പു​തു​വ​ർ​ഷം ഇതുവരെ! ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത് ഒ​ന്ന​ര​ക്കോ​ടി​യു​ടെ സ്വ​ർ​ണം

മ​ട്ട​ന്നൂ​ർ: പു​തു​വ​ർ​ഷം തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത് ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം. അ​ഞ്ച് പേ​രി​ൽ നി​ന്നാ​യി നാ​ല​ര കി​ലോ സ്വ​ർ​ണ​മാ​ണ് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പി​ടി​കൂ​ടി​യ​ത്. മ​ല​ദ്വാ​ര​ത്തി​ലും അ​ടി​വ​സ്ത്ര​ത്തി​നു​ള​ളി​ലും സ്പ്രേ ​കു​പ്പി​യി​ലും മ​റ്റു​മാ​യി ക​ട​ത്തു​മ്പോ​ഴാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യി​രു​ന്ന​ത്. സ്വ​ർ​ണ​ത്തി​ന് പു​റ​മെ 57 ല​ക്ഷം വ​രു​ന്ന വി​ദേ​ശ ക​റ​ൻ​സി ര​ണ്ടു പേ​രി​ൽ നി​ന്നാ​യി പി​ടി​കൂ​ടി​യി​രു​ന്നു.​ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണ​ക്ക​ട​ത്ത് വ്യാ​പ​ക​മാ​യ​തോ​ടെ ക​സ്റ്റം​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കഴിഞ്ഞദ്വസം രാ​ത്രി​യി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി യു.​ഹി​ശാ​മു​ദീ​നി​ൽ (24) നി​ന്ന് 40 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. ബ​ഹ്റി​നി​ൽ നി​ന്ന് കു​വൈ​റ്റ് വ​ഴി എ​ത്തി​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യ ഹി​ശാ​മു​ദീ​നെ ചെ​ക്കിം​ഗ് പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ക​സ്റ്റം​സ് അ​സി​സ്റ്റ​ൻ​റ് ക​മ്മീ​ഷ​ണ​ർ മ​ധു​സൂ​ദ​ന​ൻ ഭ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള 1083 ഗ്രാം ​സ്വ​ർ​ണം…

Read More

കടയുടെ പൂട്ട് പൊളിക്കുന്നതിനിടെ മൂന്നംഗസംഘത്തെ പോലീസ് കണ്ടു; പോലീസിനെ കണ്ടതോടെ മൂവര്‍ സംഘം ബൈക്കില്‍ രക്ഷപ്പെട്ടു; ഒടുവില്‍…

പ​രി​യാ​രം(കണ്ണൂർ): മോ​ഷ​ണ​ത്തി​നാ​യി ക​ട​യു​ടെ പൂ​ട്ട് പൊ​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ മൂ​ന്ന് മോ​ഷ്ടാ​ക്ക​ള്‍ പോ​ലീ​സി​ന്‍റെ വ​ല​യി​ല്‍ കു​ടു​ങ്ങി. പ​രി​യാ​രം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പി​ലാ​ത്ത​റ മ​ണ്ടൂ​രി​ല്‍ വെ​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ള്‍ പ​രി​യാ​രം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ നൈ​റ്റ്പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. മാ​ട്ടൂ​ലി​ലെ മ​ര്‍​ഷാ​ദ് (21), മാ​ട്ടൂ​ല്‍ സെ​ന്‍റ​റി​ലെ പി.​സ​ഹ​ദ് (22) എ​ന്നി​വ​രും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​ത്തെ 17 കാ​ര​നെ​യു​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന എ​എ​സ്‌​ഐ സി.​ജി.​സാം​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ചെ​റു​താ​ഴം മ​ണ്ടൂ​രി​ലെ മു​ക്കോ​ല​ക​ത്ത് അ​ബ്ദു​ള്ള എ​ന്ന​യാ​ളു​ടെ ജ​ന​റ​ല്‍ സ്‌​റ്റോ​ര്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ഇ​വ​ര്‍ പൊ​ളി​ക്കു​ന്ന​ത് ക​ണ്ട​ത്. പോ​ലീ​സി​നെ ക​ണ്ട​തോ​ടെ മൂ​വ​ര്‍ സം​ഘം ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെ​ട്ടു. ഇ​വ​രെ പി​ന്തു​ട​ര്‍​ന്ന പോ​ലീ​സ് ഒ​രു കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ കു​റ്റി​ക്കാ​ട്ടി​ല്‍ ഒ​ളി​ച്ചി​രു​ന്ന ഇ​വ​രെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഷ​ട്ട​ര്‍ ത​ക​ര്‍​ക്കാ​നു​പ​യോ​ഗി​ച്ച സാ​ധ​ന​ങ്ങ​ളും ഇ​വ​ര്‍ ര​ക്ഷ​പ്പെ​ട്ട ബൈ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഹോം​ഗാ​ര്‍​ഡ്…

