കാ​സ​ർ​ഗോ​ഡ് കോ​വി​ഡ് പ​ട​രാ​നി​ട​യാക്കിയ രോ​ഗി​ക്കെ​തി​രെ കേ​സ്; ഇ​യാ​ളി​ൽ നി​ന്ന് രോഗം പടർന്നത് അഞ്ചുപേർക്ക്

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് കോ​വി​ഡ് 19 നി​യ​ന്ത്ര​ണം ലം​ഘി​ച്ച് വ്യാ​പ​ക​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട ആ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. കു​ഡ്‌​ലു സ്വ​ദേ​ശി അ​ബ്ദു​ൽ ഖാ​ദ​റി​ന് എ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത്. ഇ​യാ​ളി​ൽ നി​ന്നാ​ണ് അ​ഞ്ച് പേ​ർ​ക്ക് കോ​വി​ഡ് പ​ട​ർ​ന്ന​ത്. വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന നി​ർ​ദേ​ശം ഇ​യാ​ൾ പാ​ലി​ച്ചി​ല്ല. നി​ര​വ​ധി പേ​രു​മാ​യി ഇ​യാ​ൾ സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

വി​ദേ​ശ യാ​ത്രാ​വി​വ​രം മ​റ​ച്ചു​വ​യ്ക്കു​ന്പോ​ൾ..! ഗ​ർ​ഭി​ണി​യാ​യ യു​വ​തി പ​രി​ഭ്രാ​ന്തി പ​ര​ത്തി…

ത​ല​ശേ​രി: പ​നി​യും ര​ക്ത​സ്രാ​വ​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ ഗ​ർ​ഭി​ണി​യാ​യ യു​വ​തി വി​ദേ​ശ യാ​ത്രാ​വി​വ​രം മ​റ​ച്ചു​വ​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ത​ല​ശേ​രി ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശ്യ​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ചി​കി​ത്സ​യ്ക്കി​ടെ ഡോ​ക്ട​റു​ടെ നി​ര​ന്ത​ര ആ​ശ​യ വി​നി​മ​യ​ത്തി​നി​ട​യി​ലാ​ണ് വി​ദേ​ശ​ത്തു നി​ന്ന് എ​ത്തി​യ വി​വ​രം പു​റ​ത്താ​യ​ത്. ഇ​തോ​ടെ മു​ൻ ക​രു​ത​ലു​ക​ൾ എ​ടു​ത്ത ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ യു​വ​തി​യെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. യു​വ​തി​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ യാ​ത്രാ വി​വ​രം മ​റ​ച്ച് വെ​ച്ച​ത് ന്യാ​യി​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. വി​ദേ​ശ​ത്തു നി​ന്ന് മം​ഗ​ലാ​പു​രം വ​ഴി വീ​ട്ടി​ലെ​ത്തു​ക​യും സാ​ധാ​ര​ണ ജീ​വി​തം ന​യി​ക്കു​ക​യും ചെ​യ്ത യു​വാ​വി​ന് അ​സു​ഖം പി​ടി​പെ​ട്ട​തും നാ​ട്ടി​ൽ അ​സ്വ​സ്ഥ​ത സൃ​ഷ​ടി​ച്ചു. അ​സു​ഖം പി​ടി​പെ​ട്ട​പ്പോ​ൾ മാ​ത്ര​മാ​ണ് യു​വാ​വ് ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. യു​വാ​വും പി​ന്നീ​ട് നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ഇ​യാ​ൾ​ക്കും കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ത​നി​ക്ക് അ​സു​ഖ​മി​ല്ലെ​ന്ന് സ്വ​യം തീ​രു​മാ​നി​ച്ച് യാ​ത്രാ വി​വ​രം മ​റ​ച്ചു​വ​യ്ക്കു​ന്ന​ത് ഗൗ​ര​വ​മാ​യി കാ​ണു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.…

Read More

സാ​നി​റ്റൈ​സ​റു​ക​ൾ മി​ക്ക​തും വ്യാ​ജം; കൈ​യി​ൽ പു​ര​ട്ടി​യാ​ൽ ചി​ല​പ്പോ​ൾ പൊ​ള്ളി​യേ​ക്കാം; ഡ്ര​ഗ്സ് ക​ൺ​ട്രോ​ളും ആ​രോ​ഗ്യ​വ​കു​പ്പും ന​ട​പ​ടി​ക്ക്

