കണ്ണൂർ: ദുബായിയിൽ നിന്ന് എത്തിയ എട്ടുപേരെ കോവിഡ്-19 നിരീക്ഷണത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ഇവരെ പരിശോധനയ്ക്കു ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഐസോലേഷൻ വാർഡിൽ 10 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരുടെ രക്തസാന്പിളുകൾ തിരുവനന്തപുരം വൈറോളജി ഡിപ്പാർട്ട്മെന്റിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം വന്നശേഷമേ ഇവരെ വീടുകളിലേക്ക് അയയ്ക്കുകയുള്ളൂ. അതേസമയം ജില്ലാ ആശുപത്രിയിലെ റോട്ടറി പേവാർഡ് ഐസൊലേഷൻ വാർഡാക്കി മാറ്റി. വിദേശരാജ്യങ്ങളിൽനിന്നു കൂടുതൽ പേർ നാട്ടിലെത്തുന്ന സാഹചര്യത്തിൽ ഇവരെ നിരീക്ഷിക്കാൻ മറ്റൊരു പേവാർഡ് കൂടി ഐസൊലേഷൻ വാർഡാക്കി മാറ്റും. പേവാർഡിലെ 13 കിടക്കകൾ ഉൾപ്പെടെ 28 കിടക്കകൾ സജ്ജമാക്കി കഴിഞ്ഞു. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്. ജനറൽ മെഡിസിൻ-10, ചെസ്റ്റ് സ്പെഷലിസ്റ്റ്-5, അനസ്തീഷ്യോളസ്റ്റുകൾ-6 എന്നിങ്ങനെയാണ് ഡോക്ടർമാരെ സജ്ജമാക്കിയിരിക്കുന്നത്. നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ സംഘവും ഇവർക്കൊപ്പമുണ്ടാകും.…
Read MoreCategory: Kannur
ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മ കാമുകനൊപ്പം മരിച്ചനിലയില്‍
കാസര്‍ഗോഡ്: ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ചനിലയില്‍. കുംബഡാജെ ചെക്കൂടലിലെ ജയ(24)യെയാണ് ഉദുമ സ്വദേശി ജിഷാന്തി(33)നൊപ്പം പരവനടുക്കം നെച്ചിപ്പടുപ്പിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചെക്കൂടലിലെ രാമന്റെയും പരേതയായ സുമയുടെയും മകളായ ജയ നേരത്തെ ഫീല്‍ഡ് മാര്‍ക്കറ്റിംഗ് ജീവനക്കാരിയായിരുന്നു. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിയായ യുവാവുമായുള്ള ആദ്യവിവാഹത്തില്‍ രണ്ട് വയസുള്ള ആണ്‍കുട്ടിയുണ്ട്. ഉദുമ പാക്യാര പൊത്ത്യംകുന്നിലെ ബാലകൃഷ്ണന്റെയും മാധവിയുടെയും മകനായ ജിഷാന്ത് കല്ലുകെട്ട് തൊഴിലാളിയാണ്.
Read Moreഇറ്റലിയിൽ നിന്നെത്തി വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിക്ക് പനിയും തുമ്മലും; കണ്ണൂർ സ്വദേശിനിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി
പരിയാരം(കണ്ണൂർ): ഇറ്റലിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിനിയായ യുവതിയെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ കൊറോണ ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. മാര്‍ച്ച് നാലിന് ഇറ്റലിയില്‍ നിന്നെത്തിയ ഇവര്‍ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ തന്നെ കടുത്ത നിയന്ത്രണങ്ങളോടെ കഴിയുകയായിരുന്നു. ഇന്നലെ വൈകുന്നേരം കടുത്ത പനിയും തുമ്മലും അനുഭവപ്പെട്ടതോടെ ബന്ധുക്കള്‍ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഡിഎംഒയുടെ നിര്‍ദ്ദേശമനുസരിച്ചാണ് രാത്രി തന്നെ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ഇവരുടെ സ്രവങ്ങളും രക്തവും ഇന്ന് രാവിലെ തന്നെ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയയ്ക്കുമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. ഇവര്‍ക്ക് പനിയുണ്ടെങ്കിലും നിയന്ത്രണവിധേയമാണെന്നും കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രിന്‍സിപ്പൽ ഡോ.