Read More

ഗ​വ​ർ​ണ​ർ ന​ല്ലൊ​രു ക​ളി​ക്കാ​ര​ൻ! കേ​ന്ദ്ര​സ​ർ​ക്കാ​ർ കു​ത്ത​ക മു​ത​ലാ​ളി​മാ​ർ​ക്കൊ​പ്പം: വി.​എം. സു​ധീ​ര​ൻ

പാ​നൂ​ർ: സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തെ തു​ട​ർ​ന്ന് ജ​ന​ങ്ങ​ൾ ക​ഷ്ട​പ്പെ​ടു​മ്പോ​ൾ കു​ത്ത​ക മു​ത​ലാ​ളി​മാ​ർ​ക്കൊ​പ്പ​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി ന​യി​ക്കു​ന്ന സ​ഹ​ന​സ​മ​ര പ​ദ​യാ​ത്ര​യു​ടെ ര​ണ്ടാം ദി​വ​സം ക​രി​യാ​ട് പു​തു​ശേ​രി പ​ള്ളി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​നാ​ണ് മോ​ദി​യു​ടെ​യും അ​മി​ത് ഷാ​യു​ടെ​യും ല​ക്ഷ്യം. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​പ്പോ​ൾ എ​ന്തു​കൊ​ണ്ട് മു​സ് ലിം ​സ​മു​ദാ​യ​ത്തെ മാ​റ്റി നി​ർ​ത്തി​യെ​ന്ന​തി​ന് മോ​ദി​യും അ​മി​ത് ഷാ​യും ഇ​തു​വ​രെ മ​റു​പ​ടി ന​ൽ​കി​ട്ടി​ല്ല. എ​ത്ര​യും വേ​ഗം തെ​റ്റു​തി​രു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​വ​ണം. ഗ​വ​ർ​ണ​ർ​ക്കെ​തി​രെ വി​യോ​ജി​പ്പ് ഉ​ണ്ടെ​ന്ന് പ​റ​യു​ന്ന സി​പി​എം ആ​ർ​ക്കൊ​പ്പ​മാ​ണെ​ന്ന് പ​റ​യ​ണം. ഗ​വ​ർ​ണ​ർ ന​ട​ത്തു​ന്ന​ത് രാ​ഷ്‌​ട്രീ​യ ക​ളി​യാ​ണ്.​ഗ​വ​ർ​ണ​ർ ന​ല്ലൊ​രു ക​ളി​ക്കാ​ര​നാ​യി മാ​റി. ഗ​വ​ർ​ണ​റെ തി​രി​ച്ചു വി​ളി​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ നി​ല​പാ​ടി​നൊ​പ്പം നി​ൽ​ക്കാ​ത്ത സി​പി​എം നി​ല​പാ​ട് ജ​ന​വ​ഞ്ച​ന​യാ​ണെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു. സ​ഹ​സ​മ​ര പ​ദ​യാ​ത്ര​യു​ടെ ഇ​ന്ന​ത്തെ പ​ര്യ​ട​നം പാ​നൂ​ർ ബ്ലോ​ക്കി​ലാ​ണ്. പെ​രി​ങ്ങ​ത്തൂ​ർ,…

