കാസർഗോഡ്: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയിലെ മെഡിക്കല്‍ ഷോപ്പുകളില്‍ മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ പ്രതിരോധ ഉപകരണങ്ങളായ മാസ്ക്, ഹാന്‍ഡ് ഗ്ലൗസ് തുടങ്ങിയവ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ നാല് കേസുകള്‍ കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. 15 രൂപ വിലയുള്ള മാസ്ക്കുകള്‍ക്ക് 50 രൂപ വില വരെ ഈടാക്കുന്നതും 200 രൂപ മാര്‍ക്കറ്റ് വിലയുള്ള എന്‍ 95 മാസ്ക്കുകള്‍ക്ക് 500 രൂപ വരെ ഈടാക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടു. എം.ആര്.പി യും നിയമപരമായി രേഖപ്പെടുത്തേണ്ട മറ്റ് വിവരങ്ങളും ഇല്ലാത്ത മാസ്ക്, ഹാന്‍ഡ് ഗ്ലൗസ് പാക്കേജുകള്‍ പരിശോധനയില്‍ കണ്ടെത്തി. എംആര്‍പിയെക്കാള്‍ കൂടുതല്‍ വിലയ്ക്ക് വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ലീഗല്‍ മെട്രോളജി ഓഫീസില്‍ അറിയിക്കണം. ഫോണ്‍: 04994 25622.
Read MoreCategory: Kannur
കുപ്പിവെള്ളം! സർക്കാർ ഉത്തരവ് നടപ്പായില്ല; ഉപഭോക്താക്കളും വ്യാപാരികളും തമ്മിൽ വാക്കേറ്റവും പതിവായിരിക്കുന്നു
പയ്യന്നൂർ: ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 13 രൂപയെന്ന സർക്കാർ ഉത്തരവ് ദിവസങ്ങൾ കഴിഞ്ഞിട്ടും നടപ്പായില്ല. ഉത്തരവ് നടപ്പായാലും വിലനിലവാരത്തിൽ കേരള സർക്കാരും കേന്ദ്ര സർക്കാരും രണ്ടു തട്ടുകളിലായിരിക്കുമെന്ന അവസ്ഥയുമുണ്ട്. ഒരാഴ്ച മുമ്പാണ് കേരളത്തിൽ വിൽക്കുന്ന കുപ്പിവെള്ളത്തിന് 13 രൂപ മാത്രമേ വാങ്ങാവൂ എന്ന സർക്കാരിന്റെ ഉത്തരവിറങ്ങിയത്. എന്നാൽ നിലവിൽ പരമാവധി വിൽപ്പന വിലയായി 20 രൂപ രേഖപ്പെടുത്തി വന്ന കുപ്പിവെള്ളം അതിലും വില കുറച്ച് വിൽക്കാനാവില്ല എന്ന നിലപാടിലാണ് കുപ്പിവെള്ളം സ്റ്റോക്ക് ചെയ്തിരിക്കുന്ന വ്യാപാരികൾ. സ്റ്റോക്ക് തീരുന്നതുവരെ ഇത് വിൽപ്പന നടത്താൻ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. സർക്കാർ ഉത്തരവ് വന്നതോടെ ഉപഭോക്താക്കളും വ്യാപാരികളും തമ്മിൽ വാക്കേറ്റവും പതിവായിരിക്കുന്നു. അതിനിടയിലും പുതിയതായി വരുന്ന കുപ്പികളിൽ ഇപ്പോഴും പഴയ വിലയായ 20 രൂപ തന്നെയാണ് പ്രിന്റ് ചെയ്ത് വരുന്നത്.സർക്കാർ ഉത്തരവ് അത്ര പെട്ടെന്ന് നടപ്പാകില്ല എന്ന സൂചനയാണ് ഇത് നൽകുന്നത്.…
Read Moreമാവോയിസ്റ്റ് വനിതാ നേതാവ് അറസ്റ്റിൽ; കർണാടക സർക്കാർ ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു
