കാസർഗോഡ്: കോവിഡ് വിലക്ക് ലംഘിച്ച പ്രവാസികളുടെ പാസ്പോർട്ട് കണ്ടുകെട്ടും. കാസർഗോഡ് ജില്ലാ കളക്ടർ ഡോ. സജിത്ത് ബാബുവാണ് ഇക്കാര്യം അറിയിച്ചത്. വിലക്കു ലംഘിച്ച രണ്ടു പ്രവാസികൾ ഇനി ഗൾഫ് കാണില്ല. വിലക്ക് ലംഘിച്ചാൽ ഇതേ നടപടി തുടരും. ഭൂരിഭാഗം ആളുകളും സർക്കാർ നിർദേശങ്ങൾ പാലിക്കുന്നവരാണ്. എന്നാൽ വളരെ കുറച്ചുപേർ സർക്കാർ സംവിധാനങ്ങൾ പറയുന്നത് അനുസരിക്കില്ലെന്നു നിർബന്ധമുള്ളവരാണ്. അവരെ അങ്ങനെ തന്ന കൈകാര്യം ചെയ്യേണ്ടി വന്നു. ഇനി അഭ്യർഥനകൾ ഉണ്ടാകില്ലെന്നും കളക്ടർ ആവർത്തിച്ചു. അവശ്യസാധനങ്ങൾ ലഭിക്കാൻ മുഴുവൻ കടകളും നിർബന്ധമായി തുറക്കണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യ, മാംസ വിൽപന അനുവദിക്കുമെന്നും ആളുകൂടിയാൽ അടപ്പിക്കുമെന്നും കളക്ടർ പറഞ്ഞു.
Read MoreCategory: Kannur
74 വര്‍ഷം പഴക്കം! ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ടിബി സാനിട്ടോറിയം വാര്‍ഡുകള്‍ കൊറോണ ബാധിതര്‍ക്കായി ഒരുങ്ങുന്നു
പരിയാരം: 1946 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പഴയ ടിബി സാനിട്ടോറിയം വാര്‍ഡുകള്‍ കൊറോണ ബാധിതര്‍ക്കായി ഒരുങ്ങുന്നു. 1991 ല്‍ അടച്ചുപൂട്ടിയ പരിയാരം ടി ബി സാനിട്ടോറിയം പ്രവര്‍ത്തിച്ചിരുന്ന വാര്‍ഡുകള്‍ അറ്റകുറ്റപ്പണികളും പെയിന്റിംഗും നടത്തി ഐസോലേഷന് വാര്‍ഡുകള്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇപ്പോള്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിന്റെ ഭാഗമായ ഈ കെട്ടിടങ്ങള്‍ എസ്എഫ്ഐ-ഡിവൈഎഫ്ഐ-സിഐടിയു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശ്രമദാനമായിട്ടാണ് ശുചീകരിക്കുന്നത്. 1946 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച വാര്‍ഡുകളും പിന്നീട് 1958 ല്‍ കുട്ടികള്‍ക്കുവേണ്ടി നിര്‍മ്മിച്ച ചാച്ചാ നെഹ്റുവിന്റെ പേരിലുള്ള രണ്ട് വാര്‍ഡുകളുമാണ് ഇന്നലെ എസ്എഫ്ഐ മാടായി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ശുചീകരിച്ചത്. ഇത് കൂടാതെ ടിബി സാനിട്ടോറിയത്തിന്റെ അവശേഷിച്ച വാര്‍ഡുകളും ക്വാര്‍ട്ടേഴ്സുകളും ആവശ്യമായി വരികയാണെങ്കില്‍ ഐസോലേഷന് വാര്‍ഡുകളായി മാറ്റും. പഴയ വാര്‍ഡുകള്‍ ഐസോലേഷന് വേണ്ടി സജീകരിക്കുന്നതോടെ മെഡിക്കല്‍ കോളജിലെ പ്രധാന കെട്ടിടത്തില്‍ നിന്ന് രോഗികളെ അകറ്റി നിര്‍ത്താനും കൂടുതല്‍ പേരെ…
Read Moreപാചകവാതക വിതരണം, പെട്രോൾ പമ്പ് ജീവനക്കാരുടെ ശ്രദ്ധയ്ക്ക്… ഈ നിര്‍ദേശങ്ങള്‍ പാലിക്കുക…