എന്‍.റോയ് പറഞ്ഞു. മെഡിക്കല്‍ കോളജിലെ 803-ാം വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന ഒന്‍പതുപേരുടെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ നെഗറ്റീവാണെന്ന് ഇന്നലെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവരെ ഇന്ന് വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ് ചെയ്തേക്കും. കടുത്ത…
Read Moreമാതമംഗലത്തെ കളികൾ വേറെ ലെവൽ! ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് പ്രവേശനമില്ലാതെ ഒരു കോൺഗ്രസ് ഓഫീസ്
മാതമംഗലം: ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് പ്രവേശനമില്ലാത്ത ഒരു കോൺഗ്രസ് ഓഫീസ് ! മാതമംഗലത്തെ കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിലാണ് ഡിസിസി പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ് എന്നിവർക്ക് വിലക്കുള്ളത്. ഇത്തരം ഒരു അവസ്ഥ മറ്റൊരിടത്തും ഉണ്ടാകില്ലെന്ന് പറയുന്ന പ്രവർത്തകർ നേതൃത്വം ആവശ്യമായ നടപടി സ്വീകരിക്കാത്തതിൽ ശക്തമായ അമർഷത്തിലുമാണ്. മാതമംഗലത്തെ കോൺഗ്രസ് ഓഫീസ് നിർമാണത്തെക്കുറിച്ചും പാർട്ടിയുടെ സ്ഥലം വില്പന നടത്തിയതിനെക്കുറിച്ചും വളരെയധികം ആക്ഷേപങ്ങളുണ്ടായിരുന്നു. പരാതിയെ തുടർന്ന് ബൂത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ അന്വേഷണ വിധേയമായി ഡിസിസി പ്രസിഡന്റ് സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷനിലായ മുൻ ബൂത്ത് പ്രസിഡന്റ് കോടതിയിൽ നിന്ന് വാങ്ങിയ ഇഞ്ചക്ഷൻ ഓർഡർ കാരണമാണ് പാർട്ടി നേതാക്കൾക്ക് ഓഫീസിൽ കയറാൻ കഴിയാതെ വരുന്നത്. എന്നാൽ, ഈ ഇഞ്ചക്ഷൻ ഓർഡർ വിരോധാഭാസമാണെന്നാണ് പ്രവർത്തകർ പറയുന്നത്. കാരണം പാർട്ടിയുടെ നിയമാവലി അനുസരിച്ച് മേൽ കമ്മിറ്റിയുടെ അനുവാദമില്ലാതെ കോടതി…
Read Moreസ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെയും അമ്മായിയമ്മയുടേയും ക്രൂര പീഡനം; സാരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ
പേരാവൂർ: ഭർതൃവീട്ടിൽ നിന്ന് മർദനമേറ്റ പരിക്കുകളോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരാവൂർ മുരിങ്ങോടിയിലെ സിറാജ്- സമീറ ദന്പതികളുടെ മകൾ കെ. ഷബ്ന (23) യെയാണ് പരിക്കുകളോടെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷബ്നയുടെ ഭർത്താവ് കണ്ണവം കൈച്ചേരിയിലെ സനീർ വിദേശത്താണ്. വ്യാഴാഴ്ച കൈച്ചേരിയിലെ വീട്ടിലെത്തിയ ഷബ്നയുമായി സനീറിന്റെ മാതാപിതാക്കളായ മുഹമ്മദും സൂറയും വാക്ക് തർക്കമുണ്ടാവുകയും ഇരുവരും ചേർന്ന് തന്നെ കൈകൊണ്ടും വടികൊണ്ടും മർദിച്ചുവെന്നുമാണ് ഷബ്ന പറയുന്നത്. സ്ത്രീധനത്തിന്റെ പേരിൽ ഏറെ നാളുകളായി ഭർത്താവും ഭർതൃവീട്ടുകാരും നിരന്തരം പീഡിപ്പിക്കാറുണ്ടെന്നും ഷബ്ന പറഞ്ഞു.മൂന്ന് വർഷം മുന്‍പ് വിവാഹിതയായ ഇവർക്ക് ഒന്നര വയസുള്ള ആൺകുട്ടിയുമുണ്ട്.പേരാവൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read Moreകാക്കയങ്ങാട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; രണ്ടുപേർ അറസ്റ്റിൽ; പാക്കിസ്ഥാനുമായി ബന്ധമില്ലെന്ന് പ്രതികൾ
