മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കടത്താൻ ശ്രമിച്ച 56.35 ലക്ഷത്തിന്റെ സ്വർണം പിടികൂടി. രണ്ട് പേർ പിടിയിയിലായി. ഇന്നു രാവിലെ ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്നെത്തിയ ഗോഎയർ വിമാന യാത്രക്കാരും കാസർഗോഡ് സ്വദേശികളുമായ ദാവൂദ്, ഷാഹൂൽ ഹമീദ് എന്നിവരിൽ നിന്നാണ് ഒരുകിലോ 400 ഗ്രാം തൂക്കം വരുന്ന സ്വർണം പിടികൂടിയത്. അബുദാബിയിൽ നിന്നെത്തിയ ഷാഹൂൽ ഹമീദിൽ നിന്നു 700 ഗ്രാമും ദുബായിൽ നിന്നെത്തിയ ദാവൂദിൽ നിന്നു 700 ഗ്രാമും തൂക്കം വരുന്ന സ്വർണമാണു പിടികൂടിയത്. സ്പ്രേ കുപ്പിക്കകത്തും ബ്ലഡ് പ്രഷർ മോണിറ്ററിംഗ് വാച്ചിലുമായാണു സ്വർണം കടത്തിയത്. കസ്റ്റംസ് അസി.കമ്മീഷണർ മധുസൂദനൻ ഭട്ടിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സംശയം തോന്നിയ യുവാക്കളെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണു സ്വർണം കണ്ടെത്തിയത്. സ്വർണ ബിസ്ക്കറ്റുകളായും സ്വർണം ചെറിയ കഷണങ്ങളാക്കിയും ഒളിപ്പിച്ചു വച്ച നിലയിലുമായിരുന്നു. സ്വർണക്കടത്ത് വ്യാപകമായതോടെ കസ്റ്റംസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്. പരിശോധനയിൽ…
Read MoreCategory: Kannur
പോലീസ് ചമഞ്ഞ് പണം തട്ടൽ; പെരുന്പടവിൽ എട്ടംഗസംഘം അറസ്റ്റിൽ
പെരുന്പടവ്: സദാചാര പോലീസ് ചമഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന എട്ടംഗംസംഘം അറസ്റ്റിൽ. പെരുന്പടവ് കരിപ്പാൽ റോഡിലെ ഒരു വർക്ക് ഷോപ്പ് കേന്ദ്രീകരിച്ച് ഒരുസംഘം ആളുകൾ കുറേക്കാലമായി ഇതരസംസ്ഥാന തൊഴിലാളികളെ പോലീസാണെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു വരികയായിരുന്നു. പെരുന്പടവ് സ്വദേശികളായ സുരാജ്, ജിജോ, സജൊ, മനോജ്, അജേഷ്, ഷുഹൈബ്, ഷിബു, ദീപക് എന്നിവരെയാണ് പെരിങ്ങോം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത്. ഇവരെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ ഒരാളെകൂടി പിടികൂടാനുണ്ട്. വർക്ക് ഷോപ്പിന് സമീപത്തെ കെട്ടിടങ്ങളിൽ നൂറുകണക്കിന് തൊഴിലാളികൾ താമസിച്ചുവരുന്നുണ്ട്. ഈ തൊഴിലാളികൾ കൂലിപണിയെടുത്ത് നാട്ടിലേക്ക് പണം അയക്കാൻ പോകുന്നത് മനസിലാക്കി അവരിൽ നിന്ന് ആദ്യകാലങ്ങളിൽ 500, 1000 രൂപ വീതം പിടിച്ചുവാങ്ങിയിരുന്ന മാഫിയ സംഘം അടുത്തകാലത്തായി വലിയ തുകകൾ പിടിച്ചുപറിച്ച് വീതംവയ്ക്കുകയായിരുന്നു. രണ്ടാഴ്ച മുന്‍പ് നാട്ടിലേക്ക് പണം അയയ്ക്കാൻ പോയ തൊഴിലാളികളുടെ…
Read Moreകൊറോണ വൈറസ്! കണ്ണൂരിൽ 15പേർ നിരീക്ഷണത്തിൽ; കോട്ടയത്ത് എംബിബിഎസ് വിദ്യാർഥിനി നിരീക്ഷണത്തിൽ