Read More

പ​യ്യാ​വൂ​ർ ഊ​ട്ടു​ത്സ​വം! ഊ​ട്ട​റി​യി​ക്കാ​ൻ കോ​മ​ര​ത്ത​ച്ച​ൻ യാ​ത്ര​യാ​യി

പ​യ്യാ​വൂ​ർ: കു​ട​ക് മ​ല​യാ​ളി കൂ​ട്ടാ​യ്മ​യ്ക്കു കേ​ളി കേ​ട്ട പ​യ്യാ​വൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഊ​ട്ടു​ത്സ​വ​ത്തി​നു മു​ന്നോ​ടി​യാ​യി ഊ​ട്ട​റി​യി​ക്കാ​ൻ കോ​മ​ര​ത്ത​ച്ച​ൻ കു​ട​കി​ലേ​ക്കു പു​റ​പ്പെ​ട്ടു. ക്ഷേ​ത്രം അ​ധി​കൃ​ത​രും ഭ​ക്ത​ജ​ന​ങ്ങ​ളും ചേ​ർ​ന്നു കോ​മ​ര​ത്ത​ച്ച​നെ യാ​ത്ര​യാ​ക്കി. പ​ര​മ്പ​രാ​ഗ​ത ആ​ചാ​ര​ങ്ങ​ളോ​ടെ​യാ​ണു കോ​മ​ര​ത്ത​ച്ഛ​ന്‍റെ കു​ട​ക് യാ​ത്ര. കാ​ട്ടി​ലൂ​ടെ കാ​ൽ​ന​ട​യാ​യി കു​ട​കി​ലെ​ത്തി അ​വി​ടു​ത്തേ മു​ണ്ട​യോ​ട​ൻ, ബ​ഹൂ​രി​യ​ൻ ത​റ​വാ​ട്ടു​കാ​രെ​യും ക​ടി​യ​ത്ത് മൂ​വാ​യി​ര​ത്തി​നെ​യും ഊ​ട്ട് അ​റി​യി​ച്ച​തി​നു ശേ​ഷ​മാ​ണു മ​ട​ങ്ങി​യെ​ത്തു​ക. ഉ​ൽ​സ​വ​ത്തി​ന്‍റെ ചെ​ല​വി​നാ​വ​ശ്യ​മാ​യ അ​രി കാ​ള​പ്പു​റ​ത്ത് കു​ട​കി​ലെ പ​തി​ന​ഞ്ചോ​ളം ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നാ​ണു കൊ​ണ്ടു​വ​രി​ക. കോ​മ​ര​ത്ത​ച്ച​ന്‍റെ ക്ഷ​ണ​പ്ര​കാ​ര​മാ​ണു കു​ട​ക​ർ കാ​ള​ക​ളു​മാ​യി പ​യ്യാ​വു​രി​ലേ​ക്കു പു​റ​പ്പെ​ടു​ക. ഉ​ത്സ​വാ​രം​ഭ​ത്തി​ന്‍റെ ത​ലേ​ദി​വ​സം കാ​ള​പ്പു​റ​ത്തു കൊ​ണ്ടു​വ​രു​ന്ന അ​രി കു​ട​ക​ർ ക്ഷേ​ത്ര​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തോ​ടെ 13 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ഊ​ട്ടു​ത്സ​വം തു​ട​ങ്ങും.

Read More

കണ്ണൂർ നഗരത്തിൽ 9 കടകളിൽ കവർച്ച! ന്നു പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം…