ക​ണ്ണൂ​ർ: സാ​നി​റ്റൈ​സ​റു​ക​ളു​ടെ ഉ​പ​യോ​ഗം വ്യാ​പ​ക​മാ​യ​തോ​ടെ വ്യാ​ജ​നും വി​പ​ണി​യി​ൽ. കാ​സ​ര്‍​ഗോ​ഡ്-​ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ള്‍, സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ള്‍, മാ​ളു​ക​ള്‍, മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ സാ​നി​റ്റൈ​സ​റു​ക​ളു​ടെ വ്യാ​ജ​ൻ വി​റ്റ​ഴി​ക്കു​ന്ന​ത്.​ ഇ​തി​ല്‍ പ​ല​തും സൗ​ന്ദ​ര്യ​വ​ര്‍​ധ​ക വ​സ്തു​ക്ക​ളു​ടെ ഗ​ണ​ത്തി​ല്‍​പ്പെ​ട്ട​വ​യാ​ണ്. കൊ​റോ​ണ വൈ​റ​സി​നേ​യോ മ​റ്റു രോ​ഗാ​ണു​ക്ക​ളേ​യോ പൂ​ര്‍​ണ​മാ​യും ന​ശി​പ്പി​ക്കു​ന്ന​തി​ന് ഇ​വ പ​ര്യാ​പ്ത​മ​ല്ല. ചി​ല സാ​നി​റ്റൈ​സ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് കൈ​ക​ഴു​കി​യാ​ൽ കൈ​ക​ൾ പോ​ലും പൊ​ള്ളി​യേ​ക്കാം.​വ്യാ​ജ​സാ​നി​റ്റൈ​സ​ർ ക​ണ്ടെ​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ഡ്ര​ഗ്സ് ക​ൺ​ട്രോ​ളി​ന്‍റ​യും നേ​തൃ​ത്വ​ത്തി​ൽ റെ​യ്ഡ് ന​ട​ത്താ​നാ​ണ് നീ​ക്കം. വ്യാ​ജ​മാ​യി നി​ർ​മി​ച്ച ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍, ഹാ​ന്‍​ഡ് റ​ബ്ബു​ക​ള്‍ തു​ട​ങ്ങി​യ​വ വ​ന്‍​വി​ല​യ്ക്ക് വി​റ്റ​ഴി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​താ​യി ക​ണ്ണൂ​ര്‍ അ​സി. ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍ ഡ്ര​ഗ്‌​സ് ലൈ​സ​ന്‍​സു​ള​ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​ന്‍റി സെ​പ്റ്റി​ക്ക്, ഡി​സ്ഇ​ന്‍​ഫെ​ക്റ്റ​ന്‍റ് ആ​യി ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​തും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മാ​ന​ദ​ണ്ഡ പ്ര​കാ​രം ല​ഭ്യ​മാ​കു​ന്ന​തും സ​ര്‍​ക്കാ​ര്‍ താ​ത്കാ​ലി​ക അ​നു​വാ​ദം ന​ല്‍​കി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തു​മാ​യ ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ​യെ​ന്ന് അ​സി. ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.

Read More

ഇതാണ് മാതൃക! കോ​വി​ഡ്-19 വ്യാ​പ​ന ഭീ​തി​; വ്യാപാരികളുടെ കെട്ടിടവാടക വേണ്ടെന്നു വച്ച് ഉടമ

ചെ​ന്പേ​രി: കോ​വി​ഡ്-19 വ്യാ​പ​ന ഭീ​തി​യെ​ത്തു​ട​ർ​ന്ന് പൊ​തു​വി​പ​ണി​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന വ്യാ​പാ​ര മാ​ന്ദ്യ​ത്താ​ൽ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി ചെ​ന്പേ​രി ടൗ​ണി​ലെ കെ​ട്ടി​ടം ഉ​ട​മ. ചെ​ന്പേ​രി​യി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക കു​ടും​ബാം​ഗ​വും ടൗ​ണി​ൽ വ്യാ​പാ​രി​യു​മാ​യ പു​ളി​യ്ക്ക​ൽ ബേ​ബി​ച്ച​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ൽ മാ​സ​വാ​ട​ക ന​ൽ​കി വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​ർ​ക്കാ​ണ് അ​ദ്ദേ​ഹം ഒ​രു​മാ​സ​ത്തെ വാ​ട​ക ഒ​ഴി​വാ​ക്കി​യി​ട്ടു​ള്ള​ത്. ബേ​ബി​ച്ച​ന്‍റെ സ​ൻ​മ​ന​സി​ന് വ്യാ​പാ​രി​ക​ൾ അ​ഭി​ന​ന്ദ​ന​വും ന​ന്ദി​യും അ​റി​യി​ച്ചു. മാ​തൃ​കാ​പ​ര​മാ​യ ഈ ​പ്ര​വൃ​ത്തി ചെ​ന്പേ​രി​യി​ലെ മ​റ്റു കെ​ട്ടി​ട ഉ​ട​മ​ക​ളും അ​നു​വ​ർ​ത്തി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി വ്യാ​പാ​രി സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Read More

