തളിപ്പറമ്പ്: വിവേകാനന്ദ സ്വാമികൾ ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ സംഘപരിവാരം അദ്ദേഹത്തെ കൊല്ലുമായിരുന്നുവെന്ന് സ്വാമി സന്ദീപാനന്ദഗിരി. പുരോഗമന കലാസാഹിത്യ സംഘവും മുൻ എസ് എഫ് ഐ പ്രവർത്തകരുടെ കൂട്ടായ്മയായ ഗ്രാൻമയും തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ച മതം രാഷ്ട്രീയം സംസ്കാരം പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിക്ക് സംഭവിച്ച അതേ അവസ്ഥ തന്നെയായിരിക്കും സംഘപരിവാരത്തിൽ നിന്നും സ്വാമി വിവേകാനന്ദനും സംഭവിക്കുക. ജനുവരി 12ന് വിവേകാനന്ദ ജയന്തി ദിവസം പശ്ചിമബംഗാളിലെ രാമകൃഷ്ണ മിഷൻ ആസ്ഥാനം സന്ദർശിച്ച നരേന്ദ്ര മോദിയോട് മിഷൻ അധികൃതർ പരസ്യമായി തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയത് അവർ വിവേകാനന്ദ പാരമ്പര്യം പിന്തുടരുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മതേതര മനസുകളുടെ ഇന്ത്യയെ നശിപ്പിക്കുക എന്നതാണ് സംഘപരിവാറിന്റെ ദൗത്യമെന്നും ഇതിനെ ചെറുക്കേണ്ടതുണ്ടെന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. ഗ്രാൻമ പ്രസിഡന്റ് പ്രഫ.കെ.ബാലൻ അധ്യക്ഷത വഹിച്ചു. എം. സന്തോഷ്, പ്രഫ.ഇ.കുഞ്ഞിരാമൻ, ടി.മോഹനൻ, യു.വി.വേണു എന്നിവർ പ്രസംഗിച്ചു.
Read MoreCategory: Kannur
കണ്ണൂർ വിമാനത്താവളത്തിൽ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ ഒന്നര കിലോഗ്രാം സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 1500 ഗ്രാം സ്വർണം പിടികൂടി. വിമാന യാത്രക്കാരനായ പേരാമ്പ്ര സ്വദേശി കെ.എം.അഫ്സലിൽ നിന്നാണ് 63,15,000 രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയത്. ഇന്ന് പുലർച്ചെ ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ യുവാവിൽ നിന്നാണ് സ്വർണം പിടികൂടിയത്. അടിവസ്ത്രത്തിനുള്ളിൽ പോസ്റ്റ് രൂപത്തിൽ നാല് പേയ്ക്കറ്റുകളാക്കിയായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. പേസ്റ്റ് രൂപത്തിൽ 1820 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 1500 ഗ്രാമാണ് ലഭിച്ചത്. പരിശോധനയിൽ കസ്റ്റംസ് അസി. ഇ. വികാസ്, സൂപ്രണ്ട്മാരായ വി.പി. ബേബി, രാജു നിക്കുന്നത്ത്, എസ്.നന്ദകുമാർ, ഇൻസ്പെക്ടർമാരായ വി.പ്രകാശൻ, ഗുർമിത്ത് സിംഗ്, കെ.ഹബീബ്, ദിലീപ് കൗശൽ, കെ. ഹബീബ്, മനോജ് യാദവ്, പ്രിയങ്ക, ഹവീൽദാരായ തോമസ് സേവ്യർ എന്നിവർ പങ്കെടുത്തു.
