്കുമെന്ന് പ്രചരിപ്പിച്ച് പണം തട്ടുന്ന സംഘത്തിനെതിരെ മാഹി പോലിസ് കേസെടുത്തു. മാഹി ടൗണിലെ ഒരു മദ്യശാലയുടെ ചിത്രം പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ച് വാട്സാപ്പിലുടേയും,ഫെയ്സ് ബുക്കിലൂടേയും ഓൺലൈൻ മദ്യവില്പന ഉണ്ടെന്ന് പ്രചരിപ്പിച്ച് പണം തട്ടുന്നവർക്കെതിരെ മാഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധയിനം മദ്യത്തിന്റെ വിലയനുസരിച്ച് തട്ടിപ്പ് നടത്തുന്നവരുടെ അക്കൗണ്ട് നമ്പറിലേക്ക് പണം ട്രാൻസ്ഫർ ചെയതവരാണ് തട്ടിപ്പിൽ കുടുങ്ങിയത്. അതേ സമയം ലോക് ഡൗൺ കാരണം മാഹിയിലെ മുഴുവൻ മദ്യവില്പന ശാലകളും സീൽ ചെയ്ത് വില്പന നിരോധിച്ചിരിക്കുകയാണെന്നും മാഹിയിൽ ഓൺലൈൻ മദ്യവില്പനയില്ലെന്നും മാഹി അഡ്മിനിസ്ട്രേറ്റർ അമൻ ശർമ്മ അറിയിച്ചു.
Read Moreപ്രതിരോധ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി കൂത്തുപറന്പ് പോലീസിന്റെ “കോവിഡ് വാർ ഇൻ കേരള’
കണ്ണൂർ: കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് ഐക്യദാർഢ്യമർപ്പിച്ച് കൂത്തുപറന്പ് പോലീസിന്റെ നേതൃത്വത്തിൽ തയാറാക്കിയ കോവിഡ് വാർ ഇൻ കേരള പെയിന്റിംഗ് നാളെ നാടിന് സമർപ്പിക്കും. വൈകുന്നേരം അഞ്ചിന് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര ഉദ്ഘാടനം നിർവഹിക്കും.160 അടി നീളത്തിലും 60 അടി വീതിയിലുമാണ് കൂത്തുപറന്പ് ബസ്സ്റ്റാൻഡിന് സമീപം മെയിൻ റോഡിൽ കോവിഡ് വാർ ഇൻ കേരള എന്ന പേരിൽ ചിത്രം തയാറാക്കിയത്. 14 ജില്ലകളുടെയും പശ്ചാത്തലത്തിൽ കോവിഡിനെതിരേ നടക്കുന്ന പോരാട്ടമാണ് ചിത്രത്തിൽ. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ആരോഗ്യപ്രവർത്തകർ, പോലീസുകാർ, ഫയർഫോഴ്സുകാർ, സന്നദ്ധ പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവരെല്ലാം ചിത്രത്തിലുണ്ട്. ഇവർ കൊറോണയെ ബന്ധിക്കുന്നതാണ് ചിത്രത്തിൽ ഉള്ളത്. ചിത്രകാരൻ ഷൈജു കെ.മാലൂരിന്റെ നേതൃത്വത്തിൽ പത്തോളം കലാകാരൻമാർ ചേർന്നാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓരോ ഭാരതീയനും സമർപ്പണം നടത്തി നാളെ വൈകുന്നേരം ഏഴിന് 3000…
Read Moreകോവിഡ് 19; ചികിത്സയിൽ രാജ്യത്തിനുതന്നെ അഭിമാനമായി കാസർഗോഡ്; 84.88 ശതമാനം പേരും രോഗമുക്തർ
കാസർഗോഡ്: കോവിഡ് 19 ചികിത്സയിൽ രാജ്യത്തിനുതന്നെ അഭിമാനമായി കാസർഗോഡ്. ജില്ലയിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 84.88 ശതമാനം പേരും രോഗമുക്തരായി. 172 പേർക്കാണ് കാസർഗോട്ട് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 146 പേരും രോഗമുക്തരായി. ഇതോടെ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ചു ഭേദമാക്കിയെന്ന അപൂര്‍വ നേട്ടമാണ് കാസർഗോഡ് കരസ്ഥമാക്കിയത്. ഇനി 26 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. അധികൃതരുടെ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമായാണ് ജില്ലയിലെ രോഗബാധിതരുടെ എണ്ണം കുറയ്ക്കാനും ചികിത്സയിലുള്ളവരുടെ രോഗം ഭേദമാകുകയും ചെയ്തത്.
Read More