നാ​ലും എ​ട്ടും വ​യ​സു​ള്ള കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് യു​വ​തി ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​വി​നൊ​പ്പം മു​ങ്ങി; സംഭവം മട്ടന്നൂരില്‍…

മ​ട്ട​ന്നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് ഗ​ൾ​ഫു​കാ​ര​ന്‍റെ ഭാ​ര്യ ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​വി​നൊ​പ്പം പോ​യ​താ​യി പ​രാ​തി. മ​ട്ട​ന്നൂ​ർ കു​മ്മാ​ന​ത്തെ 25 കാ​രി​യെ​യാ​ണ് ക​ഴി​ഞ്ഞ ജ​നു​വ​രി 24 മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ബ​ന്ധു​ക്ക​ൾ മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. നാ​ലും എ​ട്ടും വ​യ​സു​ള്ള മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചാ​ണ് യു​വ​തി ഒ​ളി​ച്ചോ​ടി​യ​ത്. മ​ക്ക​ൾ ക​ണ്ണൂ​ർ ചൈ​ൽ​ഡ് വെ​ൽ​ഫേ​ർ ക​മ്മി​റ്റി​ക്ക് ന​ൽ​കി​യ പ​രാ​തി മ​ട്ട​ന്നൂ​ർ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ചെ​റു​താ​ഴ​ത്ത് വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം; ഒന്നും കിട്ടാത്ത ദേഷ്യത്തിന് വീട്ടിലെ സാധനങ്ങൾ നശിപ്പിച്ച നിലയിൽ; വീ​ട്ടു​കാ​ർ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ​ന​ഷ്ടം

പ​രി​യാ​രം: മോ​ഷ​ണ​ത്തി​ന് എ​ത്തി​യ​വ​ർ വീ​ട് ത​ക​ർ​ത്ത​തി​നെ തു​ട​ർ​ന്ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. ചെ​റു​താ​ഴം കോ​ക്കാ​ട്ടെ യ​ഹി​യ യൂ​സു​ഫി​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ചാ​സം​ഘം എ​ത്തി​യ​ത്. യ​ഹി​യ​യും കു​ടും​ബ​വും വി​ദേ​ശ​ത്താ​ണ്. വീ​ടി​ന്‍റെ മു​ന്നി​ലും പി​ന്നി​ലു​മു​ള്ള വാ​തി​ലു​ക​ൾ ക​ല്ലും മ​റ്റും ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​യ​റി​യ​ത്. വീ​ട്ടി​ൽ വി​ല പി​ടി​പ്പു​ള്ള സ്വ​ർ​ണ​മോ പ​ണ​മോ സൂ​ക്ഷി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. വാ​തി​ലു​ക​ളും അ​ല​മാ​ര​ക​ളും മ​റ്റും ന​ശി​പ്പി​ച്ച​തി​ൽ വ​ലി​യ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​രി​യാ​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മോ​ഷ്ടാ​ക്ക​ൾ വി​ള​യാ​ങ്കോ​ട് ശി​വ​ക്ഷേ​ത്ര​ത്തി​ൽ നി​ന്നും പ​ഞ്ച​ലോ​ഹ​വി​ഗ്ര​ഹം ക​വ​ർ​ന്ന​ത്. മോ​ഷ്ടാ​ക്ക​ളു​ടെ വി​ള​യാ​ട്ട​ത്തി​ൽ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്.

Read More

കൊ​റോ​ണ ഭീ​തി! വ​ഴി​യി​ല്‍ ക​ള​ഞ്ഞു​പോ​യ പ​ണ​വും ആ​ര്‍​ക്കും വേ​ണ്ട; ഒ​ന്ന​ര​മ​ണി​ക്കൂ​റി​ന് ശേ​ഷം ഉ​ട​മ​യ്ക്കു ത​ന്നെ തി​രി​ച്ചു​കി​ട്ടി; സംഭവം പയ്യന്നൂരില്‍