കണ്ണൂർ: ജില്ലയിൽ കോവിഡ്-19 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പാചകവാതക വിതരണ തൊഴിലാളികളും പെട്രോൾ പന്പ് ജീവനക്കാരും ചുവടെ ചേർത്ത നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് അറിയിച്ചു. പാചകവാതക വിതരണ തൊഴിലാളികൾക്കുള്ള നിർദേശങ്ങൾ ഗ്യാസ് സിലിണ്ടർ നൽകുന്പോൾ വീടിനകത്തു പ്രവേശിക്കരുത്. ഇടപാടുകാരുമായി കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കണം. പാചകവാതക വിതരണ സമയത്ത് മാസ്ക് ഉപയോഗിക്കണം. കഴിവതും ഇടപാടുകാരിൽനിന്ന് ഓണ്‍ലൈൻ വഴി പണമിടപാട് നടത്തുക. തുക പണമായി നൽകുന്പോൾ ബിൽ തുക രൊക്കം കൊടുക്കണം. ചില്ലറ തിരിച്ചു വാങ്ങേണ്ട സാഹചര്യമുണ്ടാക്കരുത്. ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. അല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം. കൈകൾ വൃത്തിയായി സോപ്പ് വെള്ളം ഉപയോഗിച്ച് കഴുകിയശേഷം മാത്രം മുഖം കഴുകുക. കഴുകാത്ത കൈകൾകൊണ്ട് കണ്ണ്, മൂക്ക്, വായ് തുടങ്ങിയ ഭാഗങ്ങളിൽ…
Read Moreഗൗരവം ജനങ്ങൾക്ക് മനസിലായിട്ടില്ല! നിയന്ത്രണം കർശനമാക്കി കണ്ണൂര്‍ പോലീസ്; കൂടുതൽ വാഹനം നിരത്തിലിറങ്ങിയാൽ ബലപ്രയോഗം വേണ്ടിവരും: എസ്പി
കണ്ണൂർ: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കണ്ണൂരിൽ കർശന നിയന്ത്രണവുമായി ജില്ലാ ഭരണകൂടം. ഇന്നലെ രാത്രി മുതൽ കണ്ണൂർ ജില്ലാ അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കി. ഇന്നു രാവിലെയും പരിശോധന തുടരുകയാണ്. കണ്ണൂരിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ പരിശോധന നടത്തിയ ശേഷമാണ് കടത്തിവിടുന്നത്. അനാവശ്യമായി ചുറ്റിക്കറങ്ങുന്ന ഇതരസംസ്ഥാനക്കാരെയടക്കം പോലീസ് താക്കീത് നല്കി തിരികെ അയക്കുന്നുണ്ട്. നഗരത്തിൽ വരേണ്ട ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമേ നഗരത്തിൽ പ്രവേശിപ്പിക്കുന്നുള്ളൂ. കണ്ണൂർ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ മുതൽ കണ്ണൂർ നഗരത്തിൽ വാഹനപരിശോധന നടത്തി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്നും എന്നാൽ പൊതുജനങ്ങൾക്ക് അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാമെന്നും പോലീസ് അറിയിച്ചു. സർക്കാർ സ്ഥാപനങ്ങളിലെയും മറ്റ് അവശ്യ സർവീസുകളിലെയും മാധ്യമ പ്രവർത്തകരുടെയും വാഹനങ്ങൾ മാത്രമാണ് കണ്ണൂർ നഗരത്തിലേക്ക് കടത്തി വിടുന്നത്. മെഡിക്കൽ ഷോപ്പുകളും അവശ്യസാധനങ്ങൾ വില്‍ക്കുന്ന കടകളുമാണ് തുറന്നിരിക്കുന്നത്.ഹോട്ടലുകൾ ഒന്നും…