കണ്ണൂർ: കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ യുഎപിഎ കേസുകളിൽ പ്രതിയായ മാവോയിസ്റ്റ് വനിതാ നേതാവിനെ തമിഴ്നാട് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. ചിക്കമംഗളൂർ ശൃംഗേരി ബളഗൂഡു കൊഡിഗെയിലെ ശ്രീമതി എന്ന സംഗീത (30) യാണ് അറസ്റ്റിലായത്. കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിരവധി ഓപ്പറേഷനുകളിൽ പോലീസ് തെരയുന്ന ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് കർണാടക സർക്കാർ ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. മാവോയിസ്റ്റ് കബനിദളത്തിലെ സജീവ അംഗമാണ് ശ്രീമതി. കേരളത്തിൽ പൂക്കോട്ടുംപാടം, വഴിക്കടവ്, എടക്കര, വൈത്തിരി, പടിഞ്ഞാറെത്തറ,തിരുനെല്ലി, താമരശേരി, അഗളി പോലീസ് സ്റ്റേഷൻ പരിധികളിൽ ഇവർക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ പ്രകാരവും, ആയുധ നിയമപ്രകാരവും കേസുകളുണ്ട്. താമരശേരി സ്റ്റേഷനിൽ രണ്ടു കേസുകളാണുള്ളത്. ശൃംഗേരിയിൽ അഞ്ച് കേസുകളും അഗുംബെ, കർക്കല റൂറൽ എന്നിവിടങ്ങളിൽ ഓരോ കേസുകളുമുണ്ട്.
Read Moreറിംഗ്ടോണില്‍ കേള്‍ക്കുന്നതുപോലെയുള്ള ചുമയുണ്ട് ഡോക്ടറേ..! പൊല്ലാപ്പായി റിംഗ് ടോൺ പരസ്യം
പരിയാരം: കൊറോണ വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി മൊബൈലുകളിൽ റിംഗ്ടോണിൽ കേൾക്കുന്ന പരസ്യം പൊല്ലാപ്പാകുന്നു. ഒരാൾ ചുമയ്ക്കുന്ന സ്വരമാണ് പരസ്യത്തിൽ ആദ്യം കേൾക്കുന്നത്. റിംഗ്ടോണിൽ കേൾക്കുന്നതുപോലെയുള്ള ചുമയുണ്ടെന്നു പറഞ്ഞ് നൂറിലേറെപ്പേർ ഇന്നലെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഒപിയിലെത്തിയതായി അധികൃതർ പറഞ്ഞു. അലർജിയുടെ ഭാഗമായി ചെറിയ ജലദോഷമുള്ളവരും ചുമയുള്ളവരുമെല്ലാം കൊറോണയുണ്ടോയെന്ന സംശയവുമായി മെഡിക്കൽ കോളജിൽ എത്തുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ പലരെയും രോഗാതുരരാക്കി മാറ്റുന്നത് ആരോഗ്യപ്രവർത്തകർക്ക് വെല്ലുവിളിയായി മാറിയിട്ടുണ്ട്. അതേസമയം,കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ കൊറോണയെന്ന് സംശയിക്കുന്ന അഞ്ചു പേരെക്കൂടി 803-ലെ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചു. ഇതോടെ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം എട്ടായി. ഇവരിൽനിന്നെടുത്ത രക്തസാമ്പിളുകളും മറ്റും ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.സുദീപ് അറിയിച്ചു.