Read Moreതളിപ്പറമ്പിൽ 14 കാരനെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ ; മാസങ്ങളോളം നടന്ന പീഡനത്തെക്കുറിച്ച് കുട്ടിപറഞ്ഞതിങ്ങനെ…
തളിപ്പറമ്പ്: പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ പോക്സോ നിയമപ്രകാരം തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് മാര്‍ക്കറ്റില്‍ മത്സ്യകച്ചവടം നടത്തുന്ന റസാക്ക്, തളിപ്പറമ്പില്‍ ഉന്തുവണ്ടിയില്‍ പഴക്കച്ചവടം നടത്തുന്ന ജബ്ബാര്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബര്‍ 27 ന് രാത്രി എട്ടിന് സുഖമില്ലാത്ത മാതാവിനെ ആശുപത്രിയിലെത്തിച്ച് മടങ്ങവെ റസാക്ക് നിര്‍ബന്ധിപ്പിച്ച് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി ലൂര്‍ദ് ആശുപത്രിക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കി. പണം കൊടുത്ത് പ്രലോഭിപ്പിക്കുകയും ചെയ്തുവെന്നും പഴക്കച്ചവടക്കാനായ ജബ്ബാര്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പരാതിയില്‍ പറയുന്നു. രണ്ടുപേരെയും ഇന്ന് വൈകുന്നേരം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും.
Read Moreയഥാർഥ വില ബില്ലിൽ ഇല്ല; വാഹന ഡീലർമാരുടെ സഹായത്തോടെ വാഹന ഇടപാടിൽ തട്ടിപ്പ്; സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് ലക്ഷങ്ങൾ തട്ടുന്ന സംഘം സജീവം; കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഇങ്ങനെ…
സ്വന്തം ലേഖകൻ കണ്ണൂർ: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ വാഹനത്തിന്റെ യഥാർഥ വിലയെക്കാൾ കുടൂതൽ തുക കാണിച്ച് പണം തട്ടുന്ന സംഘങ്ങൾ സംസ്ഥാനത്ത് സജീവം. വാഹന ഡീലർമാരുടെ സഹായത്തോടെ വാഹനത്തിന്റെ യഥാർഥ വിലയെക്കാൾ കൂടുതൽ തുക ബില്ലിൽ കാണിച്ചാണ് ഇവർ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് പണം കരസ്ഥമാക്കുന്നത്. കണ്ണൂരിൽ രണ്ട് പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തു. കണ്ണൂരിലെ പ്രമുഖ ആർടിഒ ഏജന്റ് ഉൾപ്പെടുന്ന സംഘമാണ് തട്ടിപ്പ് നടത്തുന്നത്. കണ്ണൂരിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനം നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു. സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ മുന്നിൽ നിർത്തിയാണ് സ്വകാര്യപണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് ഇത്തരം സംഘങ്ങൾ വായ്പ എടുക്കുന്നത്. വലിയ വാഹനങ്ങൾ വാങ്ങുവാനാണ് ഇവർ പണമിടപാട് സ്ഥാപനങ്ങളെ സമീപിക്കുന്നത്. വാഹനത്തിന്റെ ചെയ്സ് വാങ്ങുന്പോൾ തന്നെ പണമിടപാട് സ്ഥാപനം തുക മുഴുവൻ ഇവർക്ക്…
Read Moreപ്രണയത്തിന് കണ്ണില്ല! കുഞ്ഞിനെ കാണാനായി ബന്ധുവീട്ടിലെത്തിയ കോളജ് വിദ്യാര്‍ഥിനി 19.5 പവന് കവർന്നു; മൊഴി കേട്ട് പോലീസ് ഞെട്ടി..