പ​യ്യ​ന്നൂ​ര്‍: കൊ​റോ​ണ ഭീ​തി നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ വ​ഴി​യി​ല്‍ വീ​ണു​കി​ട​ക്കു​ന്ന പ​ണം പോ​ലും ആ​ര്‍​ക്കും വേ​ണ്ട. ഇ​ക്കാ​ര​ണ​ത്താ​ല്‍ ക​ള​ഞ്ഞു​പോ​യ പ​ണം ഒ​ന്ന​ര​മ​ണി​ക്കൂ​റി​ന് ശേ​ഷം ഉ​ട​മ​യ്ക്കു ത​ന്നെ തി​രി​ച്ചു​കി​ട്ടി. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്തെ കൊ​റ്റി​യി​ലാ​ണ് സം​ഭ​വം. പ​യ്യ​ന്നൂ​രി​ല്‍ സ്റ്റു​ഡി​യോ ന​ട​ത്തു​ന്ന രാ​മ​ന്ത​ളി സ്വ​ദേ​ശി​യാ​യ യു​വാ​വ് സൂ​ഹൃ​ത്താ​യ വീ​ഡി​യോ​ഗ്ര​ഫ​റെ കാ​ണാ​നാ​ണ് കൊ​റ്റി​യി​ലെ​ത്തി​യ​ത്. തി​രി​ച്ചു​പോ​കാ​നാ​യി പാ​ന്‍റ്സി​ന്‍റെ പോ​ക്ക​റ്റി​ല്‍ നി​ന്ന് ബൈ​ക്കി​ന്‍റെ താ​ക്കോ​ലെ​ടു​ത്ത കൂ​ട്ട​ത്തി​ലാ​ണ് പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന പ​ണം താ​ഴെ വീ​ണ​ത്. പ​ണം കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് ഒ​ന്ന​ര മ​ണി​ക്കൂ​റി​ന് ശേ​ഷം ഇ​യാ​ള്‍ വീ​ണ്ടും കൊ​റ്റി​യി​ലെ​ത്തി. ബൈ​ക്ക് നി​ര്‍​ത്തി​യി​ട​ത്ത് നോ​ക്കി​യ​പ്പോ​ള്‍ പ​ണം അ​വി​ടെ​ത​ന്നെ കി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. സ​മീ​പ​ത്തെ വ്യാ​പാ​രി ഉ​ള്‍​പ്പെ​ടെ പ​ല​രും പ​ണം കി​ട​ക്കു​ന്ന​ത് ക​ണ്ടി​രു​ന്നു​വെ​ങ്കി​ലും കൊ​റോ​ണ ഭ​യ​ത്താ​ല്‍ ആ​രും അ​ടു​ത്തു​പോ​ലും പോ​കാ​തി​രു​ന്ന​തി​നാ​ലാ​ണ് ഇ​യാ​ള്‍​ക്ക് പ​ണം തി​രി​ച്ചു​കി​ട്ടി​യ​ത്.

Read More

അതിർത്തിയി​ൽ കൊ​റോ​ണ​യെ പി​ടി​ക്കാ​ൻ എ​ക്സൈ​സ് മാ​ത്രം! സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ കൂ​ട്ടു​പു​ഴ ചെ​ക്ക്പോ​സ്റ്റ്

ഇ​രി​ട്ടി: സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ കൂ​ട്ടു​പു​ഴ ചെ​ക്ക്പോ​സ്റ്റ്. എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ത്ര​മാ​ണ് ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. എ​ക്സൈ​സ് ക​മ്മീ​ഷ്ണ​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം മാ​സ്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ രോ​ഗി​ക​ളെ തി​രി​ച്ച​റി​യാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വി​ടെ ഇ​ല്ലാ​ത്ത​തി​നാ​ൽ പ​രി​ശോ​ധ പ്ര​ഹ​സ​നം മാ​ത്ര​മാ​യി​രി​ക്കു​ക​യാ​ണ്. അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ ഒ​രു ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും വേ​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞ​ത്. ഇ​ന്ത്യ​യി​ൽ ആ​ദ്യ​ത്തെ കൊ​റോ​ണ മ​ര​ണം സ്ഥി​രീ​ക​രി​ച്ച ക​ർ​ണാ​ട​ക​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന​താ​ണ് കൂ​ട്ടു​പു​ഴ ചെ​ക്ക് പോ​സ്റ്റ്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​രി​ൽ ചി​ല​ർ ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി അ​വി​ടെ നി​ന്നും വാ​ഹ​ന​മാ​ർ​ഗ​മാ​ണ് കൂ​ട്ടു​പു​ഴ വ​ഴി ക​ണ്ണൂ​രി​ൽ എ​ത്തു​ന്ന​ത്. കൂ​ടാ​തെ ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളും ബ​സ് മാ​ർ​ഗം കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്…