Read Moreഈ നിയമം ഒന്ന് മാറ്റാമോ സാറേ, ഇല്ലെങ്കിൽ ക്യൂ നിന്ന് മടുക്കും..! കണ്ണൂർ മെഡിക്കൽ കോളജിലെ ക്ലിനിക്കൽ ലാബിൽ പുതിയ നിയമങ്ങൾ
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് സെന്‍ട്രല്‍ ക്ലിനിക്കല്‍ ലാബില്‍ ഏര്‍പ്പെടുത്തിയ പുതിയ നിയമങ്ങള്‍ രോഗികളെയും കൂട്ടിരിപ്പുകാരേയും വലയ്ക്കുന്നു. നാലും അഞ്ചും മണിക്കൂറുകള്‍വരെ ക്യൂനിന്ന് തളരുകയാണ് ആളുകള്‍. നേരത്തെ ഇന്‍പേഷ്യന്റ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് വിവിധ ക്ലിനിക്കല്‍ പരിശോധനകള്‍ നടത്താനായി സാമ്പിളുകള്‍ വാര്‍ഡില്‍നിന്ന് ശേഖരിച്ച് അസിസ്റ്റന്റുമാരാണ് അത് ലാബില്‍ എത്തിച്ച് റിസള്‍ട്ട് എത്തിച്ചിരുന്നത്. ഇതിനൊക്കെയാണ് സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ പണം ഈടാക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഒരുമാസത്തിലേറെയായി നഴ്സിംഗ് അസിസ്റ്റന്റുമാര്‍ ഈ ജോലി ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതൊന്നും തങ്ങളുടെ ജോലിയല്ലെന്ന ഇവരുടെ നിലപാടിന് വഴങ്ങി മെഡിക്കല്‍ കോളജ് അധികൃതര്‍ ഏര്‍പ്പെടുത്തിയ നിയമങ്ങളാണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ദുരിതമായത്. ക്ലിനിക്കല്‍ പരിശോധനക്കും പാത്തോളജി പരിശോധനകള്‍ക്കുമുള്ള സാമ്പിളുകള്‍ നഴ്സുമാര്‍ ശേഖരിച്ച് നല്‍കുന്നത് രോഗിയോ കൂട്ടിരിപ്പുകാരോ ലാബില്‍ എത്തിക്കണം എന്നതാണ് പുതിയ നിയമം. ഇതോടെ ലാബില്‍ 24 മണിക്കൂറും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സാമ്പിളുകള്‍ നല്കാന്…
Read Moreചന്ദനക്കാംപാറയിൽ കാട്ടാനക്കൂട്ടം! കൊമ്പനാന പരിക്കേറ്റ് അവശനിലയിൽ
ശ്രീകണ്ഠപുരം: ചന്ദനക്കാംപാറ മേഖലയിൽ വീണ്ടും കാട്ടാന ശല്യം. നറുക്കുംചീത്തയിൽ കൃഷി നശിപ്പിക്കാനെത്തിയ കാട്ടാനക്കൂട്ടത്തിലെ കൊമ്പനാന കാലിന് പരിക്കേറ്റ് കൃഷിയിടത്തിൽ അകപ്പെട്ടതിനെത്തുടർന്ന് വനപാലകർ സ്ഥലത്തെത്തി. നറുക്കുംചീത്തയിലെ ചേന്നപ്പള്ളി മാത്യുവിന്റെ കൃഷിയിടത്തിലാണ് ആനയുള്ളത്. ഇന്നു രാവിലെ കാട് തെളിക്കാനെത്തിയ തൊഴിലാളികളാണ് ആനയെ അവശനിലയിൽ കണ്ടത്. തുടർന്ന് പാടാംകവലയിലെ വനം വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. ഉളിക്കലിൽ നിന്ന് വെറ്ററിനറി ഡോക്ടർ ഉച്ചയോടെ സ്ഥലത്തെത്തി ആനയെ പരിശോധിക്കും. നറുക്കുംചീത്ത, ഒന്നാംപാലം, ആടാംപാറ, ഷിമോഗ കോളനി, പാടാംകവല പ്രദേശങ്ങളിൽ ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്. കശുമാവ്, തെങ്ങ്, റബർ,പച്ചക്കറി കൃഷി ഉൾപ്പെടെയാണ് നശിപ്പിച്ചത്. കശുവണ്ടികളും പച്ചണ്ടികളും പൂവും കൃഷിയിടങ്ങളിൽ ചിതറിക്കിടക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് നറുക്കുംചീത്തയിലെ പുളിക്കത്തടത്തിൽ ചന്ദ്രന്റെ വീട്ടുപറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ കാട്ടാന വീണിരുന്നു. തുടർന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കിയാണ് ആനയെ പുറത്തെത്തിച്ചത്.