കണ്ണൂർ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കണ്ണൂരിൽ പതിനഞ്ചോളം പേർ നിരീക്ഷണത്തിൽ. വെള്ളിയാഴ്ച ചൈനയിൽ നിന്നെത്തിയ ഒരു കുടുംബം ഉൾപ്പെടെ 15 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ ഉള്ളത്. നിരീക്ഷണത്തിലുള്ളവരോട് 28 ദിവസത്തേക്ക് പൊതു ഇടങ്ങളില്‍ സംബന്ധിക്കാനോ മറ്റുള്ളവരുമായി ഇടപഴകാനോ പാടില്ലെന്നാണ് ആരോഗ്യവകുപ്പധികൃതരുടെ നിര്‍ദ്ദേശം. ചൈനയില്‍ കൊറോണ വൈറസ് മൂലം നിരവധി മരണം സംഭവിച്ച സാഹചര്യത്തിലാണ് ജില്ലയിലെ ഒരു പഞ്ചായത്ത് പരിധിയിലെ ഒരു കുടുംബം ചൈനയില്‍ നിന്ന് കൊല്‍ക്കത്ത എയര്‍പോര്‍ട്ട് വഴി കേരളത്തിലെത്തിയത്. വെള്ളിയാഴ്ച നാട്ടിലെത്തിയ ഇവര്‍ക്ക് കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ നിന്ന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇതനുസരിച്ച് ഇവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഇവരുടെ സമീപത്തുള്ള താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് മാസ്ക്ക് ധരിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. കോട്ടയത്ത് എംബിബിഎസ് വിദ്യാർഥിനി നിരീക്ഷണത്തിൽ ഗാന്ധിനഗർ: ചൈനയിൽനിന്നും എത്തിയ എംബിബിഎസ് വിദ്യാർഥിനിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read Moreവിദ്യാർഥിനിയെ ദുരുപയോഗിച്ച അധ്യാപകന് 20 വർഷം തടവ്; പെണ്‍കുട്ടിക്കു സര്‍ക്കാര്‍ 10 ലക്ഷം രൂപ നേരിട്ട് നല്‍കണമെന്നും കോടതി
കാസർഗോഡ്: നാലാം ക്ലാസ് വിദ്യാർഥിനിയെ ദുരുപയോഗിച്ച കേസിൽ അധ്യാപകന് 20 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധിക തടവ് അനുഭവിക്കണം. പീഡനത്തിനിരയായ പെണ്‍കുട്ടിക്കു സര്‍ക്കാര്‍ 10 ലക്ഷം രൂപ നേരിട്ട് നല്‍കണമെന്നും കോടതി വിധിച്ചു. സംസ്ഥാനത്തെ പോക്സോ കേസുകളിൽ ആദ്യമായാണ് സർക്കാർ നേരിട്ടു നഷ്ടപരിഹാരം നല്കാൻ വിധിയുണ്ടാകുന്നത്. രാജപുരം പോലീസ് സ്റ്റേഷന് പരിധിയിലെ സര്‍ക്കാര്‍ എല്‍പി സ്കൂൾ അധ്യാപകനായ കിനാനൂര്‍ കാളിയാനം പെരിയാലിലെ പി. രാജന് നായരെ(54)യാണ് കോടതി ശിക്ഷിച്ചത്. 2018 ഒക്ടോബര്‍ 11 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒന്‍പത് വയസ് മാത്രം പ്രായമുള്ള വിദ്യാർഥിനിയെ സ്കൂളിലെ ഐടി സ്മാര്‍ട്ട് ക്ലാസ് റൂമില്‍ രാജന് നായര്‍ പീഡിപ്പിച്ചെന്നാണ് കേസ്. സാധാരണ ഇത്തരം കേസുകളില്‍ ലീഗല്‍ സര്‍വീസ് അഥോറിറ്റി മുഖേനയാണു നഷ്ടപരിഹാരം നല്കാന് വിധിക്കാറുള്ളത്.