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ന​ഗ​ര​മ​ധ്യ​ത്തി​ലെ ഒ​ൻ​പ​ത് ക​ട​ക​ളി​ൽ ക​വ​ർ​ച്ച. ക​ണ്ണൂ​ർ ട്രെ​യി​നിം​ഗ് സ്കൂ​ളി​നു മു​ന്നി​ലു​ള്ള സു​പെ​ക്സ് കോ​ർ​ണ​റി​ലെ ക​ട​ക​ളി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ഫോ​ട്ടോ​സ്റ്റാ​റ്റ് ക​ട കു​ത്തി​ത്തു​റ​ന്ന് 10,000 രൂ​പ​യോ​ളം ക​വ​ർ​ച്ച ന​ട​ത്തി. സെ​ല്ലോ നെ​ക്സ് മൊ​ബൈ​ൽ ക​ട​യു​ടെ ഗ്ലാ​സ് ത​ക​ർ​ത്തു. എ​സ്ആ​ർ പ്രി​ന്‍റേ​ഴ്സി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് മേ​ശ​വ​ലി​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 12,500 രൂ​പ ക​വ​ർ​ന്നു. തൊ​ട്ട​ടു​ത്തു​ള്ള നാ​ഷ​ണ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യി​ൽ​നി​ന്ന് 2,500 രൂ​പ​യും ഗാ​ർ​മെ​ന്‍റ്സി​ൽ​നി​ന്ന് 4,000 രൂ​പ​യും ക​വ​ർ​ച്ച ചെ​യ്തു. തൊ​ട്ട​ടു​ത്തു​ള്ള ഹോ​ട്ട​ൽ, മ​ഞ്ജു ഫോ​ട്ടോ​സ്, ഷ​മ്മാ​സ് ഷോ​പ്പ്, ക്ര​യോ​സ് എ​ൻ​ജി​നി​യ​റിം​ഗ് തു​ട​ങ്ങി​യ​വ​യു​ടെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്നെ​ങ്കി​ലും ഒ​ന്നും കൊ​ണ്ടു​പോ​യി​ല്ല. രാ​വി​ലെ ക​ട​ക​ൾ തു​റ​ക്കാ​നെ​ത്തി​യ​വ​രാ​ണ് മോ​ഷ​ണ​വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ടൗ​ൺ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ന​ഗ​ര​ത്തി​ലെ ക​വ​ർ​ച്ച​ക്കാ​രെ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബ​സ്…

Read More

ബി​ജെ​പി സ​ർ​ക്കാ​ർ നാ​ടി​നെ അ​ടി​മ- ഉ​ട​മ​ക​ളു​ടെ കാ​ല​ത്തേ​ക്കു കൊ​ണ്ടു​പോ​കു​ന്നുവെന്ന് മുഖ്യമന്ത്രി

പ​ഴ​യ​ങ്ങാ​ടി: ബി​ജെ​പി സ​ർ​ക്കാ​ർ നാ​ടി​നെ അ​ടി​മ- ഉ​ട​മ​ക​ളു​ടെ കാ​ല​ത്തേ​ക്കാ​ണ് ഇ​ന്ത്യ​യെ കൊ​ണ്ടു പോ​കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സി​പി​എം പ​റ​വൂ​ർ സെ​ന്‍റ​ർ ബ്രാ​ഞ്ചി​നു വേ​ണ്ടി നി​ർ​മി​ച്ച ഓ​ഫീ​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​തു പാ​വ​ങ്ങ​ളെ​യാ​യി​രി​ക്കും. പ്ര​തി​ഷേ​ധം ഇ​നി​യും ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല മ​നു​ഷ്യ​മ​തി​ലാ​യി മാ​റി​യ​ത് ഏ​റി​വ​രു​ന്ന ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ ഫോ​ട്ടോ അ​നാഛാ​ദ​നം ചെ​യ്തു. ഒ‌.​വി. നാ​രാ​യ​ണ​ൻ സ​പ്ലി​മെ​ന്‍റ് പ്ര​കാ​ശ​നം ചെ​യ്തു സി.​കെ. കു​ഞ്ഞി​രാ​മ​ൻ, കെ. ​ര​ഞ്ജി​ത് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​പി. ദാ​മോ​ദ​ര​ൻ, മാ​ടാ​യി ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​പ​ത്മ​നാ​ഭ​ൻ, പി.​പി. പ്ര​കാ​ശ​ൻ, ഇ.​പി. ബാ​ല​കൃ​ഷ്ണ​ൻ, കെ. ​കു​ഞ്ഞി​രാ​മ​ൻ, ച​ന്ത​ൻ​കു​ട്ടി, കെ.​സ​തി, കെ.​ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന്…

Read More

“ഗ​വ​ർ​ണ​റു​ടെ മു​ന്നി​ൽ മു​ട്ടു​മ​ട​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യെ ആ​വ​ശ്യ​മി​ല്ല; കേന്ദ്രത്തിലും കേ​ര​ള​ത്തി​ലും ഏ​കാ​ധി​പ​തി​ക​ളു​ടെ ഭ​ര​ണമെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