Read Moreസന്ദര്‍ഭോചിതമായ ഇടപെടല്‍! ഷോക്കേറ്റ സഹപ്രവര്‍ത്തകയുടെ ജീവന് രക്ഷിച്ച നഴ്സിന് അഭിനന്ദന പ്രവാഹം
പയ്യന്നൂര്‍: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ അബദ്ധത്തില്‍ ഷോക്കേറ്റ സഹപ്രവര്‍ത്തകയുടെ ജീവന് രക്ഷിച്ച നഴ്സിന് അഭിനന്ദന പ്രവാഹം. സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ സഹപ്രവര്‍ത്തകയുടെ ജീവന് രക്ഷിച്ച പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ചെറുവത്തൂര്‍ സ്വദേശി നിമിഷയാണ് ആശുപത്രി അധികൃതരുടെയും സഹപ്രവര്‍ത്തകരുടെയും അഭിനന്ദനത്തിന് അർഹയായത്. ഞായറാഴ്ച രാത്രി താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. ഓപ്പറേഷന് തിയേറ്റര്‍ കഴുകി വൃത്തിയാക്കുന്നതിനിടയില്‍ പ്ലഗില്നിന്നും ഊരി വീണുകിടന്നിരുന്ന ഉപകരണം സ്വിച്ച് ഓഫാക്കാതെ നനഞ്ഞ കൈകൊണ്ട് പ്ലഗില്‍ തിരിച്ചുകുത്തുന്നതിനിടയിലാണ് സഹപ്രവര്‍ത്തകയായ നഴ്സിന് ഷോക്കേറ്റത്. ഇതിനിടയില്‍ ഓടിയെത്തിയ നിമിഷ വൈദ്യുതി ബന്ധം വിഛേദിച്ചയുടന് പ്രാഥമിക ശുശ്രൂഷ നല്കി സഹപ്രവര്‍ത്തകയെ രക്ഷപ്പെടുത്തുകയായിരുന്നു. അടിയന്തിരഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട ജീവന് രക്ഷാ പ്രവര്‍ത്തനങ്ങളെപറ്റി ആരോഗ്യവിഭാഗം തുര്‍ച്ചയായി നല്‍കിവരുന്ന പരിശീലനമാണ് സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ സഹപ്രവര്‍ത്തകയെ രക്ഷിക്കാന്‍ നിമിഷയെ സഹായിച്ചത്.
Read Moreകൊറോണ! വ്യാജ പ്രചാരണം; വടിയെടുത്ത് കണ്ണൂർ പോലീസ്; കണ്ടുപിടിക്കാൻ പ്രത്യേക സംഘം
കണ്ണൂർ: കൊറോണയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയായിൽ കൂടി വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരേ കണ്ണൂർ പോലീസ്. വ്യാജപ്രചാരണം നടത്തിയവർക്കെതിരേ പരിയാരം പോലീസ് സ്റ്റേഷനിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. വ്യാജ പ്രചാരണങ്ങൾ കണ്ടു പിടിക്കുന്നതിനായി ഓരോ സ്റ്റേഷൻ പരിധിയിലും പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചിട്ടുണ്ട്. വ്യാജ ഓഡിയോ അയക്കുന്നവരുടെ ശബ്ദം തിരിച്ചറിയുന്നതിന് സൈബർ ഡോമിന്റെ സഹായം തേടും. പൊതുജനങ്ങൾ ഇത്തരം വ്യാജ പ്രചരണങ്ങൾ യാതൊരു കാരണവശാലും ഫോർവേഡ് ചെയ്യരുത്. ഫോർവേഡ് ചെയ്യുന്നതും. കുറ്റകരമായി കണക്കാക്കും. ഇത്തരം പ്രചാരണങ്ങളുടെ സ്ക്രീൻ ഷോട്ട് തെളിവായി സ്വീകരിക്കും കൊറോണ സംബന്ധിച്ച എല്ലാ വാർത്തകളും ഔദ്യോഗിക മാർഗത്തിൽ കൂടി മാത്രം മനസിലാക്കുക. പ്രധാന അറിയിപ്പുകൾ ഔദ്യോഗിക മാധ്യമങ്ങളിൽ കൂടിയും അംഗീകൃത ദ്യശ്യ,ശ്രവ്യ,അച്ചടി മാധ്യമങളിൽ കൂടി അറിയിക്കുന്നതായിരിക്കുമെന്ന് കണ്ണൂർ ജില്ലാ പോലീസ് അറിയിച്ചു.