Read More

അ​മ്മ ഉ​പേ​ക്ഷി​ച്ച് പോ​യ​താ​യി മക്കളുടെ പരാതി! മ​ക്ക​ളെ​യും ഭ​ർ​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച് മു​ങ്ങി​യ ഹോം ​ന​ഴ്സ് അ​റ​സ്റ്റി​ൽ

മ​ട്ട​ന്നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക്ക​ളെ​യും ഭ​ർ​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച് മു​ങ്ങി​യ ഹോം​ന​ഴ്സി​നെ മ​ട്ട​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കാ​ര പേ​രാ​വൂ​ർ സ്വ​ദേ​ശി​നി സ​ജി​ന (37)യെ​യാ​ണ് മ​ട്ട​ന്നൂ​ർ എ​സ്ഐ സി.​സി. ല​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​റ​ണാ​കു​ള​ത്ത് വ​ച്ച് അ​റ​സ്റ്റു ചെ​യ്ത​ത്. അ​മ്മ ഉ​പേ​ക്ഷി​ച്ച് പോ​യ​താ​യി കാ​ണി​ച്ച് എ​ട്ടി​ലും പ്ല​സ് വ​ണി​നും പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ ക​ണ്ണൂ​ർ ചൈ​ൽ​ഡ് ലൈ​ൻ വെ​ൽ​ഫേ​ർ ക​മ്മി​റ്റി അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് മ​ട്ട​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് പ​ത്തി​ന് സ്വ​ന്തം വീ​ടാ​യ കാ​ര പേ​രാ​വൂ​രി​ൽ പോ​യി വ​രാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് യു​വ​തി ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​ത്. പി​ന്നീ​ട് യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ ഭ​ർ​ത്താ​വ് വി​ളി​ച്ചെ​ങ്കി​ലും കി​ട്ടി​യി​ല്ല. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ എ​റ​ണാ​കു​ള​ത്ത് ഹോം​നേ​ഴ്നാ​യി ജോ​ലി​ക്ക് പോ​യ​താ​യി വി​വ​രം കി​ട്ടി. ഭ​ർ​ത്താ​വ് അ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Read More

എട്ടു വയസുമുതല്‍ കേസുമായി ബന്ധപ്പെട്ടു കളിക്കുന്ന ആളാ ഞാന്‍! വ​നി​താ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​ക്കു നേ​രേ മ​ണ​ല്‍​ക്ക​ട​ത്ത് സം​ഘ​ത്ത​ല​വ​ന്‍റെ ഭീ​ഷ​ണി

കാ​സ​ര്‍​ഗോ​ഡ് : മ​ണ​ല്‍​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ക​യ​റി വ​നി​താ വി​ല്ലേ​ജ് ഓ​ഫീ​സ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കു​മ്പ​ള പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. കാ​സ​ര്‍​ഗോ​ഡ് ഡി​വൈ​എ​സ്പി പി. ​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ഉ​ളു​വാ​റി​ലെ ഓ​ണ​ന്ത ല​ത്തീ​ഫി(40)​നെ​തി​രേ കു​മ്പ​ള പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കു​മ്പ​ള​യ്ക്കു സ​മീ​പം ബം​ബ്രാ​ണ​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ കീ​ര്‍​ത്ത​ന​യ്ക്കു നേ​രേ​യാ​ണ് ഇ​യാ​ള്‍ ഓ​ഫീ​സി​ല്‍ ക​യ​റി ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഭീ​ഷ​ണി ഭ​യ​ന്നു വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യി​ല്ലെ​ങ്കി​ലും സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ക്ലി​പ്പു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​നും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. താ​ന്‍ എ​ട്ടു വ​യ​സു​മു​ത​ല്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ളി​ക്കു​ന്ന ആ​ളാ​ണെ​ന്നും ത​നി​ക്ക് ആ​രെ​യും പേ​ടി​യി​ല്ലെ​ന്നും വീ​ഡി​യോ​യി​ല്‍ ല​ത്തീ​ഫ് പ​റ​യു​ന്നു​ണ്ട്. ത​നി​ക്കെ​തി​രേ നീ​ങ്ങി​യാ​ല്‍ കൊ​ല്ലു​മെ​ന്നും ഇ​യാ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു. വി​ല്ലേ​ജ് ഓ​ഫീ​സ​റെ മാ​ത്ര​മ​ല്ല ജില്ലാ ക​ള​ക്ട​റെ​യാ​യാ​ലും നേ​രി​ടു​മെ​ന്നും…

Read More