മട്ടന്നൂർ: ആൾത്താമസമില്ലാത്ത വീടിന് സമീപം യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മാലൂർ കുണ്ടേരിപ്പൊയിൽ കരിവെള്ളൂരിലെ പൃഥിയിൽ ഗംഗാധരന്റെ മകൻ പി. ദിജിലിനെ(32)യാണ് ഇന്നലെ രാവിലെ വീടിന് സമീപത്തുള്ള നിർമാണത്തിലിരിക്കുന്ന വീടിനോട് ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. ശനിയാഴ്ച രാത്രി 10.30 ഓടെ പുറത്തു പോകുന്നുവെന്ന് പറഞ്ഞു വീട്ടിൽ നിന്നു ഇറങ്ങിയ ശേഷം ഇന്നലെ രാവിലെ 9.40 ഓടെയാണ് വീട്ടിൽ നിന്നും കുറച്ചകലെയുള്ള ബാലകൃഷ്ണൻ ചെപ്രാടത്ത് എന്നയാളുടെ ഉടമസ്ഥതയിലുള്ള ആൾ താമസമില്ലാത്തതും പണി പൂർത്തിയാകാത്തതുമായ വീടിനോടു ചേർന്നുള്ള കിണറിന്റെ ആൾമറയോടു ചേർന്നുള്ള സ്ഥലത്തു കഴുത്തിൽ കയർ കുടുക്കി മരിച്ചു കിടക്കുന്ന നിലയിൽ ദിജിലിന്റെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് മാലൂർ എസ്ഐ ടി.പി. രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന…
Read MoreCategory: Kannur
അച്ഛനോട് ഒരു കാര്യം പറയാനുണ്ട്; പത്താം ക്ലാസ് വിദ്യാർഥിനിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നു പരാതി; യുവാവിനെതിരേ പോക്സോ കേസ്
ബദിയടുക്ക: 15 കാരിയായ പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. ബാഞ്ചത്തടുക്കയിലെ രവിതേജ(32)ക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. സംഭവം നടന്ന ജനുവരി 10 ന് രാവിലെ രവിതേജ പെണ്‍കുട്ടിയുടെ പിതാവിനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ഉച്ച ഭക്ഷണത്തിനായി ക്ലാസ് വിട്ട സമയത്ത് പെണ്‍കുട്ടിയെ ചെന്നുകാണുകയും അച്ഛനെ ഒരു കാര്യം അറിയിക്കാനുണ്ടെന്നു പറഞ്ഞു സ്കൂളിന് സമീപത്തെ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി. പെൺകുട്ടി വിവരമറിയിച്ചതിനെ തുടർന്ന് ചൈല്‍ഡ് ലൈന്‍ പ്രവർത്തകരാണ് പോലീസിൽ പരാതി നല്‍കിയത്.
Read Moreസർവകലാശാല ചട്ടം പാലിച്ചു; അലൻ ഷുഹൈബിനെ കോളജിൽനിന്നു പുറത്താക്കി കണ്ണൂർ സർവകലാശാല; കാരണം കാണിക്കൽ കത്തിൽ പറയുന്നതിങ്ങനെ…
കണ്ണൂർ: മാവോയിസ്റ്റ് ബന്ധമാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിനെ കോളജിൽനിന്നു പുറത്താക്കി. ഇതു സംബന്ധിച്ചു കണ്ണൂർ സർവകലാശാലയ്ക്കു കീഴിലുള്ള ഡോ. ജാനകി അമ്മാൾ കാന്പസ് അറിയിപ്പ് പുറത്തിറക്കി. സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ബിഎ എൽഎൽബി കോഴ്സിൽനിന്നാണ് അലനെ പുറത്താക്കിയിട്ടുള്ളത്. കണ്ണൂർ പാലയാട്ടെ സർവകലാശാല കാന്പസിലായിരുന്നു അലൻ പഠിച്ചിരുന്നത്. അലന്റെ അമ്മ സബിത ശേഖറിനാണ് അറിയിപ്പ് ഒരു കത്തിലൂടെ നൽകിയിരിക്കുന്നത്. ബിഎ എൽഎൽബി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽനിന്ന് അലനെ സർവകലാശാലാ ചട്ടപ്രകാരം നീക്കം ചെയ്യുന്നു എന്നാണു കത്തിൽ വിശദമാക്കുന്നത്. തുടർച്ചയായി 15 ദിവസം ഹാജരാകാതിരുന്നതിനാലാണു പുറത്താക്കുന്നതെന്നും കത്തിൽ പറയുന്നു.