Read Moreജനതാ കര്‍ഫ്യൂവിനെയും നിയന്ത്രണങ്ങളെയും അവഹേളിച്ച് ശബ്ദസന്ദേശം; മുന്‍ ബ്ലോക്ക് പഞ്ചായത്തംഗത്തിന് എട്ടിന്റെപണി
കാസര്‍ഗോഡ്: കൊറോണ വൈറസ് നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ അവഗണിക്കാന്‍ ആഹ്വാനം ചെയ്തു. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും ആരോഗ്യവകുപ്പിനെയും ജനതാ കര്‍ഫ്യൂവിനെയും മോശമായ ഭാഷയില്‍ അവഹേളിച്ചു കൊണ്ടുമുള്ള ശബ്ദ സന്ദേശം വാട്സാപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചു. ബന്തടുക്ക മലാംകുണ്ട് സ്വദേശിയും മുന്‍ ബ്ലോക്ക് പഞ്ചായത്തംഗവുമായ ഊത്തിക്കര ഒ .വി. വിജയനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഞായറാഴ്ചത്തെ ജനതാ കര്‍ഫ്യൂവിനെ അവഗണിക്കാനും കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ഗവണ്മെന്റ് പുറപ്പെടുവിച്ച ഉത്തരവുകള്‍ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കുന്ന രീതിയിലും സമൂഹ മാധ്യമത്തിലൂടെ പ്രചാരണം നടത്തി എന്ന് കാണിച്ച് കരിവേടകം പള്ളക്കാട്ടെ ഇ. മധുസൂദനന് നായര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
Read Moreദുബായിൽ നിന്നെത്തി ഡൽഹിയിൽ ഒരുദിവസം! പള്ളിക്കര പഞ്ചായത്തിലെ പൂച്ചക്കാട് സ്വദേശി നാട്ടിൽ കറങ്ങിനടന്നത് നാലുദിവസം
കാഞ്ഞങ്ങാട്: കോവിഡ് ബാധിതനായ പള്ളിക്കര പഞ്ചായത്തിലെ പൂച്ചക്കാട് സ്വദേശിയായ 25കാരൻ നാട്ടിൽ സ്വൈരവിഹാരം നടത്തിയത് നാലുദിവസം. ദുബായിൽ നിന്ന് 16നാണ് ഇയാൾ ഡൽഹിയിൽ എത്തുന്നത്. അവിടെ ഒരുദിവസം തങ്ങി. 17ന് പുലർച്ചെ വിമാനത്തിൽ ഗോവയിലെത്തി. ഗോവയിൽ നിന്ന് പിറ്റേന്ന് മംഗള എക്സ്പ്രസിൽ പുലർച്ചെ 3.30ന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി. കാഞ്ഞങ്ങാടു നിന്ന് ഓട്ടോറിക്ഷയിൽ വീട്ടിലെത്തി. വീട്ടിലെത്തുന്പോൾ നേരിയ പനിയുണ്ടായിരുന്നു. ഇതു കണക്കിലെടുക്കാതെ വീട്ടുകാരും കൂട്ടുകാരുമായി സന്പർക്കം പുലർത്തി. ഒരുദിവസം തലമുടി വെട്ടാനും മറ്റൊരു ദിവസം താടി ഡ്രസ് ചെയ്യാനുമായി രണ്ടു ബാർബർ ഷോപ്പുകളിൽ പോയി. ബേക്കൽ കോട്ടയ്ക്കും പള്ളിക്കര ഹൈസ്കൂളിനും സമീപത്തുള്ള രണ്ട് ഫാസ്റ്റ്ഫുഡ് ഹോട്ടലുകളിൽ നിന്നുമായി സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ചു. കൂടാതെ അച്ഛനെ സഹായിക്കാൻ പൂച്ചക്കാട്ടെ ഒരു കടയിലും സഹായിയായിനിന്നു. യുവാവിന് രോഗം സ്ഥിരീകരിച്ചതോടെ പള്ളിക്കരയിലെയും സമീപ പഞ്ചായത്തായ ഉദുമയിലെയും 600ൽപരം പേർ നിരീക്ഷണത്തിലാണുള്ളത്.