കാസര്‍ഗോഡ്: വീടിനകത്തു നിന്ന് 19.5 പവന് സ്വര്‍ണാഭരണങ്ങള്‍ കാണാതായ സംഭവത്തില്‍ ഉടമയുടെ അകന്ന ബന്ധുവായ കോളജ് വിദ്യാര്‍ഥിനി പിടിയില്‍. അടുക്കത്ത് വയല്‍ ടെമ്പിള്‍ റോഡിലെ ഒരു വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ടാണ് കോട്ടിക്കുളം സ്വദേശിനിയായ 19കാരിയെ കസ്റ്റഡിയിലെടുത്തത്. കുഞ്ഞിനെ കാണാനായി വീട്ടിലെത്തിയ വിദ്യാര്‍ഥിനി വസ്ത്രംമാറാനായി മുറിയില്‍ കയറുകയും താക്കോല്‍ അലമാരയില്‍ തന്നെ വച്ചനിലയില്‍ കണ്ട് അലമാര തുറന്നുനോക്കി അകത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി കടന്നുകളയുകയുമായിരുന്നുവെന്നു പോലീസ് പറയുന്നു. ആഭരണങ്ങള്‍ കാണാതായതു സംബന്ധിച്ച് വീട്ടുടമ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അകന്ന ബന്ധുവായ ഒരു യുവതി കുഞ്ഞിനെ കാണാന്‍ വീട്ടിലെത്തിയിരുന്നതായും പോലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥിനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. കുമ്പള സ്വദേശിയായ ഒരു വിദ്യാര്‍ഥിയുമായി താന്‍ പ്രണയത്തിലാണെന്നും ഇയാള്‍ ഒരു അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് കുറച്ച് പണം തരപ്പെടുത്തി തരണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മോഷണത്തിനൊരുങ്ങിയതെന്നുമാണ് വിദ്യാര്‍ഥിനി മൊഴി നൽകിയിട്ടുള്ളത്.…
Read Moreകണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ റേഡിയോളജി വിഭാഗത്തിൽ ആരെയെങ്കിലും കണ്ടവരുണ്ടോ ?
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ റേഡിയോളജി വിഭാഗം നാഥനില്ലാകളരിയായി മാറിയെന്ന് ആക്ഷേപം. വകുപ്പ് മേധാവി കണ്ണൂരിലെയും പയ്യന്നൂരിലേയും വിവിധ സ്വകാര്യ ക്ലിനിക്കുകളിലെ വിസിറ്റ് കഴിഞ്ഞെത്തുന്നത് വൈകുന്നേരം നാലിനെന്ന് ആരോഗ്യമന്ത്രിക്ക് പരാതി. 2019 ഓഗസ്റ്റ് 17 ന് ചുമതലയേറ്റ വകുപ്പ് മേധാവി രാവിലെ എട്ടിന് മെഡിക്കല്‍ കോളജിലെ പഞ്ചിംഗ് സ്റ്റേഷനിലെത്തി ജോലി ചെയ്യുന്നുവെന്ന് രേഖാമൂലം അറിയിക്കാന്‍ പഞ്ചിംഗ് നടത്തിയ ശേഷം സ്വകാര്യ ക്ലിനിക്കുകളിലേക്ക് പോകുന്നതായാണ് ജനകീയാരോഗ്യവേദി കണ്‍വീനര്‍ എസ്.ശിവസുബ്രഹ്മണ്യന് നല്കിയ പരാതിയില്‍ പറയുന്നത്. സർക്കാർ ഏറ്റെടുത്തതിന് ശേഷം റേഡിയോളജി വിഭാഗത്തില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ ആശുപത്രി വിട്ട് സമീപത്തുതന്നെ സ്വന്തം ക്ലിനിക്കുകള്‍ ആരംഭിച്ചതോടെ നിലവില്‍ വരുന്ന രോഗികളെ ഉള്‍ക്കൊള്ളാനാവാതെ ആശുപത്രി അധികൃതര്‍ വിഷമിക്കുകയാണ്. ഇതിനിടയിലാണ് വകുപ്പുമേധാവിയുടെ ഈ ഒളിച്ചുകളി. ഇത് കൂടാതെ വേണ്ടത്ര യോഗ്യതയില്ലാത്തയാളെ സിടി സ്കാന്‍ ടെക്നീഷ്യനായി നിയമിച്ചതിനെതിരെയും ബന്ധപ്പെട്ടവര്‍ക്ക് പരാതികള്‍ നല്‍കിയിട്ടുണ്ട്. മംഗളൂരുവിലെ ഒരു സ്വകാര്യ കോളജില്‍…