Read Moreപന്ത്രണ്ടായിരത്തിലേറെ ചതുരശ്ര അടി വിസ്തീർണ്ണത്തിൽ തയാറാക്കിയ ഉദ്യാനം! വർണ വസന്തം വിതറി കണ്ണൂർ പുഷ്പോത്സവം
കണ്ണൂർ: കണ്ണിന് കുളിർമയേകി വിവിധ വർണ പൂക്കളുമായി നിറഞ്ഞ കണ്ണൂർ പുഷ്പോത്സവത്തിന് വൻ ജനത്തിരക്ക്. കണ്ണൂർ ജില്ല അഗ്രി-ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പോലീസ് മൈതാനിയിൽ നടക്കുന്ന മേളയിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻ നിര ദൃശ്യമാകുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഇതര സ്ഥലങ്ങളിൽ നിന്നുമുള്ള നഴ്സറി സ്ഥാപനങ്ങൾ ഒരുക്കുന്ന സ്റ്റാളുകളിൽ വൈവിധ്യമാർന്നതും ആകർഷണീയവുമായ അനേകം ചെടികളും പച്ചക്കറി-ഫല വൃക്ഷ തൈകളും മറ്റ് നടീൽ വസ്തുക്കളും ഔഷധ സസ്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധയിനം റോസാ പുഷ്പങ്ങൾ, ഡാലിയ, ജമന്തി തുടങ്ങി വിവിധ രൂപത്തിലും വർണങ്ങളിലുമുള്ള മനോഹര പുഷ്പങ്ങൾ ഇവിടെ കാണാം. കൂടാതെ ഫലവർഗങ്ങളുടെയും പച്ചക്കറിയുടെയും തൈകൾ, ജൈവവളം, ജൈവ കീടനാശിനികൾ, പൂച്ചട്ടികൾ, മൺപാത്രങ്ങൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ഉപഭോക്തൃ ഉത്പന്നങ്ങൾ എന്നിവയുടെ സ്റ്റാളുകളും നഗരിയിലുണ്ട്. സർക്കാർ, അർധ സർക്കാർ, പൊതുമേഖോ സ്ഥാപനങ്ങൾ, ഇതര സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ പവലിയനുകളും…
Read Moreവേണ്ടത് 12 ഉദ്യോഗസ്ഥർ, ഉള്ളത് നാല്! കണ്ണൂര്‍ ജില്ലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവർത്തനം താളം തെറ്റുന്നു
കൂത്തുപറമ്പ്: വേണ്ടത്ര ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഇല്ലാത്തതു കാരണം ജില്ലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവർത്തനം താളം തെറ്റുന്നു. പന്ത്രണ്ട് ഓഫീസർമാർ വേണ്ടിടത്ത് നിലവിൽ നാലു പേർ മാത്രമാണ് ഉള്ളത്. 11 നിയോജക മണ്ഡലങ്ങളിലെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമെ ഒരു നോഡൽ ഓഫീസറും ഉൾപ്പെടെ പന്ത്രണ്ട് ഭക്ഷ്യ സുരക്ഷാ ഓഫീസർമാരാണ് ജില്ലയിൽ വേണ്ടത്. എന്നാൽ കഴിഞ്ഞ രണ്ടു മാസമായി നാലു പേർ മാത്രമാണ് ഉള്ളത്. നേരത്തെ എട്ടു പേർ ഉണ്ടായിരുന്നതിൽ ഒരാൾ വർക്കിംഗ് അറേഞ്ച്മെന്റിന്റെ ഭാഗമായി തിരുവനന്തപുരം കമ്മീഷണറേറ്റിലേക്കും മറ്റൊരാൾ ആലപ്പുഴയിലേക്കും സ്ഥലം മാറി പോയി. മറ്റു രണ്ടു പേർ മെറ്റേണിറ്റി അവധിയിലുമാണ്. ഇതു കൊണ്ടു തന്നെ നിലവിലുള്ള ഓഫീസർമാർക്ക് മൂന്ന് ഓഫീസുകളുടെ ചുമതല കൂടി വഹിക്കേണ്ട അവസ്ഥയാണ്.നിലവിലുള്ള നാലു പേരിൽ രണ്ടു പേർ ജില്ലയ്ക്ക് പുറത്തുള്ളവരാണ്. ഹോട്ടലുകളിലെ പരിശോധന, പരാതികളിൻമേലുള്ള പരിശോധന, ബോധവത്കരണ ക്ലാസുകൾ…
Read Moreനടവഴി അടഞ്ഞു! യാത്രാദുരിതം തീരാൻ റെയിൽവേ കനിയണം