Read Moreതലശേരിയിൽ സിപിഎം പ്രവർത്തകന് തലയ്ക്ക് അടിയേറ്റു; ബൈക്കിലെത്തി ആക്രമിച്ച സംഘം ആർഎസ്എസുകാരെന്ന് ആരോപണം
തലശേരി: സിപിഎം പ്രവർത്തകനെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. പരിക്കേറ്റ എരഞ്ഞോളിപ്പാലം സുചിത്ര നിവാസിൽ സുമിത്തിനെ (38) തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പിന്നിലെന്നാണ് ആരോപണം. എരഞ്ഞോളിപ്പാലത്തെ കടയ്ക്കുമുന്നിൽ നിൽക്കുമ്പോൾ അതിവേഗത്തിൽ ബൈക്കിലെത്തിയ സംഘം സുമിത്തിനെ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ആഴത്തിലുള്ള മുറിവുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read Moreമയക്കുമരുന്ന് മാഫിയ ജാഗ്രതൈ! ലഹരിക്കടത്തിന് തടയിടാൻ ക്രിസ്റ്റീന എത്തി; പ്രത്യേകത ഇങ്ങനെ…
കാസർഗോഡ്: മയക്കുമരുന്ന് മാഫിയയ്ക്ക് തടയിടാൻ ജില്ലയിലെ പോലീസ് ഡോഗ് സ്ക്വാഡിൽ ആദ്യമായി നാർക്കോട്ടിക് സ്നിഫർ ഡോഗെത്തി. ലാബ്രഡോർ ഇനത്തിൽപ്പെട്ട 1.2 വയസ് പ്രായമുള്ള ക്രിസ്റ്റീനയാണ് ഡോഗ് സ്ക്വാഡിനു കരുത്തായി എത്തുന്നത്. മയക്കുമരുന്നുകൾ എവിടെ ഒളിപ്പിച്ചുവച്ചാലും മണത്തു കണ്ടുപിടിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. പഞ്ചാബിലെ ലുധിയാനയില്‍ നിന്ന് കേരള പോലീസിലേയ്ക്ക് വാങ്ങിയ എട്ടു നായ്ക്കളില്‍ ഒന്നാണിത്. തൃശൂര്‍ പോലീസ് അക്കാദമിയില്‍ എട്ടുമാസത്തെ പരിശീലനത്തിനുശേഷമാണ് കഴിഞ്ഞദിവസം ക്രിസ്റ്റീന ജില്ലയിലെത്തിയത്. ഇതോടെ ഡോഗ് സ്ക്വാഡില്‍ അംഗങ്ങളുടെ എണ്ണം അഞ്ചായി. ക്രിസ്റ്റീനയെ കൂടാതെ എക്സ്പ്ലോസീവ് വിഭാഗത്തില്‍ മൂന്നും ട്രാക്കര്‍ വിഭാഗത്തില്‍ ഒരു നായയുമാണുള്ളത്.