Read Moreദുബായിയിൽ ഓയിൽ വ്യാപാരത്തിന്റെ മറവിൽ അഞ്ചു കോടിയുടെ തട്ടിപ്പ്; ദന്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരേ കേസ്; തട്ടിപ്പിനിരയായത് തലശേരി, മാനന്തവാടി സ്വദേശികൾ
തലശേരി: ദുബായ് അജ്മാനിൽ ഓയിൽ വ്യാപാരത്തിന്റെ മറവിൽ തലശേരി, മാനന്തവാടി സ്വദേശികളിൽനിന്നും അഞ്ചുകോടി തട്ടിയെടുത്ത സംഭവത്തിൽ ദന്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരേ കോഴിക്കോട് എലത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തലശേരി ചേറ്റംകുന്ന് ഫോർച്യൂണിൽ കുനിയിൽ വീട്ടിൽ ഒ.കെ. അബ്ദുൾ ലത്തീഫ്, മാനന്തവാടി അഞ്ചുകുന്ന് സജിന മൻസിലിൽ ചക്കര അബ്ദുൾ സലാം എന്നിവരുടെ പരാതിപ്രകാരം കോഴിക്കോട് പുതിയങ്ങാടി പീസ് പാലസിൽ അയ്യപ്പൻകണ്ടി അബ്ദുൾ നാസർ, ഭാര്യ മലയിൽ ജെസ്ന, ഭാര്യാസഹോദരൻ കുന്ദമംഗലം മലയിൽ ഹൗസിൽ ജിനാസ് മലയിൽ എന്നിവർക്കെതിരെയാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.വി. ജോർജിന്റെ നിർദേശ പ്രകാരം എലത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എലത്തൂർ എസ്ഐ അഷ്റഫിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി തെരച്ചിൽ നടത്തി. 2015 മുതലാണ് ഓയിൽ കച്ചവടത്തിന്റെ മറവിൽ പ്രതികൾ പണം തട്ടിയെടുത്തത്. പണം തട്ടിയെടുത്ത ശേഷം ദുബായ് അജ്മാനിൽ നിന്ന് കുടുംബസമ്മേതം…
Read Moreനാട്ടിൽ പശുവിനും രക്ഷയില്ല! പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പശു ചത്തതെന്ന് സംശയം; ഒരാൾ അറസ്റ്റിൽ
ചക്കരക്കൽ: നാട്ടിൽ പശുവിനും രക്ഷയില്ല. ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് മനുഷ്യന്റെ ക്രൂരത അരങ്ങേറിയത്. പശുവിനെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണെന്നു പറയുന്നു ഇന്നു രാവിലെ വീട്ടുമുറ്റത്ത് പശുവിനെ ചത്ത നിലയിൽ കണ്ടെത്തി. കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും കയർ കെട്ടി കുടുക്കിയ നിലയിലാണ് പശുവിനെ കണ്ടെത്തിയത്. ഇന്നു പുലർച്ചെ 5.45 ഓടെ വീട്ടുകാർ ഉണർന്നുനോക്കിയപ്പോഴാണ് വീട്ടുകാർ പശുവിനെ ചത്തനിലയിൽ കാണുന്നത്. വീട്ടുകാരുടെ പരാതിയിൽ നാട്ടുകാരനായ യുവാവിനെ ചക്കരക്കൽ പോലീസ് പിടികൂടി. പശുവിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതാണ് മരണകാരണമെന്നു സംശയിക്കുന്നു.
Read More