തൃക്കരിപ്പൂർ: നടവഴി അടഞ്ഞതോടെ റെയിൽ പാളങ്ങൾ മുറിച്ചുകടന്ന് ടൗണിലേക്ക് എത്താൻ പടിഞ്ഞാറൻ മേഖലയിലുള്ളവർ ദുരിതമനുഭവിക്കുമ്പോൾ റെയിൽവേ അധികൃതരുടെ കനിവുണ്ടെങ്കിൽ പ്രശ്നം പരിഹരിക്കാമെന്ന നിർദേശം ജനങ്ങൾ മുന്നോട്ടു വയ്ക്കുന്നു. റെയിലിന് അടിയിലൂടെ നടന്നു വരാൻ കഴിയുന്ന ഒരു പാത അടച്ചുവച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷന് വടക്ക് ഭാഗത്തായി പേക്കടത്തു നിന്നും പാളത്തിന് അടിയിലൂടെ നിലവിലുള്ള ചെറിയ പാലം വഴി കാൽനട യാത്രക്കാർക്കായി നടന്നു പോകാൻ അനുമതി നൽകിയാൽ സ്കൂളുകളിലേക്ക് ഇരു പാളങ്ങൾ മുറിച്ചു കടക്കുന്നതിന്റെ അപകട ഭീതി ഒഴിവാക്കാനും രക്ഷിതാക്കൾക്കും അധ്യാപകർക്കുമുള്ള ആശങ്ക ഇല്ലാതാക്കാനും കഴിയും. ഉർസുലൈൻ കോൺവെന്റിന് മുന്നിലേക്ക് എത്തുന്ന റെയിൽവേ പാലത്തിന്റെ ഒരു ഭാഗത്തുകൂടി അല്പം മണ്ണിട്ടുയർത്തിയാൽ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുളള കാൽനട യാത്രക്കാർക്ക് ഏറെ അനുഗ്രഹമാകും. ഇരു ഭാഗങ്ങളിലും തൊട്ടടുത്തു തന്നെ റോഡ് ഉണ്ടെന്നത് നടപ്പാതക്ക് പ്രാധാന്യമേറുകയുമാണ്. രണ്ടര പതിറ്റാണ്ട് മുമ്പ് ഇതുവഴി ഓട്ടോറിക്ഷ ഉൾപ്പടെയുള്ള…
Read More70 വയസ് കഴിഞ്ഞവർ അകത്തു തന്നെ! തടവുകാരുടെ മോചനനടപടികൾ അനിശ്ചിതത്വത്തിലായിട്ട് മൂന്നു വർഷം
സ്വന്തം ലേഖകൻ കണ്ണൂർ: 70 വയസ് കഴിഞ്ഞവരെ ജയിലിൽനിന്നു മോചിതരാക്കാനുള്ള നടപടികൾ മൂന്നുവർഷമായി അനിശ്ചിതത്വത്തിൽ. 70 വയസ് കഴിഞ്ഞവരുടെയും കാൻസർ അടക്കമുള്ള മാരകരോഗങ്ങൾ ബാധിച്ചവരുടെയും ജയിൽമോചന നടപടികളാണ് കഴിഞ്ഞ മൂന്നുവർഷമായി അനിശ്ചിതത്തിലായിരിക്കുന്നത്. ഇടത് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ പി.കെ. കുഞ്ഞനന്തനെ 70 വയസ് തികഞ്ഞവരുടെ പട്ടികയിൽ ഉൾപ്പെടുത്തി മോചിപ്പിക്കാൻ ശ്രമം നടത്തിയത് ഏറെ വിവാദമായിരുന്നു. തടവുകാരെ മോചിപ്പിക്കുന്നത് രാഷ്ട്രീയലക്ഷ്യം വച്ചാണെന്ന ആരോപണവും ഉയർന്നിരുന്നു. തുടർന്ന് പട്ടിക ഒപ്പിടാതെ ഗവർണർ മടക്കി അയയ്ക്കുകയായിരുന്നു. പിന്നീടുള്ള തടവുകാരുടെ മോചന പട്ടികയിൽ ഗവർണർ ഇതുവരെയും ഒപ്പുവച്ചിട്ടില്ല. തടവുകാരുടെ മോചനം സംബന്ധിച്ച് ജയിൽ അഡ്വൈസറി ബോർഡ് യോഗം ചേർന്നാണ് തീരുമാനമെടുക്കേണ്ടത്. ജയിൽ ഡിജിപി, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി , സെക്ഷൻ ജഡ്ജി, വെൽഫെയർ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ഭരിക്കുന്ന രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളെയും അഡ്വൈസറി ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.…
Read Moreപ്ലാസ്റ്റിക്കിനെ പുറത്താക്കി ഉപ്പില; വിനോദിന്റെ കടയിൽ മത്സ്യം നൽകുന്നത് ഇലയിൽ പൊതിഞ്ഞ്; പ്രോത്സാഹിപ്പിച്ച് നാട്ടുകാരും