Read Moreശ്രീകണ്ഠപുരം ബസ്സ്റ്റാൻഡിൽ ബസുകൾ പുറത്ത്, സ്വകാര്യ വാഹനങ്ങൾ അകത്ത്; ഹോം ഗാർഡുകൾ പോലും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ല
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിലെത്തുന്നവർ ഇപ്പോൾ ആദ്യം ഒന്നമ്പരക്കും. ബസ് സ്റ്റാൻഡിന്റെ ഭൂരിഭാഗം സ്ഥലവും കയ്യടക്കിയിരിക്കുന്നത് സ്വകാര്യ വാഹനങ്ങൾ. ബസ് സ്റ്റാൻഡിൽ കയറാൻ കഴിയാതെ ബസുകൾ പുറത്ത് സംസ്ഥാന പാതയോരത്ത് നിർത്തിയിടേണ്ട അവസ്ഥയായതോടെ ബസുകളെത്തേടി പരക്കം പായേണ്ട അവസ്ഥയിലാണ് യാത്രക്കാർ. മിക്ക ദിവസങ്ങളിലും ബസ് സ്റ്റാൻഡിലെ അവസ്ഥ ഇതാണ്. അനധികൃത പാർക്കിംഗ് വ്യാപകമായതോടെ അഞ്ച് വർഷം മുമ്പ് പോലീസ് ഇവിടെ ‘നോ പാർക്കിംഗ് ‘ ബോർഡ് സ്ഥാപിച്ചിരുന്നെങ്കിലും സ്വകാര്യ വാഹനങ്ങൾ സ്റ്റാൻഡ് കയ്യടക്കിയതോടെ ബോർഡ് പോലും കാണാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. ബോർഡ് സ്ഥാപിച്ച ആദ്യകാലങ്ങളിൽ ഇവിടെ ഹോം ഗാർഡിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നെങ്കിലും ഇപ്പോൾ ബസ് സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടാവാറുള്ള ഹോം ഗാർഡുകൾ പോലും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ല. സ്ഥലപരിമിതി മൂലം വീർപ്പ് മുട്ടുന്ന ബസ് സ്റ്റാൻഡിൽ അനധികൃത പാർക്കിംഗും കൂടിയാവുന്നതോടെ ബസുകളും യാത്രക്കാരും വൻ…
Read Moreപാൽച്ചുരം ചുരത്തിൽ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു; സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ബഹളം വയ്ച്ചു; ചിലർ ജനാല വഴി ചാടി; ദുരന്തം ഒഴിവാക്കിയത് ഡ്രൈവറുടെ മനോധൈര്യം
കേളകം: കൊട്ടിയൂർ-മാനന്തവാടി റോഡിലെ പാൽച്ചുരം ചുരത്തിൽ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു. അറുപത്തഞ്ചോളം യാത്രക്കാരുണ്ടായിരുന്ന ബസിനെ വൻദുരന്തം ഒഴിവാക്കിയത് ബൈജു തോമസ് എന്ന ഡ്രൈവറുടെ മനസാന്നിധ്യം. മാനന്തവാടിയിൽ നിന്ന് ഇരിട്ടി വഴി കണ്ണൂരിലേക്ക വരികയായിരുന്ന ബസാണ് ഇന്നലെ വൈകുന്നേരം ബ്രേക്ക് നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടത്. ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നു. ചെകുത്താൻ തോടിലെ വലിയ ഇറക്കം തുടങ്ങിയപ്പോഴാണ് ബസിന്റെ ബ്രേക്ക് നഷ്ടമായത്. കയറ്റം കയറി വരുന്ന ചെങ്കല്ല് ലോറിക്ക് സൈഡ് നൽകാൻ ശ്രമിക്കുന്പോഴാണ് ബ്രേക്ക് നഷ്ടമായതായി ഡ്രൈവർ ബൈജുവിന് മനസിലായത്. വലിയ വളവിന്റെ വലതുഭാഗത്ത് ആഴമുള്ള കൊക്കയാണ്. സർവശക്തിയുമെടുത്ത് ഇടത്തേക്ക് തിരിച്ച് ബസ് മൺതിട്ടയിൽ ഇടിച്ചു നിർത്തുകയായിരുന്നു. ബസിന്റെ ഇടതുഭാഗത്തെ ടയറുകൾ ഓവുചാലിൽ വീണത് വലിയ ഭാഗ്യമായി. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ബഹളം വയ്ച്ചു. ചിലർ ജനാല വഴി പുറത്തേക്ക് ചാടി. മറ്റു ചിലർ ഡ്രൈവറുടെ വാതിൽ വഴി പുറത്തിറങ്ങി. മുമ്പിലുള്ള…
Read More2015 മുതൽ തുടങ്ങിയ പരിപാടി! കണ്ണൂരിൽ പോക്സോ കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ ഒൻപതുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. സേവാദൾ സംസ്ഥാന കോ-ഓർഡിനേഷൻ അംഗവും കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമായ പി.വി. ബാബു (59) വിനെയാണ് ചക്കരക്കൽ പോലീസ് പോക്സോ കേസിൽ അറസ്റ്റ്ചെയ്തത്. 2015 മുതൽ പെൺകുട്ടിയെ ഇയാൾ നിരന്തരമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് പരാതി. പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ്ചെയ്തത്.