ഇരിട്ടി : കാക്കയങ്ങാട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് രണ്ടുപേർ കസ്റ്റഡിയിൽ. കൂടലോട് സ്വദേശികളായ സഹോദരങ്ങളെയാണ് ഇന്റലിജൻസ് ബ്യുറോ അധികൃതർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നത്. പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് ഇവിടെനിന്നും ഫോണുകൾ പോയതായി സംശയിക്കുന്നു. ഗൾഫ്, യൂറോപ്പ് മേഖലകളിലെ രാജ്യങ്ങളിലേക്ക് ഫോണുകളിൽ റീചാർജ് ചെയ്തു നല്‍കുകമാത്രമാണ് ചെയ്തതെന്നാണ് ഇവർ പറയുന്നത്. പാക്കിസ്ഥാനുമായി ബന്ധമില്ലെന്നാണ് ഇവർ മൊഴി നൽകിയതായും അറിയുന്നു. സൈബർ സെല്ലിൽ നിന്ന് ഉൾപ്പെടെയുള്ളവർ ഇത് പരിശോധിച്ച് വരികയാണ്. ഇതിനായുള്ള ഉപകരണങ്ങളും നിരവധി സിം കാർഡുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Read Moreപോ… പോയി ജീവിക്ക്, സന്തോഷമായി..! കോടതി ഇഷ്ടപ്രകാരം വിട്ടു, യുവതി കാമുകനൊപ്പം പോയി
പരിയാരം: കാമുകനൊപ്പം വീടുവിട്ട പത്തൊൻപതുകാരിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടു. കോടതി അനുവദിച്ചതോടെ യുവതി കാമുകന്റെ വീട്ടിലേക്ക് പോയി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും പോലീസ് സുരക്ഷയോടെയാണ് വീട്ടില്‍ എത്തിച്ചത്. കഴിഞ്ഞ ആറിനാണ് യുവതി പാണപ്പുഴയിലെ വീട്ടില്‍ നിന്ന് ഇരുപത്തിമൂന്നുകാരനായ കാമുകനൊപ്പം പോയത്. തുടർന്ന് ഇരുവരും യുവാവിന്റെ സഹോദരിയുടെ കൈതപ്രത്തുള്ള വീട്ടിലെത്തുകയായിരുന്നു. പിന്നാലെ പെൺകുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും എത്തിയതോടെ സംഘർഷാവസ്ഥയായി. തുടർന്ന് പരിയാരം സിഐ കെ.വി.ബാബുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ഇരുവരെയും സ്റ്റേഷനിലെത്തിക്കുകയും പെൺകുട്ടിയെ തലശേരി മഹിളാ മന്ദിരത്തില്‍ പാര്‍പ്പിക്കുകയുമായിരുന്നു. യുവാവിന്റെ ഹർജിയെ തുടര്‍ന്നാണ് പെൺകുട്ടിയെ ഇന്നലെ പയ്യന്നൂര്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്.
Read Moreഇരിട്ടിയിൽ ഗതാഗത നിയമം ലംഘിക്കുന്നവർക്ക് പോലീസിന്റെ ചങ്ങലപ്പൂട്ട്;
ഇരിട്ടി: ഗതാഗതനിയമം ലംഘിക്കുന്നവരെ ചങ്ങല പൂട്ടിട്ടു കുരുക്കാൻ ഇരിട്ടി പോലിസ്. ഇരിട്ടി ടൗൺ നവീകരണത്തോടൊപ്പം നടപ്പിലാക്കിയ ഗതാഗത പരിഷ്ക്കരണത്തിന്റെ ഭാഗമായാണ് നിയമം ലംഘിച്ച് ഇരിട്ടി ടൗണിൽ പാതയോരത്ത് അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരേ നിയമം കർശനമാക്കാൻ പോലിസ് രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി ഓട്ടോറിക്ഷകൾക്ക് പാർക്കു ചെയ്യുന്നതിനായി ഇരിട്ടി മേലെ സ്റ്റാൻഡിൽ ഒരുക്കിയ സ്ഥലത്ത് ഗതാഗതനിയമം ലംഘിച്ച് അനധികൃതമായി ഇരിട്ടി ടൗണിൽ പാർക്ക് ചെയ്ത ഇരുചക്ര വാഹനങ്ങൾ പോലീസ് ചങ്ങല പൂട്ടിട്ട് കുരുക്കി. ഉടമകൾ പോലീസ് സ്റ്റേഷനിലെത്തി പിഴയടച്ച ശേഷമാണ് ബൈക്കുകൾ വിട്ടുകൊടുത്തത് ഇരിട്ടി പ്രിൻസിപ്പൽ എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലാണ് നിയമ ലംഘകരായ വാഹനയുടമകളെ പൂട്ടാൻ ചങ്ങല പൂട്ടുമായി രംഗത്തിറങ്ങിയത്. സ്വകാര്യ വാഹനങ്ങൾക്ക് അനുവദിച്ച സ്ഥലത്തല്ലാതെ മറ്റിടങ്ങളിൽ പാർക്കു ചെയ്യുന്ന വാഹനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്ന് ഇരിട്ടി എസ്ഐ ദിനേശൻ കെതേരി അറിയിച്ചു.