കൂത്തുപറമ്പ്: പ്ലാസ്റ്റിക് നിരോധനം കർശനമാക്കിയതോടെ മത്സ്യ വിൽപനയിൽ പുതുവഴി തേടിയിരിക്കുകയാണ് പൂക്കോട്ടെ യു.പി.വിനോദ്. പ്ലാസ്റ്റിക്ക് നിരോധനം നിലവിൽ വന്ന ഈ മാസം ഒന്നുമുതൽ പഴയകാല രീതിയായ ഇലയിലാണ് വിനോദിന്റെ മത്സ്യവിൽപന. ആറ് വർഷത്തിലധികമായി മത്സ്യ വില്പന നടത്തുന്ന ഇദ്ദേഹം പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതു മുതൽ തന്റെ മത്സ്യ സ്റ്റാളിൽ നിന്നും പ്ലാസ്റ്റിക്കിനെ പടിക്കു പുറത്താക്കിയിരിക്കുകയാണ്. പൂക്കോട് -പാനൂർ റോഡിലുള്ള വിനോദിന്റെ മത്സ്യ സ്റ്റാളിൽ ഉപ്പില ഇലയിൽ പൊതിഞ്ഞാണ് മത്സ്യം നൽകുന്നത്. ഉപഭോക്താക്കളുടെ സൗകര്യത്തിനായി ഇതിനു മുകളിൽ പേപ്പറും പൊതിഞ്ഞു നല്‍കുന്നുണ്ട്.നല്ല അഭിപ്രായമാണ് ഉപഭോക്താക്കളിൽ നിന്നും ലഭിക്കുന്നതെന്ന് വിനോദ് പറയുന്നു. ഉപ്പില ഇല കിട്ടാനില്ലാത്തതാണ് ചെറിയൊരു ബുദ്ധിമുട്ട്. വിനോദിന്റേത് നല്ലൊരു മാതൃകയാണെന്നായിരുന്നു മത്സ്യം വാങ്ങാനെത്തിയ ഒട്ടുമിക്ക ആളുകളുടെയും പ്രതികരണം.
Read Moreഇത് കാത്തിരിപ്പ് കേന്ദ്രമല്ല, കാത്തുനിൽപ് കേന്ദ്രം; തളിപ്പറമ്പിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ സൗകര്യങ്ങളില്ല
തളിപ്പറമ്പ്: ബസ് കാത്ത് നില്ക്കാന് തയാറുള്ളവര്‍ മാത്രം തളിപ്പറമ്പിലേക്ക് വന്നാല്‍ മതിയെന്ന് നഗരസഭ. കാത്തിരിപ്പ് കേന്ദ്രം എന്നാണ് പേര്. കാത്തിരിക്കണമെങ്കിൽ വീട്ടില്‍ നിന്ന് കസേര കൊണ്ടുവരേണ്ടിവരും. തളിപ്പറമ്പിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ആകെയുള്ളത് കണ്ട് കസേരകള്‍ മാത്രമാണ്. അതുതന്നെ പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്. തളിപ്പറമ്പ് ബസ് സ്റ്റാൻഡ് കോംപ്ലക്സിനു മുന്‍വശത്തെ ദേശീയപാതയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തുന്ന യാത്രക്കാരാണ് ഈ ദുര്‍വിധി കൂടുതലായി അനുഭവിക്കുന്നത്. നേരത്തെ നിരവധി ഇരുമ്പ് കസേരകള്‍ ഇവിടെ സ്ഥാപിച്ചിരുന്നുവെങ്കിലും എല്ലാംതന്നെ സമൂഹവിരുദ്ധര്‍ തകര്‍ത്തെറിഞ്ഞു. നിലവില്‍ നല്ല കസേരകള്‍ ഒന്ന് പോലും ബാക്കിയില്ലാത്ത അവസ്ഥയാണ് കണ്ണൂര്‍ ഭാഗത്തേക്കടക്കം പോകേണ്ട നൂറുകണക്കിന് യാത്രക്കാരാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. ബസ് എത്താന്‍ വൈകുമ്പോഴാണ്് ദുരിതം കൂടുതല്‍ രൂക്ഷമാവുന്നത്. ഇത്തരം അവസരങ്ങളില്‍ മണിക്കൂറുകളോളം നിന്നുകൊണ്ട് ബസിനെ അവസ്ഥയും ഉണ്ടാകാറുണ്ട് വയോധികരും കൈക്കുഞ്ഞുമായെത്തുന്ന അമ്മമാരും ഗര്‍ഭിണികളും അംഗവൈകല്യമുള്ളവരും ഇത്തരത്തില്‍ നില്ക്കേണ്ടിവരുന്നത് വേദനാജനകമാണ്. പലപ്പോഴും പേപ്പര്‍വിരിച്ച് നിലത്തിരിക്കേണ്ടി…
Read More