Read Moreഫാസിസത്തിനെതിരായ സമരത്തിൽ വലതുകൈക്കൊപ്പം ഇടതിനെ ചേർത്തതിന്റെ അർഥം വിശദീകരിച്ച് മുല്ലപ്പള്ളി
കണ്ണൂർ: പ്രധാനമന്ത്രിയായി ചുമതലയേറ്റസമയത്ത് പാർലമെന്റിന്റെ പടവുകളിൽ നരേന്ദ്രമോദി തലവച്ച് പ്രാർഥിച്ചത് ഞാനും എന്റെ പ്രസ്ഥാനവും ജനാധിപത്യത്തെയും പാർലമെന്റ് വ്യവസ്ഥയെയും തകർക്കുമെന്നാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അതാണിപ്പോൾ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ യുഡിഎഫിന്റെ ഒരുമയുടെ ഭൂപടം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഫാസിസത്തിന് എതിരേയുള്ള മുന്നേറ്റത്തെ തകർത്തത് പിണറായി വിജയനാണ്. ഫാസിസത്തിനെതിരായ സമരത്തിൽ സിപിഎമ്മിനെ കൂടെനിർത്തി എന്നതിനർത്ഥം അവരുമായി കൈപിടിച്ചുകൊണ്ട് സമരം നടത്തുമെന്നല്ല. ജനങ്ങൾക്ക് ഒരു നല്ല സന്ദേശം നൽകാനാണ് ഒരുമിച്ചു നിന്നത്. എന്നാൽ അക്കാര്യത്തിൽ കുത്തിത്തിരിപ്പുണ്ടാക്കാനാണ് സിപിഎമ്മും മുഖ്യമന്ത്രിയും ശ്രമിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. സ്വാതന്ത്ര്യദിനത്തെയും ഗാന്ധിജിയെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത കമ്യൂണിസ്റ്റുകാർ ഇപ്പോൾ അതിന്റെയൊക്കെ ആളായി മുന്നിൽനിൽക്കുന്നത് ജനം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreസ്കൂളില്‍നിന്നും അവധിയെടുത്ത് മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കി; തൃക്കരിപ്പൂരിലെ അധ്യാപകന് എട്ടിന്റെപണി
പയ്യന്നൂര്‍: മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ അധ്യാപകനെതിരേ വകുപ്പ്തല നടപടിക്ക് ശിപാർശ. സൗത്ത് തൃക്കരിപ്പൂര്‍ ഗവ.ഹയര്‍ സെക്കൻഡറി സ്കൂള്‍ അധ്യാപകന് കരിവെള്ളൂരിലെ രാമനിലയത്തില്‍ കെ.ജയേഷിനെ(42)യാണ് മദ്യപിച്ച് കാറോടിച്ചതിന് ഇന്നലെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ കരിവെള്ളൂരിലാണ് സംഭവം. സ്കൂളില്‍നിന്നും അവധിയെടുത്ത അധ്യാപകനാണ് മദ്യലഹരിയിലോടിച്ച കാര്‍ ചെറുതാഴം അതിയടത്തെ രാഹുലിന്റെ കാറിന്റെ പിന്നിലിടിച്ച് അപകടമുണ്ടാക്കിയത്.പട്രോളിംഗിനിടയിലെത്തിയ പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കി. മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കുറ്റത്തിന് അറസ്റ്റ് ചെയ്തത്. ഇയാളോടിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
Read More