Read Moreകണ്ണൂർ വാരത്ത് ആൾത്താമസമില്ലാത്ത വീട്ടിലെ കവർച്ച; പിന്നിൽ പ്രഫഷണൽ സംഘം
കണ്ണൂര്‍: വാരം കടാങ്കോട് പ്രവാസിയുടെ അടച്ചിട്ട വീടിന്റെ ജനൽ മുറിച്ചുമാറ്റി വൻ കവർച്ച നടത്തിയത് പ്രഫഷണൽ സംഘമാണെന്നു സൂചന. കടാങ്കോട് റോഡിൽ ശാസ്താംകോട്ടം അന്പലത്തിനു സമീപത്തെ സുനാനന്ദിന്റെ വിസ്മയാസ് എന്ന വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം 64 പവനോളം സ്വർണവും ഓരോ ലക്ഷം രൂപ വിലവരുന്ന മൂന്ന് റോളക്സ് വാച്ചുകളും അന്‍പതിനായിരം രൂപയും കവർന്നത്. സ്വർണമുൾപ്പെടെ 20.83 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. സമാനമായ രീതിയിലുള്ള കവർച്ച ചക്കരക്കൽ സ്റ്റേഷൻ പരിധിയിലേയും ധർമടം സ്റ്റേഷൻ പരിധിയിലേയും രണ്ടു വീതം വീടുകളിലും നടന്നിരുന്നു. ഇതേ സംഘമാണ് കടാങ്കോട്ടെ സുനാനന്ദിന്റെ വീട്ടിലും കവർച്ച നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കെഎസ്ഇബി ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന രീതിയിലുള്ള പ്രത്യേക ഇരുന്പ് കട്ടർ ഉപയോഗിച്ച് ജനലിന്റെ ഇരുന്പൈ ചട്ടത്തിലേക്ക് കടത്തുന്ന ദ്വാരത്തിന്റെ ഭാഗം കട്ടു ചെയ്തു അകത്തു കടന്നാണ് ഈ സംഘം…
Read Moreമത്സ്യലഭ്യതക്കുറവ്! യന്ത്രവത്കൃത ബോട്ടുകൾ കടലിലിറക്കിയിട്ട് ദിവസങ്ങളായി; തുറമുഖത്ത് ആളനക്കമില്ല
ചെറുവത്തൂർ: കടലിലെ മത്സ്യലഭ്യതക്കുറവ് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്നു. മത്സ്യമേഖലയെ ആശ്രയിച്ചു കഴിയുന്ന കടലോരത്ത് മിക്കദിവസങ്ങളിലും ആളനക്കമില്ല. യന്ത്രവത്കൃത ബോട്ടുകൾ കടലിലിറക്കിയിട്ട് ദിവസങ്ങളായി. നാമമാത്രമായ ബോട്ടുകൾ മാത്രമാണ് പലപ്പോഴും മത്സ്യബന്ധനത്തിന്ന് ഇറങ്ങുന്നത്. മടക്കര മത്സ്യബന്ധന തുറമുഖത്തിൽ നൂറ് കണക്കിന് യന്ത്രവത്കൃത ബോട്ടുകളും ഫൈബർ ഓടങ്ങളും സ്ഥിരമായി മത്സ്യം വില്പന നടത്താൻ എത്തിച്ചേരാറുണ്ട്. എന്നാൽ മാസങ്ങളായി തുറമുഖത്ത് മത്സ്യത്തിന്റെ വരവ് കുറഞ്ഞ് വരികയാണ്. ഇത് മൂലം മത്സ്യ വില്പന നടത്തുന്നവരും അനുബന്ധ തൊഴിലാളികളും തൊഴിലില്ലായ്മ നേരിടുകയാണ്. ചില ബോട്ട് ഉടമകൾ കിട്ടിയ വിലയ്ക്ക് ബോട്ട് വില്പന നടത്തി ഈ മേഖലയിൽനിന്ന് ഒഴിഞ്ഞു പോക്ക് ആരംഭിച്ചു കഴിഞ്ഞു. ഡീസലിന്റെ വിലവർധനവും തൊഴിലാളികളുടെ വേതനവും നൽകി ഈ രംഗത്ത് ഏറെ നാൾ പിടിച്ച് നിൽക്കാൻ കഴിയുമോയെന്ന് ഇവർ ചോദിക്കുന്നു. ഈ സ്ഥിതി തുടർന്നാൽ പരമ്പരാഗതമായി മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾ മുഴുപട്ടിണിയിലാകും.…
Read More