മാ​ഹി: ഇ​ന്ത്യ​യി​ലും കേ​ര​ള​ത്തി​ലും കാ​ണാ​ൻ ക​ഴി​യു​ന്ന​ത് ര​ണ്ട് ഏ​കാ​ധി​പ​തി​ക​ളു​ടെ ഭ​ര​ണ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ​യും കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ൾ​ക്കെ​തി​രേ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി ന​ട​ത്തു​ന്ന സ​ഹ​ന​സ​മ​ര പ​ദ​യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​കം സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ൽ നി​ന്ന് ക​ര​ക​യ​റു​മ്പോ​ൾ ന​രേ​ന്ദ്ര മോ​ദി ഇ​തൊ​ന്നും കാ​ണു​ന്നി​ല്ല. എ​ന്നാ​ൽ ഇ​ന്ത്യ സാ​മ്പ​ത്തി​ക രം​ഗ​ത്ത് ഗു​രു​ത​ര​മാ​യ സാ​മ്പ​ത്തി​ക ത​ക​ർ​ച്ച നേ​രി​ടു​ക​യാ​ണ്. ജ​ന​ങ്ങ​ളു​ടെ കൈ​യി​ൽ പ​ണ​മി​ല്ലാ​ത്ത അ​വ​സ്ഥ കൂ​ടി വ​രി​ക​യാ​ണ്. അ​ന്ത​ർ​ദേ​ശീ​യ രം​ഗ​ത്ത് ഇ​ന്ത്യ​യു​ടെ വി​ല കു​ത്ത​നെ താ​ഴ്ന്നി​രി​ക്കു​ക​യാ​ണ്. ഇ​തി​ൽ നി​ന്നെ​ല്ലാം ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നാ​ണ് മു​ത്ത് ലാ​ഖ്, പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി നി​യ​മം എ​ന്നി​വ കൊ​ണ്ട് നേ​രി​ടു​ന്ന​ത്. കേ​ര​ള​ത്തി​ലെ ഗ​വ​ർ​ണ​റു​ടെ മു​ൻ​പി​ൽ മു​ട്ട് മ​ട​ക്കി നി​ൽ​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യെ​യ​ല്ല ന​മു​ക്ക് വേ​ണ്ട​ത് . ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്കാ​രെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും തി​രു​കി ക​യ​റ്റു​ക​യാ​ണെ​ന്നും കേ​ര​ള​ത്തി​ൽ നി​യ​മ​ന…

Read More

ത​ല​ശേ​രി-​പാ​നൂ​ർ മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷ​സാ​ധ്യ​ത​യെ​ന്ന് റി​പ്പോ​ർ​ട്ട്; ടെ​ന്പി​ൽ​ഗേ​റ്റ് പു​തി​യ റോ​ഡി​ൽ ബോം​ബേ​റ്

ത​ല​ശേ​രി: ത​ല​ശേ​രി-​പാ​നൂ​ർ മേ​ഖ​ല​യി​ൽ രാ​ഷ്‌​ട്രീ​യ സം​ഘ​ർ​ഷ​ത്തി​നു സാ​ധ്യ​ത​യെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​നു പി​ന്നാ​ലെ ത​ല​ശേ​രി​യി​ൽ ബോം​ബേ​റ്. ഇ​ന്നു പു​ല​ർ​ച്ചെ 1.20ഓ​ടെ ത​ല​ശേ​രി ടെ​ന്പി​ൾ ഗേ​റ്റ് പു​തി​യ റോ​ഡി​നു സ​മീ​പം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ തി​രു​വോ​ത്ത് വീ​ട്ടി​ൽ വി​നോ​ദി​ന്‍റെ വീ​ടി​നു മു​ന്നി​ലാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് ബോം​ബെ​റി​ഞ്ഞ​തെ​ന്ന​താ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വി​വ​ര​മ​റി​ഞ്ഞ് ത​ല​ശേ​രി, ന്യൂ​മാ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. സ്ഥ​ല​ത്ത് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ത​ല​ശേ​രി, ന്യൂ​മാ​ഹി, ചൊ​ക്ലി, കൊ​ള​വ​ല്ലൂ​ർ, പാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ബോം​ബാ​ക്ര​മ​ണം ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