Read Moreമകനു ഗുഡ്ബൈ സന്ദേശമയച്ച ശേഷം ഗൃഹനാഥൻ ജീവനൊടുക്കി
പയ്യന്നൂർ: മകന് മൊബൈൽ ഫോണിൽ ഗുഡ് ബൈ സന്ദേശമയച്ച ശേഷം ഗൃഹനാഥൻ ജീവനൊടുക്കി. അന്നൂർ പുതിയകാവിലെ മയിലിട്ട രാമചന്ദ്രനെയാണ് (65) വീടിന് പിറകിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം.ബംഗളൂരുവിലുള്ള മകന്റെ ഫോണിൽ രാമചന്ദ്രൻ ഗുഡ്ബൈ എന്ന് സന്ദേശമയച്ചിരുന്നു. ഇതു കണ്ട മകൻ മറ്റു കുടുംബാംഗങ്ങളെ വിളിച്ച് വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പയ്യന്നൂർ ശാന്തി തിയറ്ററിലെ ജീവനക്കാരനായിരുന്നു. പയ്യന്നൂർ പോലീസ് ഇൻക്വിസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭാര്യ: ഹേമ (മജിസ്ട്രേറ്റ് കോടതി റിട്ട. ടൈപ്പിസ്റ്റ്). മക്കൾ: ഉല്ലാസ് ചന്ദ്രൻ (സിംഗപ്പൂർ), വിഭാസ് ചന്ദ്രൻ (ബംഗളൂരു). മരുമകൾ: ധന്യ, അനിത.
Read Moreകോഴികളെയും പശുക്കളെയും സംരക്ഷിക്കൂ..; കണ്ണൂരിൽ ഹെലികോപ്റ്ററിൽ വിഷപദാർഥം തളിക്കുന്നുവെന്ന വ്യാജ പ്രചാരണം;മുഴപ്പിലങ്ങാട് സ്വദേശി അറസ്റ്റിൽ
കണ്ണൂർ: ജില്ലയിൽ ഇന്നലെ രാത്രിമുതൽ ഹെലികോപ്റ്ററിൽ വിഷപദാർഥം തളിക്കുമെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുഴപ്പിലങ്ങാട് ബീച്ച് റോഡിലെ ഷാന ഷെരീഫ് (21) നെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.ഹെലികോപ്റ്ററിൽ മീഥൈൻ വാക്സിൻ തളിക്കുന്പോൾ കോഴികളെയും പശുക്കളെയും സംരക്ഷിക്കണമെന്നും ഇവരുടെ ദേഹത്ത് വാക്സിൻ പതിച്ചാൽ ചത്തുപോകുമെന്ന രീതിയിൽ ആരോഗ്യ വകുപ്പ് നൽകുന്ന സന്ദേശമായിട്ടാണ് വ്യാജ പ്രചാരണം നടത്തിയത്. സന്ദേശത്തിന്റെ ഉറവിടം ഇനിയും കണ്ടെത്തിയില്ല. വ്യാജ ശബ്ദ സന്ദേശം തയാറാക്കിയവർക്കും പ്രചരിപ്പിച്ചവർക്കും എതിരേ അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധിപ്പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Read Moreബംഗളൂരുവിൽ നിന്നെത്തിയ യുവാവിന് കോവിഡ്; ബസ് യാത്രികരെ തേടി ആരോഗ്യവകുപ്പ്