Read Moreബസ് ജീവനക്കാർ തമ്മിൽ വാക്കേറ്റവും മദ്യപശല്യവും പതിവു കാഴ്ച! ചെറുപുഴ സ്റ്റാൻഡിൽ ദുരിതമേറുന്നു
ചെറുപുഴ: സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടുന്നതും മദ്യപ രുടെ വിളയാട്ടവും പതിവായതോടെ ചെറുപുഴ ബസ്സ്റ്റാൻഡിൽ യാത്രക്കാർക്കു ദുരിതമേ റുന്നു. സമയക്രമം പാലിച്ചില്ലെന്ന് ആരോപിച്ച് ഇന്നലെയും ചെറുപുഴ ബസ്സ്റ്റാൻഡിൽ ജീവനക്കാർ തമ്മിൽ വാക്കേറ്റമുണ്ടായി. ഇന്നലെ വൈകുന്നേരം നാലോടെയാണു സംഘർഷമുണ്ടായത്. ചെറുപുഴ-പയ്യന്നൂർ ബസിലെയും ചെറുപുഴ-പാടിയോട്ടുചാൽ-പെരുമ്പടവ് -തളിപ്പറമ്പ് ബസിലെ ജീവനക്കാരും തമ്മിലാണു സംഘർഷമുണ്ടായത്. പയ്യന്നൂർ ഭാഗത്തേക്കു പോകുന്ന ബസ് സമയം തെറ്റിച്ച് ഓടുന്നതു പതിവാണ്. ഇത് പലതവണ ജീവനക്കാരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഒരു മാറ്റവും വരുത്തിയില്ല. അതുകൊണ്ടാണു ബസ് കുറുകെ ഇട്ടതെന്നാണ് പെരുമ്പടവ് റൂട്ടിൽ ഓടുന്ന ബസിലെ ജീവനക്കാർ പറയുന്നത്. എന്നാൽ രാവിലെ പാടിയോട്ടുചാലിൽ നിന്നു പെരുമ്പടവ് ബസ് സമയം തെറ്റിച്ചു തങ്ങളുടെ മുന്നിൽ ഓടാറുണ്ടെന്നാണു പയ്യന്നൂർ റൂട്ടിൽ ഓടുന്ന ബസിലെ ജീവനക്കാർ പറയുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു സ്ഥലത്തെത്തിയ ചെറുപുഴ പോലീസ് ഇരു ബസുകളും…
Read Moreസ്ഥലപരിമിതി തടസമായില്ല! ഒന്നേകാല്‍ സെന്റില്‍ അനുരാധയുടെ ലൈഫ് ഭവനം; പുതിയ ജീവിതം സ്വപ്നം കാണാന്‍ ഈ കുടുംബത്തിന് സാധിച്ചിരുന്നില്ല…
കാസർഗോഡ്: ജനസാന്ദ്രത വര്‍ധിക്കുന്നതിനോടൊപ്പം ഭൂമിയുടെ ലഭ്യതക്കുറവ് പ്രതിസന്ധി തീര്‍ക്കുന്ന കേരളത്തിന് ഭവന നിര്‍മാണ മേഖലയില്‍ പുതിയൊരു മാതൃകയാണ് ലൈഫ് മിഷന് കാസര്‍ഗോഡ് തീര്‍ത്തിരിക്കുന്നത്. സര്‍ക്കാരിന്റെ ഭവനപദ്ധതി യാഥാർഥ്യമാക്കാന്‍ സ്ഥലപരിമിതി തടസമാകില്ലെന്നാണ് കാസര്‍ഗോഡ് നഗരസഭ പരിധിയിലെ കറന്തക്കാട്ടെ അനുരാധ തെളിയിച്ചത്. കാലപ്പഴക്കത്താല്‍ അപകടനിലയിലായ ഇടുങ്ങിയ ലൈന്‍ വീട്ടിലായിരുന്നു അനുരാധയും കുടുംബവും നേരത്തേ താമസിച്ചിരുന്നത്. ഈ സ്ഥലം വില്‍പ്പന നടത്തിയാണ് സമീപത്ത് തന്നെ ഒന്നേകാല്‍ സെന്റ് ഭൂമി വാങ്ങിയത്. വളരെ കുറഞ്ഞ സ്ഥലവുമായി പുതിയ ജീവിതം സ്വപ്നം കാണാന്‍ ഈ കുടുംബത്തിന് സാധിച്ചിരുന്നില്ല. നിനച്ചിരിക്കാതെയാണ് പുതിയ പ്രതീക്ഷകളുമായി സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന് എത്തുന്നത്. പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഭവന മാതൃക സ്വീകരിക്കാനാവുമെന്നതിനാലാണ് വളരെ കുറഞ്ഞ ഭൂമിയിലൊതുങ്ങുന്ന പ്രത്യേക വീട് പ്ലാന്‍ തെരഞ്ഞെടുത്തത്. താഴത്തെ നിലയില്‍ അടുക്കളയും ഹാളും ശൗചാലയവും മുകളില്‍ രണ്ട് മുറികളുമുള്പ്പെടുന്നതാണ് വീട്. ലൈഫ് മിഷന്,…