Read More

ലാ​വി​ലി​ൻ കേ​സി​ലെ വി​ധി മു​ന്നി​ൽ​ക​ണ്ടു​ള്ള നീ​ക്കം; പി​ണ​റാ​യി മോ​ദി​യു​മാ​യി ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തിയെന്ന് കെ. ​മു​ര​ളി​ധ​ര​ൻ

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​യെ​ന്ന് കെ. ​മു​ര​ളി​ധ​ര​ൻ എം.​പി. പ്ര​തി​പ​ക്ഷ പ്ര​മേ​യ​ത്തെ അ​തി​നാ​ലാ​ണ് എ​തി​ർ​ക്കു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. മാ​ഹി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​ണ​റാ​യി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി. ഇ​തു​കൊ​ണ്ടാ​ണ് ഗ​വ​ർ​ണ​ർ​ക്കെ​തി​രെ​യു​ള്ള പ്ര​തി​പ​ക്ഷ പ്ര​മേ​യ​ത്തെ എ​തി​ർ​ക്കു​ന്ന​ത്. ന​യ​പ്ര​ഖ്യാ​പ​ന ദി​വ​സം മു​ഖ്യ​മ​ന്ത്രി​യു​ടെ ത​നി​നി​റ​മ​റി​യാം. ലാ​വി​ലി​ൻ കേ​സി​ലെ വി​ധി മു​ന്നി​ൽ​ക​ണ്ടു​ള്ള നീ​ക്ക​മാ​ണി​തെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു.

Read More

തി​രൂ​ർ വെ​റ്റി​ല അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ! അ​ഫ്ഗാ​നി​സ്ഥാ​ൻ, പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു ക​യ​റ്റു​മ​തി ചെ​യ്യു​ന്നു

മ​ല​പ്പു​റം: ശാ​സ്ത്രീ​യ​മ​ല്ലാ​ത്ത കൃ​ഷി​രീ​തി​ക​ൾ കാ​ർ​ഷി​ക രം​ഗ​ത്തേ​ക്കു​ള്ള പു​തി​യ ക​ട​ന്നു വ​ര​വി​നെ ഇ​ല്ലാ​താ​ക്കു​മെ​ന്നു കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി വി.​എ​സ് സു​നി​ൽ​കു​മാ​ർ. തി​രൂ​ർ വെ​റ്റി​ല​യ്ക്കു ല​ഭി​ച്ച ഭൗ​മ സൂ​ചി​ക പ​ദ​വി​യു​ടെ വി​ളം​ബ​ര ശി​ൽ​പ്പ​ശാ​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തി​രൂ​ർ വാ​ഗ​ണ്‍ ട്രാ​ജ​ഡി ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ​ത​ല ക​ർ​ഷ​ക അ​വാ​ർ​ഡ് വി​ത​ര​ണ​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. സി. ​മ​മ്മൂ​ട്ടി എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. രാ​ജ്യാ​ന്ത​ര പ്ര​ശ​സ്തി​യാ​ർ​ജി​ച്ച​തും വീ​ട്ടു വൈ​ദ്യ​ത്തി​ലും ആ​യൂ​ർ​വേ​ദ ചി​കി​ത്സാ വി​ധി​ക​ളി​ലും വ​രെ പേ​രു കേ​ട്ട​തു​മാ​യ തി​രൂ​ർ വെ​റ്റി​ല​ക്ക് ഇ​തോ​ടെ പ്ര​ശ​സ്തി​യും വി​ല​യും വ​ർ​ധി​ക്കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. വെ​റ്റി​ല മു​റു​ക്കാ​ത്ത​വ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന വി​ധം സം​സ്ക​രി​ച്ച ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​ണ് ശ്ര​മി​ക്കേ​ണ്ട​ത്. ഇ​തി​നാ​യി കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ട​യൂ​ർ മു​ള​ക്് ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്ത് പ്ര​ത്യേ​കം പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഭൗ​മ സൂ​ചി​ക…

Read More