ഇരിട്ടി(കണ്ണൂർ): ദുബായിയിൽ നിന്നും ബംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങി കിളിയന്തറ ആർടി ചെക്ക്പോസ്റ്റ് വഴി കടന്നുപോയ പന്ത്രണ്ടംഗ സംഘത്തിൽ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഇവരുടെ കൂടെ ബസിൽ സഞ്ചരിച്ചവരെ കണ്ടെത്താനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമം തുടരുന്നു. സംഭവത്തെക്കുറിച്ച് എസ്പി റിപ്പോർട്ട് തേടിയിട്ടുമുണ്ട് . ഇവർ കടന്നുപോയ ആർടി ചെക്ക് പോസ്റ്റിൽ വാർത്താ ശേഖരണത്തിനെത്തിയ നാല് മാധ്യമ പ്രവർത്തകർ, സ്ഥലത്തെത്തിയ രണ്ട് എസ്ഐമാരുൾപ്പെടെ പത്തോളം പോലീസ് ഉദ്യോഗസ്ഥർ, ആർടി ചെക്ക് പോസ്റ്റ് – ആരോഗ്യവകുപ്പ് – റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരടക്കം മുപ്പതോളം പേരാണ് ആദ്യഘട്ടത്തിൽ നിരീക്ഷണത്തിൽ പോയിരിക്കുന്നത്. ശനിയാഴ്ച രാവിലെ 10 ഓടെ ബംഗളൂരുവിൽ നിന്നും വീരാജ്പേട്ട വഴി ടെമ്പോ ട്രാവലർ ടാക്സിയിൽ കൂട്ടുപുഴ ആർടി ചെക്ക് പോസ്റ്റിൽ എത്തിയ സംഘത്തിൽ ഒരാൾക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ എത്തിയ ടാക്സി വാൻ നാലായിരം രൂപ ടാക്സ് അടക്കണമെന്ന് പറഞ്ഞ്…
Read Moreമദ്യം വാങ്ങാൻ എത്തിയ ആൾക്കൂട്ടത്തെ പോലീസ് വിരട്ടിയോടിച്ചു; മാഹിയിൽ നിരോധനാജ്ഞ
മാഹി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കാൻ മാഹി മേഖലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇതനുസരിച്ച് നാല് ആളുകളിൽ കൂടുതൽ സംഘം ചേർന്ന് നിൽക്കാൻ പാടില്ല. മാഹിയിൽ മദ്യംതേടി കുട്ടത്തോടെ എത്തുന്ന സംഘത്തെ പോലീസ് വിരട്ടിയോടിക്കാൻ തുടങ്ങി. മാഹി ടൗണിൽ മദ്യപന്മാരുടെ തിരക്ക് കുറവാണെങ്കിലും പള്ളുർ, കോപ്പാലം, മാക്കുനി ഭാഗങ്ങളിലെ മദ്യശാലകളിലേക്ക് ദൂരസ്ഥലങ്ങളിൽ നിന്ന് ആളുകൾ കൂട്ടത്തോടെ എത്തുന്നത് നാട്ടുകാർക്ക് തലവേദനയായിക്കുകയാണ്. ഇന്നലെ വൈകുന്നേരം കോപ്പാലത്തും മാക്കുനിയിലും മദ്യപസംഘത്തെ വിരട്ടിയോടിക്കാൻ മാഹി പേലീസ് സൂപ്രണ്ട് യു. രാജശേഖരന്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തിയിരുന്നു. അതിനിടെ നാളെ ജനതാ കർഫ്യുവിന്റെ ഭാഗമായി മാഹി മേഖലയിലെ മുഴുവൻ മദ്യശാലകളും അടച്ചിടുമെന്ന് ലിക്ക്വർ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Read More