Read Moreരണ്ടു കുട്ടികളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം മുങ്ങി; ഭാര്യ പോയതറിഞ്ഞ് വിദേശത്തുള്ള ഭർത്താവ് നാട്ടിലെത്തി
പഴയങ്ങാടി: മൂന്നും ആറും വയസുകളുള്ള കുട്ടികളെ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ കാമുകനൊപ്പം മുങ്ങി. യുവതി കാമുകനൊപ്പം വിദേശത്ത് കടന്നതായാണ് സൂചന. ഭാര്യ പോയതറിഞ്ഞ് വിദേശത്തുള്ള ഭർത്താവ് നാട്ടിലെത്തിയിട്ടുണ്ട്. അതേ സമയം പ്രാദേശികമായി ഒരു പാർട്ടി നേതൃത്വം ഇടപെട്ട് കേസ് ഒതുക്കി തീർക്കാൻ നീക്കം നടത്തുന്നതായും ഭർത്താവിന്റെ ബന്ധുക്കൾ ആരോപിച്ചു. തങ്ങൾക്ക് അച്ഛനൊപ്പം താമസിച്ചാൽ മതിയെന്ന് കുട്ടികൾ ആവശ്യപ്പെട്ടതിനെ തുടർന്ന് പഴയങ്ങാടി പോലീസ് കുട്ടികളെ അച്ഛനൊപ്പം വിട്ടു. കുട്ടികളെ ഉപേക്ഷിച്ച് നാടുവിട്ട യുവതിക്കെതിരേ ജുവനൈൽ ആക്ട് പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreതൊണ്ടവറ്റും മുമ്പേ..!കുടിവെള്ളക്ഷാമം വീട്ടുപടിക്കലെത്തും മുമ്പേ ഇതാ ഒരു കാഞ്ഞങ്ങാടന്‍ മാതൃക…
കാഞ്ഞങ്ങാട്: മാര്‍ച്ച് മാസം കഴിഞ്ഞാല്‍ കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്തുകളാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ളത്. പുഴയും തോടുകളും നിറഞ്ഞ് ജല സമൃദ്ധമാണെന്നിരിക്കിലും വേനല്‍ കനക്കുന്നതോടെ ജലക്ഷാമം രൂക്ഷമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍. കുടിവെള്ള സംരക്ഷണത്തിനായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ തൊഴിലുറപ്പ് പദ്ധതിയും ഇതിന്റെ ഭാഗമായി. കിണര്‍ റീചാര്‍ജിംഗ്, കയര്‍ ഭൂവസ്ത്രം തീര്‍ക്കല്‍, മണ്ണ്-കല്ല് കയ്യാലകള്‍, കോണ്ടൂര് ബണ്ട്, ചെറു കുളങ്ങളുടെ നിർമാണം, കുളങ്ങളുടെ നവീകരണം, കിണര്‍ നിർമാണം തുടങ്ങി വിവിധ പദ്ധതികളാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പരിധിയില്‍ നടപ്പാക്കിയത്. മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന് തോടിന്റെ ഭാഗങ്ങളില്‍ രണ്ടും മടിക്കൈ കൊക്കോട്ട് തോടിന് രണ്ടും വീതം തടയണകളും ഉദുമ പഞ്ചായത്തില്‍ അരമങ്ങാനം തോടിന്റെ ഭാഗങ്ങളില്‍ രണ്ട് ചെക്ക് ഡാമുകളും നിർമിച്ചു. ബ്ലോക്ക് പരിധിയില്‍ 23…
Read More